Friday, February 9, 2018

ഖാദിയാനികള്‍ മുസ് ലിംകളല്ല.! -ഹാഫിസ് മുസ്സമ്മില്‍ ഖാസിമി കൗസരി


ഖാദിയാനികള്‍ മുസ് ലിംകളല്ല.! 
-ഹാഫിസ് മുസ്സമ്മില്‍ ഖാസിമി കൗസരി
http://swahabainfo.blogspot.com/2018/02/blog-post_49.html?spref=tw

അല്ലാഹുവിന്‍റെ ഏകത്വം, മരണാനന്തരജീവിതം എന്നീ അടിസ്ഥാന വിശ്വാസങ്ങള്‍ക്കുശേഷം
ഇസ് ലാമിലെ പ്രധാന വിശ്വാസമാണ് ആദരവായ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) അന്തിമ പ്രവാചകരാണെന്നും ശേഷം ഒരു പ്രവാചകനുമില്ലായെന്നുമുള്ളത്.
മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വിയോഗശേഷം വഹ്യോ, ശരീഅത്തില്‍ ദൃഷ്ടാന്തമാകുന്ന ഇല്‍ഹാമോ ഇല്ല. പ്രസ്തുത വാദം നടത്തുന്നവര്‍ അല്ലാഹുവിന്‍റെ മേല്‍ അപരാധം പറയുന്നവരാണ്. അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ, തനിക്ക് യാതൊരു വഹ്യും നല്‍കപ്പെടാതെ, എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു എന്നു പറയുകയോ ചെയ്തവനെക്കാളും അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട്.?" (ഖുര്‍ആന്‍ 6-93) റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "ഇസ്റാഈല്‍ സന്തതികളെ പ്രവാചകന്മാര്‍ നയിച്ചുകൊണ്ടിരുന്നു. ഒരു ദൂതന്‍ മരണപ്പെട്ടാല്‍ അടുത്ത പ്രവാചകന്‍ നിയോഗിക്കപ്പെടും. എന്നാല്‍, ഞാന്‍ അന്തിമ ദൂതരാണ്. എനിക്ക് ശേഷം ഒരു നബിയുമില്ല."
പ്രസ്തുത ഹദീസ് മുതവാത്വിറായി രേഖപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ഖുര്‍ആന്‍ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുന്നു. "പക്ഷേ, അവിടുന്ന് അല്ലാഹുവിന്‍റെ ദൂതരും  പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാകുന്നു." (ഖുര്‍ആന്‍ 33-40)
ഇവിടെ പ്രയോഗിക്കപ്പെട്ട 'ഖാതം' എന്ന പദം മുദ്രയെന്നും, സീലെന്നും അര്‍ത്ഥം കല്‍പ്പിക്കുമെങ്കിലും ഒരു സംഘത്തിലേക്കു ചേര്‍ത്തു പറഞ്ഞാല്‍ അന്തിമം എന്ന അര്‍ത്ഥം മാത്രമേ അറബി ഭാഷയുടെ അടിസ്ഥാനത്തില്‍ കല്‍പ്പിക്കപ്പെടാന്‍ കഴിയൂ. അതുകൊണ്ടു തന്നെ 'ഖാതമുന്നബിയ്യീന്‍' എന്നാല്‍ അന്തിമദൂതന്‍ എന്നാണര്‍ത്ഥം. മാത്രമല്ല, ക്രിയാരൂപത്തില്‍ ഇവിടെ ഓതപ്പെടുകയും ആ രീതിയില്‍ തന്നെ നിരവധി ഹദീസുകള്‍ വരികയും ചെയ്തിട്ടുമുണ്ട്. എന്നാല്‍, പ്രവാചക വിയോഗാനന്തരം കള്ളപ്രവാചകത്വം വാദിച്ച് പലരും രംഗത്ത് വന്നിട്ടുണ്ട്. അത്തരം വ്യാജന്മാരെ സംബന്ധിച്ച് തിരുദൂതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അബൂബക്ര്‍ സ്വിദ്ദീഖ് (റ) തന്‍റെ ഖിലാഫത്തിന്‍റെ തുടക്കത്തില്‍ തന്നെ നേരിടേണ്ടി വന്ന ഒരു വലിയ നാശം മുസൈലിമയുടെ പ്രവാചകത്വ വാദമായിരുന്നു. മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് ശേഷം നുബുവ്വത്ത് വാദിച്ച ഒരാളോടും സ്വഹാബത്തോ, താബിഈങ്ങളോ, ഇമാമീങ്ങളോ രണ്ടാമതൊരു ചോദ്യവും ചോദിച്ചിട്ടേയില്ല. മറിച്ച് അവര്‍ക്കെതിരില്‍ യുദ്ധപ്രഖ്യാപനം നടത്തുക മാത്രമാണ് ചെയ്തത്. കാരണം, ഒരു പഴുതും ആ വിഷയത്തില്‍ ശരീഅത്ത് അവശേഷിപ്പിച്ചിട്ടില്ല.
ഖലീഫ ഹാറൂന്‍ റഷീദിന്‍റെ കാലത്ത് പ്രവാചകത്വം വാദിച്ച് രംഗത്ത് വന്ന ഒരു സ്ത്രീ ഉല്‍പ്പടെ നിരവധി വ്യാജവാദികള്‍ ഇസ്ലാമിക ലോകത്ത് എത്തിയിട്ടുണ്ട്. അതില്‍ അവിഭക്ത ഇന്ത്യയില്‍ പഞ്ചാബില്‍ നിന്നും നുബുവ്വത്തിന്‍റെ വ്യാജവാദം നടത്തിയ ആളാണ് മിര്‍സാഗുലാം അഹ്മദ് ഖാദിയാനി. ഖാദിയാനികള്‍, അഹ്മദികള്‍, ദിമാഗ്പൂരികള്‍ ഇങ്ങനെ വിവിധ കക്ഷികളായി പ്രവര്‍ത്തിക്കുന്ന മിര്‍സയുടെ അനുയായികള്‍ ഇസ്ലാമിക വൃത്തത്തില്‍ നിന്നു പുറത്തു പോയവരും ഒരു പ്രത്യേക മതക്കാരുമാണ്. എന്നാല്‍, അജ്ഞതയുടെ പേരില്‍ പലപ്പോഴും ഇവരെ ഇസ്ലാമിനകത്തുള്ള അവാന്തര വിഭാഗങ്ങളുടെ പട്ടികയില്‍ ചിലര്‍ ഉല്‍പ്പെടുത്തുന്നത് കാണാം.
ഇവരുടെ പുസ്തകങ്ങളും, ചാനലുകളും സൈറ്റുകളുമെല്ലാം ഇസ്ലാമികമായി തെറ്റിദ്ധരിക്കുന്നവരുമുണ്ട്. ഇസ്രായേല്‍ കഴിഞ്ഞാല്‍ ഇവര്‍ക്ക് അംഗബലമുള്ള  നാടായി കേരളം മാറിയത് ഒരു പക്ഷേ, ആരും ശ്രദ്ധിക്കുന്നുണ്ടാവില്ല.
ബ്രിട്ടീഷ് ഉല്‍പ്പന്നമായ ഖാദിയാനീ പ്രസ്ഥാനം മുര്‍ത്തദ്ദുകളും ഇസ്ലാമിനു പുറത്തുമാണെന്നതില്‍ ഇസ്ലാമിക ലോകം ഐക്യപ്പെട്ടിട്ടുള്ളതാണ്. 1974- ഏപ്രില്‍ 6,7,8,9 തീയതികളില്‍ നടന്ന റാബിതത്തുല്‍ ആലമില്‍ ഇസ്ലാമിയയുടെ 104 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രധാന പണ്ഡിതന്മാരും, ചിന്തകന്മാരും പങ്കെടുത്ത അഖിലലോക സമ്മേളനത്തില്‍ ഖാദിയാനികള്‍ മുസ്ലിംകളല്ല എന്ന് ഏകകണ്ഠമായി പ്രഖ്യാപിക്കുകയുണ്ടായി. 1954-ല്‍ ജാമിഅ അസ്ഹറും 1957-ല്‍ സിറിയയും 1974-ല്‍ തന്നെ പാകിസ്ഥാനും 1986-ല്‍ ദേവ്ബന്ദ് ദാറുല്‍ ഉലൂമില്‍ നടന്ന അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത സമ്മേളനത്തിലും ഇതേ പ്രഖ്യാപനം നടത്തുകയുണ്ടായി. 1998-ല്‍ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയില്‍ ചേര്‍ന്ന അഖിലലോക ഇസ്ലാമിക സമ്മേളനത്തിന്‍റെ പ്രധാന പ്രമേയം തന്നെ ഇതായിരുന്നു. ഇരു ഹറമുകളുടെയും ചീഫ് ഇമാമായിരുന്ന മര്‍ഹൂം ശൈഖ് സുബയ്യില്‍ (റഹ്) ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ബൈത്തുല്‍ മുഖദ്ദസിന്‍റെ പ്രധാന ഇമാം പ്രധാന പ്രഭാഷണം നടത്തുകയും ഹസ്റത്ത് മൗലാനാ അബുല്‍ ഹസന്‍ അലി ഹസനി നദ്വി (റഹ്) അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത പ്രസ്തുത സമ്മേളനത്തില്‍ ഖാദിയാനികള്‍ മുസ്ലിംകളല്ലെന്ന ഫത്വ ആവര്‍ത്തിക്കുകയും അവരുമായുള്ള സഹകരണം അരുതെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
ഇസ് ലാമിനെ തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ചെടുത്ത ഖാദിയാനീ ഫിത്നയാണ്
ഇസ് ലാമികലോകം അടുത്തകാലത്ത് അഭിമുഖീകരിച്ച പ്രധാന നാശങ്ങളില്‍ ഒന്ന്. പ്രവാചകത്വ വാദവുമായി രംഗത്തു വന്ന മിര്‍സയുടെ നിലപാടുകളും വാദങ്ങളും വളരെ വിചിത്രവും അവസരവാദവുമാണെങ്കിലും അതിനെ സംബന്ധിച്ച  അശ്രദ്ധ
സമുദായത്തെ അപകടത്തിലാക്കുമെന്നതില്‍  സംശയമില്ല.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...