Saturday, February 3, 2018

ഞങ്ങള്‍ ഇസ്ലാമിക ശരീഅത്തില്‍ വിശ്വസിക്കുന്നു, രാഷ്ട്രപതിയുടെ പ്രസ്താവന പിന്‍വലിക്കുക, മുത്വലാഖ് ബില്‍ പിന്‍വലിക്കുക.! -ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്

ഞങ്ങള്‍ ഇസ്ലാമിക ശരീഅത്തില്‍ വിശ്വസിക്കുന്നു, 
രാഷ്ട്രപതിയുടെ പ്രസ്താവന പിന്‍വലിക്കുക, 
മുത്വലാഖ് ബില്‍ പിന്‍വലിക്കുക.! 
-ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് 
http://swahabainfo.blogspot.com/2018/02/blog-post_2.html?spref=tw

   ബഹുമാന്യരെ 
ജനുവരി 26 ന് രാജ്യമെമ്പാടും ആഘോഷിക്കപ്പെട്ട റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട സന്ദേശത്തില്‍ വളരെയധികം ആശാവഹമായ ഒരു സന്ദേശം നല്‍കുകയും പരസ്പരം വ്യക്തികളും സംഘങ്ങളും പ്രസ്ഥാനങ്ങളും മതസ്ഥരും പരസ്പരം സഹകരിച്ച് നീങ്ങേണ്ട ആവശ്യകത ഊന്നിപ്പറയുകയും ചെയ്ത ആദരണീയ ഇന്ത്യന്‍ രാഷ്ട്രപതി തൊട്ടടുത്ത ദിവസം ജനുവരി 28چന് പാര്‍ലമെന്‍റിലെ ഇരു സഭകളെയും അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞ വാക്കുകള്‍ ഞെട്ടിക്കുന്നതും വളരെയധികം വേദനാജനകവുമാണ്. അദ്ദേഹം പറഞ്ഞു: ധാരാളം കാലങ്ങളായി രാഷ്ട്രീയ ലക്ഷ്യത്തിന്‍റെ പേരില്‍ മുസ്ലിം വനിതകള്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന്‍റെ മോചനത്തിന് വേണ്ടി എന്‍റെ ഗവണ്‍മെന്‍റ് കൊണ്ടുവന്ന മുത്വലാഖ് ബില്‍ പാസ്സാക്കപ്പെടുമെന്ന് ഞാന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. ഇതിലൂടെ ഈ രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ട മുസ്ലിം സ്ത്രീകള്‍ക്ക് വളരെ മോചനം ലഭിക്കുന്നതാണ്. ആദരണീയ രാഷ്ട്രപതിയുടെ ഈ ശബ്ദം ആരുടെ ഭാഗത്ത് നിന്നുമുള്ളതാണെന്ന് വളരെ വ്യക്തമാണ്. തീര്‍ത്തും വാസ്തവ വിരുദ്ധവും ദുഃരുദ്ദേശ പരവുമായ ഈ പ്രസ്താവനയ്ക്കെതിരില്‍ നിയമത്തിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് നാമെല്ലാവരും പ്രതിഷേധം രേഖപ്പെടുത്തുകയും ഇത് പിന്‍വലിപ്പിക്കാന്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. 
  ഈ വിഷയത്തില്‍ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് മൂന്ന് കാര്യങ്ങള്‍, ബന്ധപ്പെട്ട മുഴുവന്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും സംഘടനകളെയും അറിയിക്കുന്നു: 
1. ജില്ലയുടെയോ സംസ്ഥാനത്തിന്‍റെയോ കേന്ദ്രസ്ഥലത്ത് വനിതകള്‍ അടങ്ങുന്ന പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുക. അതില്‍ വനിതകളുടെ വേഷവിധാനങ്ങള്‍ മാന്യമായിരിക്കാനും തികഞ്ഞ നിശബ്ദതയില്‍ ഈ റാലി നടത്താനും ശ്രദ്ധിക്കേണ്ടതാണ്. ഞങ്ങള്‍ ഇസ്ലാമിക ശരീഅത്തില്‍ വിശ്വസിക്കുന്നു, രാഷ്ട്രപതിയുടെ പ്രസ്താവന പിന്‍വലിക്കുക, മുത്വലാഖ് ബില്‍ പിന്‍വലിക്കുക.! എന്നീ മുദ്രാവാക്യങ്ങള്‍ പിടിക്കാവുന്നതാണ്. തികഞ്ഞ നിശബ്ദത പാലിച്ച്  ദിക്റിലും ദുആയിലും സ്വലാത്തിലുമായി ഇത് നടത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. 
2. ഓരോ സംസ്ഥാനത്തെയും ഗവര്‍ണര്‍മാരെ നേരിട്ട് കണ്ടോ മറ്റോ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ഭാഗത്ത് നിന്നുള്ള ഈ പ്രതിഷേധം അറിയിക്കേണ്ടതാണ്. ഇതോടൊപ്പമുള്ള മെമ്മോറാണ്ടത്തില്‍ കുത്ത് ഇട്ടിരിക്കുന്ന എന്ന ഭാഗത്ത് കുത്ത് ഇട്ട ഭാഗത്ത് താങ്കളുടെയോ സ്ഥാപനത്തിന്‍റെയോ  പ്രസ്ഥാനത്തിന്‍റെയോ പേര് ചേര്‍ക്കേണ്ടതാണ്. 
3. ജില്ലാ മജിസ്ട്രേറ്റുകള്‍ക്കും ഈ പ്രസ്താവന എത്തിച്ച് കൊടുക്കേണ്ടതാണ്. വളരെ അത്യാവശ്യമായ ഈ പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
 -സയ്യിദ് മുഹമ്മദ് വലിയ്യുര്‍ റഹ് മാനി 
ജനറല്‍ സെക്രട്ടറി, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് 
76A/1 MAIN MARKET,
OKHLA VILL, JAMIA NAGAR,
NEW DELHI-110025,
Ph: 011-26322991,
Telefax: 011-26314784,
E-mail: aimpboard@gmail.com
Website: www.aimplboard.in

ഗവര്‍ണര്‍മാര്‍ക്കും ജില്ലാ മജിസ്ട്രേറ്റുകള്‍ക്കും കൊടുക്കാനുള്ള
മെമ്മോറാണ്ടത്തിന്‍റെ പകര്‍പ്പ് ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 http://swahabainfo.blogspot.com/2018/02/blog-post_90.html?spref=tw 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...