Tuesday, May 5, 2020

2. മര്‍ഹൂം ദാഇയെ മില്ലത്തിന്‍റെ റമദാന്‍ ഉപഹാരം.! ആവര്‍ത്തിച്ച് പരിചയപ്പെടുത്തിയ വളരെ അനുഗ്രഹീതമായ ഒരു രചന.!!


സമ്പൂര്‍ണ്ണ വലിയ്യായ ഒരു നവ മുസ് ലിം.! 
-മൗലാനാ അബുല്‍ ഹസന്‍ ഖാസിമി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
മര്‍ഹൂം ദാഇയെ മില്ലത്തിന്‍റെ റമദാന്‍ ഉപഹാരം.! 
ആവര്‍ത്തിച്ച് പരിചയപ്പെടുത്തിയ വളരെ അനുഗ്രഹീതമായ ഒരു രചന.!! 
https://swahabainfo.blogspot.com/2020/05/blog-post_5.html?spref=tw 
ആമുഖം 
ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ നടന്ന നൂറാം വാര്‍ഷികത്തിന്‍റെ പരിപാടിയ്ക്ക് ദേവ്ബന്ദിലേക്ക് പോകുന്ന വഴിയില്‍ ഉത്തര്‍പ്രദേശിലെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന റുഡ്കിയില്‍ ഇറങ്ങാനും അവിടുത്തെ മദ്റസാ റഹ്മാനിയ്യാ എന്ന സ്ഥാപനത്തില്‍ അല്‍പ്പനേരം കഴിച്ച് കൂട്ടാനും സാധിച്ചു. ഈ സമയത്ത് ഈ മദ്റസയിലെ സദ്റുല്‍ മുദര്‍രിസീന്‍ മൗലാനാ സമീഉല്ലാഹ് സാഹിബ് മദ്റസയുടെ സ്ഥാപകന്‍ മൗലാനാ ഖലീലുര്‍റഹ്മാന്‍ സാഹിബിനെക്കുറിച്ച് വിവരിച്ച കാര്യങ്ങള്‍ കേട്ട് വലിയ അത്ഭുതമുണ്ടായി. എല്ലാവരോടും കരുണയുള്ള അല്ലാഹുവിന്‍റെ അപാരമായ കാരുണ്യവും ലോകാനുഗ്രഹി റസൂലുല്ലാഹി (സ) യുടെ മഹത്വവും വ്യക്തമാകുന്ന ഒരു ചരിത്രമാണിത്. 
വിവിധ പ്രത്യേകതകള്‍ നിറഞ്ഞ ഒരു നാടാണ് റുഡ്കി. അന്താരാഷ്ട്ര നിലവാരമുള്ള എഞ്ചിനീയറിംഗ് കോളേജും പൗരാണികതയും ആധുനികതയും സമ്മേളിച്ച വലിയ കെട്ടിടങ്ങളുമുള്ള ഈ നാടിനടുത്ത്, പ്രബോധന സംസ്കരണ മേഖലയിലെ താരമായിരുന്ന ഹസ്രത്ത് അഹ്മദ് സാബിര്‍ കല്‍യരി (റഹ്) യുടെ അനുഗ്രഹീത മഖ്ബറ സ്ഥിതി ചെയ്യുന്നു. ഹൈന്ദവ സഹോദരങ്ങളുടെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഹരിദ്വാറും ഇതിന് അടുത്താണ്. ബ്രിട്ടീഷുകാരുടെ ആധിപത്യവും അഹങ്കാരവും വിളിച്ചറിയിക്കുന്ന സൈനിക കേന്ദ്രത്തിന്‍റെ അവശിഷ്ടം ഇന്നും ഇവിടെ ഉണ്ട്. പട്ടണത്തിന് നടുവിലൂടെ ഒഴുകുന്ന ഗംഗാനദി നാടിന്‍റെ സൗന്ദര്യം വളരെ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ വിശുദ്ധ വിജ്ഞാനത്തിന്‍റെയും സത്യവിശ്വാസത്തിന്‍റെയും കണ്ണാടിയിലൂടെ നോക്കുമ്പോള്‍ ഇവിടെ ഏറ്റവും കൂടുതല്‍ പ്രകാശിച്ചും പ്രക്ഷോഭിച്ചും നില്‍ക്കുന്നത് ഇവിടുത്തെ ജാമിഅ മസ്ജിദും മദ്റസാ റഹ് മാനിയ്യാ എന്ന സ്ഥാപനവുമാണ്. അല്ലാഹു ഉദ്ദേശിക്കുന്നവരെ തെരഞ്ഞെടുക്കുകയും വിനയത്തോടെ വരുന്നവര്‍ക്ക് സന്മാര്‍ഗ്ഗം കനിയുകയും ചെയ്യുന്നു എന്നതിന്‍റെ മഹത്തായ ദൃഷ്ടാന്തങ്ങള്‍ ഇവ രണ്ടും വിവരിച്ച് തരുന്നു.
ഈ മദ്റസയുടെ സ്ഥാപകന്‍ മൗലാനാ ഖലീലുര്‍റഹ്മാന്‍ ചെറുപ്പത്തില്‍ നാഹിര്‍ സിംഗ് ആയിരുന്നു. ഗുരുനാഥന്‍ മൗലാനാ അബ്ദുസ്സമീഉമായുള്ള ബന്ധത്തിലൂടെ അദ്ദേഹം ഇസ്ലാമിലേക്ക് കടന്നുവന്നു. മൗലാനാ ഹാജി ഇംദാദുല്ലാഹ് മുഹാജിര്‍ മക്കി വഴി ആത്മീയതയുടെ ഉന്നതങ്ങളിലേക്ക് ഉയര്‍ന്നു. വലിയ ത്യാഗങ്ങള്‍ സഹിച്ചും സത്യത്തില്‍ ഉറച്ച് നിന്ന ഇദ്ദേഹത്തിന്‍റെ ജീവിതവും സന്ദേശവും അതിമഹത്തരമാണ്. അവസാനം പരിശുദ്ധ ഖുര്‍ആന്‍ ഹാഫിളും ആലിമും ദാഇയുമായി മാറി ഇദ്ദേഹം പതിനാറ് പ്രാവശ്യം ഹജ്ജ് നിര്‍വ്വഹിക്കുകയും അവസാനം ലോകാനുഗ്രഹി റസൂലുല്ലാഹി (സ)യുടെ തൃപ്പാദങ്ങള്‍ക്കരികില്‍ താമസിച്ച് വഖീഇല്‍ വിശ്രമം ആരംഭിക്കുകയും ചെയ്തു. 
പ്രയാസങ്ങളുടെയും പ്രശ്നങ്ങളുടെയും തീക്കനലുകളില്‍ ആദ്യമാദ്യം വെന്തരിഞ്ഞ മൗലാനാ ഖലീലുര്‍റഹ്മാന് അവസാനം ഇതെല്ലാം പൂവനമായി മാറുകയും നിരന്തരം നിലനില്‍ക്കുന്ന (ജാരിയായ) സ്വദഖയായ മദ്റസാ മസ്ജിദ് സ്ഥാപനവും സേവനവും വഴി നന്മകള്‍ വാരിക്കൂട്ടുകയും ചെയ്യുന്നു. അതെ, രാത്രിയുടെ കൂരിരുട്ട് സുപ്രഭാതത്തിനുള്ള തെളിവാണ്. പടച്ചവന്‍റെ കാരുണ്യം തേടികൊണ്ട് വരുന്നവരെ കരുണ ചൊരിഞ്ഞ് അനുഗ്രഹിക്കുമെന്നും വിഗ്രഹാലയത്തില്‍ നിന്നും കഅ്ബയുടെ സേവകന്മാരെ തയ്യാറാക്കി പടച്ചവന്‍ ഇടയ്ക്കിടയ്ക്ക് അത്ഭുതങ്ങള്‍ കാട്ടുമെന്നും ഈ സംഭവങ്ങള്‍ അറിയിക്കുന്നു. ഈ കാര്യങ്ങള്‍ ചെറിയ നിലയില്‍ വിവരിക്കാനുള്ള പരിശ്രമമാണ് ഈ രചനയില്‍ നടത്തിയിട്ടുള്ളത്. ഇതിന് രണ്ട് അദ്ധ്യായങ്ങളാണ് ഉള്ളത്. ഒന്നാം അദ്ധ്യായത്തില്‍ മൗലാനായുടെ സ്വന്തം വാചകങ്ങളില്‍ ജീവിതത്തിന്‍റെ ആദ്യഘട്ടത്തെക്കുറിച്ചുള്ള ആത്മകഥ നാം വായിക്കുക. രണ്ടാം ഭാഗത്തില്‍ സുന്ദരമായ അവസാനത്തെക്കുറിച്ച് ആധികാരികമായ നിലയില്‍ ലഭിച്ച കാര്യങ്ങളാണ് ഉദ്ധരിച്ചിരിക്കുന്നത്. ഞാന്‍ നന്മ നിറഞ്ഞവരെ സ്നേഹിക്കുന്നു, ഞാന്‍ നന്മയുള്ളവനല്ല. പടച്ചവന്‍ എന്നെ ഇതിലൂടെ നന്നാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 
-അബുല്‍ ഹസന്‍ ഖാസിമി (ദാറുല്‍ ഖിറാഅത്ത്, ദാറുല്‍ ഉലൂം ദേവ്ബന്ദ്) 
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 


ബിസ്മില്ലാഹ്... 
ദാഇയെ മില്ലത്ത് മര്‍ഹൂം കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ (റഹ്) ചില സംഭവങ്ങള്‍ ആവര്‍ത്തിച്ച് അനുസ്മരിക്കുമായിരുന്നു. അതില്‍ റമദാന്‍ മാസത്തില്‍ മൗലാനാ മര്‍ഹൂം ആവര്‍ത്തിച്ച് അനുസ്മരിച്ചിട്ടുള്ള ഒരു സംഭവമാണ് ഈ രചനയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. മൗലാനാ മര്‍ഹൂം പറയുമായിരുന്നു: അല്ലാഹുവിന്‍റെ ദീന്‍ വളരെ ലളിതമായ മാര്‍ഗ്ഗമാണ്. നിഷ്കളങ്കമായ നിയ്യത്തോടെ വരുന്ന മുഴുവന്‍ ആളുകള്‍ക്കും ഇതില്‍ മുന്നേറാന്‍ സാധിക്കുന്നതാണ്. നവമുസ്ലിം ആണെങ്കില്‍ പോലും ഈമാനിന്‍റെയും ഇല്‍മിന്‍റെയും ഉന്നതങ്ങളിലേക്ക് ഉയരാന്‍ സാധിക്കും. മര്‍ഹൂം മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി അല്‍ ഫുര്‍ഖാന്‍ മാസികയില്‍ ഖലീലുര്‍ റഹ് മാന്‍ എന്ന് പേരുള്ള ഒരു നവ മുസ്ലിം ഉന്നത പണ്ഡിതനായ സംഭവം വിവരിക്കുന്നുണ്ട്. എല്ലാവരും അത് വായിക്കേണ്ടതാണ്.! 
മൗലാനാ മര്‍ഹൂമിന്‍റെ ഈ ഉപദേശത്തെ തുടര്‍ന്ന് അല്‍ ഫുര്‍ഖാന്‍ പരിശോധിച്ചപ്പോള്‍ ഈ സംഭവം കാണാന്‍ കഴിഞ്ഞു. അതിന് മൗലാനാ നുഅ്മാനി മര്‍ഹൂം വളരെ പ്രധാനപ്പെട്ട ഒരു ആമുഖവും കുറിച്ചിട്ടുണ്ട്. പിന്നീട് അത് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏതെങ്കിലും സഹോദരങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് അയച്ച് തരികയോ ഇതില്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. പിന്നീട് ഈ സംഭവത്തിന്‍റെ കാര്യം ഏതാണ്ട് മറന്നെങ്കിലും അടുത്ത് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഓഫീസില്‍ പോയപ്പോള്‍ ഈ സംഭവം ചെറിയൊരു ലഘുലേഖയായി ഇറക്കിയിരിക്കുന്നത് കണ്ടു. അതാണ് ഇവിടെ കൊടുക്കുന്നത്. 

ഈ സംഭവത്തില്‍ ധാരാളം ഗുണപാഠങ്ങള്‍ നിറഞ്ഞ് കിടപ്പുണ്ട്. അതില്‍ പ്രധാനപ്പെട്ടത് മൗലാനാ മര്‍ഹൂം ഉണര്‍ത്തിയിരുന്നത് തന്നെ. മറ്റൊരു പ്രധാനപ്പെട്ട പാഠം ഇതില്‍ പരാമര്‍ശിക്കുന്ന നവമുസ്ലിമായ സമ്പൂര്‍ണ്ണ വലിയ്യ് മൗലാനാ ഖലീലുര്‍റഹ്മാന്‍ ഇസ്ലാമിലേക്ക് വരാനുള്ള പ്രധാനപ്പെട്ട കാരണം മൗലാനാ അബ്ദുസ്സമീഅ് ആണ്. ഈ മൗലാനാ അബ്ദുസ്സമീഅ് ചില വിഷയങ്ങളില്‍ ദേവ്ബന്ദ് ഉലമാഉമായി ഭിന്നിച്ചിരുന്ന വ്യക്തിയാണ്. എന്നാല്‍ തുടര്‍ന്ന് പ്രശ്നങ്ങളുണ്ടായപ്പോള്‍ ഇദ്ദേഹത്തെ സഹായിച്ചത് ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെ സ്ഥാപകന്‍ മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവിയും കൂട്ടുകാരുമാണ്. അതുകൊണ്ട് തന്നെ മൗലാനാ ഖലീലുര്‍റഹ്മാന്‍ ഇരുകൂട്ടരോടും വലിയ ബന്ധവും സ്നേഹാദരങ്ങളും പുലര്‍ത്തിയിരുന്നു. സംഘടനകള്‍ മാത്രമല്ല, സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും വ്യക്തികളും പലപ്പോഴും കടുപ്പത്തിലേക്ക് നീങ്ങുന്ന ഇക്കാലഘട്ടത്തില്‍ ഇത് നല്‍കുന്ന സന്ദേശം വളരെ മഹത്തരമാണ്. മാന്യ അനുവാചകര്‍ ഇത് വായിക്കുകയും ഇതിന്‍റെ സന്ദേശങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ.! ഇതില്‍ പറയപ്പെട്ട മുഴുവന്‍ മഹാന്മാരുടെയും സ്വര്‍ഗ്ഗീയ സ്ഥാനം സമുന്നതമാക്കട്ടെ.! 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 















സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...