മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി:
ഒരു വ്യക്തിയല്ല, അനുഗ്രഹീത സമൂഹം.!
-മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ
https://swahabainfo.blogspot.com/2019/05/blog-post_29.html?spref=tw മര്‍ഹൂം മൗലാനാ അസ്സയ്യിദ് അബുല്‍ഹസന്‍ അലിയ്യുല്‍ ഹസനി അന്നദ് വി ഒരു വ്യക്തിയായിരുന്നില്ല. മറിച്ച്, ഒരു സമൂഹമായിരുന്നു. പാണ്ഡിത്യത്തിലും, പ്രസംഗത്തിലും, നിര്‍മ്മലമായ സ്വഭാവഗുണത്തിലും, ഇബാദത്തിലും, ഗ്രന്ഥരചനയിലും, മാസ്മരിക ശക്തിയുള്ള വാക്കുകളിലൂടെ ജനകോടികളെ ആകര്‍ഷിക്കുന്നതിലും, ആ മഹാന് തുല്യനായ ഒരു വ്യക്തിയെ ദര്‍ശിക്കാന്‍ ഇനി ഈ ലോകത്തിന് ഭാഗ്യ മുണ്ടാകുമോ.? ലോകാനുഗ്രഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സന്മാര്‍ഗ്ഗികളായ ഉത്തരാധി കാരികള്‍ അബൂബക്ര്‍ സിദ്ദീഖ്, ഉമറുല്‍ ഫാറൂഖ്, ഉസ്മാന്‍ ദുന്നൂറൈന്‍, അലിയ്യുല്‍മുര്‍തളാ എന്നീ സമുന്നത നായകര്‍ക്ക് തുല്യരായ വ്യക്തിത്വങ്ങളെ കാണാനോ കേള്‍ക്കാനോ, ഈ പ്രപഞ്ചത്തിന് ഭാഗ്യമുണ്ടായോ.? സമുദായത്തിന്‍റെ മാര്‍ഗ്ഗ ദര്‍ശികളും, ഇമാമുമാരുമായിരുന്ന ഇമാമുല്‍ അഅ്ളം അബൂഹനീ ഫ, ഇമാമുദാരില്‍ ഹിജ്റ മാലികിബ്നു അനസ്, ശംസുല്‍ അഇമ്മത്ത് മുഹമ്മദുബ്നു ഇദ്രീസുശ്ശാഫിഈ, ഇമാമുസ്സുന്ന അഹ്മദുബ്നു ഹമ്പല്‍ എന്നിവരുടെ സ്ഥാനം വഹിക്കുവാന്‍ പ്രാപ്തരായ പ്രഗത്ഭമതികളെ കണ്ടെത്താന്‍ ലോകത്തിന് ഇതേവരെ കഴിഞ്ഞിട്ടുണ്ടോ.? ഇമാമുകളായ അബു യൂസുഫ്, മുഹമ്മദുബ്നുല്‍ ഹസനിശ്ശൈബാനി, മുഹ്യുദ്ദീനുന്നവവി, മുഹമ്മദുല്‍ ഗസ്സാലീ എന്നീ സമാദരണീയ പണ്ഡിത കേസരികള്‍ക്ക് പകരം നിര്‍ത്താന്‍ പറ്റിയവരെ ജനത്തിന് കാണാന്‍ കഴിഞ്ഞിട്ടുണ്ടോ? സയ്യിദു ത്വാഇഫ ജുനൈദുല്‍ബാഗ്ദാദി, അശ്ശൈഘ് ഇബ്റാഹീമുബ്നു അദ്ഹം, ഗൗസുല്‍ അഅ്സം അബ്ദുല്‍ ഖാദിര്‍ ജീലാനീ, അശ്ശൈഘ് അഹ്മദുല്‍ കബീര്‍ രിഫാഈ, അശ്ശൈഘ് അഹ്മദുല്‍ ബദവീ തുടങ്ങിയ മശാഇഘിനു പകരം വെയ്ക്കാന്‍ പറ്റിയ ആത്മീയ നായകര്‍ പില്‍ക്കാലത്തുണ്ടായിട്ടുണ്ടോ.?
മഹാരഥന്മാരായ അശൈഘ് അഹ്മദുസ്സര്‍ഹിന്ദീ, മൗലാനാ ശാഹ് വലിയുല്ലാഹിദ്ദഹ്ലവി, ശാഹ് അബ്ദുല്‍അസീസ് ദഹ്ലവി, അശ്ശഹീദ് ഇസ്മാഈല്‍ ദഹ്ലവി, മൗലാനാ മുഹമ്മദ് ഖാസിം നാനൂതവീ തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരുടെ വിടവ് നികത്താന്‍ പറ്റിയവരെ ഈ ലോകം പ്രദാനം ചെയ്തതോ.? ശംസുല്‍ഉലമാ അബ്ദുല്‍വഹാബ് വെല്ലൂരീ, അബ്ദുല്‍ജബ്ബാര്‍ ഹസ്റത്ത്, സിയാഉദ്ദീന്‍ അഹ്മദ് അമാനി ഹസ്രത്ത് എന്നീ പ്രഗത്ഭ പണ്ഡിതരോട് കിടനില്‍ക്കാന്‍ പറ്റിയവര്‍ ഈ ലോകത്ത് വന്നോ.? പണ്ഡിത കേസരികളായ അശ്ശൈഘ് ഖുത്ബി മുഹമ്മദ് മുസ്ലിയാര്‍, അശ്ശൈഘ് സ്വദഖത്തുല്ലാഹ് മൗലവി, കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍, ഇടപ്പള്ളി ഉസ്താദ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കൂട്ടായി അബൂബക്ര്‍ മുസ്ലിയാര്‍ എന്നീ കേരളത്തിന്‍റെ അഭിമാന പുത്രന്മാര്‍ക്ക് പകരമായി തത്തുല്യരായ പണ്ഡിതര്‍ ഇവിടെ ഇതേവരെ രംഗത്തു വന്നോ.? അനുഭവം ഇതാണെങ്കില്‍ മഹാനായ അലീമിയാന് പകരമായി ആ മഹാനുഭാവന്‍റെ കഴിവുകളെല്ലാം ഒത്തിണങ്ങിയ ഒരു പണ്ഡിതനെ ഈ ലോകം സംഭാവന ചെയ്യുകയില്ല.
മൗലാനായുടെ അസംഖ്യം ഗ്രന്ഥങ്ങള്‍ ഉര്‍ദു, അറബി ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റാര്‍ക്കും തന്നെ സ്വീകരിക്കാന്‍ കഴിയാത്ത അത്ഭുതകരമായ ശൈലിയാണ് മൗലാനാ കൈക്കൊണ്ടത്. ഫലമോ, ശൈഘിന്‍റെ ഗ്രന്ഥങ്ങളോരോന്നും പലവുരു ആവര്‍ത്തിക്കാന്‍ അനുവാചകര്‍ നിര്‍ബന്ധിതരാകും. ഇതുപോലെ തന്നെയായിരുന്നു പ്രസംഗവൈഭവവും. ശൈഘ് അവര്‍കളുടെ അറബീ പ്രസംഗം ശ്രവിക്കുന്ന അറബീ സഹോദരന്മാര്‍ അമ്പരക്കുകയും, സന്തോഷത്താല്‍ നൃത്തം വെയ്ക്കുകയും ചെയ്യുമായിരുന്നു.
ആഗോളാടിസ്ഥാനത്തില്‍ നടക്കുന്ന എല്ലാ മുസ്ലിം വേദികളിലും, സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയനായ മഹല്‍ വ്യക്തിയായിരുന്നു മൗലാനാ അവര്‍കള്‍. മൗലാനായുടെ സാന്നിദ്ധ്യവും നേതൃത്വവും മുസ്ലിം ലോകം ആദരവോടെ സ്വീകരിച്ചിരുന്നു. മുന്‍ കേരളാ മുഖ്യമന്ത്രി മര്‍ഹൂം സി.എച്ച്. മുഹമ്മദ് കോയാ സാഹിബിന്‍റെ തൂലികയിലൂടെയാണ് മൗലാനായെ ഇദംപ്രഥമായി വിനീതന്‍ പരിചയപ്പെടുന്നത്. ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മൗലാനാ കൊല്ലത്തു എത്തിച്ചേര്‍ന്നപ്പോള്‍, ആദ്യമായി കാണാനും, പരിചയപ്പെടാനും കഴിഞ്ഞു. 1978-ല്‍ ഒരു ദിവസം മസ്ജിദുന്നബവിയില്‍ ഇരിക്കുമ്പോള്‍, ഒരു വ്യക്തി അടുത്തു നിന്ന് നമസ്കരിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ എന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ നദ്വി.! മുസാഫഹാ ചെയ്യാനും പരിചയം പുതുക്കാനും വിനീതന്‍റെ മനസ്സ് വെമ്പല്‍ കൊണ്ടു. 'അവ്വാബീന്‍' നമസ്കാരത്തില്‍ വ്യാപൃതനായിരുന്ന മൗലാനായെ നീണ്ടസമയത്തെ കാത്തിരിപ്പിനുശേഷം മാത്രമേ ബന്ധപ്പെടാനായുള്ളൂ. നിനച്ചിരിക്കാത്ത സമയത്ത് കൈവന്ന സൗഭാഗ്യത്തില്‍ മനസ്സ് ആനന്ദ നിര്‍വൃതികൊണ്ടു. തുടര്‍ന്ന് ഇശാ നമസ്കാരത്തിനുള്ള സമയമാകുന്നതുവരെ ആ പുണ്യ പൂമാന്‍ ഖുര്‍ആന്‍ പാരായണത്തില്‍ നിമഗ്നനായി. നമസ്കാരാനന്തരം മദീനാ മുനവ്വറയിലെ ഒരു പൗര പ്രധാനി മൗലാനായുടെ ബഹുമാനാര്‍ത്ഥം ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിയിലും പങ്കെടുക്കാന്‍ സാധിച്ചു. പുണ്യമദീനയിലെ ശൈഖുമാര്‍ മഹാനുഭാവനോട് കാണിക്കുന്ന സ്നേഹവും, ബഹുമാനവും എന്നെ വിസ്മയഭരിതനാക്കി. പിന്നീട് പലവുരു മൗലാനായുടെ ആസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലഖ്നൗവിലെ ദാറുല്‍ ഉലൂമില്‍ വെച്ച് കാണാനും, ബന്ധം പുതുക്കുവാനും സാധിച്ചു. കൂട്ടത്തില്‍, മൗലാനയുടെ ഉജ്ജ്വലമായ രചനകളിലൂടെ ആ മഹല്‍ വ്യക്തിയുമായി അടുത്തു. മൗലാനായുടെ പ്രധാനലേഖന-പ്രഭാഷണ-പ്രസിദ്ധീകരണങ്ങളായ അല്‍ബഅ്സുല്‍ ഇസ്ലാമി, അര്‍റാഇദ് ഇവകള്‍ വളരെ ആകര്‍ഷിച്ചിരുന്നു. അവയിലൂടെ ധാരാളം പ്രയോജനങ്ങള്‍ സിദ്ധിച്ചു. അവസാനമായി ആ പുണ്യപൂമാനെ ദര്‍ശിക്കുന്നത് 1997 നവംബര്‍ 12,13 തീയതികളില്‍ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ വെച്ചാണ്. തിരുനബി മുഹമ്മദ് മുസ്ത്വഫാ (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പരിശുദ്ധ സ്ഥാനമായ ഖത്മുന്നുബുവ്വത്തിനെ എതിര്‍ക്കുകയും, അതിലൂടെ 'ഇസ്ലാമിനെ തകര്‍ക്കാന്‍ ഗൂഢാലോചനയും കുത്സിത ശ്രമങ്ങളും നടത്തുകയും ചെയ്യുന്ന ഖാദിയാനിസത്തിനെതിരില്‍ ലോക പണ്ഡിതരുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് മൗലാനാ തന്നെ മുന്‍കൈയ്യെടുത്ത് വിളിച്ചുകൂട്ടിയ ഒരു മഹാസമ്മേളനമായിരുന്നു അത്. നദ്വയിലെ പ്രവിശാലവും അത്യാകര്‍ഷകവുമായ പുല്‍ത്തകിടിയിലായിരുന്നു സമ്മേളനം. വേദിയില്‍ മസ്ജിദുല്‍ ഹറാമിലെ പ്രധാന ഇമാം, ഖുദ്സിലെ ഇമാം, മദീനാ യൂണിവേഴ്സിറ്റി, ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റി എന്നിവയുടെ വൈസ് ചാന്‍സലര്‍മാര്‍ തുടങ്ങി അറബി രാഷ്ട്രങ്ങളിലെ പണ്ഡിതന്മാരും, നേതാക്കളും പങ്കെടുത്ത് അവിസ്മരണീയ സദസ്സ്.! സഊദി അറേബ്യയില്‍ നിന്ന് ഒരു പ്രത്യേക വിമാനം തന്നെ അലോട്ടു ചെയ്യുകയായിരുന്നു. പ്രത്യേകം ക്ഷണിക്കപ്പെട്ട ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പണ്ഡിതന്മാരെ കൊണ്ട് നിറഞ്ഞു കവിഞ്ഞ സമാലംകൃതമായ മജ്ലിസ്.! ഖാരിഇന്‍റെ ഇമ്പമാര്‍ന്ന ഖിറാ അത്ത് കേട്ട് കോരിത്തരിച്ച സദസ്സ്.! സമ്മേളനോദ്ഘാടനത്തിന്‍റെ അദ്ധ്യക്ഷന്‍ ആരായിരിക്കും.? പരിശുദ്ധ മക്കയിലെയോ ബൈത്തുല്‍ മുഖദ്ദിസിലെയോ, മസ്ജിദുല്‍ അഖ്സയിലെയോ ഇമാമില്‍ ആരെങ്കിലും ആയിരിക്കുമോ.? അതോ, മറ്റേതെങ്കിലും രാഷ്ട്രങ്ങളിലെ പ്രതിനിധിയായിരിക്കുമോ.? സദസ്സ് അക്ഷ മരായിരിക്കുകയാണ്. മൗലാനാവര്‍കളെ ആശ്ലേഷിച്ച് കൊണ്ട് വേദിയിലേക്ക് കടന്നുവന്ന വിദേശരാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ ഏക സ്വരത്തില്‍ അഭിപ്രായപ്പെട്ടു: അദ്ധ്യക്ഷന്‍ മൗലാനാ തന്നെ. വിനയാന്വിതനായ ആ പണ്ഡിതകേസരി ഒഴിഞ്ഞു മാറിക്കൊണ്ട് പ്രഖ്യാപിച്ചു. 'മക്കത്തുല്‍ മുകര്‍റമയിലെ ഇമാമുകളുടെ അദ്ധ്യക്ഷന്‍ ശൈഖ് മുഹമ്മദ് സുബയ്യില്‍ അദ്ധ്യക്ഷനായിരിക്കും.' ഉടനെ ശൈഖ് സുബയ്യില്‍ പറഞ്ഞു 'അല്ലാമാ നദ്വിയുള്ള സദസ്സില്‍ എനിക്ക് അദ്ധ്യക്ഷനാകുവാന്‍ കഴിയില്ല.' പക്ഷേ, മൗലാനാ ഇമാമിനെ തന്നെ അദ്ധ്യക്ഷനാക്കി. തുടര്‍ന്ന് മൗലാനാ അറബിയിലും ഉറുദുവിലും ഉദ്ഘാടന പ്രസംഗം നടത്തി. അതിസുന്ദരമായിരുന്ന ആ പ്രസംഗം സദസ്സില്‍ നിറഞ്ഞിരുന്ന ആയിരങ്ങളെ സന്തോഷസാഗരത്തില്‍ ആറാടിക്കുകയുണ്ടായി. പ്രസ്തുത കോണ്‍ഫറന്‍സില്‍ വെച്ചാണ് മൗലാനാവര്‍കളുമായി അഭേദ്യമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്.
1421 റമദാന്‍ മാസം ഇരുപത്തിനാല് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് തയ്യാറായി പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനിടയില്‍, ഈ ലോകത്തിന്‍റെ വിഹായസ്സില്‍ നിന്നും ആ പണ്ഡിത ശ്രേഷ്ഠന്‍ യാത്രയായി. ഹസ്രത്തിന്‍റെ അമൂല്യഗ്രന്ഥങ്ങളും, ആയുഷ്ക്കാലം മുഴുവനും ആ മഹാന്‍ വെള്ളമൊഴിച്ചു വളര്‍ത്തിയ വടവൃക്ഷമായ ലക്നൗവിലെ ദാറുല്‍ഉലൂം എന്ന പ്രശസ്ത സ്ഥാപനവും, ആയിരക്കണക്കായ മഹാപണ്ഡിതന്മാരായ ശിഷ്യസമ്പത്തും, മൗലാനായുടെ പ്രോജ്ജ്വല പ്രസംഗങ്ങളാല്‍ ആകൃഷ്ടരായി പ്രബോധനരംഗത്ത് സേവനം ചെയ്തുകൊണ്ടിരിക്കുന്നവരും അവശേഷിക്കുന്നിടത്തോളം ആ മഹാന്‍റെ നാമം വിശ്വത്തില്‍ ഉയര്‍ന്നു നില്‍ക്കും. 'പണ്ഡിതര്‍ മരണപ്പെട്ടാലും അവര്‍ ജീവിച്ചിരിക്കുന്നവരാണ്' എന്ന വിശ്വപ്രസിദ്ധമായ കവിവചനം എത്രയോ സത്യം.!
സര്‍വ്വശക്തനായ അല്ലാഹുവേ, ആ മഹാനുഭാവനെ നീ ഖബൂല്‍ ചെയ്യേണമേ.! ആ മഹാന്‍ കൊളുത്തി തന്ന വിജ്ഞാനത്തിന്‍റെ ദീപം അണയാതെ സൂക്ഷിക്കുവാന്‍ ഉമ്മത്തിലെ പണ്ഡിതന്മാര്‍ക്ക് അനുഗ്രഹം നല്‍കേണമേ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
1. നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
2. പ്രവാചക പത്നിമാര്‍ : 70
3. പ്രവാചക പുത്രിമാര്‍ : 50
4. പ്രവാചക പുഷ്പങ്ങള്‍ : 40
5. മുസ്ലിം ഭാര്യ : 40
6. ഇസ്ലാമിലെ വിവാഹം : 20
7. അഖീഖയും ഇതര സുന്നത്തുകളും : 15
8. സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
9. ദൃഷ്ടി സംരക്ഷണം : 30
10. ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
400 രൂപ മുഖവിലയുള്ള ഈ രചനകള്‍ ഇപ്പോള്‍ 300 രൂപയ്ക്ക് ലഭിക്കുന്നു.
ഈ രചനകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരും, സയ്യിദ് ഹസനി അക്കാദമിയുടെ രചനകള്‍ പരിചയപ്പെടുന്നതിനും ഈ ഗ്രൂപ്പില്‍ അംഗമാകൂ...
SWAHABA ISLAMIC FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
Google Pay : സൗകര്യമുണ്ട്.
+91 9037905428
സ്വഹാബാ ഇസ് ലാമിക് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
ഇപ്പോള്‍ എല്ലാ പുസ്തകങ്ങള്‍ക്കും 20% വിലക്കിഴിവ്.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment