Saturday, May 9, 2020

18. ശൈഖിന്‍റെ ദിനചര്യകള്‍ 02: ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ജീവ ചരിത്രം.!


ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ 
ജീവ ചരിത്രം.! 
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/05/18-02.html?spref=tw 
ശൈഖിന്‍റെ ദിനചര്യകള്‍:02 
വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തിന് മുമ്പ് വിവിധ ഗ്രാമപ്രദേശങ്ങളില്‍ നിന്നു വരുന്ന, ബൈഅത്ത് ചെയ്തവര്‍ക്ക് മജ്ലിസില്‍ പങ്കെടുക്കാന്‍ അനുവാദം കിട്ടും. ഈ വേളയില്‍ നവാഗതരെ ബൈഅത്ത് ചെയ്യുകയും ദിക്റുകളും സംസ്കരണ കാര്യങ്ങളും നിര്‍ദേശിക്കുകയും ചെയ്യും. ഇവരുടെ എണ്ണം പ്രതിവാരം അധികരിച്ചുകൊണ്ടിരുന്നു. തിണ്ണയും അകവും പുറവുമെല്ലാം നിറഞ്ഞുകവിയും. തുടര്‍ന്ന് ജുമുഅയ്ക്കുള്ള തയ്യാറെടുപ്പുകളായി. ഏറ്റവും അടുത്ത മസ്ജിദായ ഹകീം അയ്യൂബ് സാഹിബിന്‍റെ ചെറിയ മസ്ജിദിലായിരുന്നു അവസാന കാലത്ത് ജുമുഅ നമസ്കാരം നിര്‍വ്വഹിച്ചിരുന്നത്. അസ്റിന് ശേഷമുള്ള മജ്ലിസ് ജുമുഅ ദിവസം ഉണ്ടായിരിക്കുന്നതല്ല. ജുമുഅ ദിവസം അസ്ര്‍-മഗ്രിബിനിടയില്‍ ദിക്ര്‍-ദുആയില്‍ മുഴുകിക്കഴിയുക എന്നതു വര്‍ഷങ്ങളായി ശൈഖിന്‍റെ പതിവാണ്. ശൈഖവര്‍കള്‍ പറയുന്നു. ബഹുമാന്യ പിതാവിന്‍റെ പതിവും ഇതു തന്നെയായിരുന്നു.
ശൈഖിന്‍റെ ദീനീ വൈജ്ഞാനിക-നിരൂപണ ആത്മീയ മേഖലകളിലുള്ള ഈ തിരക്കുകളും പതിവുകളും കൂടാതെ അദ്ദേഹത്തിന്‍റെ ഒരു പതിവാണ്, പ്രധാന സംഭവങ്ങളും നിര്യാണങ്ങളും മഹാന്‍മാരുടയും ബന്ധു-മിത്രാദികളുടെയും അടുത്ത ശിഷ്യന്‍മാരുടെയുമൊക്കെ വരവുപോക്കുകളും യാത്രാ പരിപാടികളും കുറിച്ചുവെയ്ക്കുക എന്നതും. സമ്പൂര്‍ണ്ണവും വിശദവുമായ ഒരു ഡയറിയെന്നുതന്നെ ഇതേകുറിച്ച് പറയാം. ചുറ്റുവട്ടത്തു നടന്ന പ്രധാന സംഭവങ്ങളും അതില്‍ കുറിച്ചിട്ടുണ്ട്. മൗലാനാ മുഹമ്മദ് ഇല്‍യാസ്, ഹസ്രത്ത് റായ്പൂരി, മൗലാനാ മുഹമ്മദ് യൂസുഫ് തുടങ്ങിയവരുടെ ജീവചരിത്രം ക്രോഡീകരിച്ചപ്പോള്‍ പ്രധാന അവലംബം ഇതുതന്നെയായിരുന്നു. മൗലാനാ മദനിയെക്കുറിച്ചും ധാരാളം വിവരങ്ങള്‍ ഇതിലുണ്ട്.  ഈ മാഹന്‍മാരെ കൂടാതെ നിരവധി സേവകരുടെയും ബന്ധു-മിത്രങ്ങളുടെയും വരവുപോക്കുകളും സംഭവങ്ങളും അതില്‍ കാണാം. ഇന്ത്യയിലെയും വിദേശങ്ങളിലെയും നിരവധി സംഭവങ്ങളും പ്രധാന വ്യക്തികളുടെ ജനന-മരണ തിയതികളും വാര്‍ത്തകളും കൊടുത്തിട്ടുള്ള ഈ അമൂല്യനിധി ഒരല്‍ഭുതം തന്നെയാണ്. ഇത്രയും തിരക്കുകള്‍ക്കിടയില്‍ ശൈഖിന് ഇതിനെങ്ങനെ സമയം കിട്ടി എന്നോര്‍ത്താല്‍ നാം അതിശയിക്കും. 
പത്രം വായിക്കുന്ന പതിവും പണ്ടുമുതല്‍ക്കെ ഉണ്ട്. പ്രധാന ദിനപത്രങ്ങള്‍ സൂക്ഷിച്ചുവെയ്ക്കും. അവ സൗകര്യപൂര്‍വ്വം വായിക്കും. ലോകാവസ്ഥകളും വിവിധ സംഘടനാ-പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന രീതികളും അറിയാനുള്ള ആഗ്രഹവും പണ്ടേ ഉണ്ടായിരുന്നു. അവസാന കാലത്ത് നേത്രരോഗം നിമിത്തം പത്രപാരായണം ഏതാണ്ട് ഉപേക്ഷിച്ചെങ്കിലും പ്രധാന വാര്‍ത്തകള്‍ വായിച്ചു കേള്‍ക്കാറുണ്ടായിരുന്നു. ആ ഘട്ടത്തിലും കാര്യമറിയാനും ജാഗ്രത പാലിക്കാനുമുള്ള ആഗ്രഹത്തില്‍ യാതൊരു കുറവുമുണ്ടായിരുന്നില്ല.
നേത്രരോഗം 1960 ലേ ഉണ്ടായിരുന്നു. തിരക്കുകളും മറ്റും കാരണം ഓപ്പറേഷന്‍ തീരുമാനം നീണ്ടുപോയി. 1970 മാര്‍ച്ച്  8-ന് അലീഗഡുകാരായ ചില നിഷ്കളങ്കരുടെയും മറ്റും നിര്‍ബന്ധപ്രകാരം അലീഗഡിലെ പ്രസിദ്ധ കണ്ണാശുപത്രി ഗാന്ധി ഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 14-ന് വലതുകണ്ണിന്‍റെ ഓപ്പറേഷന്‍ ആശുപത്രിയിലെ പ്രസിദ്ധ സര്‍ജനും അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ നേത്രരോഗ വിഭാഗം പ്രഫസറുമായ ഡോക്ടര്‍ ശുക്ല വിജയകരമായി നിര്‍വ്വഹിച്ചു. ഇല്‍മീ കര്‍മ്മങ്ങളില്‍ നിന്നും ഇഫാദ-ഇര്‍ശാദുകളില്‍ നിന്നും ഒഴിവായിരിക്കുക എന്നത് ശൈഖിനെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. എഴുതാനും വായിക്കാനും കഴിഞ്ഞിരുന്നില്ല. സംസാരിക്കാന്‍ അനുവാദം കിട്ടിയപ്പോള്‍ തന്‍റെ ജീവിതത്തിലെ പഠനാര്‍ഹമായ അവസ്ഥകളും തന്‍റെ ഉസ്താദ്-മശാഇഖുമാരുടെ ജീവിതരീതികളും ഇഖ്ലാസ് നിറഞ്ഞ സംഭവങ്ങളും ഖാദിമുകള്‍ക്കു കേള്‍പ്പിച്ചുതുടങ്ങി. അവര്‍ അത് എഴുതിസൂക്ഷിക്കാന്‍ ശ്രദ്ധിച്ചു. ആത്മകഥയുടെ പ്രയോജനപ്രദമായ ശൃംഖലയ്ക്ക് തുടക്കം കുറിക്കപ്പെട്ടത് ഇങ്ങനെയാണ്. പിന്നീട് ഏഴ് ഭാഗങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെട്ട പ്രസ്തുത രചന, കഴിഞ്ഞ കാലത്തെ കുറിച്ച് വാമൊഴിയാലുള്ള ചിത്രീകരണവും മദ്റസകളിലെ ഉസ്താദ്-ഉലമാക്കളെ സംബന്ധിച്ചിടത്തോളം ഇല്‍മീ അഭിവൃദ്ധിക്കും ആവേശത്തിനും ഉപയുക്തവും ചിന്തോദ്ദീപകവുമാണ്. 
ഇതേ ആശുപത്രിയില്‍ 1970 ആഗസ്റ്റ് 22-ന് രണ്ടാമതും പ്രവേശിപ്പിക്കപ്പെട്ടു. 18 ദിവസം ഇവിടെ കഴിച്ചുകൂട്ടി. ഇര്‍ശാദീ പരമ്പര ഇവിടെയും തുടര്‍ന്നു. ഇന്തോ-പാക്-ഹറമൈനിശ്ശരീഫൈന്‍-ലണ്ടന്‍-ആഫ്രിക്ക മുതലായയിടങ്ങളില്‍ നിന്നുമുള്ള ഒരു ദിവസത്തെ മാത്രം കത്തുകള്‍ 52 എണ്ണമുണ്ടായിരുന്നു. 
രണ്ടു വര്‍ഷത്തിനുശേഷം  അടുത്ത കണ്ണിനും ബുദ്ധിമുട്ട് അധികരിച്ചു. 1972 ഏപ്രില്‍-24 ന് മദീന ത്വയ്യിബയിലെ ആശുപത്രിയില്‍ ലാഹോറിലെ  പ്രസിദ്ധ കണ്ണ് സര്‍ജന്‍ ഡോക്ടര്‍ മുനീറുല്‍ ഹഖ് ഇടതു കണ്ണിന്‍റെ ഓപ്പറേഷന്‍ നടത്തി. ഏപ്രില്‍ 28-ന് രാവിലെ ആശുപത്രിയില്‍ നിന്നും മദ്റസ ഉലൂമുശ്ശറഇയ്യയിലേക്കു മടങ്ങി. അവിടെയായിരുന്നു താമസം. 
ഹിജ്രി 1341 മുതല്‍ ആയിരുന്നു ഹദീസിന്‍റെ തദ്രീസിന് തുടക്കം കുറിച്ചത്. ഹി: 1388 വരെ ഈ പരമ്പര തുടര്‍ന്നു. ശേഷം കണ്ണുരോഗം നിമിത്തം തദ്രീസീ പരമ്പര നിലച്ചെങ്കിലും തഅ്ലീഫീ ജോലികള്‍ നിലച്ചിരുന്നില്ല. 
തദ്രീസീ പരമ്പര ഹി: 1388-ന് നിലച്ചുവെങ്കിലും മുസല്‍സലാത്തിന്‍റെ ഇജാസത്ത് നല്‍കുന്ന പതിവ് സഹാറന്‍പൂരിലെ ജീവിതത്തിന്‍റെ അവസാനം വരെ തുടര്‍ന്നിരുന്നു. ഹി: 1390 റജബിന് മുസല്‍സലാത്തിന്‍റെ സന്ദര്‍ഭത്തില്‍ ഏതാണ്ട് 1500 പേര്‍ സദസ്സിലുണ്ടായിരുന്നു. ഉന്നത പണ്ഡിതരായിരുന്നു അവരിലധികവും. 
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് 
Swahaba Islamic Media 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
അംഗമാവുകയോ ഞങ്ങളുടെ 
ഫേസ്ബുക് 
അല്ലെങ്കില്‍ 
ബ്ലോഗ് 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ  ചെയ്യാവുന്നതാണ്. 
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക; 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...