Friday, February 16, 2018

വര്‍ഗ്ഗീയവാദികളും തീവ്രവാദികളും മനുഷ്യരക്തം യാതൊരു വിലയുമില്ലാതെ ഒഴുക്കുകയും ഊറ്റിക്കുടിക്കുകയും ചെയ്യുമ്പോള്‍, രാജ്യസ്നേഹികളും മാനവസേവകരും സര്‍വ്വോപരി, മതഭക്തരുമായ ആളുകള്‍ ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ ഭേദമില്ലാതെ എല്ലാ സഹോദരങ്ങള്‍ക്കും രക്തദാനം നല്‍കുന്നുവെന്ന് ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയ്യത്ത് (മെസ്സേജ് ഓഫ് ഹ്യുമാനിറ്റി) കേരള ഘടകം ചെയര്‍മാന്‍, ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി പ്രസ്താവിച്ചു.

ഓച്ചിറ: 16/02/2018 
ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയ്യത്ത് കേരള ഘടകത്തിന്‍റെ ആഭിമുഖ്യത്തില്‍ കൊല്ലം ഐ. എം. എ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഓച്ചിറ ദാറുല്‍ ഉലൂം അറബിക് കോളേജില്‍ നടത്തപ്പെട്ട രക്തദാന ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗ്ഗീയതക്കും തീവ്രവാദത്തിനും പരസ്പര വിദ്വേഷത്തിനും അക്രമങ്ങള്‍ക്കുമുള്ള മറുപടി, അതേ നാണയത്തില്‍ നല്‍കലല്ലെന്നും പരസ്പരം സേവന-സഹായങ്ങളും ആദര-വിശ്വാസങ്ങളും വര്‍ദ്ധിപ്പിക്കലാണെന്നും അദ്ദേഹം ഉണര്‍ത്തി.
ഇന്ത്യയുടെ വിവിധ പട്ടണങ്ങളില്‍ ആള്‍ ഇന്ത്യാ പയാമെ ഇന്‍സാനിയ്യത്തിന്‍റെ (മെസ്സേജ് ഓഫ് ഹ്യുമാനിറ്റി) ആഹ്വാന പ്രകാരം ധാരാളം രക്തദാന ക്യാമ്പുകള്‍ നടന്നു കഴിഞ്ഞു. ഇത് ഓരോ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും ഈ വിഷയത്തില്‍ സേവനങ്ങള്‍ ചെയ്യുന്ന  ആശുപത്രികളുടെ സഹകരണം വളരെയധികം വിലമതിക്കേണ്ടതാണെന്നും ഐ. എം. എ യിലെ സിസ്റ്റര്‍ ലീന പ്രസ്താവിച്ചു.
മദ്റസ പോലുള്ള സ്ഥാപനങ്ങളെക്കുറിച്ച് തീവ്രവാദത്തിന്‍റെയും ഭീകരവാദത്തിന്‍റെയും ആരോപണങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഈ സാഹചര്യത്തില്‍, രക്തദാനം പോലെയുള്ള ഉന്നതമായ സേവന-സഹായത്തിന് മുന്നിട്ടിറങ്ങിയത് വളരെയധികം അത്ഭുതവും അങ്ങേയറ്റം സന്തോഷകരമാണെന്നും ഐ. എം. എ ആശുപത്രി ഡോക്ടര്‍ അനിത ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 
ചടങ്ങില്‍ ദാറുല്‍ ഉലൂം ജന: സെക്രട്ടറി മുഹമ്മദ് അന്‍സാരി നദ്വി അദ്ധ്യക്ഷത വഹിച്ചു. മൗലവി സുഹൈല്‍ ഹസനി, ഹാഫിസ് നിസാര്‍ നജ്മി, ഡോ: അഹ്മദ് കുഞ്ഞ്, അല്‍ഹാജ് അബ്ദുസ്സമദ്എ ന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഉസ്താദ് മുഹമ്മദ് ഇല്‍യാസ് മൗലവി സ്വാഗതവും, പയാമെ ഇന്‍സാനിയ്യത്ത് സെക്രട്ടറി കൊല്ലം അന്‍വര്‍ സാഹിബ് നന്ദിയും രേഖപ്പെടുത്തി.
http://swahabainfo.blogspot.com/2018/02/blog-post_16.html?spref=tw

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...