Saturday, May 16, 2020

ഹസ്രത്ത് മൗലാനാ നദ് വി സാഹിബ് ഒരു നൂറ്റാണ്ടിന്‍റെ സാമൂഹ്യ പരിഷ്കര്‍ത്താവ്.!



ഹസ്രത്ത് മൗലാനാ നദ് വി സാഹിബ് ഒരു നൂറ്റാണ്ടിന്‍റെ സാമൂഹ്യ പരിഷ്കര്‍ത്താവ്.! 
-ഇസ്ഹാഖ് നദ് വി അബുദാബി 
https://swahabainfo.blogspot.com/2020/05/blog-post_26.html?spref=tw 
ഇന്ത്യ ലോകത്തിനു സംഭാവന ചെയ്ത ഏറ്റവും വലിയ ഇസ് ലാമിക ദാര്‍ശനിക ചിന്തകനും സൂഫി വര്യനും ബഹുമുഖ പണ്ഡിത പ്രതിഭയും ആയ ഹസ്രത്ത് മൗലാനാ അബുല്‍ ഹസന്‍ (റഹ്) വിടവാങ്ങിയ ദിനം അതാണ് റമദാന്‍ 22. 
അന്ത്യനാള്‍ ആസന്നമായിരിക്കുന്നുവെന്ന ആശങ്ക വലിയൊരു അളവോളം മുസ്ലിം മനസ്സുകളെ സ്വാധീനിക്കുന്ന ഇക്കാലത്തു എല്ലാം കൊണ്ടും തികഞ്ഞ ഇതുപോലുള്ള ഒരു സമശീര്‍ഷനായ പണ്ഡിത മഹാനെ ഇന്ത്യക്ക് എന്നല്ല ലോകത്തിന് തന്നെ ജന്മം നല്‍കാന്‍ ആവുമോ എന്ന് ചിന്തിക്കേണ്ടിയിടത്തു കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്. മാത്രമല്ല നൂറ്റാണ്ടിന്‍റ മുജദ്ദിദ് എന്ന വിശേഷണത്തിന് തികച്ചും അനുയോജ്യനായിരുന്നു ഹസ്രത്ത് മൗലാനാ എന്ന് പറഞ്ഞാല്‍ അതിശയോക്തി ആര്‍ക്കും തോന്നുമെന്ന് തോന്നുന്നില്ല.ബഹുമുഖ പ്രതിഭയായിരുന്നു ഹസ്രത്ത് മൗലാനാ. സമൂഹത്തിലെ മുഴുവന്‍ ആളുകള്‍ക്കും മാതൃകയും മുസ്ലിം സമുദായത്തിലെ  മുഴുവന്‍ ആളുകളെയും സംഘടന പക്ഷം ഇല്ലാതെ ഒരൊറ്റ സമുദായമായി നോക്കിക്കാണുകയും മുസ്ലിം ഇന്ത്യയെ പിടിച്ചുലച്ച ശരീഅത്-ശബാന വിവാദ വിഷയത്തില്‍ മുഴുവന്‍ സംഘടനകളെയും ഏകോപിപ്പിച്ചു മുസ്ലിം ഇന്ത്യയുടെ ആദര്‍ശ അസ്തിത്വം നിലനിര്‍ത്താനും മതേതര ഇന്ത്യയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുവാനും ഏകസിവില്‍ കോഡിനെതിരെ മുന്നണിപോരാളിയായി നില്‍ക്കുകയും ഇന്ത്യയെ അന്ന് മുസ്ലിം ലോകം ശ്രദ്ധിക്കുകയും അന്താരാഷ്ട്ര രാജ്യ ശില്‍പ്പികള്‍ വരെ ഇസ്ലാമിക ഉപദേശം അദ്ദേഹത്തില്‍ നിന്നും തേടിയിരുന്നുവെന്ന് സമകാലിക പണ്ഡിതര്‍ അനുസ്മരണ വേളയില്‍ അനുസ്മരിച്ചതോര്‍ക്കുന്നു. 
ഇന്ത്യയിലെ നാനാജാതി മതസ്ഥര്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ മാനവ നന്‍മയും സംരക്ഷണവും എന്ന പേരില്‍ പയാമെ ഇന്‍സാനിയത് രൂപീകരിച്ചു ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാന്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഓടിനടക്കുകയും രാജ്യത്തിന്‍റെ കടയ്ക്കല്‍ കത്തിവെക്കുന്ന വര്‍ഗീയ ഫാസിസത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുകയും ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി അടക്കമുള്ള പ്രധാന മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം എന്ന പൈതൃകം തിരിച്ചു പിടിക്കുവാന്‍ രംഗത്ത് വരികയുമുണ്ടായി. 
ലോകത്തിലെ എല്ലാ ഇസ്ലാമിക പ്രസ്ഥാനങ്ങളും സംഘടന സംവിധാനങ്ങളും ആദരിച്ച, വിശ്വ പ്രസിദ്ധ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഇസ്ലാമിക് ചെയര്‍ ആലോചിച്ചപ്പോള്‍ അവിടെ അടക്കം ഏതാണ്ടെല്ലാ ബ്രഹത്തായ  ഇസ്ലാമിക കലാലയങ്ങളുടെയും സാരഥ്യം വഹിച്ച,  സൗദി അറേബ്യാ ആസ്ഥാനമായി WORLD MUSLIM LEAGUE (റാബിത്വ) രൂപീകരിച്ചപ്പോള്‍ അതിന്‍റെ സ്ഥാപകരില്‍ മുന്നില്‍ നിന്ന, മദീന യൂണിവേഴ്സിറ്റി സ്ഥാപിച്ചപ്പോള്‍ അവിടുത്തെ വിസിറ്റിംഗ് പ്രൊഫസര്‍ ആയി, എന്നുവേണ്ട ചെറുതും വലുതുമായ ഇംഗ്ലീഷ്, അറബി, ഉര്‍ദു ഭാഷകളിലായി ഇരുന്നൂറോളം ഗ്രന്ഥങ്ങള്‍ രചിച്ച, അന്താ രാഷ്ട്ര അവാര്‍ഡുകളായ സൗദിയുടെ കിംഗ് ഫൈസല്‍ അവാര്‍ഡും UAE യുടെ പരമോന്നത അവാര്‍ഡായ ഖുര്‍ആന്‍ അവാര്‍ഡ് അടക്കമുള്ള ഇന്‍റര്‍നാഷണല്‍ അംഗീകാരങ്ങള്‍ ആ മഹാമനീഷിയെ തേടിയെത്തിയത് കേവലം യാദൃശ്ചികമല്ല,  മറിച്ച് അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന അപാര മേഖലയിലുള്ള അറിവിന്‍റെ ആഴവും കാലികവും അന്തര്‍ദേശീയവുമായ മുസ്ലിം മാനവിക പ്രശ്നങ്ങളില്‍ ഇടപെട്ട് തീര്‍പ്പ് കല്പിക്കാനുള്ള ധിഷണാ പരമായ അദ്ദേഹത്തിന്‍റെ നേതൃപാടവും മുസ്ലിം ലോകത്തുള്ള അദ്ദേഹത്തിന്‍റെ ആദരവും സ്വാധീനം കൂടി തെളിയിക്കുന്നതായിരുന്നു... ഒപ്പം ഒരു ഇന്ത്യന്‍ പണ്ഡിതന്‍റെ അറിവിനെ അന്താരാഷ്ട്ര സമൂഹം എത്ര മാത്രം ആദരിച്ചുവെന്ന യാഥാര്‍ഥ്യം കൂടി ഓര്‍മ്മപ്പെടുത്തുന്നു. 
ഒരു വിജ്ഞാന കുതുകിയായി, നാം വായനയുടെയും അറിവിന്‍റെയും തീരങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഒരു പിടി അദ്ദേഹത്തിന്‍റേതായ ഗ്രന്ഥങ്ങള്‍ കൂടി കടന്ന് വരുന്നു. അതുകൊണ്ടാണ് അവിടെ കുട്ടികള്‍ മുതല്‍ ചരിത്ര വിദ്യാര്‍ഥികള്‍ വരെ പഠിക്കുന്ന 'ഖസസ്സുന്നബിയ്യ'യും 'രിജാലുല്‍ ഫിഖ്രി'യും മുസ്ലിം ലോകത്തിന്‍റെ ഉത്ഥാന പതനങ്ങള്‍ അപഗ്രഥിക്കുന്ന world reference book ആയ 'മാധാ ഖസിറ' യും പിന്നെ ഒട്ടനവധി വേറെയും കാണാം. പില്‍ക്കാലത്തു ജനിച്ചു പോയി എന്ന ഒരു യാദൃശ്ചികത ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്നും എന്നും കാലം അനുഗ്രഹിച്ച വ്യക്തിത്വമാണ് അദ്ദേഹം. ലോകത്ത് മുസ്ലിം യൂണിവേഴ്സിറ്റികളില്‍ അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളില്‍ പലതും പാഠ്യ വിഷയങ്ങള്‍ ആണ് എന്നതും അല്ലാമഃ അലിമിയാന്‍ അബുല്‍ ഹസന്‍ നദ്വി സാഹിബിന്‍റെ പേരുകേള്‍ക്കുമ്പോള്‍ പോലും മുസ്ലിം ലോകത്ത് രോമാഞ്ചമുണ്ടാവുന്നുവെന്നതും പലര്‍ക്കും അനിഷേധ്യ വസ്തുതയാണ്.... 
കാലത്തിന്‍റെ ഭാഷയും സമൂഹത്തിന്‍റെ രോഗവും അനുവാചകരുടെ മനസ്സും നിര്‍ണയിച്ചു കൊണ്ടുള്ള ഗഹനവും വശ്യ സുന്ദരമാര്‍ന്ന ശൈലിയുടെയും തൂലിക ചലിപ്പിച്ച അദ്ദേഹത്തിന്‍റെ പ്രസംഗ പാടവവും വിത്യസ്ത ഭാഷ ദേശക്കാരെ വിശിഷ്യ അറബ് സമൂഹത്തെ സദസ്സില്‍ പിടിച്ചിരുത്തുന്ന ജ്ഞാനപ്രഭയും അറബികള്‍ ഒന്നടങ്കം  സമ്മതിക്കുമ്പോഴും അവരുടെ വായനയിലൂടെ അവര്‍ ആസ്വദിക്കുമ്പോഴും ഇന്ത്യക്കാരന്‍ എന്ന നിലയില്‍ പലപ്പോഴും അഭിമാനം തോന്നിയിട്ടുണ്ട്. ബഹുസ്വര രാഷ്രങ്ങളിലും അന്താരാഷ്ട്ര വേദികളിലും അദ്ദേഹം ക്ഷണിക്കപ്പെട്ടതും ആദരിക്കപ്പെട്ടതും അദ്ദേഹത്തിന്‍റെ സാന്നിധ്യം ആഗ്രഹിച്ചതും അതിനാലാണ്. ഒരു അറബിയല്ലാത്ത ഇന്ത്യന്‍ പണ്ഡിതന്‍ അറേബ്യന്‍ രാജ്യങ്ങളും ഇന്ത്യയുമായും ബന്ധിപ്പിച്ച ഒരു പാലം എന്നനിലയില്‍ ലോകത്തിന്‍റെ നെറുകയില്‍ അനശ്വരമായതും 'സമാഹത്തുശൈഖ് ' എന്ന് അറബി ലോകം ആദരവോടെ വിളിച്ചതും   അതിനാല്‍ ആയിരിക്കും. 
അംഗീകാരത്തിന്‍റെയും ആദരവിന്‍റെയും മുടിചൂടാമന്നന്‍ ആയി വിരാജിക്കുമ്പോഴും വിജ്ഞാനത്തിന്‍റെയും ലോകത്തിന്‍റെ വിവിധ ഭാഗത്തു നിന്നും തന്നെ തേടിയെത്തിയ അംഗീകാരങ്ങളുടെ  വൈജ്ഞാനിക പ്രൗഢിയുടെ നെറുകയില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോഴും അദ്ദേഹം തികഞ്ഞ ജീവിത ലാളിത്വം പുലര്‍ത്തുകയും താന്‍  സര്‍വലോക തമ്പുരാന്‍റ എളിയ ഒരു അടിമയായി ജീവിച്ചു മാതൃക കാണിക്കുകയും അവാര്‍ഡുകളിലൂടെയും അല്ലാതെയും ലഭിച്ച സമ്മാനങ്ങളും തുകയും ഒക്കെ ദുര്‍ബലരും പ്രയാസമനുഭവിച്ചു കൊണ്ടിരുന്ന ഒരുപാട് മനുഷ്യരുടെ നന്‍മകള്‍ക്ക് വേണ്ടിയും അവരുടെ ഉന്നമനത്തിനു വേണ്ടിയും മദ്റസകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയും ഒക്കെ വിനിയോഗിച്ചു. 
ശൈഖ് ഖറദാവി എപ്പോഴും പറയാറുള്ളത് അല്ലാമാ അബുല്‍ഹസന്‍ സഞ്ചരിക്കുന്ന സ്വഹാബത്തിനെ  ഓര്‍മ്മപ്പെടുത്തുന്നുവെന്നായിരുന്നു. ഒപ്പം മുസ്ലിം ഉമ്മത്തിന്‍റെ സന്മാര്‍ഗ ദര്‍ശികളായ പൂര്‍വ്വസൂരികളെ അനുസ്മരിപ്പിക്കും വിധമുള്ള ഇടപെടലും സത്പ്രവര്‍ത്തികളുടെയും വിളനിലമായിരുന്നു. മദീന യൂണിവേഴ്സിറ്റി യില്‍ പഠിക്കാന്‍ അവസരം കൈവന്നിട്ടും നദ്വയില്‍ പഠിക്കാന്‍ താല്പര്യം കാട്ടിയത് ആ വിശ്വ പണ്ഡിതന്‍റെ അടുത്ത് ഒരു ഹദീസ് എങ്കിലും പഠിക്കണം എന്ന വലിയ ചിന്തയായിരുന്നു. അതാണ് 99 ഡിസംബര്‍ 31 എന്ന കറുത്തദിനം നമ്മുടെ ജീവിതത്തില്‍ കരിനിഴല്‍ ചാര്‍ത്തി സ്വപ്നങ്ങള്‍ക്ക് ചിറകൊടിച്ചത്. 
അതുപോലെ നാം ദുഃഖിച്ചത് പിന്നീട് യു.എ.ഇ യുടെ ശില്പിയും രാഷ്ര നായകനും മാനവികതയുടെ മഹാനും ആയിരുന്ന ശൈഖ് സായിദിന്‍റെ വിയോഗ വാര്‍ത്തയില്‍ ആയിരുന്നു. ഇരുവര്‍ക്കും അല്ലാഹു നന്‍മ ചൊരിയട്ടെ. ഒരാള്‍ ഇന്ത്യയുടെ സുകൃതം ലോകം മുഴുക്കെ പരത്തി മറ്റൊരാള്‍ യുഎഇ യുടെ പുണ്യം  ലോകത്ത് പ്രഭ പരത്തി, ആധുനികവും പൗരാണികവുമായി രാജ്യത്തെ ലോക രാഷ്ട്രങ്ങളുടെ നെറുകയില്‍ എത്തിച്ചു... ജീവിത വിശുദ്ധിയുടെയും ഈമാനിക പ്രഭയുടെയും മാനവികതയുടെയും പ്രവാചക പ്രണയത്തിന്‍റെയും ജീവസുറ്റ ജീവിക്കുന്ന ഉദാഹരണങ്ങള്‍ ആണ് ഇരുവരും. ആഖിറത്തില്‍/ജന്നത്തുല്‍ ഫിര്‍ദൗസില്‍ അല്ലാഹു നമ്മെയും അവരെയും ഒന്നിപ്പിക്കട്ടെ.! 
*വിശ്വ പ്രസിദ്ധ ഇസ്ലാമിക പണ്ഡിതൻ അല്ലാമാ സയ്യിദ് അബുൽ ഹസൻ അലി നദ് വിയെ കുറിച്ച് കുറച്ചു കൂടുതൽ മനസ്സിലാക്കാം..* 
*കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക:* 
*------------------------------------------* 
🔖 *മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി:* 
*സദ് ഗുണങ്ങളുടെ നായകന്‍.!* 
✒ *-ഡോ. അബ്ദുല്ലാഹ് അബ്ബാസ് നദ് വി* 
(ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമാ, ലക്നൗ) 
🔖 *മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി:* 
*ഒരു വ്യക്തിയല്ല, അനുഗ്രഹീത സമൂഹം.!* 
✒ *-മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ* 
🔖 *അല്‍ അല്ലാമത്തുല്‍ ഇമാം* 
*മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി* 
✒ *-സയ്യിദ് അബ്ദുല്‍ മാജിദ് ഗോറി* 
🔖 *അക്ഷര ലോകത്തെ ജ്യോതിസ്സ് :* 
*മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി* 
🔖 *പ്രവാചക ചരിതങ്ങളുടെ സഹചാരി:* 
✒ *-അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി* 
🔖 *തൂലികയുടെ നായകന്‍:* 
*അല്ലാമാ അബുല്‍ ഹസന്‍ അലി നദ് വി.!*  
🔖 *മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി:* 
*സുന്ദരമായ പരലോക യാത്ര.!* 
✒ *-മൗലാനാ നദ്റുല്‍ ഹഫീസ് നദ് വി* 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...