Monday, May 4, 2020

14. വിവിധ പ്രവര്‍ത്തനങ്ങള്‍, ഹജ്ജ് യാത്രകള്‍.! ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ജീവ ചരിത്രം.!


ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ 
ജീവ ചരിത്രം.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/05/14.html?spref=tw 
അദ്ധ്യായം 04 
വിവിധ പ്രവര്‍ത്തനങ്ങള്‍, ഹജ്ജ് യാത്രകള്‍.! 
ഹിജാസില്‍ നിന്നും മടങ്ങിയെത്തിയതോടെ ശൈഖവര്‍കള്‍ നിരന്തരമായി അധ്യാപന-രചനകളില്‍ നിരതനായി. മടങ്ങിയെത്തിയതിന് ശേഷം അബൂദാവൂദിന്‍റെ ദര്‍സും ശൈഖിനെ തേടിയെത്തി. ബദലുല്‍ മജ്ഹൂദ് ഫീഹില്ലി അബീദാവൂദിന്‍റെ ക്രോഡീകരണത്തിന് സഹായിയായതിനാലും ഗ്രന്ഥകര്‍ത്താവ് ഹസ്രത്ത് സഹാറന്‍പൂരിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയതിനാലും ഇതിന്‍റെ തദ്രീസില്‍ സ്വാഭാവികമായും ശൈഖ് അവര്‍കള്‍ക്ക് പ്രത്യേക കഴിവ് ഉണ്ടായിരുന്നു. ഔജസുല്‍ മസാലികിന്‍റെ രചനയും തുടര്‍ന്ന് ഹസ്രത്ത് ഗന്‍ഗോഹിയുടെയും പ്രിയപിതാവിന്‍റെയും പഠനങ്ങളും പ്രഭാഷണങ്ങളും പ്രസിദ്ധീകരിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. ഇവ കൂടാതെ മുതിര്‍ന്നവരുടെ വിശിഷ്യാ, പിതൃവ്യന്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് (റ) യുടെ നിര്‍ദ്ദേശവും നിര്‍ബന്ധവും കാരണമായി ഇതര ദീനീ തബ്ലീഗീ കൃതികളും എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. അധ്യാപന-രചനാ മേഖലകളിലുള്ള ഈ തിരക്കുകള്‍ കൂടാതെ ശൈഖ് മദ്റസയുടെ പ്രധാന സഹകാരിയുമായിരുന്നു. മദ്റസയുടെ നാസിം മൗലാനാ ഹാഫിസ് അബ്ദുല്‍ ലത്തീഫ് സാഹിബിന് വലിയ സഹായങ്ങളും മാര്‍ഗ്ഗദര്‍ശനങ്ങളും നല്‍കിയിരുന്നു. ചര്‍ച്ച ആവശ്യമായി വരുന്ന പ്രശ്നങ്ങളില്‍ അധികവും ഖണ്ഡിതവും തീരുമാനത്തിന് അനുയോജ്യവുമായ അഭിപ്രായം ശൈഖിന്‍റേതായിരുന്നു. മൗലാനാ ഹുസൈന്‍ അഹ് മദ് മദനി, മൗലാനാ അബ്ദുല്‍ ഖാദിര്‍ റായ്പൂരി, മൗലാനാ മുഹമ്മദ് ഇല്‍യാസ് കാന്ദലവി, മൗലാനാ ആശിഖ് ഇലാഹി മീററ്റി, ഹാഫിസ് ഫഖ്റുദ്ദീന്‍ പാനീപ്പത്തി, ശാഹ് മുഹമ്മദ് യാസീന്‍ നഗീനവി തുടങ്ങിയ അന്നത്തെ മശാഇഖുകളും ത്വരീഖത്തിന്‍റെ നായകരുമായ മഹാരഥരെല്ലാം ശൈഖിന്‍റെ അടുത്ത് വരികയും പോവുകയും ചെയ്തിരുന്നു. എല്ലാവരുടെയും വിശ്വസ്തനും പ്രിയങ്കരനും രഹസ്യവാഹകനുമായിരുന്നു ശൈഖ് അവര്‍കള്‍. അല്ലാഹു അദ്ദേഹത്തിന് കനിഞ്ഞരുളിയിരുന്ന പ്രകൃതിപരമായ സമീകരണം, മധ്യമരീതി, നിഷ്പക്ഷത എന്നീ വിശേഷ ഗുണങ്ങള്‍ കാരണമായി എല്ലാവരുടെയും സംയോജിത ബിന്ദുവായിരുന്നു ശൈഖിന്‍റെ വ്യക്തിത്വവും ഭവനവും. അടിസ്ഥാന പ്രശ്നങ്ങള്‍ മുതല്‍ ശാഖാപരമായ കാര്യങ്ങളില്‍ വരെ അദ്ദേഹത്തിന്‍റെ അഭിപ്രായം ആരായപ്പെട്ടിരുന്നു.
കൂട്ടത്തില്‍ അതിഥികളുടെ തിരക്കും ആഹാരവിരിയുടെ വലിപ്പവും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഇത് മഹാനവര്‍കളുടെ തിരക്ക് പ്രതിദിനം വര്‍ദ്ധിപ്പിച്ചു. പൂര്‍വ്വികനും അനുഭവസ്ഥനും നിഷ്കളങ്കനും കഴിവുറ്റ നാസിമുമായിരുന്ന മൗലാനാ അബ്ദുല്‍ ലത്തീഫ് സാഹിബിന്‍റെ വിയോഗാനന്തരം മദ്റസയുടെ നടത്തിപ്പിന്‍റെയും നിലനില്‍പ്പിന്‍റെയും പുരോഗമനത്തിന്‍റെയും ഏറ്റവും വലിയ ഭാരം ശൈഖ് അവര്‍കളുടെ ശിരസ്സില്‍ അര്‍പ്പിതമായി. പൂര്‍വ്വകാല സ്വദര്‍ മുദര്‍രിസായിരുന്ന മൗലാനാ അസ്അദുല്ലാഹ് പൗരാണിക മഹാരഥരുടെ യഥാര്‍ത്ഥ പിന്‍ഗാമിയായി ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് രോഗങ്ങളും ആരോഗ്യ പ്രശ്നങ്ങളും അലട്ടിയിരുന്നതിനാല്‍ മദ്റസാ കാര്യങ്ങള്‍ക്കായി വളരെയധികം സമയം ശൈഖവര്‍കള്‍ തന്നെ നല്‍കേണ്ടിവന്നു.
അല്ലാഹു ശൈഖിന്‍റെ കാര്യത്തില്‍ സ്വീകരിച്ച നടപടിക്രമം ഇപ്രകാരമാണെന്നുതോന്നുന്നു: ദുന്‍യാവിനോടു വിടപറയുന്ന ശൈഖ് മുറബ്ബിമാരെല്ലാം അവരുടെ ശിഷ്യഗണങ്ങളെ ശൈഖിനെ ചുമലപ്പെടുത്തിയാണ് പോയിരുന്നത്. അല്ലെങ്കില്‍ തങ്ങളുടെ മുര്‍ശിദിന് മഹാനവര്‍കളോടുണ്ടായിരുന്ന അടുത്ത ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ആ ശിഷ്യന്‍മാരെല്ലാം തങ്ങളുടെ തര്‍ബിയത്തിന്‍റെ പൂര്‍ത്തീകരണത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും ശൈഖിന്‍റെ സാമീപ്യം കൊതിച്ചെത്തിക്കൊണ്ടിരുന്നു. മൗലാനാ ആശിഖ് ഇലാഹി മീററ്റിയുടെയും മൗലാനാ മദനിയുടെയും മൗലാനാ റായ്പൂരിയുടെയും അവസാനം മൗലാനാ മുഹമ്മദ് യുസുഫിന്‍റെയുമൊക്കെ വിയോഗാനന്തരം അവരുടെയെല്ലാം ശിഷ്യഗണങ്ങളധികവും ശൈഖിനെ തേടിയെത്തി. വിശിഷ്യാ, മൗലാനാ മുഹമ്മദ് യൂസുഫിന്‍റെ വിയോഗാനന്തരം ഇന്ന് ആഗോള രൂപം പ്രാപിക്കുകയും ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്‍റെ എല്ലാ മുക്കുമൂലകളിലേക്കും വ്യാപിച്ച തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ കേന്ദ്രവ്യക്തിത്വമായി മഹാനവര്‍കള്‍ മാറി. ഈ പ്രവര്‍ത്തനത്തിന്‍റെ പരമ്പര നിലനിര്‍ത്തുകയും പ്രധാന പ്രവര്‍ത്തകര്‍ക്ക് ദീനീ മേല്‍നോട്ടവും ആത്മീയ പരിചരണവും നല്‍കുകയും ചെയ്യേണ്ട ഉത്തരവാദിത്വവും നിസാമുദ്ദീന്‍ മര്‍കസിന്‍റെയും അതിന്‍റെ കാര്യകര്‍ത്താക്കളുടെ മുഴുവന്‍ ഭാരവും മഹാനവര്‍കളുടെ ചുമലിലുമാണ് വന്നുവീണത്. ഇതുമൂലം രാജ്യത്തിനകത്തും പുറത്തുനിന്നും വന്നിരുന്ന ജമാഅത്തുകളുടെ വരവുപോക്ക് അധികരിച്ചു. അതിനുസൃതമായി മഹാനവര്‍കളുടെ തിരക്കും അതിഥി സല്‍ക്കാരത്തിന്‍റെയും വ്യാപൃതി കൂടിക്കൂടിവന്നു. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826
അബൂ ഇബ്റാഹീം ഖാസിമി 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...