പ്രയാസപ്പെടുന്നവരെ കാണുമ്പോഴെല്ലാം...
ദുആയുടെ അത്ഭുത ഫലങ്ങള്‍.!
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍
https://swahabainfo.blogspot.com/2020/05/23_4.html?spref=tw
കഴിഞ്ഞ സംഭവത്തില്‍ ഉദ്ധരിച്ച ദുആ രോഗികളെ കാണുമ്പോള്‍ മാത്രം ചൊല്ലേണ്ടതല്ല. വിവിധ പ്രയാസങ്ങളില്‍ കഴിയുന്നവരെ കാണുമ്പോള്‍ ചൊല്ലേണ്ടതാണ്. ശ്രദ്ധിച്ചുനോക്കിയാല്‍ 'അല്ലാഹു എന്നെ ധാരാളം ജനങ്ങളേക്കാള്‍ ശ്രേഷ്ഠനാക്കി' എന്ന നബവീ ദുആയുടെ വിശാലത നമുക്ക് നന്നായി മനസ്സിലാകുന്നതാണ്.
താങ്കളുടെ മാമയുടെ മകന്‍ ഉയരം കുറഞ്ഞയാളാണ്. അല്ലാഹു താങ്കള്‍ക്ക് ഒത്ത ഉയരം നല്‍കി. പിതൃവ്യ പുത്രന്‍റെ വയര്‍ പുറത്തു ചാടിക്കിടക്കുന്നതിനാല്‍ ജനങ്ങള്‍ അദ്ദേഹത്തെ പരിഹസിക്കുന്നു. താങ്കള്‍ക്ക് ഒത്ത വണ്ണമാണ്. സഹോദരന്‍റെ മകന് ചെറുപ്രായമായിരുന്നിട്ടും രോഗം കാരണം മുടിയെല്ലാം പൊഴിഞ്ഞിരിക്കുന്നു. കൊച്ചുമ്മായുടെ മകന് സമയത്തിന് മുമ്പ് നരബാധിച്ചു. സ്വന്തം സഹോദരന്‍റെ കാഴ്ച ബലഹീനം. സുഹൃത്തിന്‍റെ ഉമ്മ മരിച്ചു. അയല്‍വാസിയുടെ മകള്‍ക്ക് കല്യാണം ശരിയാകാതെ 33 വയസ്സായി. സഹപാഠിക്ക് പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കൂട്ടുകാരന്‍റെ കല്യാണം കഴിഞ്ഞ് എട്ടോ ഒന്‍പതോ വര്‍ഷമായിട്ടും മക്കളില്ല. ബന്ധുവിന്‍റെ കല്യാണം കഴിഞ്ഞു. മക്കളുണ്ട്. ജോലിയും തരക്കേടില്ല. പക്ഷെ ഭാര്യയും ഉമ്മയും എന്നും വഴക്കാണ്. അടുത്ത വീട്ടിലുള്ള കുഞ്ഞ് ജന്മനാ ഹൃദ്രോഗിയാണ്. ഓപ്പറേഷന്‍ ചെയ്യാന്‍ പിതാവിന് പണമില്ല. കടം വാങ്ങാന്‍ ധൈര്യവുമില്ല. ആത്മമിത്രത്തിന് സ്വന്തം വീടില്ല. വാടക വീട്ടില്‍ കഴിയുന്നു. സഹപ്രവര്‍ത്തകന് മൂത്രത്തില്‍ കല്ലാണ്. മസ്ജിദിലെ മുഅല്ലിമിന്‍റെ ഭാര്യ നിത്യരോഗിയാണ്....
നാം നിത്യവും കാണുന്ന കാഴ്ചകളാണിവ. പക്ഷെ, അല്ലാഹു എന്നെ ഇതില്‍ നിന്നെല്ലാം രക്ഷിച്ച് അനുഗ്രഹിച്ചെന്ന ചിന്തയും, നന്ദിബോധവും നമുക്ക് ഉണ്ടാകാറുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ മേലില്‍ അത് ശ്രദ്ധിക്കുമെന്ന് തീരുമാനിക്കുക. അതിലൂടെ അല്ലാഹുവിന് നാം നന്ദിരേഖപ്പെടുത്തിയവരാകും. നമ്മെ അത്തരം അവസ്ഥയില്‍ നിന്നും അവന്‍ കാത്തുരക്ഷിക്കുന്നതുമാണ്.
ഇതൊരു പ്രയാസപ്പെടുന്ന വ്യക്തിയെക്കുറിച്ച് അറിയുമ്പോള്‍ അല്ലാഹുവിന് നാം അര്‍പ്പിക്കേണ്ട സ്തുതി കീര്‍ത്തനങ്ങളാണ്. എന്നാല്‍ അദ്ദേഹത്തോട് നാം ചെയ്യേണ്ടത് എന്താണ്? ആശ്വാസത്തിന് ദുആ ഇരക്കുക, ആശ്വാസ വചനങ്ങള്‍ പറയുക, കഴിയുന്നത്ര സേവന-സഹായങ്ങള്‍ ചെയ്യുക. ആരെങ്കിലും ഒരു സത്യവിശ്വാസിയുടെ ദുരിതത്തിന് ആശ്വാസം നല്‍കിയാല്‍ അല്ലാഹു ഖിയാമത്ത് നാളിലെ ഒരു മഹാദുരിതം അദ്ദേഹത്തില്‍ നിന്നും ദൂരീകരിക്കുന്നതാണ്.
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക;
*----------------------------- ------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
No comments:
Post a Comment