Friday, May 29, 2020

മസ്ജിദുകള്‍ മാനവികതയ്ക്ക് ഐശ്വര്യവും മാര്‍ഗ്ഗ ദര്‍ശനവും.


മസ്ജിദുകള്‍ മാനവികതയ്ക്ക് ഐശ്വര്യവും മാര്‍ഗ്ഗ ദര്‍ശനവും. 
- മുഫ്തി മുഹമ്മദ് അഷ്റഫ് ഖാസിമി 
https://swahabainfo.blogspot.com/2020/05/blog-post_54.html?spref=tw 
ഇസ്ലാം സമ്പൂര്‍ണ്ണമായ ഒരു ദര്‍ശനമാണ്. ഭൗതികം, പാരത്രികം, വ്യക്തി, സമൂഹം, പ്രാദേശികം, അന്താരാഷ്ട്രം എന്നിങ്ങനെയുള്ള സകല മേഖലകളിലും വിജയ പുരോഗതികള്‍ക്കാവശ്യമായ മാര്‍ഗ്ഗ ദര്‍ശനങ്ങള്‍ ഇസ്ലാം നല്‍കുന്നു. ഇതിന്‍റെ കേന്ദ്രബിന്ദുവായി ഇസ്ലാം നിര്‍ദ്ദേശിക്കുന്നത് പടച്ചവന്‍റെ ഭവനങ്ങളായ മസ്ജിദുകളാണ്. മസ്ജിദുകള്‍ കേന്ദ്രീകരിച്ച് അതിന്‍റെ തണലിലായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതായിട്ടുണ്ട്. അതില്‍ പലതും പരസ്പര വിരുദ്ധമായും ബന്ധമില്ലാത്തതായും തോന്നുമെങ്കിലും മസ്ജിദ് അവയെ മുഴുവന്‍ കൂട്ടിയിണക്കുകയും ശരിയായ ദിശയിലൂടെ നയിക്കുകയും ചെയ്യുന്നു. ഓരോ കാലഘട്ടങ്ങളിലും പ്രദേശങ്ങളിലും മസ്ജിദിന്‍റെ ഈ മഹത്വവും പ്രാധാന്യവും മനസ്സിലാക്കി പ്രവര്‍ത്തിച്ച ധാരാളം ആളുകളുണ്ട്. അവരിലൂടെ നിശബ്ദവും ലളിതവുമായ നിലയില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുകയുണ്ടായി. ഈ വിഷയത്തില്‍ സമുന്നതമായ സേവനങ്ങള്‍ കാഴ്ച വെച്ച ഒരു മഹാ പുരുഷനാണ് ഇന്ത്യയുടെ അഭിമാനമായ ഇമാം ഷാഹ് വലിയുല്ലാഹ് ദഹ്ലവി. 
ഇമാം ദഹ്ലവിക്ക് മുമ്പ് മസ്ജിദുകളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെങ്കിലും പ്രധാനമായും അവ ഭരണകൂടങ്ങളുടെ കീഴിലാണ് നടന്നിരുന്നത്. എന്നാല്‍ ഇന്ത്യാ രാജ്യത്തിന്‍റെ അവസ്ഥകള്‍ അതിവേഗതയില്‍ മാറുന്നത് കണ്ട മഹാനവര്‍കള്‍, ഈ പ്രവര്‍ത്തനങ്ങളെ അധികാര കേന്ദ്രങ്ങളുടെ തണലുകളില്‍ നിന്നും മാറ്റി മസ്ജിദുകളുടെ പായകളിലേക്ക് കൊണ്ടുവന്നു എന്നുള്ളത് വലിയൊരു നവോത്ഥാന പരിശ്രമമാണ്. തുടര്‍ന്ന് ഇന്ന് വരെയും ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങും മസ്ജിദിന്‍റെ ശരിയായ സ്ഥാനം നിലനില്‍ക്കുന്നത് മഹാന്‍റെ പരിശ്രമങ്ങളുടെ ഫലമായിട്ടാണ്. ഇവിടെ അദ്ദേഹം മസ്ജിദിന്‍റെ കീഴിലായി നടത്തുകയും നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്ത കാര്യങ്ങള്‍ ചുരുങ്ങിയ നിലയില്‍ കൊടുക്കുകയാണ്. ഇത് ഒരു വ്യക്തിയെ പുകഴ്ത്താനും വാഴ്ത്താനും മാത്രമുള്ള ശ്രമമല്ല. നിഷ്കളങ്കരായ ധാരാളം മഹത്തുക്കളുടെ സേവന-സഹായങ്ങള്‍ കൊണ്ട് നിലവില്‍ വന്ന ചെറുതും വലുതുമായ മസ്ജിദുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രയോജന പ്രദമാക്കാനുള്ള ഒരു പ്രബോധനം കൂടിയാണ്. ഒരു പക്ഷെ മാന്യ അനുവാചകരില്‍ പലരും ഞങ്ങളെക്കാള്‍ നല്ല നിലയില്‍ ഇതിനെ ചിന്തിച്ച് മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തേക്കാം എന്ന് പ്രവാചക വചനം ഞങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നു. 
ഷാഹ് വലിയുല്ലാഹ് പ്രസ്ഥാനം അടിസ്ഥാനപരമായി രണ്ട് ഭാഗമാണ്. 
ഒന്ന്, നന്മയെ പ്രചരിപ്പിക്കുക. (ഇഷാഅത്തുദ്ദീന്‍). 
രണ്ട്, നന്മയെ സംരക്ഷിക്കുക. (ഹിഫാസത്തുദ്ദീന്‍). 
നന്മയുടെ പ്രചാരണത്തിന് മൂന്ന് മേഖലകളാണുള്ളത്. 
ഒന്ന്, സമുദായത്തെ സംസ്കരിക്കുക. 
രണ്ട്, എല്ലാ ജനങ്ങള്‍ക്കും ഇസ്ലാമിക സന്ദേശങ്ങള്‍ എത്തിച്ച് കൊടുക്കുക. 
മൂന്ന്, ഇസ്ലാമിക വിജ്ഞാനങ്ങള്‍ പഠിപ്പിക്കുക. 
നന്മയുടെ സംരക്ഷത്തിന് രണ്ട് മേഖലകളുണ്ട്. 
ഒന്ന്, രാഷ്ട്രീയ നിയമ മണ്ഡലങ്ങളിലുള്ള പരിശ്രമം. 
രണ്ട്, ശത്രുക്കള്‍ക്ക് മുന്നിലുള്ള പ്രതിരോധം. 
ചുരുക്കത്തില്‍ അഞ്ച് പ്രവര്‍ത്തനങ്ങളാണ് മസ്ജിദുകള്‍ കേന്ദ്രീകരിച്ച് നടത്തേണ്ടത്: 
സമുദായ സംസ്കരണം, 
ഇസ്ലാമിക പ്രചാരണം, 
വിജ്ഞാന പ്രവര്‍ത്തനം, 
രാഷ്ട്രീയ നിയമ വിഷയങ്ങള്‍, 
പ്രതിരോധം. 
ഇതില്‍ ഒന്നാമത്തെ വിഷയത്തിന് രണ്ട് വഴികളാണുള്ളത്. സമുദായത്തിനിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ നന്മകളിലേക്ക് പ്രേരിപ്പിക്കുക, സമുദായ അംഗങ്ങളെ ആത്മ സംസ്കരണത്തിലേക്ക് നയിക്കുക. 
രണ്ടാമത്തെ വിഷയം വളരെ വിശാലമാണ്. നന്മകളിലേക്ക് ജനങ്ങളെ ക്ഷണിക്കാനും ഇസ്ലാമിനെ പരിചയപ്പെടുത്താനും അനുവദനീയമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കലാണ് അതുകൊണ്ടുള്ള വിവക്ഷ. 
മൂന്നാമത്തെ വിഷയത്തിന് മൂന്ന് പ്രവര്‍ത്തനങ്ങളാണുള്ളത്. 
1. മക്തബ് (ബാലപാഠ ശാലകള്‍), 
2. മദ്റസ (പൊതുപാഠ ശാല), 
3. ജാമിഅ (സര്‍വ്വകലാശാല). 
ഇവകളെല്ലാം ഇഷാഅത്തുദ്ദീനിന്‍റെ ഭാഗങ്ങളാണ്. 
ഹിഫാസത്തുദ്ദീനിന് രണ്ട് പ്രവര്‍ത്തനങ്ങളാണുള്ളത്: 
1. രാഷ്ട്രീയ നിയമ മേഖലകള്‍. രാഷ്ട്രീയ വിഷയങ്ങളില്‍ ബന്ധപ്പെടുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക, ഇസ്ലാമിക നിയമങ്ങള്‍ സംരക്ഷിക്കുന്നതിന് പരിശ്രമിക്കുക. 
2. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രണ്ട് നിലയിലാണ്. അകത്തുള്ള ശത്രുക്കളെയും പുറത്തുള്ള ശത്രുക്കളെയും നേരിടുക. അകത്തെ ശത്രുക്കളായ വഴികെട്ടവരെയും മുര്‍തദ്ദുകളെയും കണ്ടെത്തുകയും അവരുടെ സംശയ-വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയും കുഴപ്പങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുക. പുറത്ത് നിന്നുള്ള ശത്രുക്കളോട് നാവിലൂടെയും തൂലിക കൊണ്ടും പോരാടുക. ആത്മ രക്ഷാര്‍ത്ഥം നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് വിവിധ പോരാട്ടങ്ങള്‍ നടത്തുക. 
ഈ കാര്യങ്ങള്‍ ചിന്തിച്ചാല്‍ എത്ര വിശാലവും സൂക്ഷ്മവുമായ പ്രവര്‍ത്തനങ്ങളാണ് മസ്ജിദുകള്‍ക്കുള്ളതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇത് വിവിധ പ്രവര്‍ത്തനങ്ങളുടെ ശീര്‍ഷകങ്ങള്‍ മാത്രമാണ്. ഇവ ഓരോന്നിന്‍റെയും കീഴില്‍ ധാരാളം ശാഖകളും ഉപശാഖകളും വരുന്നതാണ്. അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി ദുആ ഇരക്കുകയും നിഷ്കളങ്കമായ ഉദ്ദേശശുദ്ധി മുറുകെ പിടിച്ചുകൊണ്ട് പരസ്പരം കൂടിയാലോചിച്ച് മുന്നോട്ട് നീങ്ങുമ്പോള്‍ കാരുണ്യവാനായ അല്ലാഹു വഴികള്‍ തുറന്ന് തരുന്നതും വമ്പിച്ച മാറ്റങ്ങള്‍ സംഭവിക്കുന്നതുമാണ്. 
ഉദാഹരണത്തിന് ഇതിലെ ഒന്നാമത്തെ പ്രവര്‍ത്തനമായ സമുദായത്തിനിടയില്‍ നന്മ പ്രചരിപ്പിക്കുകയും സംസ്കരണം നടത്തുകയും ചെയ്യാന്‍ വേണ്ടി നിലവില്‍ വന്ന തബ്ലീഗ് പ്രവര്‍ത്തനത്തെ കുറിച്ച് ചിന്തിക്കുക: യഥാര്‍ത്ഥത്തില്‍ പരിശുദ്ധ ഖുര്‍ആനും ഹദീസും ധാരാളമായി പ്രേരിപ്പിച്ചിട്ടുള്ള നന്മ ഉപദേശിക്കലിന്‍റെ ലളിതമായ ഒരു പ്രവര്‍ത്തന രൂപം മാത്രമാണ് തബ്ലീഗിന്‍റെ പരിശ്രമം. ഇത് ഇമാം ഷാഹ് വലിയുല്ലാഹ് ദഹ്ലവിയുടെ പ്രേരണകളുടെ അടിസ്ഥാനത്തില്‍ അതേ പരമ്പരയില്‍ രൂപം കൊണ്ട് ഒരു പ്രവര്‍ത്തനമാണ്. ഈ പ്രവര്‍ത്തനത്തിലൂടെ  നിശബ്ദമായ നിലയില്‍ എത്ര വലിയ മാറ്റമാണ് ലോകത്ത് സംഭവിച്ചത്.? വിഭജനത്തിന് മുമ്പും ശേഷവുമായി ദീനില്‍ നിന്ന് തന്നെ പൂര്‍ണ്ണമായി അകന്ന് പോയ ധാരാളം ആളുകളില്‍ ഈ പ്രവര്‍ത്തനം എത്തിച്ചേരുകയും മസ്ജിദുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ ശൂന്യമായിക്കിടന്ന മസ്ജിദുകള്‍ സജീവമാകുകയും ഭയവിഹ്വലതയില്‍ കഴിഞ്ഞിരുന്ന ജനങ്ങള്‍ ദീനീ കാര്യങ്ങളില്‍ മുന്നോട്ട് വരികയും ചെയ്തു. കലിമയും നമസ്കാരവും പരസ്പര ആദരവും പ്രേരിപ്പിച്ച് ജനങ്ങളെ ഇവ മൂന്നിന്‍റെയും വക്താക്കളാക്കി. തബ്ലീഗിന്‍റെ പ്രവര്‍ത്തകര്‍ പ്രവാചകനിന്ദ നടത്തുന്നവരാണെന്ന് പ്രചരിപ്പിച്ച് പൊതുജനങ്ങളെ ശത്രുക്കളാക്കി മാറ്റാന്‍ ഒരു കൂട്ടര്‍ ശ്രമിച്ചിട്ടും പ്രവര്‍ത്തകര്‍ യാതൊരുവിധ സംവാദങ്ങളും നടത്താതെ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ വിവരിക്കുകയും ദിവസവും നൂറ് സ്വലാത്തെങ്കിലും ചൊല്ലണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തുകൊണ്ട് എതിരാളികളുടെ ആരോപണ ചിലന്തിവലകളെ വൃത്തിയാക്കി. ഖുര്‍ആനിന്‍റെയും വിജ്ഞാനത്തിന്‍റെയും ദാനധര്‍മ്മങ്ങളുടെയും മഹത്വങ്ങള്‍ വിവരിച്ച് മദ്റസകളിലേക്ക് ആളുകളെയും സമ്പത്തുകളെയും എത്തിച്ചുകൊണ്ടിരുന്നു. ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ ഈ പ്രവര്‍ത്തനം പരന്ന് ധാരാളം മാറ്റങ്ങള്‍ക്ക് കാരണമായി. ലോകം മുഴുവന്‍ ഇന്ന് കാണപ്പെടുന്ന ദീനിയായ മാറ്റങ്ങളുടെ പ്രധാനപ്പെട്ട കാരണം തബ്ലീഗിന്‍റെ പരിശ്രമമാണ്. ഓരോ മസ്ജിദുകളും ഈ പ്രവര്‍ത്തനം തബ്ലീഗിന്‍റെ പേരിലോ അല്ലാത്ത പേരിലോ ശരിയായ നിലയില്‍ നടത്താന്‍ മുന്നോട്ട് വരേണ്ടതാണ്. 
ഇവിടെ ഒരു കാര്യം പ്രത്യേകം സൂചിപ്പിക്കുന്നു: തബ്ലീഗ് പ്രവര്‍ത്തനം ഇസ്ലാമിന്‍റെ മുഴുവന്‍ പ്രവര്‍ത്തനമല്ല. ദീനീ പ്രവര്‍ത്തനങ്ങളുടെ തുടക്കം മാത്രമാണ് ഈ പ്രവര്‍ത്തനമെന്ന് ഇതുമായി ബന്ധപ്പെട്ട മഹാത്മാക്കളെല്ലാം ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ട്. 
മൗലാനാ മുഹമ്മദ് ഇൽയാസ് (റഹ്) പറയുന്നു: 
ആദരവായ റസൂലുല്ലാഹി (സ്വ) കൊണ്ടുവന്ന മുഴുവന്‍ കാര്യങ്ങളും പഠിക്കുകയും പകര്‍ത്തുകയും ചെയ്യുക എന്നതാണ് നമ്മുടെ അടിസ്ഥാന ലക്ഷ്യം. തബ്ലീഗ് പ്രവര്‍ത്തനം ഈ ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള പ്രാരംഭ മാര്‍ഗ്ഗം മാത്രമാണ്. കലിമയും നമസ്കാരവും ദീനിന്‍റെ ആദ്യാക്ഷരങ്ങളാണ്. നമ്മുടെ ചെറിയ സംഘങ്ങള്‍ക്ക് മുഴുവന്‍ ദീനിനെയും പ്രചരിപ്പിക്കാന്‍ കഴിയില്ലയെന്ന് കാര്യം വ്യക്തമാണ്. ഓരോ പ്രദേശങ്ങളിലും പോയി അശ്രദ്ധരായ ജനങ്ങളെ ദീനുമായി ബന്ധിപ്പിക്കുകയും ദീനീ ചിന്ത ഉണ്ടാക്കിയെടുക്കുകയും പണ്ഡിത മഹത്തുക്കളെ സാധുക്കളുമായും ബന്ധിപ്പിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യം. (തബ്ലീഗ് ജമാഅത്ത് ഇഅ്തിറാസാത്ത് കെ ജവാബാത്ത് -ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ). 
മൗലാനാ ഉണര്‍ത്തി: 
തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യം പൊതുജനങ്ങളെ പണ്ഡിതരുമായി ബന്ധിപ്പിക്കലാണ്. വൈജ്ഞാനിക തിരക്കുകളില്‍ കഴിയുന്ന പണ്ഡിതര്‍ തബ്ലീഗ് പ്രവര്‍ത്തനത്തില്‍ ബന്ധപ്പെട്ടില്ലെങ്കില്‍ അവരെ തെറ്റിദ്ധരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. മറ്റുള്ളവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട ജോലികള്‍ ചെയ്യുന്നവരാണ് ഉലമാക്കള്‍. പൊതുജനങ്ങളെ കുറിച്ച് പോലും തെറ്റിദ്ധരിക്കുന്നത് അപകടകരമാണ്. ഉലമാക്കളെ തെറ്റിദ്ധരിക്കുന്നതും വിമര്‍ശിക്കുന്നതും അതിനെക്കാളെല്ലാം നാശകരമാണ്. മുഴുവന്‍ ജനങ്ങളുടെയും അഭിമാനം സംരക്ഷിക്കലും ഉലമാഇനെ ആദരിക്കലും നമ്മുടെ പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനമാണ്. (തബ്ലീഗ് ജമാഅത്ത് ഇഅ്തിറാസാത്ത് കെ ജവാബാത്ത് -ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ). 
ഉലമാഇന്‍റെ സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കാനും കഴിയുന്നത്ര സേവനങ്ങള്‍ ചെയ്യാനും ഉപദേശിച്ചുകൊണ്ട് പ്രസ്താവിച്ചു: ഉലമാഇനെ സേവിക്കുന്നത് നാല് അടിസ്ഥാനങ്ങളിലാണ്: ഒന്ന്, അവര്‍ മുസ്ലിംകളാണ്. രണ്ട്, അവര്‍ നുബുവ്വത്തിന്‍റെ വിജ്ഞാനങ്ങള്‍ വഹിക്കുന്നവരാണ്. മൂന്ന്, നമ്മുടെ ദീനീ കാര്യങ്ങളെ ശ്രദ്ധിക്കുന്നവരാണ്. നാല്, അവര്‍ സാമ്പത്തിക ആവശ്യം ഉള്ളവരാണ്. (തബ്ലീഗ് ജമാഅത്ത് ഇഅ്തിറാസാത്ത് കെ ജവാബാത്ത്). വീണ്ടും ഉണര്‍ത്തി: 
ഓരോ പ്രദേശത്തുമുള്ള സത്യവാഹകരായ പണ്ഡിതരെയും മഹത്തുക്കളെയും ചെന്ന് കാണാന്‍ ഓരോ പ്രവര്‍ത്തകരും പരിശ്രമിക്കേണ്ടതാണ്. അവരില്‍ നിന്നും നന്മകള്‍ വല്ലതും സമ്പാദിക്കാനുള്ള ആഗ്രഹത്തില്‍ അവരിലേക്ക് പോകുക. (തബ്ലീഗ് ജമാഅത്ത് ഇഅ്തിറാസാത്ത് കെ ജവാബാത്ത്). 
ഈ ഉപദേശങ്ങള്‍ പാലിക്കുന്ന പ്രവര്‍ത്തകരിലൂടെ വമ്പിച്ച മാറ്റങ്ങള്‍ ഓരോ നാടുകളിലും ഉണ്ടായി എന്നത് എല്ലാവര്‍ക്കും വ്യക്തമായ ഒരു യാഥാര്‍ത്ഥ്യമാണ്. 
ചുരുക്കത്തില്‍ ഇത് മസ്ജിദുകളുടെ ഒരു പ്രവര്‍ത്തനമാണ്. ഇത് കൂടാതെ വേറേയും ധാരാളം പ്രവര്‍ത്തനങ്ങളുണ്ട്. വിശിഷ്യാ, മസ്ജിദിന്‍റെ നായകരായ ഇമാമുകള്‍ക്ക് പരിശീലനം കൊടുക്കാനും അവരെ ശക്തിപ്പെടുത്താനും ഭാഷാപരം, സാമൂഹ്യം, മാനസികം എന്നീ മേഖലകളില്‍ അവര്‍ക്ക് അറിവ് നല്‍കാനും ശ്രദ്ധിക്കേണ്ടതാണ്. ഇമാമുകള്‍ വളരെ സമുന്നത സ്ഥാനത്ത് നില്‍ക്കുന്നവരാണ്. അവര്‍ നന്നാകുകയും ശരിയായ നിലയില്‍ പരിശ്രമിക്കുകയും ചെയ്താല്‍ അവര്‍ വലിയൊരു പ്രസ്ഥാനമായും ശക്തിയായും മാറുന്നതാണ്. 
ഇപ്രകാരം ഓരോ മസ്ജിദുമായി ബന്ധപ്പെട്ട് മക്തബ് (ബാലപാഠ ശാലകള്‍) നല്ല നിലയില്‍ നടത്താന്‍ പരിശ്രമിക്കേണ്ടതാണ്. അടുത്ത തലമുറയുടെ ദീനീ ബന്ധത്തിന്‍റെ അടിസ്ഥാനമാണ് ഈ പാഠശാലകള്‍. ചെറുപ്പത്തില്‍ തന്നെ കുഞ്ഞുങ്ങളില്‍ ശരിയായ വിശ്വാസവും കര്‍മ്മങ്ങളും സ്വഭാവങ്ങളും നട്ടുപിടിപ്പിക്കുന്നതില്‍ ഇതിന് വലിയ പങ്കുണ്ട്. മക്തബുകള്‍ നിര്‍മ്മിക്കുകയും നടത്തുകയും ചെയ്യേണ്ട മുഴുവന്‍ ബാധ്യതകളും മുഅല്ലിമുകളുടെ തലയില്‍ ഇടരുത്. എന്നാല്‍ അവര്‍ കുട്ടികളെ കരുണയോടെ പഠിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിന് പകരം സമയം മുഴുവന്‍ സ്ഥാപനം നിര്‍മ്മിക്കുന്നതിനെയും നടത്തുന്നതിനെയും കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നതാണ്. 
മസ്ജിദുകളുടെ ഒരു പ്രധാന ദൗത്യമാണ് വിജ്ഞാന പ്രചാരണം. ഇതിന് രണ്ട് അവസ്ഥകളാണുള്ളത്. 
ഒന്ന്, ഓരോ മസ്ജിദും ഒറ്റയ്ക്കോ പല മസ്ജിദുകള്‍ ചേര്‍ന്നോ മദ്റസകള്‍ സ്ഥാപിക്കുകയും അവിടെക്ക് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും അവയുടെ സാമ്പത്തിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുക. 
രണ്ട്, ഓരോ മസ്ജിദുകളും കേന്ദ്രീകരിച്ച് പൊതുജനങ്ങള്‍ക്ക് അടിസ്ഥാന അറിവുകള്‍ പഠിപ്പിക്കാനുള്ള സദസ്സുകള്‍ സംഘടിപ്പിക്കുകയും സജ്ജീകരകണങ്ങള്‍ നടത്തുകയും ചെയ്യുക. ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഓരോ മസ്ജിദുകളിലും ഖുര്‍ആന്‍ പാരായണങ്ങളും ആശയ സന്ദേശങ്ങളും പഠിപ്പിക്കുന്ന പ്രവര്‍ത്തനം. നമസ്കാരത്തില്‍ ഓതുന്ന ചെറിയ സൂറത്തുകള്‍ മുതല്‍ നോക്കി ഓതാനും മനനം ചെയ്യാനും പ്രേരിപ്പിക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് ഈ മാര്‍ഗ്ഗത്തിലൂടെ ഖുര്‍ആന്‍ ഹിഫ്സ് പൂര്‍ത്തിയാക്കിയ സഹോദരീ-സഹോദരന്മാര്‍ പോലുമുണ്ടായിട്ടുണ്ട്. ഖുര്‍ആനിന്‍റെ സന്ദേശങ്ങള്‍ എത്തിച്ച് കൊടുക്കാന്‍ ദിവസവും അല്‍പനേരമോ ആഴ്ചയില്‍ ഒരിക്കല്‍ കൂടുതല്‍ സമയമോ ചിലവഴിക്കാന്‍ പണ്ഡിതരും അതിലേക്ക് ആളുകളെ കൂട്ടാന്‍ മസ്ജിദ് സേവകരും ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ പലരും അലംഭാവം വരുത്തുന്നത് ദുഃഖകരമാണ്. ചിലര്‍ ക്ലാസ്സെടുക്കാന്‍ കഴിയുന്നില്ല എന്ന് പരാതി പറയുന്നുണ്ട്. ക്ലാസ്സെടുക്കാന്‍ പ്രസംഗിക്കാനും കാണാതെ തന്നെ പറയണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ആധികാരികമായ ഏതെങ്കിലും തഫ്സീര്‍ പാരായണം ചെയ്താല്‍ സുഗമമായും സൂക്ഷ്മമായും ഈ കാര്യം നടക്കുന്നതാണ്. 
ഓരോ മസ്ജിദുകളിലും ലൈബ്രറി അത്യാവശ്യമാണ്. പണ്ഡിതര്‍ക്ക് ഉപയോഗിക്കാന്‍ തഫ്സീര്‍-ഹദീസ്-ഫിഖ്ഹുകളുടെ പ്രധാന കിതാബുകള്‍ അടങ്ങിയ ഒരു ലൈബ്രറിയും പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമായ രചനകള്‍ അടങ്ങിയ മറ്റൊരു ലൈബ്രറിയും ഉണ്ടായിരിക്കേണ്ടതാണ്. ഇവ പഴകുമ്പോള്‍ ശരിയാക്കാനും പുതുക്കിക്കൊണ്ടിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ലഘുകൃതികളും ലഘുലേഖകളും തയ്യാറാക്കപ്പെട്ട് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. 
സമുദായത്തിലെ ഭൂരിഭാഗം സന്താനങ്ങളും സ്കൂളുകളുമായി ബന്ധപ്പെട്ടവരാണ്. സ്കൂളുകളില്‍ പഠിപ്പിക്കാന്‍ പറ്റുന്ന രചനകള്‍ തയ്യാറാക്കപ്പെട്ട് കഴിഞ്ഞു. സ്കൂളുകളില്‍ അവ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വീടുകളില്‍ അത് പഠിപ്പിക്കാന്‍ സാധിക്കുന്നതാണ്. കൂടാതെ ഒഴിവ് സമയത്തേക്ക് ലളിതമായ നിലയില്‍ ദീനീ കാര്യങ്ങള്‍ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ശ്രദ്ധിക്കേണ്ടതാണ്. പുത്തന്‍ തലമുറയുടെയും ആധുനിക ലോകത്തിന്‍റെയും അവസ്ഥകള്‍ മനസ്സിലാക്കലും അവര്‍ ആഗ്രഹിക്കുന്ന ന്യായമായ വഴികളിലൂടെ ദീനിന്‍റെ സന്ദേശങ്ങള്‍ അവര്‍ക്ക് എത്തിച്ചുകൊടുക്കലും പ്രത്യേകിച്ചും തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാന്‍ പരിശ്രമിക്കലും അത്യാവശ്യമാണ്. വിശിഷ്യാ, ഇന്‍റര്‍നെറ്റിന്‍റെ കടന്ന് വരവ് പടച്ചവന്‍ നല്‍കിയ ലളിതവും ശക്തവുമായ ഒരു മാധ്യമമാണ്. പക്ഷെ, ഖേദകരമെന്ന് പറയട്ടെ.! തിന്മകളുടെയും തെറ്റായ വാര്‍ത്തകളുടെയും പ്രചാരണത്തിനാണ് ഇവ കൂടുതലും ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. മസ്ജിദുകളുമായി ബന്ധപ്പെട്ടവര്‍ നിയമത്തിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് ഇവയെയും കഴിവിന്‍റെ പരമാവധി ഉപയോഗിക്കാന്‍ പരിശ്രമിക്കേണ്ടതാണ്. ഇതിലൂടെ മസ്ജിദുകളുടെ ശബ്ദവും സന്ദേശവും കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്തുന്നതാണ്. മൈക്കുകള്‍ അനാവശ്യമായി ഉപയോഗിച്ച് ജനങ്ങളെ ശല്യപ്പെടുത്തേണ്ട ഒരാവശ്യവുമില്ല. സോഷ്യല്‍ മീഡിയ വഴി ഓരോ പ്രദേശത്തെയും ഓരോ വ്യക്തികളുമായും ബന്ധപ്പെടാന്‍ കഴിയുന്നതാണ്. പക്ഷെ ഇത് സൂക്ഷ്മതയോടെ നിര്‍വ്വഹിക്കുന്നതിനും എല്ലാവരും ശ്രമിക്കുന്നതിനും നിലരന്തരം പ്രേരണകള്‍ നല്‍കിക്കൊണ്ടിരിക്കേണ്ടതാണ്.  
കൂടാതെ അമുസ്ലിം സഹോദരങ്ങളുടെ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും അവര്‍ക്ക് മുന്നില്‍ ഇസ്ലാമിന്‍റെ ശരിയായ ചിത്രം നല്‍കാനും നാം ബാധ്യസ്ഥരാണ്. മേല്‍പറയപ്പെട്ട സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുമ്പോഴും ലഘുലേഖകള്‍ തയ്യാറാക്കുമ്പോഴും അമുസ്ലിം സഹോദരങ്ങളെയും പ്രത്യേകം പരിഗണിക്കേണ്ടതാണ്. ഇസ്ലാമിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ നടത്തപ്പെടുന്ന പരിശ്രമങ്ങളിലൂടെ തന്നെ ധാരാളം അമുസ്ലിം സഹോദരങ്ങള്‍ സത്യം ഗ്രഹിക്കുകയും സ്വീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ഇവിടെ സത്യസന്ദേശങ്ങള്‍ അവര്‍ക്ക് എത്തിച്ച് കൊടുക്കുന്നത് എത്ര നന്നായിരിക്കും.? 
അല്ലാമാ സയ്യിദ് ഖാലിദ് സൈഫുല്ലാഹ് റഹ്മാനി കുറിക്കുന്നു: 
അടുത്ത കാലത്ത് ഇന്ത്യയിലെ ചില സ്ഥലങ്ങളില്‍ പരിശുദ്ധ ഖുര്‍ആനിന്‍റെ പരിഭാഷകള്‍ വി.എച്ച്.പി. വിതരണം ചെയ്യുകയുണ്ടായി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ചില ആയത്തുകള്‍ അവര്‍ അതില്‍ പ്രത്യേകം എടുത്ത് കാണിച്ചിരുന്നു. എന്നാല്‍ അവരില്‍ പെട്ട ഏതാനും ആളുകള്‍ ഇതുവഴി സത്യം മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്തു. കാരണം, പ്രത്യേകം ഏടുത്ത് കാണിച്ച ആയത്തുകള്‍ക്ക് മുമ്പും പിമ്പും അവര്‍ കണ്ണോടിച്ചപ്പോള്‍ അത് സത്യമാണെന്ന് അവര്‍ക്ക് വ്യക്തമായി. (അര്‍മുഗാന്‍ വലിയുല്ലാഹ്). 
ഇക്കാലഘട്ടത്തിലെ വലിയൊരു പ്രശ്നമാണ് മാനസിക അസ്വസ്ഥതകള്‍. പ്രത്യേകിച്ചും ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ച പകര്‍ച്ചവ്യാധിയും മറ്റും ജാതിമത വ്യത്യാസമില്ലാതെ എല്ലാവരിലും മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. കൂടാതെ വൈവാഹികം, അനന്തരാവകാശം മുതലായ പ്രശ്നങ്ങളും വഴക്കുകളും ധാരാളമുണ്ട്. പരിശ്രമങ്ങളും മസ്ജിദുകള്‍ കേന്ദ്രീകരിച്ചാണ് നടക്കേണ്ടത്. ഓരോ മസ്ജിദിന്‍റെ കീഴിലും കൗണ്‍സിലിംഗ് സെന്‍ററുകള്‍ സ്ഥാപിക്കുകയും അതിലേക്ക് ജനങ്ങളെ എത്തിക്കുകയും ശരിയായ നിലയില്‍ കാര്യങ്ങള്‍ നടത്താന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. 
ഇന്നത്തെ വലിയ രണ്ട് പ്രശ്നങ്ങളാണ് രോഗവും ദാരിദ്ര്യവും. എന്നാല്‍ മസ്ജിദുകളുടെ കീഴില്‍ രോഗ ചികിത്സകള്‍ വളരെ എളുപ്പത്തില്‍ നടത്താന്‍ സാധിക്കുന്നതാണ്. (സ്വഹാബ ഫൗണ്ടേഷനില്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ട ബാബരി മസ്ജിദ് പ്രശ്നത്തിലുള്ള ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ജഹാന്‍ഗീറാബാദ് മസ്ജിദിനെ കുറിച്ച് വിവരിച്ച ഭാഗം വായിക്കുക 
https://swahabainfo.blogspot.com/2019/12/blog-post_4.html?spref=tw) 
സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മസ്ജിദിന്‍റെ കീഴില്‍ സ്വാശ്രയ സമിതികള്‍ രൂപീകരിച്ച് കൃഷി, ഗ്രഹ ഉല്‍പ്പന്നങ്ങള്‍, വ്യാപാരം, വ്യവസായം മുതലായ പല കാര്യങ്ങളും നല്ല നിലയില്‍ നടത്താന്‍ സാധിക്കുന്നതാണ്. പടച്ചവന്‍റെ അനുഗ്രഹം കൊണ്ട് പല മസ്ജിദുകള്‍ക്കും വിശാലമായ ഭൂമിയും കെട്ടിടവുമുണ്ട്. ഇതെല്ലാം വേണ്ട നിലയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ മസ്ജിദുകള്‍ അടയ്ക്കുന്നതിന് പകരം തുറക്കാന്‍ ജനങ്ങളും അധികാരികളും ആവശ്യപ്പെട്ടേനെ. 
ഇപ്രകാരം നന്മയുടെ സംരക്ഷണത്തിന് ആവശ്യമായ നിയമപരമായ പരിശ്രമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണവും മസ്ജിദുകളുടെ കീഴില്‍ നടക്കുന്നത് പോലെ വേറെ എവിടെയും നടത്താന്‍ സാധിക്കുന്നതല്ല. ആകയാല്‍ മസ്ജിദുകളുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും കാലഘട്ടത്തിന്‍റെ ആവശ്യങ്ങള്‍ തിരിച്ചറിയുകയും പരസ്പരം കൂടിയാലോചിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകുകയും ചെയ്യുക. മസ്ജിദ് സന്മാര്‍ഗ്ഗത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും കേന്ദ്രമാകുന്നതാണ്. 
അവസാനമായി ഒരു കാര്യം കൂടി ഉണര്‍ത്തുന്നു. മേല്‍ പറയപ്പെട്ട മസ്ജിദ് പ്രവര്‍ത്തനങ്ങളില്‍ പലതും പല സംഘടനകളും പ്രവര്‍ത്തനങ്ങളുമായി പലരും ചെയ്യുന്നുണ്ട്. ഇത്തരുണത്തില്‍ മസ്ജിദുകളില്‍ ഇവകളെല്ലാം കൂട്ടണമോ എന്ന സംശയമുണ്ടായേക്കാം. ഉദാഹരണത്തിന്, തബ്ലീഗ് പ്രവര്‍ത്തനം, ജംഇയ്യത്ത് ഉലമാ, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് മുതലായവയുടെ പ്രവര്‍ത്തനങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിങ്ങനെ പല പ്രവര്‍ത്തനങ്ങള്‍ നമുക്കിടയില്‍ നടക്കുന്നെങ്കിലും ഇതിലൂടെ പലപ്പോഴും ജനങ്ങളും ശേഷികളും വീതിക്കപ്പെടുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇവയെല്ലാം പ്രവര്‍ത്തനം നിര്‍ത്തിക്കളയണമെന്ന് നാം ആവശ്യപ്പെടുന്നില്ല. മറിച്ച് ഇവയെല്ലാം മസ്ജിദുകളുടെ കീഴിലാകണം എന്ന് മാത്രമേ പറയാനുള്ളൂ. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ നാം വിവിധ സംഘടനകളും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരാണെങ്കിലും ഒരു മസ്ജിദിന്‍റെ കീഴിലുള്ളവര്‍ എന്ന നിലയില്‍ നമ്മുടെ മസ്ജിദുമായി നമുക്ക് പ്രഥമവും പ്രധാനവുമായ ബന്ധമുണ്ടായിരിക്കണം. മസ്ജിദിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഞങ്ങളുടെ ആളുകള്‍ മാത്രം മതി എന്നതിന് പകരം എല്ലാവരും ബന്ധപ്പെടണമെന്ന് ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. 
ഈ വരികള്‍ കുറിക്കുന്ന വ്യക്തിയുടെ നാട്ടില്‍ ഈ സംഘടനകളെല്ലാമുണ്ട്. പക്ഷെ, ഞങ്ങളുടെ പ്രദേശത്തുള്ള മസ്ജിദില്‍ നടക്കുന്ന എട്ട് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ഇവിടെ കുറിക്കുന്നു. അതില്‍ മേല്‍പറയപ്പെട്ടവരും അല്ലാത്തവരുമായ വിവിധ സംഘടനകളില്‍ ഉള്ളവരും അമുസ്ലിം സഹോദരങ്ങളും ബന്ധപ്പെടുന്നുണ്ട്. 
1. ദാറുല്‍ ഇഫ്താഅ്. 
ഇസ്ലാമിക വിഷയങ്ങളിലുള്ള സംശയങ്ങള്‍ക്ക് ഇതിലെ പണ്ഡിത സഭം മറുപടി നല്കുന്നു. 
2. മുജദ്ദിദ് അല്‍ഫ് ഥാനി അക്കാദമി. 
ഇവിടെ വിവിധ രചനകള്‍ തയ്യാറാക്കപ്പെടുന്നു. 
3. പ്രശ്ന പരിഹാര സമിതി. 
വൈവാഹിക കുടുംബ അനന്തരാവകാശ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു. 
4. ഇമാം കൗണ്‍സില്‍. 
പ്രദേശത്തെ ജുമുഅ പ്രഭാഷണങ്ങളും മറ്റും ഇമാമുകള്‍ കൂടിയിരുന്ന് ആലോചിക്കുന്നു. 
5. സാധു സഹായം. 
വിവിധ സഹായങ്ങള്‍ ചെയ്യുന്നു. 
6. എജുക്കേഷന്‍ സൊസൈറ്റി. 
വിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കുകയും സാധു വിദ്യാര്‍ത്ഥികളെ സഹായിക്കുകയും വിദ്യാര്‍ത്ഥികളുടെ മത ധാര്‍മ്മിക കാര്യങ്ങള്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 
7. കരിയര്‍ ഗൈഡന്‍സ്. 
കൂടുതല്‍ വിദ്യാഭ്യാസത്തിനും മറ്റും വഴികാട്ടുന്നു. 
8. ഖാജാ അജ്മീരി അവാര്‍ഡ്. 
മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹ്യ സേവകര്‍ക്കും അവാര്‍ഡ് നല്‍കുന്നു.! 
ഇതെല്ലാം ചെറിയ ചില മാതൃകകള്‍ മാത്രം. നിങ്ങള്‍ കൂടിയിരുന്ന് ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്താല്‍ ഇതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ലളിതമായും നല്ല നിലയിലും ചെയ്യാന്‍ സാധിക്കുന്നതാണ്. അല്ലാഹു ഈ വിഷയങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാനും പ്രാവര്‍ത്തികമാക്കാനും ഉതവി നല്‍കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
അബൂ ഇബ്റാഹീം ഖാസിമി 
+91 9961955826 
*-----------------------------------------*
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍

പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും

സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍

ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍

പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) 

ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ

നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ

അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,

സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 















സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...