Saturday, May 23, 2020

റമദാനുല്‍ മുബാറക് സംസാരിക്കുന്നു, കണ്ണീര്‍ വാര്‍ത്തുകൊണ്ട്...


റമദാനുല്‍ മുബാറക് സംസാരിക്കുന്നു, 
കണ്ണീര്‍ വാര്‍ത്തുകൊണ്ട്... 
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/05/blog-post_23.html?spref=tw
അളവറ്റ ദയാപരനും മഹാകാരുണികനുമായ സര്‍വ്വ ലോക പരിപാലകന്‍റെ അനുഗ്രഹത്താല്‍  
ഞാന്‍ ഈ വര്‍ഷവും ലോകത്തേക്ക് കടന്നുവന്നു. ലോക ജനതയുടെ ആധിക്യം വിശിഷ്യാ മുസ്ലിം സഹോദരങ്ങള്‍ ധാരാളമുള്ളതിനാല്‍ വലിയ സന്തോഷത്തോടെയും തികഞ്ഞ പ്രതീക്ഷയോടെയുമാണ് ഞാന്‍ വന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ നിന്നും ആരംഭിച്ച വൈറസിന്‍റെ കുഴപ്പങ്ങള്‍ അവസാനിക്കുകയോ കുറയുകയോ ചെയ്തിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ, ലോകത്തേക്ക് വന്ന് അവസ്ഥകള്‍ കണ്ടപ്പോള്‍ വലിയ അമ്പരപ്പ് ഉളവായി. കൊറോണ വൈറസ് കോവിഡ് 19 എന്ന പേര് സ്വീകരിച്ച് മുഴുവന്‍ ലോകത്തേയും വെല്ലുവിളിക്കുന്നു. പ്രത്യേകിച്ചും എന്നെ വളരെയധികം സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യാറുള്ള പ്രദേശങ്ങളില്‍ ഇത് പ്രവേശിച്ചത് വലിയ ദുഃഖമായി. വിശിഷ്യാ, ഇതിന്‍റെ പേരില്‍ പരിശുദ്ധ ഹറമുകള്‍ ശൂന്യമായത് കണ്ടപ്പോള്‍ നെഞ്ച് പൊട്ടിപ്പോയി. 
ഇതിന് മുമ്പും ഇത്തരം അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. അതിനിടയിലേക്ക് ഞാന്‍ കടന്നുവന്നിട്ടുമുണ്ട്. ഉദാഹരണത്തിന് സ്വഹാബത്തിന്‍റെ കാലത്ത് തന്നെ സിറിയന്‍ പ്രദേശത്ത് പകര്‍ച്ച വ്യാധി ബാധിച്ചു. ഉത്തരേന്ത്യയിലും മലബാറിലും കോളറകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, അതെല്ലാം പരിമിതമായ സ്ഥലങ്ങളിലും കാലത്തേക്കും മാത്രമായിരുന്നു. എന്നാല്‍ ഇത് ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. എന്താണെങ്കിലും ഇത് വലിയൊരു പരീക്ഷണം തന്നെയാണ്. പക്ഷെ, പടച്ചവന്‍റെ പരീക്ഷണങ്ങള്‍ക്ക് രണ്ട് അവസ്ഥകളാണുള്ളത്. ഒന്ന്, പരീക്ഷണങ്ങളെ അംഗീകരിക്കുകയും കാരണങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്തുകയും ചെയ്താല്‍ പരീക്ഷണം വലിയ വിജയങ്ങള്‍ക്ക് കാരണമാകും. രണ്ട്, പരീക്ഷണങ്ങളെ വെല്ലുവിളിച്ച് തെറ്റ് തിരുത്താതിരുന്നാല്‍ കൂടുതല്‍ പരാജയങ്ങളിലേക്ക് മറിഞ്ഞ് വീഴും. 
ഇതിന് പലതരം കാരണങ്ങളും പരിഹാരങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ഇസ്ലാമിക നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് അവകള്‍ പാലിക്കുക തന്നെ വേണമെന്നാണ് എനിക്കും പറയാനുള്ളത്. എന്നാല്‍ എന്നെ അയച്ച സര്‍വ്വലോക പരിപാലകന്‍, മഹാന്മാരായ പ്രവാചകന്മാരിലൂടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് മൂന്ന് കാരണങ്ങള്‍ പറഞ്ഞിട്ടുണ്ട്. 1. പടച്ചവനോടുള്ള കടമകളില്‍ വീഴ്ച വരുത്തുകയും പാപങ്ങളും മ്ലേഛതകളും വര്‍ദ്ധിക്കുകയും ചെയ്യുക. 2. സൃഷ്ടികളോടുള്ള ബാധ്യതകളെ അവഗണിക്കുകയും പരസ്പരം അക്രമങ്ങള്‍ പെരുകുകയും ചെയ്യുക. 3. നന്മ ഉപദേശിക്കുകയും തിന്മ തടയുകയും ചെയ്യുന്ന കര്‍ത്തവ്യം ഉപേക്ഷിക്കുക. ഈ മൂന്ന് കാരണങ്ങള്‍ നിങ്ങളില്‍ വര്‍ദ്ധിച്ചിരിക്കുന്നതായി കാണുന്നു. സത്യവിശ്വാസവും സല്‍ക്കര്‍മ്മങ്ങളും പലര്‍ക്കും ഉണ്ടെങ്കിലും വേണ്ട നിലയില്‍ ആയിട്ടുണ്ടോ.? മാതാ-പിതാക്കള്‍, ഇണകള്‍ തുടങ്ങി സര്‍വ്വ സൃഷ്ടികളോടുമുള്ള കടമകള്‍ എത്രമാത്രം പാലിക്കുന്നുണ്ട്.? പ്രത്യേകിച്ചും എല്ലാവരുടെയും പൊതുവായ തിന്മയുടെ പേരില്‍ സംഭവിച്ചിരിക്കുന്ന പൊതുവായ ഈ പരീക്ഷണത്തിന് കാരണം അവരാണെന്നും ഇവരാണെന്നും പറഞ്ഞ് പരസ്പരം ചെളിവാരിയെറിഞ്ഞില്ലേ.? നന്മ ഉപദേശിക്കുകയും തിന്മ തടയുകയും ചെയ്യേണ്ടത് പോലെ ചെയ്യുന്നുണ്ടോ.? തീര്‍ച്ചയായും ഇതിനെല്ലാം ഇല്ലാ എന്നല്ലേ ശരിയായ മറുപടി.? 
കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് കുറ്റപ്പെടുത്തിയും നിങ്ങളെ പ്രയാസപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ആകയാല്‍ ഒന്നാമതായി, ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്ന ന്യായമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ജനങ്ങളോടുള്ള നിര്‍ദ്ദേശങ്ങള്‍ ന്യായമായ നിലയിലായിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകരോടും ഉപദേശിക്കുകയാണ്. കൈ കഴുകുക, മുഖം മറയ്ക്കുക, ചികിത്സാര്‍ത്ഥം അകലം പാലിക്കുക, പൊതു സ്ഥലങ്ങളില്‍ തുപ്പാതിരിക്കുക പോലുള്ള നിര്‍ദ്ദേശങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇവ പാലിക്കുന്നതിനോടൊപ്പം മ്ലേഛതകളും പാപങ്ങളും പരസ്പര അക്രമങ്ങളും വര്‍ജ്ജിക്കുക. പടച്ചവനോടുള്ള കടമകളും പടപ്പുകളോടുള്ള കര്‍ത്തവ്യങ്ങളും പാലിക്കപ്പെടുന്ന ഒരു സുന്ദര സാഹചര്യം സംജാതമാകുന്നതിന് ആത്മാര്‍ത്ഥമായി പരിശ്രമിക്കുക. എന്നാല്‍ രണ്ടാല്‍ ഒരു ഭാവി ഉറപ്പാണ്. ഒന്നുകില്‍ അടുത്ത് തന്നെ അവസ്ഥ നന്നാകുന്നതും ഭയഭക്തിയും സാഹോദര്യവും നിറഞ്ഞ ഒരു പുതുലോകം പൂത്തുലയുന്നതുമാണ്. ഇപ്രകാരം തന്നെ സംഭവിക്കട്ടെയെന്നാണ് എന്‍റെ ആത്മാര്‍ത്ഥമായ ആഗ്രഹം. ഇനി ഇതുണ്ടായില്ലെങ്കില്‍ ഭൗതിക അവസ്ഥകള്‍ നന്നാകുന്നതിന് കുറച്ച് സമയമെടുക്കുകയും ഇതിനിടയില്‍ അല്‍പം നാശ-നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുമെങ്കിലും കുറേ നാളുകള്‍ക്ക് ശേഷം അവസ്ഥകളെല്ലാം നന്നാകുന്നതും അടുത്ത തലമുറ അത് അനുഭവിക്കുന്നതും നമുക്ക് ഉന്നത പ്രതിഫലം ലഭിക്കുന്നതുമാണ്. എന്തായാലും നാം നന്നായാല്‍ അവസ്ഥ നന്നാകുക തന്നെ ചെയ്യുന്നതാണ്. ഇനി നാം നന്നായില്ലെങ്കില്‍, അവസ്ഥ നന്നായാലും നന്നാകാന്‍ സമയമെടുത്താലും രണ്ടും നാശം തന്നെ. അതെ, ആരോഗ്യവും സമ്പത്തും ലഭിച്ചെങ്കിലും നാം നന്നായില്ലെങ്കില്‍ അത് കൂടുതല്‍ അക്രമങ്ങള്‍ക്കും പാപങ്ങള്‍ക്കും കാരണമാകുന്നതാണ്. 
ചുരുക്കത്തില്‍ അവസ്ഥകള്‍ കണ്ട് എനിക്ക് വലിയ വേദന ഉളവായെങ്കിലും പ്രതീക്ഷ ഒരിക്കലും അവസാനിച്ചിട്ടില്ല. വിശിഷ്യാ, മസ്ജിദുകളുടെയും മദ്റസകളുടെയും കവാടങ്ങള്‍ അടഞ്ഞപ്പോള്‍ വീടുകളുടെ വാതിലുകള്‍ തുറന്നതും ഇബാദത്ത്-ദഅ്വത്ത്-ഇല്‍മുകളുടെ കേന്ദ്രമാക്കി വീടുകളെ മാറ്റിയതും പ്രചണ്ഡമായ പ്രചാരണങ്ങളിലൂടെ കൊറോണ പ്രചരിപ്പിച്ചവര്‍ എന്ന അപരാധം ആരോപിച്ചിട്ടും അതിനെ സഹനതയോടെ നേരിടുകയും രക്തദാനത്തിലൂടെ അത്ഭുതം കാട്ടുകയും ചെയ്തതും വലിയ സന്തോഷം പകര്‍ന്നു. രോഗം ബാധിച്ചും പലായനം ചെയ്തും കഷ്ടപ്പെടുന്ന സാധുക്കളെ കണ്ട് ദുഃഖം കാരണം കണ്ണീരൊഴുകിയെങ്കിലും പ്രിയപ്പെട്ട സഹോദരീ-സഹോദരന്മാര്‍ രോഗികളെ ശുശ്രൂഷിക്കുന്നതും മയ്യിത്തുകളെ ഖബ്റടക്കുന്നതും ദുഃഖിക്കുന്നവരെ സമാധാനിപ്പിക്കുന്നതും വിശക്കുകയും വേദനിക്കുകയും ചെയ്യുന്നവര്‍ക്ക് ആഹാര-പാനീയങ്ങളും മറ്റും കൊടുത്ത് ആശ്വസിപ്പിക്കുന്നതും കണ്ടപ്പോള്‍ സന്തോഷം കാരണം കണ്ണീര്‍ പ്രവഹിക്കുകയുണ്ടായി. അതെ, കുറ്റങ്ങളൊന്നും ചെയ്യാതെ ഈ രോഗം ബാധിച്ച് മരണത്തിലേക്ക് നീങ്ങിയ സഹോദരങ്ങളും അവരുടെ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വിങ്ങിപ്പൊട്ടിയ ബന്ധുമിത്രങ്ങളും ഈ രോഗം പിടിപെട്ടതായി അറിഞ്ഞ സന്ദര്‍ഭത്തില്‍ പടച്ചവനോട് താണുകേണിരന്ന സാധുക്കളും ചെയ്ത പ്രാര്‍ത്ഥനകള്‍ കാരുണ്യവാനായ പടച്ചവന്‍റെ സന്നിധിയില്‍ സ്വീകരിക്കപ്പെട്ടിരിക്കും എന്ന കാര്യം ഉറപ്പാണ്. അതിലൂടെ ഒരു സന്തോഷകരമായ ഭാവികാലം ഉദയം ചെയ്യുമെന്ന് ന്യായമായും പ്രതീക്ഷിക്കുന്നു. നന്ദിയോടെ അതിനെ സ്വീകരിക്കാനും പടച്ചവനെ കൂടുതല്‍ ആരാധിക്കാനും പരസ്പരം കാരുണ്യം ചൊരിയാനും ഇതിനായി പരസ്പരം സദുപദേശം സജീവമാക്കാനും സന്നദ്ധമാകുക. 
അനുഗ്രഹീതവും ദുഃഖപൂര്‍ണ്ണവുമായ ഈ മാസത്തില്‍ പ്രതീക്ഷയുടെ പ്രകാശം പരത്തിയ ധാരാളം മഹത്തുക്കളുടെ സേവനങ്ങള്‍ കണ്ട് വലിയ സന്തോഷമുണ്ടായി. പ്രത്യേകിച്ചും ഈ മാസത്തില്‍ ആരാധനാ കാര്യങ്ങളില്‍ മാത്രം മുഴുകിയിരുന്ന പല മഹത്തുക്കളും പ്രധാനപ്പെട്ട മറ്റൊരു ആരാധനയായ സാധുക്കളെ സേവിക്കുന്നതില്‍ മുന്നിട്ടിറങ്ങിയത് വളരെയധികം ആഹ്ലാദകരമാണ്.  
ആകയാല്‍ ഞാന്‍ വിടപറയുന്നു. അല്ലാഹു അനുഗ്രഹിച്ചാല്‍ അടുത്ത വര്‍ഷം വീണ്ടും വരാം. ഇനി അടുത്ത വര്‍ഷത്തേക്ക് എന്നെ വിടാതിരിക്കുകയോ അതിന് മുമ്പ് നിങ്ങളെ തിരിച്ച് വിളിക്കുകയോ ചെയ്താല്‍ റയ്യാന്‍ കവാടത്തില്‍ നിങ്ങളെ സ്വീകരിച്ച് ആദരിക്കാന്‍ ഞാന്‍ തയ്യാറായി നില്‍ക്കുന്നതാണ്. പരിശുദ്ധ ഖുര്‍ആനിന്‍റെ പ്രധാനപ്പെട്ട ഒരു അദ്ധ്യായം ഓതിക്കേള്‍പ്പിച്ചുകൊണ്ട് ഞാന്‍ യാത്ര പറയുന്നു. 
കാലം സാക്ഷി.! നാല് മഹത്ഗുണങ്ങള്‍ ഇല്ലാത്ത മനുഷ്യരെല്ലാവരും ഇരുലോക നാശ-നഷ്ടങ്ങളിലാകുന്നു. എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും, സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും, സത്യം കൊണ്ട് പരസ്പരം ഉപദേശിക്കുകയും, സഹനതയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നവര്‍ ഇരുലോക വിജയികളാണ്. (സൂറത്തുല്‍ അസ്ര്‍). 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 















സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...