പ്രവാചക സ്മരണയിലൂടെ സുഗന്ധം പരത്തുക.!
നശ്‌റുത്വീബ് ഫീ ദിക്‌രിന്നബിയ്യില്‍ ഹബീബ് ﷺ
-ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്‌റഫ് അലി ത്ഥാനവി (റഹ്)
വിവ:ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/05/24_10.html?spref=tw
24. തിരുകുടുംബവും സേവകരും.
ആദരവായ റസൂലുല്ലാഹി ﷺ ഏറ്റവും ആദ്യമായി ഖദീജ (റ) യെ വിവാഹം കഴിച്ചു. അപ്പോള്‍ റസൂലുല്ലാഹി ﷺ ഇരുപത്തി അഞ്ച് വയസ്സായിരുന്നു. ഖദീജ (റ) ക്ക് നാല്‍പ്പത് വയസ്സുമായിരുന്നു. ഇബ്റാഹീം (റ) ഒഴിച്ച് വേറെ എല്ലാ മക്കളും ഖദീജ (റ) യില്‍ നിന്നാണ് ജനിച്ചത്. ഇബ്റാഹീം (റ) ന്‍റെ മാതാവ് മാരിയത്തുല്‍ ഖിബ്തിയ്യ (റ) യാണ്. ഹിജ്റയ്ക്ക് മൂന്ന് വര്‍ഷം മുമ്പ് ഖദീജ (റ) വഫാത്തായി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സൗദ (റ) യെ വിവാഹം കഴിച്ചു. പിന്നീട് ആഇശ (റ) യെ നികാഹ് ചെയ്തു. മദീനയില്‍ വെച്ച് വീട് കൂടി. റസൂലുല്ലാഹി ﷺ യുടെ ഭാര്യമാരില്‍ കന്യക ആഇശ (റ) മാത്രമാണ്. ശേഷം ഹഫ്സ ബിന്‍ത് ഉമര്‍ (റ), സൈനബ് ബിന്‍ത് ഖുസൈമ (റ) ഇരുവരെയും വിവാഹം കഴിച്ചു. രണ്ട് മാസം കഴിഞ്ഞപ്പോള്‍ സൈനബ് (റ) വഫാത്തായി. പിന്നീട് ഉമ്മുസലമ (റ) യെ വിവാഹം ചെയ്തു. റസൂലുല്ലാഹി ﷺ യുടെ ഭാര്യമാരില്‍ ഏറ്റവും അവസാനമായി വഫാത്തായത് ഇവരാണ്. പിന്നീട് സൈനബ് ബിന്‍ത് ജഹ്ശ് (റ) നെ വിവാഹം ചെയ്തു. റസൂലുല്ലാഹി ﷺ ക്ക് ശേഷം ഏറ്റവും ആദ്യം വഫാത്തായത് ഇവരാണ്. ബനുല്‍ മുസ്തലഖ് യുദ്ധത്തില്‍ തടവുകാരിയായി പിടിക്കപ്പെട്ട ജുവൈരിയ (റ) യെ മോചിപ്പിച്ച ശേഷം വിവാഹം ചെയ്തു. എത്യോപ്യയില്‍ ഒറ്റപ്പെട്ട് പോയ ഉമ്മുഹബീബ (റ) യെ വക്കീല്‍ വഴിയായി വിവാഹം കഴിച്ചു. ഖൈബറില്‍ തടവുകാരിയാക്കപ്പെട്ട സ്വഫിയ്യ (റ) യെ മോചിപ്പിച്ച ശേഷം നികാഹ് ചെയ്തു. മൈമൂന (റ) യെ ഉംറ യാത്രയ്ക്കിടയില്‍ നികാഹ് ചെയ്തു. ഈ പതിനൊന്ന് സഹധര്‍മ്മിണികളില്‍ രണ്ട് പേര്‍ റസൂലുല്ലാഹി (സ്വ) യുടെ ജീവിതകാലത്ത് തന്നെ വഫാത്തായി. ഒന്‍പത് പേര്‍ തിരുദൂതര്‍ക്ക് ശേഷമാണ് വഫാത്തായത്. റസൂലുല്ലാഹി ﷺ ക്ക് രണ്ട് അടിമ സ്ത്രീകളുണ്ടായിരുന്നു. ഇബ്റാഹീം (റ) ന്‍റെ മാതാവ് മാരിയത്തുല്‍ ഖിബ്തിയ്യ (റ), സൈനബ് (റ) ദാനമായി കൊടുത്ത ഒരു അടിമ സ്ത്രീ.
റസൂലുല്ലാഹി ﷺ ക്ക് ആദ്യമായി ഖാസിം എന്ന മകന്‍ ജനിച്ചു. അതുകൊണ്ടാണ് റസൂലുല്ലാഹി ﷺ യെ അബുല്‍ ഖാസിം എന്ന് വിളിക്കപ്പെട്ടത്. ഈ കുട്ടി ചെറുപ്രായത്തില്‍ തന്നെ വഫാത്തായി. ശേഷം സൈനബ് (റ), റുഖിയ്യ (റ), ഉമ്മുകുല്‍സൂം (റ), ഫാത്വിമ (റ) എന്നിവര്‍ ജനിച്ചു. ശേഷം അബ്ദുല്ലാഹ് (റ), ത്വയ്യിബ് (റ), ത്വാഹിര്‍ (റ) എന്നീ മക്കളുണ്ടായി. ഇവരും ചെറുപ്പത്തില്‍ തന്നെ വഫാത്തായി. ഇവരുടെയെല്ലാം മാതാവ് ഖദീജ (റ) യാണ്. ഹിജ്റ 8-)ം വര്‍ഷം ഇബ്റാഹീം (റ) ജനിച്ചു. പാല് കുടി പ്രായത്തില്‍ തന്നെ വഫാത്തായി. റസൂലുല്ലാഹി ﷺ യുടെ വിയോഗ സമയത്ത് ഫാത്വിമ (റ) മാത്രമാണ് ജീവിച്ചിരുന്നത്. ആറ് മാസത്തിന് ശേഷം അവരും വഫാത്തായി.
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
അബൂ ഇബ്റാഹീം ഖാസിമി
+91 9961955826
*----------------------------- ------------*
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment