Saturday, May 2, 2020

12. രണ്ടാം ഹജ്ജ്: ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ജീവ ചരിത്രം.!


ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ 
ജീവ ചരിത്രം.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/05/12.html?spref=tw 
രണ്ടാം ഹജ്ജ്: 
ഹി:1344 ല്‍ ഹസ്രത്ത് സഹാറന്‍പൂരി ഹജ്ജിനായി തീരുമാനമെടുത്തു. തന്‍റെ അസാന്നിധ്യത്തില്‍ മൗലാനാ ഹാഫിസ് അബ്ദുല്ലത്വീഫ് സാഹിബിനെ മദ്റസയുടെ കാര്യദര്‍ശിയും, ശൈഖിനെ സ്വദ്റുല്‍ മുദര്‍രിസുമായി നിയമിച്ചു. വിവിധ പരിപാടികള്‍ക്ക് പങ്കെടുക്കല്‍ മസാഹിര്‍ ഉലൂമിലെ സദ്റുല്‍ മുദര്‍രിസിന്‍റെ ഉത്തരവാദിത്ത്വങ്ങളില്‍ പെട്ടതാണ്. ശൈഖിന് പണ്ടു മുതല്‍ക്കേ  യാത്രയോടു വെറുപ്പായിരുന്നു. ഹസ്രത്ത് സ്വദ്റുല്‍ മുദര്‍രിസായി തന്നെ നാമനിര്‍ദേശം ചെയ്തിരിക്കുന്നുവെന്നറിഞ്ഞ ശൈഖ് സ്ഥാനത്തിന്‍റെ ഉന്നതിയും ഉത്തരവാദിത്തങ്ങളും ഓര്‍ത്ത് ചിന്താകുലനായി. അദ്ദേഹം ഹസ്രത്തിനോട് പറഞ്ഞു. ബദലുല്‍ മജ്ഹൂദിന്‍റെ കാര്യമെന്താകും.? യാത്രയില്‍ അത് മുറിഞ്ഞുപോകുമല്ലോ.? ഹസ്രത്ത്: എനിക്കും ആ ചിന്ത ഇല്ലാതില്ല. ശൈഖ്: ഞാനും കൂട്ടത്തില്‍ വന്ന് ഈ സേവനം തുടരാം. ഹസ്രത്ത്: യാത്രാ ചിലവ്.? ശൈഖ്: ഞാന്‍ കടം വാങ്ങികൊള്ളാം. ഹസ്രത്ത്: നിങ്ങളുടെ ശമ്പളം  ബാക്കി കിടക്കുകയല്ലേ. ശൈഖ്: ഞാന്‍ ആ ഇടപാട് വേണ്ടെന്ന് വെച്ചിരിക്കുന്നു. ഹസ്രത്ത് : അത് രണ്ട് ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതാണ്. നിങ്ങള്‍ അത് ഫസ്ഖ് ചെയ്തു. പക്ഷേ ഞങ്ങള്‍ അത് സ്വീകരിച്ചിട്ടില്ല. അങ്ങനെ ഹസ്രത്തിന്‍റെ നിര്‍ദേശാനുസരണം ശമ്പളം വാങ്ങാതിരുന്ന മാസങ്ങളിലെ ശമ്പളം വാങ്ങി. 940 അല്ലെങ്കില്‍ 942 രൂപയായിരുന്നു അത്. ശൈഖ് നിര്‍ദേശം സ്വീകരിച്ചെങ്കിലും ഹിജാസുല്‍ മുഖദ്ദസില്‍ ചെന്നു ചേര്‍ന്ന ശേഷം തന്‍റെ കുതുബ്ഖാനയില്‍ നിന്ന് ഗഡുക്കളായി അടയ്ക്കാന്‍ നിര്‍ദേശിച്ച് 1000 രൂപയുടെ വസ്വിയ്യത്ത് പത്രമെഴുതി മൗലവി നസ്വീറുദ്ദീന് അയച്ചുകൊടുത്തു. ശൈഖ് അവര്‍കള്‍ മദീനാ മുനവ്വറയിലെ ദീര്‍ഘമായ താമസത്തിനിടയിലും ഹസ്രത്തിന്‍റെ സന്നിധിയിലിരുന്നും ബദലുല്‍ മജ്ഹൂദിന്‍റെ രചനയില്‍ സഹായിക്കുകയല്ലാതെ മറ്റൊരു കാര്യത്തിലും മുഴുകിയിരുന്നില്ല. മസ്ജിദുന്നബവിയില്‍ നമസ്കാരത്തിനും ജന്നത്തുല്‍ ബഖീഇല്‍ സിയാറത്തിനും മാത്രമേ പുറത്തുപോയിരുന്നുള്ളൂ. ബദ്ലിന്‍റെ ജോലി കൂടാതെ അദ്ദേഹം മഹാനായ ഇമാം മാലിക്ക് (റ) ന്‍റെ പ്രസിദ്ധവും സ്വീകാര്യവുമായ ഗ്രന്ഥം മുവത്വയ്ക്ക് വ്യാഖ്യാനമെഴുതാന്‍ തുടങ്ങി. ഔജസുല്‍ മസാലിക് എന്ന പേരില്‍ 6 വാള്യങ്ങളിലായി അത് പിന്നീട് പൂര്‍ത്തിയാക്കി. മക്കത്തുല്‍ മുകര്‍റമയിലെ താമസത്തിലും ഹസ്രത്ത് ഏതെങ്കിലും കിതാബ് പകര്‍ത്താനോ വൈജ്ഞാനികമായ വല്ല ജോലി ചെയ്യാനോ നിര്‍ദേശിച്ചാല്‍ ശൈഖ് പൂര്‍ണ്ണ ശ്രദ്ധയോടെ അത് ചെയ്തിരുന്നു. ശൈഖ് പറയുന്നു: ഇതിന്‍റെ രചനയ്ക്കു വേണ്ടി മസ്ജിദുന്നബിയിലും മദീനാ മുനവ്വറയിലുമായി കഴിഞ്ഞ നാളുകളില്‍ ചെയ്ത അത്രയും ജോലി, ഇന്ത്യയിലെത്തി മാസങ്ങളും വര്‍ഷങ്ങളും എടുത്തിട്ടും നടന്നിട്ടില്ല. 
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826
അബൂ ഇബ്റാഹീം ഖാസിമി 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...