Saturday, May 9, 2020

മദ്റസകളുടെ സാമ്പത്തിക സ്വരൂപണത്തിന്‍റെ വലിയൊരു ലക്ഷ്യം.!


മദ്റസകളുടെ സാമ്പത്തിക സ്വരൂപണത്തിന്‍റെ 
വലിയൊരു ലക്ഷ്യം.! 
-മൗലാനാ രിയാസത്ത് അലി ഖാസിമി മര്‍ഹൂം. 
(മുന്‍ നാസിമെ തഅ്ലീമാത്ത്, ഉസ്താദുല്‍ ഹദീസ്, ദാറുല്‍ ഉലൂം ദേവ്ബന്ദ്) 
https://swahabainfo.blogspot.com/2020/05/blog-post_9.html?spref=tw 

മഹത്തായ മദ്റസാ പ്രസ്ഥാനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സയ്യിദുല്‍ കൗനൈന്‍ മുഹമ്മദുര് റസൂലുല്ലാഹി (സ്വ) യുടെ പ്രവര്‍ത്തനത്തിന്‍റെ തുടക്കം തന്നെ ഇതുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു. മക്കാ മുകര്‍റമയില്‍ ദാറുല്‍ അര്‍ഖമിലും മദീനാ മുനവ്വറയിലെ മസ്ജിദുന്നബവിയിലുള്ള സുഫ്ഫയിലും റസൂലുല്ലാഹി (സ്വ) പ്രധാനമായും നടത്തിയത് കിതാബിന്‍റെയും സുന്നത്തിന്‍റെയും അദ്ധ്യാപനമായിരുന്നു. റസൂലുല്ലാഹി (സ്വ) ഇതിലേക്ക് ജനങ്ങളെ ക്ഷണിച്ചിരുന്നു. കുറഞ്ഞ സമയത്തേക്ക് വരുന്നവരെയും നീണ്ട കാലം താമസിക്കാന്‍ സന്നദ്ധരായവരെയും സ്വീകരിച്ചിരുന്നു. റസൂലുല്ലാഹി (സ്വ) ഇവരെ സ്വന്തം സഹായിക്കുകയും മറ്റുള്ളവരെ സഹായ-സേവനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. 
റസൂലുല്ലാഹി (സ്വ) യുടെ കാലഘട്ടത്തിന് ശേഷം മഹാന്മാരായ സ്വഹാബത്തും പിന്‍ഗാമികളും ഇതേ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചു. യഥാര്‍ത്ഥത്തില്‍ ഈ പ്രവര്‍ത്തനം അതി ലളിതമായിരുന്നെങ്കിലും സമുദായത്തെ ഓരോ കാലഘട്ടത്തിലും ശരിയായ നിലയില്‍ നയിച്ചിരുന്നത് ഈ പ്രവര്‍ത്തനമാണ്. 
അവസാന കാലഘട്ടത്തില്‍ വിവിധ ദീനീ പ്രവര്‍ത്തനങ്ങള്‍ നടന്ന ഇന്ത്യാ മഹാ രാജ്യത്തും തുടക്കം മുതല്‍ തന്നെ മഹാന്മാരായ പണ്ഡിത മഹത്തുക്കള്‍ മദ്റസാ പ്രവര്‍ത്തനം നടത്തുകയുണ്ടായി. ഇതിന്‍റെ പാരമ്പര്യത്തെ പിന്തുടര്‍ന്ന് സ്ഥാപിതമായ കേന്ദ്രങ്ങളാണ് ദാറുല്‍ ഉലൂം ദേവ്ബന്ദും ഇതര മദ്റസകളും. 
ഇത്തരം മദ്റസകളുടെ സാമ്പത്തിക കാര്യം പലപ്പോഴും പ്രയാസകരമാകാറുണ്ട്. അതുകൊണ്ടുതന്നെ പലരും മദ്റസകളെ വിമര്‍ശിക്കുകയും സാമ്പത്തിക ഭദ്രതയുടെ ഏര്‍പ്പാട് ചെയ്തുകൊണ്ട് മാത്രമേ മദ്റസ തുടങ്ങാവൂ എന്നും മദ്റസയ്ക്ക് പിരിവ് നടത്തുന്നത് ശരിയല്ല എന്നും പറയുകയും ചെയ്യാറുണ്ട്. എന്നാല്‍ മദ്റസകള്‍ക്ക് ഉറച്ച വരുമാന മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകരുതെന്നും കഴിവിന്‍റെ പരമാവധി പിരിവ് വര്‍ദ്ധിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ സ്വീകരിക്കുകയും ചെയ്യണമെന്നാണ് ദാറുല്‍ ഉലൂമിന്‍റെ സ്ഥാപകന്‍ ഹുജ്ജത്തുല്‍ ഇസ്ലാം മൗലാനാ ഖാസിം നാനൂത്തവി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പിരിവ് കുറച്ച് പ്രയാസകരമാണെങ്കിലും ഇതില്‍ ധാരാളം ഗുണങ്ങളുണ്ട്. ഒന്നാമതായി, നമുക്ക് വിനയമുണ്ടാകുകയും കാരുണ്യവാനായ രക്ഷിതാവിനോട് അടുപ്പമുണ്ടാകുകയും താണുകേണ് കൊണ്ടുള്ള ദിക്ര്‍-ദുആകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ്. രണ്ടാമതായി, മദ്റസകളിലേക്ക് വിദ്യാര്‍ത്ഥികളെ ക്ഷണിക്കുകയും സ്വീകരിക്കുകയും കഴിവിന്‍റെ പരമാവധി നല്ല നിലയില്‍ ശിക്ഷണശീലനങ്ങള്‍ നല്‍കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നതാണ്. മൂന്നാമതായി, പിരിവ് വര്‍ദ്ധിപ്പിക്കുന്നത് ദഅ് വത്തിനുള്ള അതി ലളിതവും ശക്തവുമായ ഒരു മാര്‍ഗ്ഗവുമാണ്. അതുകൊണ്ട് തന്നെ പിരിവ് നടത്തുന്ന സഹോദരങ്ങള്‍ പ്രബോധനത്തിന്‍റെ നിയമ-മര്യാദകള്‍ പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. സ്വയം ദീനുമായി ബന്ധപ്പെടുക, ദിക്ര്‍-ദുആകള്‍ വര്‍ദ്ധിപ്പിക്കുക, സത്യമായ കാര്യങ്ങള്‍ മാത്രം പറയുക, സത്യസന്ധത മുറുകെ പിടിക്കുക, സഹനത സ്വഭാവമാക്കുക മുതലായവ ദഅ് വത്തിന്‍റെ മര്യാദകളാണ്. ചുരുക്കത്തില്‍ ദീനീ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള പിരിവ് ഒരു പ്രധാന ദഅ് വത്താണ്. നാം ആരുടെയെങ്കിലും അരികില്‍ പോയി ഉപദേശങ്ങള്‍ നടത്തുമ്പോള്‍ സ്വാഭാവികമായും ഉപദേശിക്കുന്ന വ്യക്തിയ്ക്ക് ഒരു ഉയര്‍ച്ച ഉണ്ടാകുന്നതാണ്. എന്നാല്‍ ഒരാളുടെ അരികില്‍ മദ്റസയുടെ പിരിവിന് വേണ്ടി പോകുമ്പോള്‍ ഈ ഉയര്‍ച്ച ഉണ്ടാകാറില്ല. മറിച്ച് വിനയ സ്വഭാവമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഈ വിനയത്തോടൊപ്പം അങ്ങേയറ്റത്തെ തന്ത്രജ്ഞതയോടെ അല്ലാഹുവിന്‍റെ ആ അടിമയെ നേര്‍മാര്‍ഗ്ഗവുമായി ബന്ധിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. 
ആകയാല്‍ മദ്റസകളുടെ നടത്തിപ്പിന് വേണ്ടി ചെയ്യപ്പെടുന്ന പിരിവുകളെ നിസ്സാരമായി കാണാതിരിക്കുക. തികഞ്ഞ ആഗ്രഹത്തോടെ നാം അത് നിര്‍വ്വഹിക്കുക. സമുദായ അംഗങ്ങള്‍ ഇതിന്‍റെ മഹത്വം മനസ്സിലാക്കി പിരിവിന് വരുന്നവരെ സ്വീകരിക്കുകയും നിങ്ങളുടെ സഹോദരങ്ങളും മക്കളുമായി ബന്ധിപ്പിക്കുകയും ചെയ്യുക. അല്ലാഹു തൗഫീഖ് നല്‍കട്ടെ.! 
ഇക്കാരണത്താല്‍ തന്നെ മുന്‍ഗാമികളായ മഹത്തുക്കള്‍ മദ്റസകള്‍ക്ക് വേണ്ടി പിരുവുകള്‍ നടത്താന്‍ ഒരു മടിയും കാട്ടിയിരുന്നില്ല. മാത്രമല്ല അതിലൂടെ വമ്പിച്ച ദീനീ ഇസ്ലാഹീ മാറ്റങ്ങളുമുണ്ടാകുമായിരുന്നു. അര നൂറ്റാണ്ടിലേറെ ദാറുല്‍ ഉലൂം ദേവ്ബന്ദിന് നായകത്വം നല്‍കിയ ഹകീമുല്‍ ഇസ്ലാം ഖാരി ത്വയ്യിബ് സാഹിബ് ഇന്ത്യ മുഴുവനും ഇതിന് വേണ്ടി സഞ്ചരിച്ചു. ബര്‍മയില്‍ ഇതിന് വേണ്ടി നടത്തിയ യാത്രകളും പ്രഭാഷണങ്ങളും പ്രസിദ്ധമാണ്. മുഫക്കിറുല്‍ ഇസ്ലാം മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയ്ക്ക് വേണ്ടി ബര്‍മയിലേക്ക് പോയി. സ്ഥാപനത്തിന് സമ്പത്ത് വളരെ കുറച്ച് മാത്രമേ ലഭിച്ചുള്ളൂ. പക്ഷെ, മൗലാനാ അവിടെ നടത്തിയ പ്രഭാഷണങ്ങള്‍ ന്യൂനപക്ഷമായി നില കൊള്ളുന്ന രാജ്യങ്ങളിലെ മുസ്ലിംകള്‍ക്ക് ശക്തവും വ്യക്തവുമായ സന്ദേശങ്ങളാണ്. 
ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയുടെ മുന്‍ നാസിമും മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വിയുടെ ജേഷ്ഠ സഹോദരനുമായ ഡോക്ടര്‍ അബ്ദുല്‍ അലി സാഹിബിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയുടെ സാമ്പത്തിക അവസ്ഥ വളരെ മോശമായിരുന്നു. മൗലാനാ നദ്വിയ്ക്കും ഇതിനെ കുറിച്ചുള്ള ചിന്തയുണ്ടായി. ഡോക്ടര്‍ സാഹിബിന്‍റെ നിര്‍ദ്ദേശപ്രകാരം മൗലാനായും ദാറുല്‍ ഉലൂമിലെ ചില ഉസ്താദുമാരും റെയില്‍വെ വര്‍ക്ക് ഷോപ്പിന്‍റെ കവാടത്തില്‍ പോയി നില്‍ക്കുകയും ആഴ്ച ശമ്പളം വാങ്ങി വരുന്ന ജനങ്ങളില്‍ നിന്നും സംഭാവന പിരിക്കുകയും ചെയ്തിരുന്നു. ചിലര്‍ നാല് അണയും മറ്റ് ചിലര്‍ എട്ട് അണയും കൊടുക്കുമായിരുന്നു. എന്നിട്ടും രണ്ട്-മൂന്ന് മാസങ്ങളിലെ ശമ്പളങ്ങള്‍ കടമാകുമായിരുന്നു. ഈയൊരു ആവശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ദാറുല്‍ ഉലൂം പ്രിന്‍സിപ്പല്‍ മൗലാനാ ഹൈദര്‍ ഖാന്‍റെ നേതൃത്വത്തില്‍ 1937 മെയ് 01-ന് ഒരു സംഘം മദ്രാസ് ഭാഗത്തേക്ക് യാത്ര ചെയ്തു. ഈ സംഘത്തില്‍ മൗലാനാ നദ്വിയുമുണ്ടായിരുന്നു. ഭോപ്പാലിലും നാഗ്പൂരിലും ഇറങ്ങി പരിശ്രമിച്ച സംഘം അവസാനം മദ്രാസിലെത്തി. നാഗ്പൂരില്‍ അല്പം ആശ്വാസം ലഭിച്ചെങ്കിലും മദ്രാസില്‍ പ്രതീക്ഷിച്ച അത്രയും വിജയം ലഭിച്ചില്ല. അതുകൊണ്ട് കുറഞ്ഞ താമസത്തിന് ശേഷം സംഘം മടങ്ങി. മൗലാനാ കുറിക്കുന്നു: മദ്രാസ് നിവാസികള്‍ക്ക് ഈ സംഘം വരുന്നതായി കൂടുതല്‍ അറിവുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ ഈ സംഘത്തെ കൂടുതല്‍ ശ്രദ്ധിച്ചിരുന്നില്ല. ഖേദകരമെന്ന് പറയട്ടെ, സമുന്നതമായ വിജ്ഞാനവും സത് സ്വഭാവവും സുദീര്‍ഘമായ ഹദീസ് സേവനത്തോടൊപ്പം തസ്വവ്വുഫിന്‍റെ നായകനായ ശൈഖ് ഇംദാദുല്ലാഹ് മുഹാജിര്‍ മക്കിയ്യുടെ ഘലീഫ കൂടിയായ മൗലാനാ ഹൈദര്‍ ഹസന്‍ ഖാനെ പോലുള്ള സമുന്നത പണ്ഡിതനും മുഹദ്ദിസുമായ വ്യക്തിത്വം ഈ പട്ടണത്തില്‍ വന്നതിന്‍റെ പ്രാധാന്യം പോലും അന്ന് അവിടെയുള്ളവര്‍ ഉള്‍ക്കൊണ്ടില്ല.! (കാറവാനെ സിന്ദഗി). എന്നാല്‍ ഈ മഹാന്മാരുടെ പരിശ്രമങ്ങള്‍ പാഴിയില്ല. പില്‍ക്കാലത്ത് മദ്രാസില്‍ വമ്പിച്ച ദീനീ മാറ്റങ്ങള്‍ ഉണ്ടായി. ഈ മഹാന്മാരുടെ പരിശ്രമങ്ങളും അതിന്‍റെ ഭാഗമായിരുന്നു.  
മുഫക്കിറുല്‍ ഇസ്ലാം ജീവ ചരിത്രം. 
-മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി. 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 















സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...