Thursday, May 7, 2020

17. ശൈഖിന്‍റെ ദിനചര്യകള്‍: ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ജീവ ചരിത്രം.!


ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ 
ജീവ ചരിത്രം.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/05/17.html?spref=tw 
ശൈഖിന്‍റെ ദിനചര്യകള്‍: 
ഓരോ നിമിഷങ്ങളും ഇബാദത്തിനും സേവനത്തിനും ഇല്‍മീ വ്യാപന പ്രചാരണങ്ങള്‍ക്കുമായി ഒഴിഞ്ഞുവെച്ച ഗതകാല മഹാരഥരുടെ ഓര്‍മ്മ ഉണര്‍ത്തുന്ന, ഇരുപതാം നൂറ്റാണ്ടിലെ  ഉത്തമ മാതൃകയാണ് ശൈഖുല്‍ ഹദീസ്. ശൈഖിന്‍റെ ജീവിതത്തിലേക്ക് നോക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ദൃഡനിശ്ചയവും ദീനീപ്രവര്‍ത്തനത്തിനുവേണ്ടി സമയംനീക്കി വെച്ചതുമൊക്കെ നമ്മെ അത്ഭുതപ്പെടുത്തും. അദ്ദേഹത്തിന് ആത്മീയ ഔന്നിത്യത്തിലൂടെ സിദ്ധിച്ച ഇലാഹീ അനുഗ്രഹ കടാക്ഷമായേ അതിനെ നമുക്കു കാണാനാവൂ. ഇക്കാര്യങ്ങള്‍ ചുരുങ്ങിയ നിലയില്‍ ഇവിടെ വിവരിക്കുകയാണ്: 
ആദ്യ കാലത്ത് മസ്ജിദിലെ സുബ്ഹ് നമസ്കാരം കഴിഞ്ഞാലുടന്‍ വീട്ടില്‍ പോകുമായിരുന്നു. പില്‍ക്കാലത്ത് വളരെ നേരത്തേക്ക് മസ്ജിദില്‍ തന്നെയിരുന്ന് തിലാവത്ത്-വളാഇഫുകളില്‍ മുഴുകിയിരുന്നു. പ്രധാനപ്പെട്ട അതിഥികളാരെങ്കിലും വന്നാല്‍ മാത്രമേ ഇതിനു മാറ്റം വരുത്തിയിരുന്നുള്ളൂ. ശേഷം അല്‍പ്പനേരത്തേക്ക് മാത്രമായി സഹാറന്‍പൂരില്‍ വരുകയോ, ആവശ്യമായ വല്ല കാര്യം സംസാരിക്കാനാഗ്രഹിക്കുകയോ ചെയ്യുന്ന അടുത്ത അതിഥികളാരെങ്കിലും വന്നാല്‍ അവരുമായി ഒറ്റയ്ക്കു തനിച്ചിരുന്ന് സംസാരിക്കും. ശേഷം വീടിന് മുകളിലുള്ള ചെറിയ മുറിയിലേക്ക് പോയി ഇല്‍മീ-തസ്നീഫീ ദിനചര്യ പൂര്‍ത്തിയാക്കുമായിരുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ ഇതിനു മാറ്റം വരാറുണ്ടെങ്കിലും പൊതുവെ ഇതായിരുന്നു പതിവ്. ഒരിക്കല്‍ പറഞ്ഞു: ഹസ്രത്ത് റായ്പൂരിയും അത്തരം മഹാന്‍മാരും ആഗതരാവുമ്പോള്‍ ഞാന്‍ ബാഹുമാനസൂചകമായി എന്‍റെ ഈ പതിവ്  ഉപേക്ഷിക്കാനുദ്യമിച്ചപ്പോള്‍ തലവേദന പിടികൂടി. അങ്ങനെ അനുവാദം വാങ്ങി കുറച്ചുനേരമെങ്കിലും ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. അധികവും ഈ മഹാന്‍മാര്‍ സ്വയം  നിര്‍ബന്ധപൂര്‍വം ശൈഖിനെ പറഞ്ഞയച്ചിട്ടുണ്ട്. മുകളിലുള്ള ഇരിപ്പിടം ഒന്നു കാണേണ്ടതുതന്നെയാണ്. ഒരു ചെറിയ മുറി. ഭിത്തി കണക്കെ കിതാബുകള്‍ അടുക്കിവച്ചിരിക്കുന്നു. ഈ കിതാബുകളുടെ നടുവില്‍ ഒരാള്‍ക്ക് കഷ്ടിച്ചു ഇരിക്കാം. അവിടെയാണ് ശൈഖിന്‍റെ ഇരിപ്പിടം. അദ്ദേഹമവിടെ എത്തിച്ചേരുകയും അവിടെ അഭയം പ്രാപിക്കുകയും ചെയ്യുമ്പോള്‍ പകല്‍ മുഴുവന്‍ മറ്റെവിടെയൊ ചുറ്റിത്തിരിഞ്ഞ പറവ തന്‍റെ കൂട്ടില്‍ മടങ്ങിവന്ന പ്രതീതിയായിരിക്കും. നാല് ഭാഗത്തും കിതാബുകളുടെ കൂമ്പാരം. ഒരു അര കഷ്ണം തോല്‍വിരി അല്ലെങ്കില്‍ പായവിരി. അടുത്ത് കുറച്ച് മരുന്ന് കുപ്പികള്‍ ഇരിപ്പുണ്ട്. ഇല്‍മിന്‍റെ എത്രയെത്ര മാണിക്യ കല്ലുകളും ഇഖ്ലാസിന്‍റെ ചൂടുള്ള ശ്വാസനിശ്വാസങ്ങളും അതിലടങ്ങിയിട്ടുണ്ടെന്ന് അറിയില്ല. പൂര്‍ണ ഏകാഗ്രതയോടെ അദ്ദേഹം അവിടെ ജോലി ചെയ്തുകൊണ്ടിരിക്കും. അത്യാവശ്യമായ കാര്യങ്ങളല്ലാതെ ഇതിന് തടസ്സമാകരുതെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം. ഈ സമയത്ത് പ്രത്യേക അതിഥികള്‍ക്കും ദിക്ര്‍-ശുഗ്ലുകള്‍ നടത്തുന്ന ശിഷ്യര്‍ക്കും തിണ്ണയിലിരുന്ന് ഉറക്കെ ദിക്ര്‍ ചൊല്ലിക്കൊണ്ടിരിക്കാന്‍ അനുവാദമുണ്ട്. ഇതുമൂലം  ശൈഖിന്‍റെ ഏകാഗ്രതയില്‍ യാതൊരു വ്യത്യാസവുണ്ടാകുന്നതല്ല.
പതിനൊന്നര മണിക്ക് താഴേക്ക് വരും. ആഹാരവിരി വിരിച്ച് അതിഥികളുമായി ആഹാരം ആരംഭിക്കും. എപ്പോഴും അതിഥികളുടെ ഒരു വലിയ സംഘം കൂടി കൂട്ടത്തില്‍ കാണുമായിരുന്നു. പൊതുവില്‍ രണ്ടു-മൂന്നു പ്രാവശ്യമാണ് അതിഥികളിരിക്കുന്നത്. ശൈഖ് ആത്യന്തം ആഹാരത്തില്‍ പങ്കാളിയായിരിക്കും. അവസാനം കഴിച്ചുകഴിയുന്നവരുടെ കൂട്ടത്തിലുമിരിക്കാന്‍ കഴിയും വിധമായിരിക്കും ആഹാരത്തിന്‍റെ രീതി. ആഹാരത്തില്‍ പൊതുവായി പല വകകള്‍ ഉണ്ടായിരിക്കും. വിവിധ രീതികളിലുള്ള കറികള്‍ ധാരാളമായി കാണും. വളരെ നിര്‍ബന്ധപൂര്‍വ്വം ശൈഖ് എല്ലാവരെയും ആഹാരം കഴിപ്പിക്കും. ചിലര്‍ പതിവില്‍ കൂടുതല്‍ കഴിച്ച് ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. പക്ഷെ, ശ്രദ്ധിച്ചുനോക്കുന്നവര്‍ക്ക് ശൈഖ് പേരിന് മാത്രമാണ് ഭക്ഷിക്കുന്നതെന്നറിയാന്‍ കഴിയും. ഇത്രമാത്രം ഭക്ഷിച്ച് എത്രമാത്രം പരിശ്രമങ്ങള്‍ നടത്തുന്നുവെന്നു ചിന്തിച്ചു അത്ഭുതം തോന്നിയിട്ടുണ്ട്. മാന്യനും വിശാലഹൃദയനുമായ ഈ ആതിഥേയന്‍ വളരെ കുറച്ചുമാത്രമേ കഴിക്കുന്നുള്ളൂ എന്നാര്‍ക്കും മനസ്സിലാവാത്ത രീതിയിലാണ് ശൈഖ് അവിടെ ഇരിക്കുന്നത്. 
വന്നിരിക്കുന്ന കത്തുകള്‍ ഇതിനിടയില്‍ വായിച്ചുനോക്കും. കത്തിന്‍റെ എണ്ണം പ്രതിദിനം വര്‍ദ്ധിച്ചു വന്നു. ആഹാരത്തിന് ശേഷം ശൈഖ് വിശ്രമിക്കാനായി തലചായ്ക്കും. പന്ത്രണ്ടര മണി മുതല്‍ ഒരു മണി വരെ വിശ്രമം. ളുഹ്റിന് ശേഷം കുറച്ചുസമയം അതിഥികളുമായി സംസാരിക്കാന്‍ സമയംകണ്ടെത്തും. തുടര്‍ന്ന് ഹദീസിന്‍റെ ദര്‍സിനായി പോവും. ആദ്യം ഈ ദര്‍സ് ദാറുത്ത്വലബയിലെ മുകളിലത്തെ നിലയിലായിരുന്നു. എന്നാല്‍ മുകളിലോട്ടു കയറാന്‍ കഴിയാതെ വന്നതിനാല്‍ അവസാനക്കാലത്ത് ദാറുത്ത്വലബയിലെ മസ്ജിദിലേക്ക് മാറ്റി. മൗലാനാ ഹാഫിള് അബ്ദുലത്വീഫിന്‍റെ വിയോഗാനന്തരം ശൈഖവര്‍കള്‍ തന്നെയാണ് ബുഖാരി ഓതിച്ചിരുന്നത്. ഈ ദര്‍സിന്‍റെ രീതിയും ശൈലിയും കണ്ടുമനസ്സിലാക്കേണ്ടതു തന്നെയാണ്. ഹദീസിനോടുള്ള ആദരവ്, സുന്നത്തിലുള്ള ആഗ്രഹാവേശം, നബവീ വ്യക്തിത്വത്തോടുള്ള ആദരവ് എന്നിവ മുഴുവന്‍ സദസ്യര്‍ക്കും സംജാതമാവും. തിരുനബിയുടെ വഫാതിനെക്കുറിച്ചുള്ള ഹദീസുകളോതുമ്പോഴും ദര്‍സ് സമാപനത്തില്‍ ദുആ ചെയ്യുമ്പോഴും നിയന്ത്രണത്തിന്‍റെ തുണിത്തുമ്പ് കൈവിട്ടു പോകും. നയനങ്ങള്‍ അനിയന്ത്രിതമായി നനഞ്ഞു കുതിരുകയും ശബ്ദമാകെ ഇടറുകയും ചെയ്യുന്നതാണ്. 
അസ്ര്‍ നമസ്കാരാനന്തരം വീട്ടില്‍ പൊതുസദസ് നടക്കും. തിണ്ണയാകെ സന്ദര്‍ശകരെ കൊണ്ടു നിറഞ്ഞുകവിയും. മദ്റസയിലെ വിദ്യാര്‍ത്ഥികളും ചില ഉസ്താദുമാരും അക്കൂട്ടത്തില്‍ കാണും. തഅ്വീദ് എഴുതി ഊതുന്ന സമയവും ഇതാണ്. അവസാന കാലത്ത് മഗ്രിബിനുശേഷം ദീര്‍ഘനേരം മസ്ജിദില്‍ തന്നെ കഴിച്ചുകൂട്ടുമായിരുന്നു. അടുത്ത അതിഥികളാരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേകമായി ഇതിനിടയില്‍ സമയം അനുവദിച്ചുകൊടുക്കും. ഇശാ നമസ്കാരത്തിനു മുമ്പായി ആഹാരത്തിനു വീണ്ടും സുപ്ര വിരിക്കപ്പെടും. ശൈഖ് വളരെക്കാലമായി രാത്രി ആഹാരം കഴിക്കാറില്ല. അടുത്ത അതിഥികളാരെങ്കിലുമുണ്ടെങ്കില്‍ അവരെ പരിഗണിച്ചു വല്ലതും കഴിക്കുമെന്ന് മാത്രം. ഇശായ്ക്കു ശേഷം വീണ്ടും അല്‍പ്പനേരം പ്രത്യേക മജ്ലിസുണ്ടാവും. അതിലധികവും എപ്പോഴും അടുത്തുള്ള സേവകരും അടുത്ത അതിഥികളുമായിരിക്കും. തുടര്‍ന്ന് വിശ്രമത്തിനായി തലചായ്ക്കും.
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...