ഖാദിയാനീ ഫിത്നയെ പിഴുതെറിയാന്‍ ജീവിതം മാറ്റിവെച്ച
ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയുടെ സ്ഥാപകന്‍
മൗലാനാ സയ്യിദ് മുഹമ്മദ് അലി മോങ്കേരി (റഹ്)
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/02/blog-post_19.html?spref=tw
ലക്നൗ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയുടെ സ്ഥാപകനാണ് മൗലാനാ മുഹമ്മദ് അലി മോങ്കേരി (റഹ്). ഹിജ്രി 1262 (1846) -ലാണ് മൗലാനയുടെ ജനനം. മൗലാനാ റഹ്മത്തുല്ലാഹ് കീരാനവി, മൗലാനാ അഹ്മദ് അലി സഹാറന്‍പൂരി എന്നിവരാണ് പ്രധാന ഉസ്താദുമാര്‍. അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്വി, മൗലാനാ അബ്ദുല്‍ ബാരി നദ്വി തുടങ്ങിയവരാണ് പ്രധാന ശിഷ്യന്മാര്‍. മൗലാനാ അഷ്റഫ് അലി ത്ഥാനവി, മൗലാനാ ഖലീല്‍ അഹ്മദ് സഹാറന്‍പൂരി, മൗലാനാ സനാഉല്ലാഹ് അമൃത്സരി, ഷൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസന്‍ ദേവ്ബന്ദി, മൗലാനാ സയ്യിദ് തജമ്മുല്‍ ഹുസൈന്‍, മുഫ്തി ലുത്ഫുല്ലാഹ്, മൗലാനാ മുഹമ്മദ് അലി മോങ്കേരി തുടങ്ങിയവര്‍ ഖാന്‍പൂരിലെ ഫൈളുല്‍ ഉലൂം മദ്റസയില്‍ വെച്ച് ഇന്ത്യന്‍ മുസ്ലിംകളുടെ അവസ്ഥയെക്കുറിച്ച് ആലോചിക്കുകയും അതിന്‍റെ പ്രതിവിധിയായി ഒരു മദ്റസ സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ സ്ഥാപിക്കപ്പെട്ട പ്രസ്ഥാനമാണ് ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമ. ക്രൈസ്തവതക്കെതിരില്‍ ഫള്ലുര്‍ റഹ്മാന്‍ മുജദ്ദിദ് മുറാദാബാദിയുടെ ഖലീഫയായ മൗലാനാ മോങ്കേരിയെ അതിനുള്ള ഉത്തരവാദിത്വം ഏല്‍പിക്കുകയും ചെയ്തു. ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയുടെ ലക്ഷ്യം നാല് കാര്യങ്ങളായിരുന്നു. 1. ദര്‍സിന്‍റെ രീതികള്‍ ആധുനികമാക്കുക. 2. പ്രയോജനകരമായ പഴയതിനെയും നല്ല പുതിയവകളെയും ഒരുമിച്ചുകൂട്ടി പ്രയോജനപ്പെടുത്തുക. 3. മുസ്ലിം സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ഇല്ലാതാക്കുക. 4. ഇസ്ലാമിനെതിരില്‍ വരുന്ന കാര്യങ്ങളെ പ്രതിരോധിക്കുക. അങ്ങനെ ഹിജ്രി 1311 (1894) ല്‍ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമ സ്ഥാപിക്കപ്പെട്ടു.
1894 ഏപ്രില്‍ 22-24 തീയതികളില്‍ ഖാന്‍പൂരിലെ മദ്റസ ഫൈളുല്‍ ഉലൂമില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ സിലബസ് തയ്യാറാക്കാനായി 12 പേരെയും ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമ ആരംഭിക്കുന്നതിനായി 16 പേരടങ്ങുന്ന ഒരു സംഘത്തെയും തെരഞ്ഞെടുക്കപ്പെട്ടു. 1895 ലെ യോഗത്തില്‍ നിയമാവലി തയ്യാറാക്കപ്പെട്ടു. 1898-ല്‍ ദാറുല്‍ ഉലൂമിന്‍റെ നിര്‍മ്മാണം മുഖ്യ അജണ്ടയായി ഒരു സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ആദ്യമായി അതിന് സാമ്പത്തികം നല്‍കിയത് മൗലാനാ അഷ്റഫ് അലി ത്ഥാനവിയും മൗലാനാ മോങ്കേരിയും മറ്റ് ഉലമാ മഹത്തുക്കളുമായിരുന്നു.
ഖാദിയാനീ ഫിത്നയെ പിഴുതെറിയാന്‍ മൗലാനാ സയ്യിദ് മുഹമ്മദ് അലി മോന്‍ഗേരി നടത്തിയ ശ്രമങ്ങള്‍ അനുസ്മരിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ ജീവിത ചരിത്രം പൂര്‍ണ്ണമാകില്ല. അദ്ദേഹം തന്‍റെ മുഴുവന്‍ ശക്തിയും ആ വഴിയില്‍ വിനിയോഗിച്ചു. വിജയം വരെ സമാധാനപൂര്‍വ്വം ശ്വാസം വിട്ടില്ല. ഖാദിയാനിസത്തിനെതിരില്‍ നൂറിലേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഖാദിയാനീ ഖണ്ഡനം ഏറ്റം വലിയ ജിഹാദാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
താനുമായി ബന്ധമുള്ളവരെയെല്ലാം അദ്ദേഹം ഖാദിയാനികള്‍ക്കെതിരില്‍ പ്രേരിപ്പിച്ചു. ഇക്കാര്യത്തില്‍ സഹകരിക്കാത്തവരോട് അനിഷ്ടമാണെന്ന് അറിയിച്ചു.
ക്രി. 1911-ല്‍ ബീഹാറില്‍ ഒരു വലിയ സംവാദം നടന്നു. ഇവരുടെ തോല്‍വി എന്‍റെ തോല്‍വിയാണെന്ന് മിര്‍സ എഴുതിയ കുറിപ്പുമായി ഖാദിയാനി പണ്ഡിതര്‍ അവിടെയെത്തി. അല്ലാമാ കശ്മീരി, മൗലാനാ മുര്‍തള്വാ ഹസന്‍, മൗലാനാ ശബീര്‍ അഹ്മദ് ഉസ്മാനി തുടങ്ങി നാല്‍പ്പത് ഉലമാഉം ബീഹാറില്‍ വന്നു. അവരെയെല്ലാം തന്‍റെ ഖാന്‍ഖാഹ് (ആത്മശുദ്ധീകരണ ശാല) ആയ 'റഹ്മാനി'യില്‍ മൗലാനാ സല്‍ക്കരിച്ചു. സംവാദത്തിനു പോകുന്നതിനു മുമ്പ് തന്‍റെ പ്രതിനിധി, മൗലാനാ മുര്‍തള്വാ ഹസനാണെന്ന് മൗലാനാ പ്രഖ്യാപിച്ചു. മൗലാനാ മുര്‍തള്വാ ഹസന്‍ പ്രസംഗം തുടങ്ങിയ പാടെ മൗലാനാ സൂജൂദിലേക്കു വീണ് ദുആ തുടങ്ങി. മൗലാനാ മുര്‍തള്വാ ഹസന്‍റെ പ്രസംഗത്തിനു ശേഷം അതിനു മറുപടി പറയാന്‍ ഖാദിയാനികളെ വെല്ലു വിളിച്ചെങ്കിലും അവര്‍ സ്റ്റേജില്‍ നിന്നും ഇറങ്ങിയോടി. വിജയവാര്‍ത്ത കേള്‍ക്കുന്നതു വരെ മൗലാനാ തല ഉയര്‍ത്തിയില്ല.
അന്ന് അച്ചടിക്ക് ഡല്‍ഹി വരെ പോകേണ്ടി വന്നിരുന്നു. അതിനു സമയം പിടിക്കുന്നതായി കണ്ട മൗലാനാ മോന്‍ഗേറില്‍ തന്നെ ഒരു പ്രസ്സ് ഖാദിയാനീ ഖണ്ഡന ഗ്രന്ഥങ്ങള്‍ അച്ചടിക്കാന്‍ മാത്രം സ്ഥാപിച്ചു. രോഗബാധിതനായിരുന്ന മൗലാനാ ആ ഘട്ടത്തില്‍ എഴുതിയ രചനകള്‍ അദ്ദേഹത്തിന്‍റെ കറാമത്തു തന്നെ. മൗലാനാ ഒരു കത്തില്‍ എഴുതുന്നു: "ഇസ്ലാം വിരുദ്ധരുടെ വിശിഷ്യാ, ഖാദിയാനികളുടെ നാശം ദൂരീകരിക്കാന്‍ വേണ്ടി ശ്രമിക്കണമെന്നും അതില്‍ വീഴ്ച വരുത്തരുതെന്നുമാണ് എന്‍റെ ആഗ്രഹം. ഈ ജോലി എനിക്കു ശേഷവും നടക്കണം. ഞാന്‍ ഇപ്പറയുന്നത് കേള്‍ക്കാത്തരോട് ഞാന്‍ തൃപ്തനല്ല". മറ്റൊരു കത്തില്‍ എഴുതുന്നു: "സീറത്തിന്‍റെ സദസ്സുകള്‍ സംഘടിപ്പിച്ച് അതില്‍ മിര്‍സയുടെ അവസ്ഥകള്‍ വിവരിക്കുക. എന്നെ സ്നേഹിക്കുന്നവരോട് ഈ സദസ്സിന്‍റെ നടത്തിപ്പില്‍ സഹായിക്കാന്‍ പറയുക". മൗലാനാ സാധാരണ പറയുമായിരുന്നു: "ഖാദിയാനിസത്തിനെതിരില്‍ ധാരാളമായി എഴുതുകയും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ഓരോ മുസ്ലിമും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലയുടെ ഭാഗത്ത് ഖാദിയാനീ ഖണ്ഡന ഗ്രന്ഥം കണ്ടിരിക്കണം!".
മൗലാനായുടെ രചനകള്‍ തിരുത്തിയിരുന്നത് ഇരുകാലുകളും തളര്‍ന്ന ഒരു മൗലവിയായിരുന്നു. തിരുത്താന്‍ അദ്ദേഹം ചിലപ്പോള്‍ വൈകിയാല്‍ മൗലാനാ പറയുമായിരുന്നു: "നന്നായി പരിശ്രമിക്കുക. നിനക്ക് ജിഹാദിന്‍റെ കൂലി ലഭിക്കും". ഒരിക്കല്‍ ആ മൗലവി ചോദിച്ചു: വാള്‍ കൊണ്ടുള്ള ജിഹാദിന്‍റെ കൂലി എനിക്കു ലഭിക്കുമോ? മൗലാനാ പറഞ്ഞു: സംശയമെന്ത്? ഖാദിയാനി ഫിത്നയെ തുടച്ചു നീക്കല്‍ വാളുകൊണ്ടുള്ള ജിഹാദിനേക്കാള്‍ കുറഞ്ഞതല്ല.
ഒരു ശിഷ്യന് മൗലാനാ എഴുതി: നിങ്ങളുടെ കീഴിലുള്ള മുഴുവന്‍ പേരെയും ഈ പ്രവര്‍ത്തന (ഖാദിയാനീ ഖണ്ഡനം) ത്തിലേക്കു പ്രേരിപ്പിക്കുക. നിസ്സാര കാര്യമല്ലിത്. അല്ലാഹു വിചാരിച്ചാല്‍ ഈ പ്രവര്‍ത്തനം നടക്കുക തന്നെ ചെയ്യും. ഈ ഇലാഹീ പ്രവര്‍ത്തനത്തെ ആരു ചെയ്യുമെന്നല്ല, ആര്‍ക്കിതിനു ഭാഗ്യമില്ലെന്നാണ് നോക്കേണ്ടത്. അവസാനം ഹിജ്രി 1346 (ക്രി: 1927) ല്‍ 84-)ം വയസ്സില്‍ മൗലാനാ മുഹമ്മദ് അലി മോങ്കേരി (റഹ്) അല്ലാഹുവിന്‍റെ റഹ്മത്തിലേക്ക് യാത്രയായി. റഹിമഹുല്ലാഹു റഹ്മത്തല്‍ അബ്റാര്‍.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment