Sunday, May 3, 2020

22. മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ നിന്ന് പാഠം പഠിക്കുക.!


മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ നിന്ന് പാഠം പഠിക്കുക.!  
ദുആയുടെ അമാനുഷിക ഫലങ്ങള്‍.! 
-മൗലാനാ ഇല്‍യാസ് നദ് വി ബട്കല്‍ 
https://swahabainfo.blogspot.com/2020/05/22.html?spref=tw 
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാണ്. ഞാനന്ന് ജാമിഅയിലെ  വിദ്യാര്‍ത്ഥിയായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് കുടുംബാംഗങ്ങളോടൊപ്പം ബട്കലില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ റിക്ഷയ്ക്ക് മുന്നില്‍, ബേക്കറി സാധനങ്ങള്‍ വീട് വീടാന്തരം സൈക്കിളില്‍ വിതരണം ചെയ്തിരുന്ന കച്ചവടക്കാരനെ അതിവേഗതയില്‍ വന്ന ഒരു വാഹനം ഇടിച്ചുതെറിപ്പിച്ചു. ആ സാധുവിന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗം തകര്‍ന്നുപോയി. തുടയിലെ മാംസം റോഡില്‍ ചിതറി! എനിക്ക് ആ രംഗം കണ്ടുനില്‍ക്കാന്‍ സാധിച്ചില്ല.
വൈകുന്നേരം ഞാന്‍ ആ സ്ഥലത്ത് വീണ്ടുമെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഞാന്‍ കൂട്ടുകാരനോടൊപ്പം ആശുപത്രിയിലേക്ക് പോയി. മൃതദേഹം വിട്ടുകിട്ടാന്‍ ഇനിയും കുറേ നേരമെടുക്കുമെന്ന് അറിഞ്ഞതിനാല്‍ ആശുപത്രി ഒന്ന് ചുറ്റിക്കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആശുപത്രിയിലെ രോഗികളുടെ അവസ്ഥാവിശേഷങ്ങള്‍ എനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറത്തായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒരു പ്രബോധന യാത്രയ്ക്കിടയില്‍ വിജയവാഡയിലെത്തിയ ഞങ്ങള്‍ അവിടുത്തെ ഏറ്റവും പ്രശസ്തവും ഉയര്‍ന്നതുമായ ആശുപത്രിയില്‍ ഒരു രോഗിയെ കാണാന്‍ ചെന്നു. രോഗി അത്യാസന്ന വാര്‍ഡിലായിരുന്നു. ഞങ്ങള്‍ ഓരോരുത്തരെയായി അവിടേക്ക് കയറ്റിവിട്ടു. അവിടുത്തെ കാഴ്ചകളും അത്യന്തം ഗുണപാഠം നിറഞ്ഞതായിരുന്നു. ചില രോഗികള്‍ തളര്‍വാതം പിടിപെട്ട് കിടക്കുന്നു. ചിലര്‍ക്ക് സംസാരിക്കാന്‍ പോലും കഴിയുന്നില്ല. ചിലര്‍ക്ക് വൃക്ക സംബന്ധമായ രോഗം കാരണമായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നു. മറ്റ് ചിലര്‍ മൂത്രാശയരോഗം കാരണം മൂത്രം പോകാന്‍ ട്യൂബുകള്‍ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ചിലര്‍ക്ക് ഓക്സിജന്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ഹൃദയാഘാതം ബാധിച്ചവരെ വിവിധ ഉപകരണങ്ങള്‍ ഘടിപ്പിച്ച് കിടത്തിയിരിക്കുന്നു. ഈ രോഗികള്‍ എല്ലാവരും വൃദ്ധന്മാരല്ല; ചെറുപ്പക്കാരും മദ്ധ്യവയസ്കരും കുട്ടികളുമുണ്ട്. ഞാന്‍ ദുആ ചെയ്തു.
 الْحَمْدُ لِلَّهِ الَّذِي عَافَانِي مِمَّا ابْتَلاَكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلاً
അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും. അവന്‍ എന്നെ ഈ പരീക്ഷണത്തില്‍ നിന്നും രക്ഷിച്ചു. ധാരാളം ആളുകളേക്കാള്‍ മഹത്വം നല്‍കി.
ഞാന്‍ കാണാന്‍ പോയ രോഗിയുടെ അരികിലെത്തി. ഈ ദുആ ഏഴ് പ്രാവശ്യം ഓതി ഊതി.
أسأل الله العظيم رب العرش العظيم أن يشفيك

വരൂ, ഇന്ന് തന്നെ, അല്ല ഇപ്പോള്‍ തന്നെ ഈ ദുആ  നമുക്ക് പഠിക്കാം, പകര്‍ത്താം, പ്രചരിപ്പിക്കാം.
തുടരും...
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക; 
http://wa.me/9961955826
അബൂ ഇബ്റാഹീം ഖാസിമി 
*-----------------------------------------*
👉 നന്മയുടെ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...