സോമാലിയയിലെ ദാരിദ്ര്യം ആഹാരശേഷമുള്ള ദുആയ്ക്ക് പ്രേരണ.!
ദുആയുടെ അത്ഭുത ഫലങ്ങള്‍.!
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍
https://swahabainfo.blogspot.com/2020/05/26.html?spref=tw
സോമാലിയ ഒരു മുസ്ലിം രാജ്യമാണ്. ലോകത്തെ അതി ദരിദ്രമായ 23 രാജ്യങ്ങളില്‍ ഒന്നാണ്. വര്‍ഷങ്ങളായി അവിടെ നടക്കുന്ന ആഭ്യന്തര യുദ്ധം അവരുടെ ദാരിദ്ര്യത്തിന്‍റെ കടുപ്പം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. പത്രങ്ങളില്‍ അവിശ്വസനീയമായ ചിത്രങ്ങള്‍ അവിടെ നിന്നും പ്രത്യക്ഷപ്പെടാറുണ്ട്. പല ദിവസങ്ങളിലെ കൊടുംപട്ടിണിയില്‍ കുടുങ്ങിയ നമ്മുടെ സഹോദരങ്ങളുടെ ചിത്രങ്ങള്‍ കണ്ട് കണ്ണുനീര്‍ വറ്റിയവര്‍ പോലും കരഞ്ഞുപോകും. കഠിന മനസ്സുകള്‍ പോലും അലിയും. ഭക്ഷ്യക്ഷാമം അവരെ ശവങ്ങളെ കഴിക്കാന്‍ പോലും നിര്‍ബന്ധിതരാക്കിയിരിക്കുന്നു. ദാരിദ്ര്യം കാരണം അവരുടെ ശരീരം മെലിഞ്ഞൊട്ടി എല്ലുകള്‍ പുറത്തു ചാടിയിരിക്കുന്നു. മുന്നിലുള്ളവര്‍ക്ക് അതിനെ എണ്ണാന്‍ സാധിക്കും. വൃദ്ധന്മാരെയും യുവാക്കളെയും കണ്ടാല്‍ കൊച്ചുകുട്ടികളെ പോലെ തോന്നിക്കും. കണ്ണുകള്‍ കുഴിഞ്ഞിരിക്കുന്നു. തൊലികള്‍ വലിഞ്ഞിരിക്കുന്നു. കൈകാലുകള്‍ ഉണങ്ങിയ വടി പോലെയുണ്ട്. അവരുടെ ദാരിദ്ര്യം അല്ലാഹുവിന്‍റെ ഖജനാവ് കുറഞ്ഞതിന്‍റെ പേരിലല്ല, അല്ലാഹു സമുദ്രത്തിലെ വലിയ മത്സ്യങ്ങളെ പോലും തീറ്റിപ്പോറ്റുന്നവനാണ്. നമ്മുടെ ഈ സഹോദരങ്ങളുടെ വേദനാജനകമായ ചിത്രങ്ങള്‍ കണ്ടിട്ട് നാം ആരെങ്കിലും ഇപ്രകാരം ചിന്തിച്ചിട്ടുണ്ടോ? അല്ലാഹു വിചാരിച്ചാല്‍ നമ്മുടെ പാപങ്ങള്‍ കാരണമായി നമ്മെയും ഈ അവസ്ഥയിലാക്കുന്നതാണ്. കൊടും പട്ടിണിയുടെ ദുരിത പര്‍വ്വത്തിലൂടെ നമുക്കും നടക്കേണ്ടിവരുമായിരുന്നു. പക്ഷെ അളവറ്റ ദയാലുവായ അല്ലാഹു നാം അനര്‍ഹരായിരുന്നിട്ടും ദിവസവും മൂന്ന് നേരം നമ്മെ തീറ്റിപ്പോറ്റുന്നു. നാം ആരെങ്കിലും അതിന് ഇപ്രകാരം നന്ദി രേഖപ്പെടുത്താറുണ്ടോ?
الْحَمْدُ لِلَّهِ الَّذِي أَطْعَمَنَا وَسَقَانَا وَجَعَلَنَا مُسْلِمِينَ
ഈ ദിക്ര്‍ ചൊല്ലുന്നതുകൊണ്ട് നമ്മുടെ നാക്കിന് എന്തെങ്കിലും വേദനയുണ്ടാകുമോ? സമയം പാഴായിപ്പോകുമോ? ഇല്ല. മറിച്ച് ഈ നന്ദി നമുക്ക് തന്നെ അനുഗ്രഹമാണ്. ഇതിലൂടെ അല്ലാഹു അവന്‍റെ അനുഗ്രഹങ്ങള്‍ നമുക്ക് വീണ്ടും വര്‍ദ്ധിപ്പിച്ചു തരുന്നതാണ്.
വരൂ, ഇന്ന് തന്നെ, അല്ല ഇപ്പോള്‍ തന്നെ ഈ ദുആ നമുക്ക് പഠിക്കാം, പകര്‍ത്താം, പ്രചരിപ്പിക്കാം.
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment