Saturday, May 2, 2020

23. അനുഗ്രഹീത നാമങ്ങള്‍. പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!


പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.! 
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് 

-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്) 
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

https://swahabainfo.blogspot.com/2020/05/23.html?spref=tw  
23. അനുഗ്രഹീത നാമങ്ങള്‍. 
റസൂലുല്ലാഹി  ക്ക് ധാരാളം നാമങ്ങള്‍ ഖുര്‍ആനിലും ഹദീസിലും പറയപ്പെട്ടിരിക്കുന്നു. അവയില്‍ ചിലത് ആശയസഹിതം ഇവിടെ കൊടുക്കുന്നു. 
മുഹമ്മദ് : സ്തുത്യര്‍ഹമായ സര്‍വ്വ ഗുണങ്ങളും ഉള്ളവര്‍. 
അഹ് മദ്: അല്ലാഹുവിനെ ഏറ്റവും കൂടുതല്‍ വാഴ്ത്തുന്നവര്‍. 
മാഹിന്‍ : മായ്ക്കുന്നവര്‍. റസൂലുല്ലാഹി  യിലൂടെ അല്ലാഹു നിഷേധത്തെ മായ്ച്ചു. 
ഹാഷിര്‍ :  ഒരുമിച്ച് കൂട്ടുന്നവര്‍. ഖിയാമത്ത് നാളില്‍ അല്ലാഹു ആദ്യമായി റസൂലുല്ലാഹി  യെ എഴുന്നേല്‍പ്പിക്കുന്നതാണ്. 
ആഖിബ്: അവസാനം വന്നവര്‍. റസൂലുല്ലാഹി  എല്ലാ നബിമാര്‍ക്കും ശേഷം ആഗതനായി. 
മുഖഫ്ഫാ: കഴിഞ്ഞ ആശയം തന്നെ. 
നബിയ്യുത്തൗബ: റസൂലുല്ലാഹി  യുടെ ശരീഅത്തില്‍ പാപങ്ങള്‍ മാപ്പാക്കുന്നതിന് പശ്ചാത്താപം മാത്രം മതി. ഗതകാല സമൂഹങ്ങള്‍ക്ക് നിയമം കടുപ്പമായിരുന്നു. 
നബിയ്യുല്‍ മല്‍ഹമ: റസൂലുല്ലാഹി  യുടെ ശരീഅത്തില്‍ ജിഹാദ് നിയമമാക്കപ്പെട്ടു. 
നബിയ്യുര്‍റഹ്മ: റസൂലുല്ലാഹി  സര്‍വ്വ ലോകങ്ങള്‍ക്കും കാരുണ്യമാണ്. മുസ്ലിംകള്‍ക്ക് ഇരുലോകത്തും കാരുണ്യമാണ്. അല്ലാത്തവര്‍ക്ക് ഈ ലോകത്ത് കാരുണ്യമാണ്. 
ഫാതിഹ് : റസൂലുല്ലാഹി  കാരണം സന്മാര്‍ഗ്ഗത്തിന് കവാടങ്ങള്‍ തുറക്കപ്പെടുകയും നാടുകള്‍ കീഴടങ്ങുകയും ചെയ്തു. നാളെ പരലോകത്ത് സ്വര്‍ഗ്ഗത്തില്‍ ആദ്യമായി പ്രവേശിക്കുന്നത് റസൂലുല്ലാഹി  യാണ്. 
അമീന്‍ : വിശ്വസ്തന്‍. 
ശാഹിദ് : സാക്ഷി. റസൂലുല്ലാഹി  പരലോകത്ത് സമുദായത്തെ കുറിച്ച് സാക്ഷിയാണ്. 
മുബശ്ശിര്‍, ബശീര്‍: സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുന്നവര്‍. 
നദീര്‍ : നിഷേധികള്‍ക്ക് നരകം കൊണ്ട് മുന്നറിയിപ്പ് നല്‍കുന്നവര്‍. 
ഖാസിം: അനുഗ്രഹങ്ങളും സമ്പത്തുകളും വീതിക്കുന്നവര്‍. 
ലഹൂക്ക് : അധികമായി പുഞ്ചിരിക്കുന്നവര്‍. 
ഖത്താല്‍: നിഷേധികളോട് യുദ്ധം ചെയ്യുന്നവര്‍. 
അബ്ദുല്ലാഹ് : അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ ദാസന്‍. 
സിറാജുന്‍ മുനീര്‍: സന്മാര്‍ഗ്ഗത്തിന്‍റെ പ്രകാശിക്കുന്ന വിളക്ക്. 
സയ്യിദു വുല്‍ദി ആദം: ആദം സന്തതികളുടെ നായകന്‍. 
സ്വാഹിബു ലിവാഇല്‍ ഹംദ്: ഖിയാമത്ത് ദിനം അല്ലാഹുവിനെ വാഴ്ത്തുന്നതിന്‍റെ കൊടി റസൂലുല്ലാഹി  യുടെ പക്കലായിരിക്കും. 
സ്വാഹിബുല്‍ മഖാം: ഖിയാമത്ത് നാളില്‍ ശഫാഅത്തിന്‍റെ സ്ഥാനത്ത് നില്‍ക്കുന്നവര്‍. 
സ്വാദിഖ്: സത്യം പറയുന്നവര്‍. 
മുസ്ദൂഖ് : വഹ് യിലൂടെ സത്യം ലഭിക്കുന്നവര്‍. 
റഊഫുന്‍ റഹീം: വലിയ കരുണയുള്ളവര്‍. 
ഹാമിദ് : അല്ലാഹുവിനെ സ്തുതിക്കുന്നവര്‍. 
മഹ്മൂദ്: ഗതകാലത്ത് സ്തുതിക്കപ്പെട്ടവര്‍. 
റഷീദ് : സന്മാര്‍ഗ്ഗം കാട്ടിത്തരുന്നവര്‍. 
മഷ്ഹൂദ്: സാക്ഷ്യം വഹിക്കപ്പെട്ടവര്‍. 
ദാഈ: പടച്ചവനിലേക്ക് ക്ഷണിക്കുന്നവര്‍. 
ശാഫി: റസൂലുല്ലാഹി  കാരണമായി അല്ലാഹു ആത്മീയ-ശാരീരിക ശമനം നല്‍കുന്നു. 
ഹാദി: മാനവ വഴികാട്ടി. 
മഹ്ദി : വലിയ സന്മാര്‍ഗ്ഗി. 
മുന്‍ജീ: മഹത്തായ സന്ദേശത്തിലൂടെ മാനവരാശിക്ക് രക്ഷ നല്‍കിയവര്‍. 
നാഹീ: തിന്മയില്‍ നിന്നും തടയുന്നവര്‍. 
റസൂല്‍ : മുഴുവന്‍ ലോകത്തിനും ദൂതന്‍. 
നബിയ്യ്: സ്വര്‍ഗ്ഗ-നരകങ്ങളുടെയും മറ്റും വാര്‍ത്ത നല്‍കുന്നവര്‍. 
ഉമ്മിയ്യ്: മനുഷ്യരില്‍ നിന്നും ഒന്നും പഠിച്ചില്ലാത്തവര്‍. 
തിഹാമി: മക്കയില്‍ ജനിച്ചവര്‍. 
ഹാഷിമി: ബനൂ ഹാശിം വംശജന്‍. 
അബ്തഹി: മക്കയില്‍ വളര്‍ന്നവര്‍. 
അസീസ്: റസൂലുല്ലാഹി  യ്ക്കും സന്ദേശത്തിനും അന്തസ്സ് ലഭിക്കും. 
ഹരീസുന്‍ അലൈക്കും; സത്യവിശ്വാസികളുടെ നന്മ ആഗ്രഹിക്കുന്നവര്‍. 
മുജ്തബാ: അല്ലാഹു ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തവര്‍. 
മുര്‍തദാ: അല്ലാഹു തൃപ്തിപ്പെട്ട് തിരഞ്ഞെടുത്തവര്‍. 
മുസ്ത്വഫാ: അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തവര്‍. 
മൗലാ: ഏറ്റവും യോഗ്യന്‍. 
മുസ്സമ്മില്‍ : പുതപ്പ് പുതച്ചവര്‍ 
മുദ്ദസ്സിര്‍: പുതപ്പ് മൂടിയവര്‍. 
വലിയ്യ്: സ്നേഹം നിറഞ്ഞവര്‍. 
ഖവിയ്യ് : ശക്തന്‍. 
മുസ്വദ്ദിഖ്: അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ അംഗീകരിക്കുന്നവര്‍. 
ആരിഫ്: ഗ്രഹിക്കുന്നവര്‍. 
ആരിഫ് ബില്ലാഹി : അല്ലാഹുവിനെ കുറിച്ച് അറിയുന്നവര്‍. 
ആലിം: അല്ലാഹുവിന്‍റെ സന്ദേശം അറിയുന്നവര്‍. 
ഗയ്യൂര്‍: ദീനീ വിഷയങ്ങളില്‍ രോഷമുള്ളവര്‍. 
മക്കിയ്യ് : മക്കക്കാരന്‍. 
സ്വാബിര്‍: സഹനതയുള്ളവര്‍. 
സ്വാഹിബ്: നല്ലവരുടെ കൂട്ടുകാരന്‍. 
അല്‍ ഖയ്ര്‍: എല്ലാ നന്മകളുടെയും അടിസ്ഥാനം. 
അറബി: അറബി ഭാഷ സംസാരിക്കുന്നവര്‍. 
ത്വയ്യിബ് : ബാഹ്യവും ആന്തരികവുമായി പരിശുദ്ധന്‍. 
നാസ്വിര്‍: എല്ലാവരെയും സഹായിക്കുന്നവര്‍. 
മന്‍സൂര്‍: മലക്കുകളിലൂടെ സഹായിക്കപ്പെട്ടവര്‍. 
മിസ്ബാഹ്: സന്മാര്‍ഗ്ഗത്തിന്‍റെ വിളക്ക്. 
ആമിര്‍: നന്മ കല്‍പ്പിക്കുന്നവര്‍. 
ഹിജാസീ: ഹിജാസില്‍ ജനിച്ചവര്‍. 
ഖുറശി: ഖുറൈശി വംശജന്‍. 
ഹാഫിസ്: ദീനും ശരീഅത്തും സംരക്ഷിക്കുന്നവര്‍. 
കലീമുല്ലാഹ്: അല്ലാഹുവിനോട് സംസാരിച്ചവര്‍. 
ഹബീബുല്ലാഹ്: അല്ലാഹുവിന്‍റെ പ്രിയങ്കരന്‍. 
ഹകീം: തത്വജ്ഞാനി. 
ബാത്വിന്‍: രഹസ്യങ്ങള്‍ അറിയുന്നവര്‍. 
മുഹര്‍റം: ഹലാല്‍ - ഹറാമുകള്‍ വിവരിക്കുന്നവര്‍. 
അവ്വല്‍: സൃഷ്ടികളില്‍ ഒന്നാമന്‍. 
സ്വഫിയ്യുല്ലാഹ് : അല്ലാഹുവിന്‍റെ പ്രിയങ്കരന്‍ 
ഖരീബ്: അല്ലാഹുവിലേക്ക് അടുത്തവര്‍. 
ഖലീല്‍ : യഥാര്‍ത്ഥ സ്നേഹിതന്‍. 
ആഖിര്‍: അവസാന നബി. 
മഹ്ഫൂസ്: അല്ലാഹു സംരക്ഷണം ഏറ്റെടുത്തവര്‍. 
ഹസീബ്: ഉന്നത കുല ജാതന്‍. 
കാമില്‍: സര്‍വ്വ സമ്പൂര്‍ണ്ണന്‍. 
അല്‍ ഹഖ്: സത്യവാന്‍. 
അബ്ദലുന്നാസ്: ഏറ്റവും വലിയ ധര്‍മ്മിഷ്ഠന്‍. 
അല്‍ അബര്‍റ്: വലിയ ഗുണവാന്‍. 
അത്ഖാ: ഭയഭക്തന്‍. 
മഅ്മൂന്‍: വിശ്വസിച്ചേല്‍പ്പിക്കപ്പെട്ടവര്‍. 
മഅ്ലൂം: അറിയപ്പെട്ടവര്‍. 
മുബീന്‍: സന്ദേശം വ്യക്തമാക്കുന്നവര്‍. 
മുതബസ്സില്‍ : പുഞ്ചിരി തൂകുന്നവര്‍. 
മഅ്മൂര്‍: അല്ലാഹുവിങ്കല്‍ നിന്നും ഏല്‍പ്പിക്കപ്പെട്ടവര്‍. 
മുബാറക്: ഐശ്വര്യവാന്‍. 
മുത്വഹ്ഹര്‍: സര്‍വ്വ തിന്മകളില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടവര്‍. 
ഹഫിയ്യ്: സ്നേഹം നിറഞ്ഞവര്‍. 
മുജീബ്: ക്ഷണം സ്വീകരിക്കുന്നവര്‍. 
മുദക്കിര്‍: ഉപദേശം നടത്തുന്നവര്‍. 
മുബല്ലിഗ്: സത്യം പ്രചരിപ്പിക്കുന്നവര്‍. 
മബ്ഊസ്: സര്‍വ്വ ലോകങ്ങള്‍ക്കും നബിയായി അയയ്ക്കപ്പെട്ടവര്‍. 
മശ്കൂര്‍ : നന്ദി നിറഞ്ഞവര്‍. 
ജവാദ്: വലിയ ധര്‍മ്മിഷ്ഠന്‍. 
ആദില്‍ : നീതിമാന്‍. 
സയ്യിദ്: നായകന്‍. 
ഇമാം: വഴികാട്ടി. 
ലാഹിര്‍: വിജയി. 
കരീം: ഉദാരന്‍. 
ഖാതിമുര്‍റുസുല്‍ : അന്ത്യപ്രവാചകന്‍. 
ത്വാഹ, ത്വാസീന്‍, ഹാമീം, യാസീന്‍ ഇവകള്‍ ഖുര്‍ആനില്‍ പറയപ്പെട്ട നാമങ്ങളാണ്. ഇവകളുടെ ആശയം അല്ലാഹുവിന് മാത്രം അറിയാം. ഈ നാമങ്ങളില്‍ പലതും റസൂലുല്ലാഹി  യുടെ തിരുഗുണങ്ങള്‍ അറിയിക്കുന്നതാണെങ്കിലും ഏതെങ്കിലും ഘട്ടത്തില്‍ ഇവയെ നാമമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ റസൂലുല്ലാഹി  യുടെ തിരുഗുണങ്ങള്‍ ധാരാളമുണ്ട്. അതുമായി ബന്ധപ്പെട്ട നാമങ്ങള്‍ തന്നെ ആയിരത്തോളമുണ്ട്. (സാദുല്‍ മആദ്) 
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826
അബൂ ഇബ്റാഹീം ഖാസിമി 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...