പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ
-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/05/24.html?spref=tw
24. മുഹമ്മദീ പ്രത്യേകതകള്‍.
റസൂലുല്ലാഹി ﷺ ക്ക് ഇതര നബിമാരെക്കാള്‍ അല്ലാഹു ധാരാളം പ്രത്യേകതകള്‍ നല്‍കുകയുണ്ടായി. അവകള്‍ പല വിഭാഗമാണ്.
1. റസൂലുല്ലാഹി ﷺ ഈ ലോകത്ത് വരുന്നതിന് മുമ്പുള്ള പ്രത്യേകതകള്‍.! ഉദാഹരണത്തിന് റസൂലുല്ലാഹി ﷺ യുടെ പരിശുദ്ധ പ്രകാശം ആദ്യമായി പടയ്ക്കപ്പെട്ടു. ആദ്യമായി പ്രവാചകത്വം നല്‍കപ്പെട്ടു. ഞാനല്ലേ രക്ഷിതാവ് എന്ന് ചോദ്യത്തിന് ആദ്യം ഉത്തരം നല്‍കിയത് റസൂലുല്ലാഹി ﷺ യാണ്. ഗതകാല ഗ്രന്ഥങ്ങള്‍ റസൂലുല്ലാഹി ﷺ യെ കുറിച്ചുള്ള സന്ദേശങ്ങളും മഹത്വങ്ങളും വിവരിക്കപ്പെട്ടിരിക്കുന്നു.
2. റസൂലുല്ലാഹി ﷺ ഈ ലോകത്ത് വന്നപ്പോഴും പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പുള്ളതുമായ പ്രത്യേകതകളാണ്. ഉദാഹരണത്തിന്, ജനിച്ചപ്പോള്‍ തന്നെ നുബുവ്വത്തിന്‍റെ അടയാളം കാണപ്പെട്ടിരുന്നു.
3.നുബുവ്വത്തിന് ശേഷം പ്രകടമായ പ്രത്യേകതകളാണ്. ഇത് ധാരാളമുണ്ട്. ചിലത് മാത്രം ഇവിടെ ഉദ്ധരിക്കുന്നു: റസൂലുല്ലാഹി ﷺ മിഅ്റാജ് യാത്ര നടത്തപ്പെടുകയും അത്ഭുതങ്ങള്‍ കാണുകയും ചെയ്തു. അല്ലാഹുവിനെ ദര്‍ശിച്ചു. ജോല്‍സ്യം അവസാനിപ്പിക്കപ്പെട്ടു. ബാങ്ക്-ഇഖാമത്തുകളില്‍ തിരുനാമം സ്മരിക്കപ്പെടുന്നു. സുരക്ഷിതവും ഹൃദിസ്ഥമാക്കാന്‍ കഴിയുന്നതുമായ ഗ്രന്ഥം നല്‍കപ്പെട്ടു. റസൂലുല്ലാഹി ﷺ യുടെ ഉറക്കില്‍ വുളൂഅ് മുറിയുന്നതല്ല. അനുഗ്രഹീത പത്നിമാരെ ആരും വിവാഹം കഴിക്കാന്‍ പാടില്ല. മകളിലൂടെ സന്താന പരമ്പര പ്രവഹിച്ചു. റസൂലുല്ലാഹി ﷺ പിന്നിലുള്ള കാര്യങ്ങളും കാണുന്നു. വിദൂരത്തുള്ള ശത്രുക്കള്‍ പോലും റസൂലുല്ലാഹി ﷺ യെ ഭയക്കുന്നു. റസൂലുല്ലാഹി ﷺ ക്ക് ആശയം നിറഞ്ഞ വാചകങ്ങള്‍ നല്‍കപ്പെട്ടു. സര്‍വ്വ സൃഷ്ടികളിലേക്കും അയയ്ക്കപ്പെട്ടു. റസൂലുല്ലാഹി ﷺ യിലൂടെ പ്രവാചകത്വത്തിന് പരിസമാപ്തി കുറിക്കപ്പെട്ടു. റസൂലുല്ലാഹി ﷺ യുടെ അനുയായികള്‍ മുഴുവന്‍ നബിമാരുടെ അനുയായികളെക്കാളും അധികരിച്ചവരാണ്. റസൂലുല്ലാഹി ﷺ സര്‍വ്വ സൃഷ്ടികളിലും ഉത്തമരാണ്.
4. റസൂലുല്ലാഹി ﷺ കാരണമായി മറ്റ് സമുദായങ്ങള്‍ക്ക് നല്‍കപ്പെടാത്ത പല പ്രത്യേകതകളും മുസ്ലിം സമുദായത്തിന് നല്‍കപ്പെട്ടു. ഉദാഹരണത്തിന്, തയമ്മും നിയമമാക്കപ്പെട്ടു. ഭൂമി മുഴുവന്‍ നമസ്കാരത്തിന്‍റെ സ്ഥലമാണ്. ഗനീമത്ത് (യുദ്ധ സമ്പത്ത്) അനുവദനീയമാണ്. ബാങ്കും ഇഖാമത്തും നിയമമാക്കപ്പെട്ടു. നമസ്കാരത്തിലെ അണികള്‍ മലക്കുകളുടെ അണികളെ പോലെയാണ്. ജുമുഅ ദിവസം, ജുമുഅ നമസ്കാരവും ദുആ സ്വീകരിക്കപ്പെടുന്ന സമയവുമുണ്ട്. നോമ്പിന് അത്താഴം കഴിക്കാന്‍ അനുവാദമുണ്ടായിരിക്കുന്നു. ഒരു നന്മയ്ക്ക് കുറഞ്ഞത് പത്ത് പ്രതിഫലം നല്‍കപ്പെടുന്നതാണ്. തെറ്റും മറവിയും മാപ്പാക്കപ്പെടും. നിയമങ്ങള്‍ എളുപ്പമാക്കപ്പെട്ടു. ചിത്രങ്ങളും ലഹരി പദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കപ്പെട്ടു. ഇജ്മാഅ് (സമൂഹത്തിന്‍റെ ഏകകണ്ഠമായ തീരുമാനം) ആധികാരികമാണ്. സമുദായം മൊത്തത്തില്‍ തെറ്റില്‍ വീഴുന്നതല്ല. ശാഖാപരമായ ഭിന്നതകള്‍ അനുഗ്രഹമാക്കപ്പെട്ടു. ഗതകാല സമുദായങ്ങളെ പോലെ ഈ സമുദായത്തിന് ശിക്ഷയുണ്ടാകുന്നതല്ല. പകര്‍ച്ച വ്യാധിയിലൂടെയുള്ള മരണം ശഹാദത്ത് ആക്കപ്പെട്ടിരിക്കുന്നു. ഗതകാല നബിമാര്‍ ചെയ്തിരുന്ന ദീനിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉമ്മത്തിലെ പണ്ഡിത സംഘം നിര്‍വ്വഹിക്കുന്നതാണ്. ഖിയാമത്ത് നാള്‍ വരെ സത്യവാഹകരായ ഒരു സംഘം അല്ലാഹുവിന്‍റെ സഹായത്തോടെ നിലനില്‍ക്കുന്നതാണ്.
5. റസൂലുല്ലാഹി (സ്വ) ഈ ലോകത്ത് നിന്നും യാത്രയായതിന് ശേഷം നല്‍കപ്പെടുന്ന പ്രത്യേകതകളാണ് 5-)മത്തെ വിഭാഗം. റസൂലുല്ലാഹി (സ്വ) യുടെ വിയോഗത്തെ കുറിച്ചുള്ള അദ്ധ്യായത്തിന് ശേഷം മൂന്ന് അദ്ധ്യായങ്ങളിലായി അവ വിവരിക്കപ്പെടുന്നതാണ്.
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment