Tuesday, May 5, 2020

24. ഓരോ സന്ധിക്കും ഓരോ സ്വദഖ.!


ഓരോ സന്ധിക്കും ഓരോ സ്വദഖ.! 
ദുആയുടെ അത്ഭുത ഫലങ്ങള്‍.!
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍ 
https://swahabainfo.blogspot.com/2020/05/24_5.html?spref=tw 
എന്‍റെ എല്ലാ പ്രബോധന-വൈജ്ഞാനിക പ്രവര്‍ത്തനങ്ങളിലും ഏറ്റവും വലിയ സഹായിയായ മൗലാനാ മഖ്ബൂല്‍ നദ് വി (വൈസ് പ്രിന്‍സിപ്പല്‍, ജാമിഅ ഇസ്ലാമിയ്യ, ബട്കല്‍) നാല് വര്‍ഷം മുമ്പ് ഒരു അപകടത്തില്‍പ്പെട്ടു.  അദ്ദേഹം സുബ്ഹി നമസ്കാരത്തിന് ശേഷം സ്വന്തം മസ്ജിദില്‍ ഖുര്‍ആനിന്‍റെ ദര്‍സ് നടത്തി സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടയില്‍ അദ്ദേഹത്തിന്‍റെ വാഹനം ദേശീയപാതയില്‍ അതിവേഗതയില്‍ വന്ന ഒരു വാഹനവുമായി കൂട്ടിമുട്ടി. അദ്ദേഹത്തിന്‍റെ കാലിന്‍റെ തുടയെല്ല് പൊട്ടി. നാല്പത് ദിവസം അദ്ദേഹത്തിന് വിശ്രമിക്കേണ്ടിവന്നു. ഒരു ലക്ഷത്തോളം രൂപ ചിലവായി. അവസാനം ഡോക്ടര്‍മാര്‍ ഈ ഉപദേശം കൂടി നല്‍കി. ഇനിയും വലിയ സൂക്ഷ്മത ആവശ്യമാണ്. വേഗത്തില്‍ ഓടരുത്, ഭാരമുള്ള സാധനങ്ങള്‍ എടുക്കരുത്, ഉയരത്തില്‍ കയറരുത്.
നമ്മുടെ ശരീരത്തില്‍ 360 എല്ലുകളുണ്ട്. ഓരോ മാസവും ഓരോ എല്ലുകള്‍ പൊട്ടുകയാണെങ്കില്‍ എത്ര രൂപ ചിലവാകുമെന്ന് നാം ചിന്തിക്കുക. അല്ലാഹു സൗജന്യമായി നമ്മുടെ എല്ലുകളിലെ സന്ധികള്‍ കൂട്ടിയിണക്കി. പക്ഷെ, അവന്‍റെ ദൂതരിലൂടെ ഈ ഒരു ഉപദേശം നല്‍കി.
ഓരോ സന്ധിയുടെയും സുരക്ഷിതത്വത്തിന്‍റെ പേരില്‍ ദിവസവും ഓരോ സ്വദഖ ചെയ്യേണ്ടതാണ്. അല്‍ഹംദുലില്ലാഹ് പോലുള്ള ഓരോ ദിക്റുകളും സ്വദഖയാണ്. 
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...