Friday, November 4, 2022

സീറത്തുന്നബി സമ്മേളനം


 


കാരുണ്യ നബിയെ അറിയുക, അടുക്കുക 

ജംഇയ്യത്ത് ഉലമാ എ ഹിന്ദ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന

സീറത്തുന്നബി സമ്മേളനം

2022 നവംബര്‍ 12 ശനി 

വൈകിട്ട് 4.30 ന് 

മര്‍ഹൂം ഡോക്ടര്‍ അഹ് മദ് കുഞ്ഞ് നഗര്‍, 

ഓച്ചിറ ഠൗണ്‍ 

ലോകത്ത് സ്നേഹകാരുണ്യങ്ങള്‍ പുലര്‍ത്തുന്ന ധാരാളം മഹത്തുക്കള്‍ വന്നിട്ടുണ്ട്. അവര്‍ കാരുണ്യം പുലര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്തു. ജനമനസ്സുകളില്‍ മയമുണ്ടാക്കി. ജനങ്ങളെ പരസ്പരം യോജിപ്പിലാക്കി. മുറിവുകള്‍ ഉണക്കി. എന്നാല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) മാനവികതയുടെ പൂന്തോപ്പുമായി വന്നു. റസൂലുല്ലാഹി (സ) യിലൂടെ സ്നേഹത്തിന്‍റെ പുഷ്പങ്ങള്‍ വിടര്‍ന്നു. കാരുണ്യം പൂത്തുലഞ്ഞു. അടുത്തവരിലും അകന്നവരിലും സ്നേഹിതരിലും ശത്രുക്കളിലും കാരുണ്യം വര്‍ഷിച്ചു. മരിച്ച മനസ്സുകള്‍ ഉണര്‍ന്ന് എഴുന്നേറ്റു. ചുണ്ടുകളില്‍ പുഞ്ചിരി പടര്‍ന്നു. അതെ, റസൂലുല്ലാഹി (സ) സാധുക്കളുടെ അഭയവും അനാഥരുടെ പിതാവും തെറ്റുകാര്‍ക്ക് മാപ്പ് അരുളുന്നവരും ആയിരുന്നു. റസൂലുല്ലാഹി (സ) യുടെ കാരുണ്യം, മാനവകുലത്തില്‍ മാത്രം പരിമിതമല്ല. റസൂലുല്ലാഹി (സ) സര്‍വ്വലോകങ്ങള്‍ക്കും കാരുണ്യമാണെന്ന് ഏറ്റവും വലിയ കാരുണ്യവാനായ അല്ലാഹു പ്രഖ്യാപിച്ചു. (അമ്പിയാഅ് 61). റസൂലുല്ലാഹി (സ) അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ പ്രതിബിംബമാ യിരുന്നു. റസൂലുല്ലാഹി (സ) യുടെ കാരുണ്യത്തിന് മുന്നില്‍ അക്രമ-അനീതികളുടെ പര്‍വ്വതങ്ങള്‍ പൊളിഞ്ഞു. കടുകടുത്ത മനസ്സുകള്‍ മെഴുകുപോലെ ഉരുകി ഒലിച്ചു. അല്ലാഹുവിന്‍റെ കാരുണ്യം കാരണമാണ് താങ്കള്‍ അവരോട് മയംകാട്ടുന്നത്. താങ്കള്‍ പരുഷസ്വഭാവിയും കഠിനഹൃദയനും ആയിരുന്നെങ്കില്‍ അവര്‍ താങ്കളുടെ അരികില്‍ നിന്നും ഓടിമാറുമായിരുന്നു. ആകയാല്‍ 'അവര്‍ക്ക് പൊറുത്തു കൊടുക്കുകയും പാപമോചനം തേടുകയും കാര്യങ്ങളില്‍ കൂടിയാലോചിക്കുകയും ചെയ്യുക. തീരുമാനമെടുത്താല്‍ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്പിക്കുക. തീര്‍ച്ചയായും ഭരമേല്‍പ്പിക്കുന്നവരെ അല്ലാഹു സ്നേഹിക്കുന്നു. (അലുഇംറാന്‍ 159). 

അതെ, റസൂലുല്ലാഹി (സ) യുടെ കാരുണ്യം കാരണം ഹബ്ഷയിലെ ബിലാല്‍ (റ), പേര്‍ഷ്യയിലെ സല്‍മാന്‍ (റ), റോമയിലെ സുഹൈബ് (റ) തുടങ്ങിയവര്‍ റസൂലുല്ലാഹി (സ) യ്ക്കുവേണ്ടി ജീവാര്‍പ്പണം ചെയ്തു. സൈദുബ്നു ഹാരിസ് (റ) മാതാപിതാക്കളെ വിട്ട് റസൂലുല്ലാഹി (സ)യുടെ പ്രിയങ്കരനായി മാറി. റസൂലുല്ലാഹി (സ) അടിമുടി കാരുണ്യമായിരുന്നു. റസൂലുല്ലാഹി (സ) യുടെ അഭിപ്രായത്തിന് എതിരായിട്ടുള്ള അഭിപ്രായം പോലും മയം കാരണം സ്വീകരിച്ചിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ മദീനയില്‍ നിന്നും പുറപ്പെടേണ്ടതില്ല എന്നായിരുന്നു റസൂലുല്ലാഹി (സ) യുടെ അഭിപ്രായം. പക്ഷേ യുവാക്കള്‍ പുറപ്പെടാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. റസൂലുല്ലാഹി (സ) അത് സ്വീകരിച്ചു. അടിമകള്‍ പോലും റസൂലുല്ലാഹി (സ) യുടെ കൈ പിടിച്ച് മാറ്റി നിര്‍ത്തി സ്വന്തം കാര്യം സംസാരിക്കുമായിരുന്നു.! ആവശ്യം കഴിഞ്ഞാലും എഴുന്നേറ്റ് പോകാത്തവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി പ്രയാസം സഹിച്ചും റസൂലുല്ലാഹി (സ) ഇരിക്കുമായിരുന്നു. അവസാനം ഇത് റസൂലുല്ലാഹി (സ)യെ ഉപദ്രവിക്കുമെന്നും ഇങ്ങനെ ചെയ്യരുതെന്നും ഖുര്‍ആന്‍ ഉണര്‍ത്തി. (അഹ്സാബ് 35). 

റസൂലുല്ലാഹി (സ്വ) യെ ഒരു വൃദ്ധ നിരന്തരം ആക്ഷേപിക്കുമായിരുന്നു ഒരിക്കല്‍ അവരെ കാണാതിരുന്നപ്പോള്‍ റസൂലുല്ലാഹി (സ) അവരെക്കുറിച്ച് അന്വേഷിച്ചു. അവര്‍ രോഗിയാണെന്ന് അറിഞ്ഞ റസൂലുല്ലാഹി (സ) അവരെ സന്ദര്‍ശിക്കാന്‍ പോയി. റസൂലുല്ലാഹി (സ) യുടെ ഈ കാരുണ്യം അവരുടെ മനസ്സ് മയപ്പെടുകയും മാപ്പിരക്കുകയും ചെയ്തു. 

'കാരുണ്യ നബിയെ അറിയുക, അടുക്കുക' 

എന്ന സന്ദേശവുമായി ജംഇയ്യത്ത് ഉലമാ എ ഹിന്ദ് ആലപ്പുഴ ജില്ലാ കമ്മിറ്റി 

2022 നവംബര്‍ 12 ശനിയാഴ്ച 

വൈകിട്ട് 4.30 ന് 

ഓച്ചിറ ഠൗണില്‍ സീറത്തുന്നബി സമ്മേളനം സംഘടിപ്പിക്കുകയാണ്. 

പ്രസ്തുത പരിപാടിയില്‍ താങ്കള്‍ സകുടുംബം പങ്കെടുക്കുകയും കൂട്ടുകാരെ പങ്കെടുപ്പിക്കുകയും ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. 

പ്രോഗ്രാം കമ്മിറ്റിക്കുവേണ്ടി,

മുഹമ്മദ് ഖൈസ് ഹസനി 

(വര്‍ക്കിംഗ് പ്രസിഡന്‍റ്)  9847527420

മുഹമ്മദ് ശറഫുദ്ദീന്‍ അസ്ലമി 

(സെക്രട്ടറി) 9744212232

മുഹമ്മദ് നൂഹ് മൗലവി 

(കണ്‍വീനര്‍) 9387290079


കാര്യപരിപാടി

അദ്ധ്യക്ഷന്‍: 

മുഹമ്മദ് ഖൈസ് മൗലവി അല്‍ഹസനി 

(ജംഇയ്യത്ത് ഉലമ എ ഹിന്ദ് ആലപ്പുഴ ജില്ല വര്‍ക്കിംഗ് പ്രസിഡന്‍റ്)

ഖുര്‍ആനില്‍ നിന്നും: 

അല്‍ഹാഫിസ് ഇര്‍ഷാദ് മൗലവി അല്‍ ഹസനി 

(ചീഫ് ഇമാം വലിയകുളങ്ങര മുസ്ലിം ജമാഅത്ത്)

സ്വാഗതം: 

ഷറഫുദ്ദീന്‍ അസ്ലമി 

(ജംഇയ്യത്ത് ഉലമ എ ഹിന്ദ് , ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി)

ആമുഖ പ്രഭാഷണം: 

മുഫ്തി ത്വാരിഖ് അന്‍വര്‍ അല്‍ഹസനി ബാലരാമപുരം 

(ജംഇയ്യത്ത് ഉലമ എ ഹിന്ദ്  സ്റ്റേറ്റ് കമ്മിറ്റി അംഗം) 

ഉദ്ഘാടനം: 

മൗലാനാ പി.പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി 

(ജംഇയ്യത്ത് ഉലമ എ ഹിന്ദ്, സംസ്ഥാന പ്രസിഡന്‍റ്)


വിശിഷ്ടാതിഥികള്‍: 

സ്വാമി സുനില്‍ സിത്താര്‍ 

(തത്വമസി ആത്മീയ കേന്ദ്രം)

ഫാദര്‍ സന്തോഷ് ഫിലിപ്പ് 

(സെന്‍റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച്, കാപ്പില്‍

ആശംസകള്‍: 

അബ്ദുസ്സലാം മൗലവി അല്‍ ഖാസിമി 

(ചീഫ് ഇമാം, ഓച്ചിറ വടക്കേ പള്ളി)

അല്‍ ഉസ്താദ് മുഹമ്മദ് സുഫിയാന്‍ സേട്ട്

(ചെയര്‍മാന്‍, അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം) 

അബ്ദുല്ലാഹ് മൗലവി അല്‍ഹാദി 

(ചീഫ് ഇമാം, ഓച്ചിറ ഠൗണ്‍ ജുമാ മസ്ജിദ്) 

ഫൈസല്‍ ഹാജി അറഫ, കായംകുളം

അബ്ദുല്‍ റഷീദ് മൗലവി, താമരക്കുളം

നൂഹ് മൗലവി, ഓച്ചിറ

സിദ്ദീഖ് മൗലവി, കായംകുളം

അബ്ദുല്‍ റഷീദ് മൗലവി, കാഞ്ഞിപ്പുഴ


മുഖ്യപ്രഭാഷണം: 

അല്‍ഹാഫിസ് അബ്ദുശ്ശകൂര്‍ അല്‍ഖാസിമി 

(ജംഇയ്യത്ത് ഉലമ എ ഹിന്ദ്  ആലപ്പുഴ ജില്ലാ പ്രസിഡന്‍റ്)

കൃതജ്ഞത: 

നജീം, കൊല്ലകടവ്

പങ്കെടുക്കുക, പ്രയോജനപ്പെടുത്തുക






















മൗലാനാ സയ്യിദ് അര്‍ഷദ് മദനി 
(അഖിലേന്ത്യാ പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്) 
https://swahabainfo.blogspot.com/2019/09/blog-post_8.html?spref=tw
ഹിജ്രി 1360 (ക്രിസ്താബ്ദം 1941) ല്‍ ജനിച്ചു. 1946-ല്‍ പഠനം ആരംഭിച്ചു. ഹാഫിസായ വര്‍ഷം മുതല്‍ തറാവീഹ് നമസ്കാരത്തില്‍ ഖുര്‍ആന്‍ ശരീഫ് ഖതം തീര്‍ത്തുകൊണ്ടിരിക്കുന്നു. 1963-ല്‍ ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ പഠനം പൂര്‍ത്തീകരിച്ചു. അല്ലാമാ ഫഖ്റുദ്ദീന്‍, അല്ലാമാ മുഹമ്മദ് ഇബ്റാഹീം ബല്‍യാവി, മൗലാനാ ഇഅ്സാസ് അലി എന്നിവര്‍ പ്രധാന ഗുരുവര്യന്മാര്‍. ചെറുപ്പം മുതലേ ആദരണീയ പിതാവ് ശൈഖുല്‍ ഇസ്ലാം മൗലാനാ ഹുസൈന്‍ അഹ് മദ് മദനിയില്‍ നിന്നും സംസ്കരണം കരസ്ഥമാക്കി. വിശിഷ്യാ പതിനാല് മാസം മദീന മുനവ്വറയില്‍ പിതാവിനോടൊപ്പം കഴിഞ്ഞുകൂടുകയും പിതാവ് ഖിലാഫത്ത് കനിഞ്ഞരുളുകയും ചെയ്തു. 1965-ല്‍ ബീഹാറിലെ ജാമിഅ ഖാസിമിയയ്യില്‍ അദ്ധ്യാപനം ആരംഭിച്ചു. 1969-ല്‍ മുറാദാബാദിലെ ജാമിഅ ഖാസിമിയയുടെ നേതൃത്വം ഏറ്റെടുത്തു. 1982-ല്‍ ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ഹദീസിന്‍റെ ഉസ്താദായി നിയമിക്കപ്പെട്ടു. ഇടക്കാലത്ത് ദാറുല്‍ ഉലൂമിന്‍റെ വിദ്യാഭ്യാസ മേധാവിയായി ദാറുല്‍ ഉലൂമിനെ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തി. 1984-ല്‍ ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ വര്‍ക്കിംഗ് കമ്മിറ്റി മെമ്പറായി. അദ്ധ്യാപന-സാമൂഹ്യ പ്രവര്‍ത്തനങ്ങളോടൊപ്പം രചനാ ജോലികളിലും വ്യാപൃതനായി. പരിശുദ്ധ ഖുര്‍ആന്‍ ഹിന്ദിയിലുള്ള ആശയവും വിവരണവും തയ്യാറാക്കി. ധാരാളം രചനകളും പ്രസിദ്ധീകരിച്ചു. 1997-ല്‍ മദനി ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിച്ചു. ഇതിന്‍റെ കീഴില്‍ ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ പിന്നാക്ക പ്രദേശങ്ങളില്‍ മസ്ജിദുകളും മക്തബകളും മദ്റസകളും സ്കൂളുകളും സ്ഥാപിച്ചു. നിരന്തരം യാത്രികനായ മൗലാനാ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമി പോലുള്ള അന്താരാഷ്ട്ര കൂട്ടായ്മകളിലെ പ്രധാന അംഗമാണ്. 2006-ല്‍ സംവത്സരങ്ങള്‍ നീണ്ടുനിന്ന ത്യാഗ പരിശ്രമങ്ങള്‍ നിറഞ്ഞ നേതൃത്വത്തിന് ശേഷം ഫിദായെ മില്ലത്ത് മൗലാനാ സയ്യിദ് അസ്അദ് മദനി റഹ്മാന്‍റെ റഹ് മത്തിലേക്ക് യാത്രയായി. തുടര്‍ന്ന് മഹാന്മാരായ വ്യക്തിത്വങ്ങളുടെ നിര്‍ദ്ദേശ പ്രകാരം ജംഇയ്യത്തിന്‍റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തു. സ്നേഹത്തിന്‍റെ ഭാഷയില്‍ കര്‍ത്തവ്യബോധം മാടിവിളിച്ചു.! മുജാഹിദ് കഫന്‍ പുടവ ധരിച്ച് രംഗത്തിറങ്ങി!! ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം പ്രയാസ-പരീക്ഷണങ്ങള്‍ നിറഞ്ഞ ഒരു ഘട്ടമായിരുന്നു ഇത്. എങ്കിലും പടച്ചവന്‍റെ അപാരമായ അനുഗ്രഹ-സഹായങ്ങള്‍ കാരണം, ധാരാളം സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിച്ചു. അതില്‍ ചില കാര്യങ്ങള്‍ മാത്രം ചുവടെ കൊടുക്കുന്നു: 
2008 ല്‍ മദ്റസാ ബോര്‍ഡ് എന്ന മരീചികയുമായി കേന്ദ്ര ഗവണ്‍മെന്‍റ ് മുന്നിട്ടിറങ്ങി. ഗവണ്‍മെന്‍റിന്‍റെ സഹായങ്ങള്‍ ഒന്നും സ്വീകരിക്കാതെ പൊതുജനങ്ങളുടെ സാമ്പത്തിക സഹായങ്ങളിലൂടെ നടക്കുകയും, ന്യൂനാല്‍ ന്യൂനപക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ചെയ്യുന്ന മദ്റസകളെ വിഴുങ്ങാനുള്ള ഗൂഢനീ ക്കത്തെ തിരിച്ചറിഞ്ഞ്, സമുദായത്തിലെ മുഴുവന്‍ വിഭാഗങ്ങളെയും കൂട്ടത്തില്‍ നിര്‍ത്തി മൗലാനാ മദനി പരിശ്രമിച്ചു. ഞങ്ങളെപ്പറ്റി താങ്കള്‍ക്ക് വല്ല സംശയവും ഉണ്ടോ എന്ന് ചോദിച്ച പ്രിയപ്പെട്ട കൂട്ടുകാരന്‍ കൂടിയായ മുന്‍ കേന്ദ്രമന്ത്രി അര്‍ജ്ജുന്‍ സിങിനോട് മൗലാനാ മദനി ചോദിച്ചു: താങ്കളെയും താങ്കളെപ്പോലുള്ളവരെയും ഞങ്ങള്‍ ആദരിക്കുന്നു. പക്ഷേ, താങ്കളെപ്പോലുള്ളവര്‍ ഈ കസേരയില്‍ കാലാകാലമുണ്ടാകുമെന്ന് ഉറപ്പ് വല്ലതുമുണ്ടോ.? നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം -നിര്‍ബന്ധിച്ചുകൊണ്ടുള്ള മദ്റസാ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം- ഗവണ്‍മെന്‍റ ് നിറുത്തിവെച്ചു. 
2009-ല്‍ ജംഇയ്യത്ത് സുപ്രധാനമായ ചില ആവശ്യങ്ങള്‍ ഭരണകൂടത്തിന് മുന്നില്‍ ശക്തിയുക്തം ഉന്നയിച്ചു. 1. വ്യത്യസ്ഥ മതവിഭാഗങ്ങള്‍ ആണെങ്കിലും ഇന്ത്യക്കാര്‍ എല്ലാവരും ഒരു നാട്ടുകാരും പരസ്പരം ബന്ധവും ഉള്ളവരാണ് എന്ന് 1936-ല്‍ ജംഇയ്യത്ത് ഉലമാ എ ഹിന്ദ് നടത്തിയ ആഹ്വാനം കൂടുതല്‍ ശക്തമായ നിലയില്‍ പ്രചരിപ്പിക്കുകയും മതേതരത്വത്തെ സംരക്ഷിക്കുകയും ചെയ്യുക. 
2. ഹേമന്ത് കര്‍ക്കരയെ പോലുള്ള രാജ്യസ്നേഹികളായ എ. റ്റി. എസ് ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ തീവ്രവാദികളുടെ മുഖം മൂടി അഴിച്ചുകാണിച്ചുകൊണ്ട് വലിയ രാജ്യ സേവനമാണ് ചെയ്തിരിക്കുന്നത്. അഭിനവ ഭാരത്, രാം സേന മുതലായ സംഘടനകള്‍ ഭീകര പ്രസ്ഥാനങ്ങള്‍ ആണെന്ന് ഇതിലൂടെ സ്ഥിരപ്പെട്ടു. കൂടാതെ, 2006-ലും മറ്റുമുണ്ടായ വിവിധ സ്ഫോടനങ്ങളില്‍ ഇവരുടെ പങ്ക് പുറത്തായിരിക്കുന്നു. എന്നാല്‍ ഈ നഗ്ന യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിച്ചുകൊണ്ട് നിരപരാധികളായ മുസ്ലിംകളെ കേസുകളില്‍ കുടുക്കാനുള്ള ശ്രമം അത്യന്തം അപലനീയമാണ്. ആകയാല്‍ തീവ്രവാദ സ്വഭാവമുള്ള മുഴുവന്‍ പ്രസ്ഥാനങ്ങളെയും നിരോധിക്കുകയും അതുമായി ബന്ധപ്പെടുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യേണ്ടതാണ്. 
3. ലോക്കല്‍ ബോഡികളിലും അസംബ്ലികളിലും പാര്‍ലമെന്‍റുകളിലും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മുസ്ലിംകള്‍ക്ക് ജനസംഖ്യാ അനുപാതത്തില്‍ സംവരണം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്. 
4. ഇസ്റാഈല്‍ ഒരു ഭീകര രാഷ്ട്രമാണെന്നത് സ്ഥിരപ്പെട്ട കാര്യമാണ്. അമേരിക്കയും ബ്രിട്ടനു മാണ് അതിനെ വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍ തുല്യതയില്ലാത്ത പീഢനങ്ങള്‍ അതിന്‍റെ പേരില്‍ സ്വദേശികളായ ഫലസ്തീനികള്‍ സഹിച്ചുകൊണ്ടിരിക്കുകയാണ്. ആകയാല്‍ ഇന്ത്യയുടെ പാരമ്പര്യം കൂടിയായ ഫലസ്തീനികളുമായിട്ടുള്ള ബന്ധം കൂടുതല്‍ നന്നാക്കുകയും ഇസ്റാഈലിനെ
നിലയ്ക്ക് നിര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. 
5. മുസ്ലിംകള്‍ക്ക് യാതൊരു ആവശ്യവും ഇല്ലാത്ത മദ്റസാ ബോര്‍ഡിനുവേണ്ടി പരിശ്രമിക്കുന്ന ഗവണ്‍മെന്‍റ ്, ന്യൂനപക്ഷത്തിന്‍റെ സ്ഥാപനങ്ങളായ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയുടെയും ജാമിഅ മില്ലിയ്യ ഇസ്ലാമിയയുടെയും ന്യൂനപക്ഷ പദവികള്‍ എടുത്തുമാറ്റാന്‍ പരിശ്രമിക്കുന്നത് ആശ്ചര്യകരമാണ്. ആകയാല്‍ മദ്റസകളെ, മദ്റസാ ബോര്‍ഡിലേക്ക് നിര്‍ബന്ധിക്കുന്ന സ്വഭാവം നിറുത്തുകയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ സ്വഭാവം നിലനിര്‍ത്താനും പരിശ്രമിക്കുക. 
6. ഈ രാജ്യത്തിന്‍റെ വലിയ കളങ്കമാണ് ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ കലാപങ്ങള്‍. ഇത് ഇല്ലാതാക്കാന്‍ ജംഇയ്യത്ത് സമര്‍പ്പിച്ചിട്ടുള്ള -വര്‍ഗ്ഗീയ കലാപം ഇല്ലാതാക്കാനുള്ള- ബില്ല് പാര്‍ലമെന്‍റില്‍ പാസാക്കേണ്ടതാണ്. 
ഇതിനിടയില്‍ പട്ടാളത്തിലെ മുസ്ലിംകള്‍ താടി വെക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ താടി വെക്കല്‍ മുസ്ലിംകളുടെ മതപരമായ ബാധ്യത അല്ലെന്ന് കേന്ദ്രഗവണ്‍മെന്‍റ് പ്രസ്താവിച്ചു. ഇതിന്‍റെ പേരില്‍ ജംഇയ്യത്ത് അദ്ധ്യക്ഷന്‍ ഡല്‍ഹിയില്‍ പണ്ഡിതന്മാരുടെ സമ്മേളനം വിളിച്ചുചേര്‍ക്കുകയും പ്രതിരോധ മന്ത്രി എ. കെ ആന്‍റണിക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് കത്ത് അയക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. കൂടാതെ, പാര്‍ലമെന്‍റ് മെമ്പര്‍മാര്‍ക്ക് അയച്ച ഒരു കത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ മാറ്റിവെച്ച് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോലുള്ള അടിസ്ഥാന വിഷയങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ആവശ്യപ്പെട്ടു. 
ഗുജറാത്ത് കലാപം ഇന്ത്യയുടെ വലിയൊരു കളങ്കമായിരുന്നു. എങ്കിലും ജംഇയ്യത്തിന്‍റെ പ്രവര്‍ത്ത നങ്ങള്‍ കാരണമായി ഒരുഭാഗത്ത്, കലാപത്തിന്‍റെ മുറിവുകള്‍ അല്‍പ്പം ഉണങ്ങുകയുണ്ടായി. മറുഭാഗത്ത് സജീവമായ മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ വര്‍ഗ്ഗീയവാദികള്‍ നാണം കെടുകയും ചെയ്തു. എന്നാല്‍ ഇതിന് പകരം അവര്‍ പുതിയ ഒരു പദ്ധതിയുമായി രംഗത്തിറങ്ങി. ഡാഡാ, പോട്ട മുതലായ കരിനിയമ ങ്ങള്‍ ഉപയോഗിച്ച് ധാരാളം നിരപരാധികളെ അറസ്റ്റ് ചെയ്തു. കൂടാതെ മാലേഗാവിലും മറ്റും ബോംബ് സ്ഫോടനങ്ങളും മറ്റും നടത്തി നിരപരാധികളെ കേസുകളില്‍ കുടുക്കി. ഈ രണ്ട് വഴികളിലൂടെ രാജ്യ ത്തിന് മുഴുവന്‍ ഗുണപ്പെടേണ്ട വിദ്യാസമ്പന്നരായ ധാരാളം യുവാക്കളും നിരവധി പണ്ഡിതരും ജയിലുകളില്‍ അടയ്ക്കപ്പെട്ടു. അതിഭീകരവും നീഗൂഢവുമായ ഈ അക്രമത്തിനെതിരില്‍ ജംഇയ്യത്ത് കോടതി വഴി പ്രതികരിച്ചു. 
പടച്ചവന്‍റെ അനുഗ്രഹത്താല്‍ ധാരാളം നിരപരാധികള്‍ വിട്ടയക്കപ്പെട്ടു. ഇക്കൂട്ടത്തില്‍ നിരവധി അമുസ്ലിം സഹോദരങ്ങള്‍ ഉണ്ട് എന്ന കാര്യം പ്രത്യേകം സ്മരണീയമാണ്. ഇപ്പോഴും ധാരാളം കേസുകളുമായി ജംഇയ്യത്ത് മുന്നോട്ട് നീങ്ങുകയാണ്. ഭീമമായ കോടതിയുടെ ചിലവ് കൂടാതെ ജംഇയ്യത്ത് അവരുടെ കുടുംബാംഗങ്ങളുടെ ബാധ്യതകളും ഏറ്റെടുത്തുകൊണ്ടാണ് ഈ പോരാട്ടം നടത്തുന്നത്. ഇതുകൂടാതെ നീതിക്കുവേണ്ടിയുള്ള വേറെയും ധാരാളം പരിശ്രമങ്ങള്‍ ജംഇയ്യത്തിന്‍റെ നായകന്‍ നടത്തിക്കൊണ്ടിരിക്കുന്നു. 
അടുത്ത നാളുകളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച നാല് വിധികള്‍ ജംഇയ്യത്തിന്‍റെ അഭിമാന നേട്ടങ്ങളാണ്. ഒക്ടോബര്‍ 30-ന് ബാബരി മസ്ജിദ് തര്‍ക്കത്തില്‍ ഇടപെട്ടു കൊണ്ട് സുപ്രീം കോടതി പ്രസ്താവിച്ചു: ഈ കേസിന്‍റെ മതപരവും രാഷ്ട്രീയവുമായ കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ചര്‍ച്ചയില്ല. ഭൂമിയുടെ ഉടമാവകാശം ആരുടേതാണ് എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് നോക്കാനുള്ളത്! ഈ പ്രസ്താവന വര്‍ഗ്ഗീയവാദികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. അടുത്ത ദിവസം, വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ഗ്ഗീയ കലാപ സമയത്ത് ധാരാളം മുസ്ലിംകളെ കൊന്ന് കുഴിച്ചുമൂടിയ ഹാഷിംപുര സംഭവത്തിലെ പ്രതികളായ പോലീസുകാര്‍ അടക്കമുള്ളവരെ കുറ്റവാളികളായി പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം ആസാമിലെ നാല്‍പ്പത്തിഎട്ട് ലക്ഷം സഹോദരങ്ങള്‍ക്ക്, അഞ്ച് ഐഡിന്‍റികളില്‍ ഒന്ന് അവര്‍ക്ക് ഉണ്ടെങ്കില്‍ അവര്‍ ഭാരതീയരാണെന്ന വിധിവന്നു. 
വര്‍ഗ്ഗീയവാദികളുടെ പങ്ക് വ്യക്തമായി സ്ഥിരപ്പെട്ടിട്ടും അവരെ ഒഴിവാക്കിക്കൊണ്ട് അനീതി കാണിച്ച മാലേഗാവ് സ്ഫോടനക്കേസില്‍ ,വര്‍ഗ്ഗീയവാദികളെയും കുറ്റവാളികളായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിധിയും ഉടനെ വരുകയുണ്ടായി. 
ഇതെല്ലാം ജംഇയ്യത്തിന്‍റെ പ്രവര്‍ത്തകരെ കൂടുതല്‍ വിനയാന്വിതരാക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരുകയും ചെയ്യുന്ന വിജയങ്ങളാണ്. അക്രമങ്ങള്‍ക്കെതിരില്‍ നിയമത്തിന്‍റെ വഴിയിലൂടെ ശക്തമായി പോരാടുന്ന ജംഇയ്യത്തിന്‍റെ മറ്റൊരു കര്‍മ്മ മണ്ഡലമാണ് വര്‍ഗ്ഗീയതക്കെതിരില്‍ മാനവികതയുടെ പ്രചാരണം. വര്‍ഗ്ഗീയതക്കെതിരില്‍ വര്‍ഗ്ഗീയതയും, അക്രമത്തിനെതിരില്‍ അക്രമവും കാട്ടിയാല്‍ നാശ-നഷ്ടങ്ങള്‍ കൂടുന്നതാണെന്ന് ജംഇയ്യത്ത് നിരീക്ഷിക്കുന്നു. വ്യത്യസ്ഥ മതവിഭാഗങ്ങള്‍ ആണെങ്കിലും, ഒരൊറ്റ നാട്ടുകാര്‍ എന്ന നിലയില്‍ നാമെല്ലാവരും ഒരു സമൂഹമാണ് എന്ന ജംഇയ്യത്തിന്‍റെ സന്ദേശം ആദരണീയ നായകന്‍ ശക്തിയുക്തം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ അടക്കം ഇന്ത്യയുടെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും മൗലാനാ അര്‍ഷദ് മദനിയുടെ നേതൃത്വത്തില്‍ ഖൗമി ഏക് ജിഹത്തി (സാമൂഹിക ഏകീകരണ) സമ്മേളനം നടന്നുകഴിഞ്ഞു. മറ്റുള്ളവരുടെ സുഖ-ദു:ഖങ്ങളില്‍ ആര് വിളിച്ചാലും ഇല്ലെങ്കിലും പോയി പങ്കെടുക്കണമെന്നാണ് നായകന്‍റെ ഗൗരവപൂര്‍ണ്ണമായ നിര്‍ദ്ദേശം. കൊല്ലം പരവൂരില്‍ അമ്പലത്തില്‍ ദുരന്തം സംഭവിച്ചപ്പോള്‍ മൗലാനാ മദനി ആസ്ട്രേലിയയില്‍ ആയിരുന്നു. അവിടെവെച്ച് വിവരമറിഞ്ഞ ഉടനെ കേരളത്തിലെ ജംഇയ്യത്ത് സേവകരോട് ഉടനടി സംഭവ സ്ഥലത്ത് എത്താനും തന്‍റെ അനുശോചനം അറിയിക്കാനും കല്‍പ്പിച്ചു. കേരളത്തില്‍ സംഭവിച്ച മഹാപ്രളയത്തെ തുടര്‍ന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ജംഇയ്യത്ത് പ്രവര്‍ത്തകര്‍ നടത്തിയ സേവനങ്ങള്‍ സമുന്നതവും ആവേശം പകരുന്നതുമാണ്. (വിവരണത്തിന് പ്രളയം: ജംഇയ്യത്ത് സേവനങ്ങളും പ്രധാന പാഠങ്ങളും എന്ന കുറിപ്പ് നോക്കുക). 
ജംഇയ്യത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ രണ്ട് ഭാഗമാണ്. 
ഒന്ന്, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍. അതിന്‍റെ ചെറു ചിത്രമാണ് മുകളില്‍ നല്‍കിയത്. 
രണ്ടാമത്തേത്, വ്യക്തികളും കുടുംബവും സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. 
ഓരോരുത്തരും ഇസ്ലാമിക വിജ്ഞാനങ്ങള്‍ കരസ്ഥമാക്കുകയും അടിസ്ഥാന വിശ്വാസങ്ങളില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്യണമെന്ന് ജംഇയ്യത്ത് ഉപദേശിക്കുന്നു. നമസ്കാരത്തിലും സകാത്തിലും കൃത്യനിഷ്ഠ വേണമെന്നും കുടുംബ ബന്ധങ്ങളും വൈവാഹിക ജീവിതവും നന്നാക്കണമെന്നും അനുവദനീയമായ സമ്പാദ്യത്തില്‍ ശ്രദ്ധിക്കണമെന്നും ആത്മസംസ്കരണത്തിന് പരിശ്രമിക്കണമെന്നും ജംഇയ്യത്ത് ഉണര്‍ത്തുന്നു. ഇതിനുവേണ്ടി ജംഇയ്യത്തിന് പ്രത്യേക കര്‍മ്മ പദ്ധതി തന്നെയുണ്ട്. പ്രാദേശിക തലങ്ങളില്‍ പരിശുദ്ധ ഖുര്‍ആനിന്‍റെയും പുണ്യഹദീസിന്‍റെയും ക്ലാസുകള്‍, സംസ്കരണ പ്രഭാഷണങ്ങള്‍, ഉത്തമ രചനകളുടെ പ്രചാരണം, റമദാന്‍ മുബാറക്കിലെ ഇഅ്തികാഫ്, ദാറുഉല്‍ ഇഫ്താഅ് സജീവമാക്കല്‍, മസ്ലഹത്ത്-മഹ്കമത്ത് കമ്മിറ്റി സ്ഥാപിക്കല്‍, വിദ്യാഭ്യാസ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തല്‍ മുതലായ കാര്യങ്ങള്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. മഹത്തായ ഈ പ്രവര്‍ത്തന പരമ്പരയിലേക്ക് എല്ലാ സഹോദരങ്ങളെയും ആത്മാര്‍ത്ഥമായി ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പ്രാദേശിക തലത്തിലും താലൂക്കിലും ജില്ലകളിലും സംസ്ഥാനത്തും ജംഇയ്യത്തിന്‍റെ കമ്മിറ്റികള്‍ രൂപീകരിക്കാനും ചലനാത്മകമാക്കാനും ഓരോരുത്തരും പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 

1. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് പ്രഥമ സമ്മേളനം (1919 ഡിസംബര്‍) അമൃത്സര്‍. 
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. 
1. മതപരമായ അവകാശങ്ങളെ സംരക്ഷിക്കുകയും അതിലേക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുകയും ചെയ്യുക. 
2. മുഴുവന്‍ മനുഷ്യരോടും സഹാനുഭൂതിയും സഹായവും പുലര്‍ത്തുക. 
 -മൗലാനാ അബ്ദുല്‍ ബാരി ഫിറന്‍ഗി മഹല്ലി (റഹ്) 
2. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് രണ്ടാം സമ്മേളനം (1920) ഡല്‍ഹി. 
ബ്രിട്ടീഷ് ഭരണകൂടം നല്‍കുന്ന സ്ഥാനങ്ങള്‍ ഉപേക്ഷിക്കുകയും നിസ്സഹകരണപ്രസ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുക. ഖിലാഫത്ത് പ്രക്ഷോഭം ശക്തിപ്പെടുത്തുക. 
 -ശൈഖുല്‍ ഹിന്ദ് മഹ് മൂദുല്‍ ഹസന്‍ (റഹ്) 
3. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് മൂന്നാം സമ്മേളനം (1921 നവംബര്‍) ലാഹോര്‍. 
ധാരാളം നന്മകള്‍ നിറഞ്ഞുനില്‍ക്കുന്ന മാതൃരാജ്യത്തിന്‍റെ വിമോചനത്തിനുവേണ്ടി പരിശ്രമിക്കുകയും ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുകയും ചെയ്യുക. 
-മൗലാനാ അബ്ദുല്‍ കലാം ആസാദ് (റഹ്) 
4. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് നാലാം സമ്മേളനം (1922 ഡിസംബര്‍) ഗയാ. 
സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും സംസ്കാരത്തിന്‍റെയും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വേണ്ടി പരിശ്രമിക്കുക. ഹിന്ദു-മുസ്ലിം ഐക്യം നിലനിര്‍ത്തുക. 
 -മൗലാനാ ഹബീബുര്‍റഹ് മാന്‍ (റഹ്) 
5. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അഞ്ചാം സമ്മേളനം (1923 ഡിസംബര്‍) കാക്കിനാട. 
ബ്രിട്ടീഷുകാരുടെ പദ്ധതികള്‍ അത്യന്തം അപകടകരമാണ്. അവരുടെ വാഗ്ദാനങ്ങള്‍ മരുപ്പച്ചകള്‍ മാത്രമാണ്. 
സ്വാതന്ത്ര്യം നമ്മുടെ അവകാശമാണ്. ഹിന്ദു-മുസ്ലിം ഐക്യം കൂടാതെ സ്വാതന്ത്ര്യം സാധ്യമല്ല. പരസ്പരം ഐക്യത്തിനും വിട്ടുവീഴ്ചക്കും എല്ലാവരും സന്നദ്ധമാവുക. 
-മൗലാനാ സയ്യിദ് ഹുസൈന്‍ അഹ് മദ് മദനി (റഹ്) 
6. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ആറാം സമ്മേളനം (1925) മുറാദാബാദ്. 
പരസ്പരം ഭിന്നിപ്പിച്ച് ഭരണം നടത്തുക എന്ന ബ്രിട്ടീഷ് കുതന്ത്രം തിരിച്ചറിയുക. സ്വാതന്ത്ര്യം ഇഹലോകത്തിന്‍റെ മാത്രം ആവശ്യമല്ല, പരലോകത്തിന്‍റെയും ആവശ്യമാണ്. 
-മൗലാനാ മുഹമ്മദ് സജ്ജാദ് നഖ്ശബന്ദി 
7. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ഏഴാം സമ്മേളനം (1926 മാര്‍ച്ച്) കൊല്‍ക്കത്ത. 
പരസ്പരം ഐക്യം നിലനിര്‍ത്തുകയും രാജ്യത്തിന്‍റെ നന്മയ്ക്ക് പരിശ്രമിക്കുകയും ചെയ്യുക. എന്നാല്‍ സങ്കല്‍പ്പമായിരുന്ന സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നതാണ്.! 
-അല്ലാമാ സയ്യിദ് സുലൈമാന്‍ നദ് വി (റഹ്) 
8. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്: എട്ടാം സമ്മേളനം (1927 ഡിസംബര്‍) പെഷാവര്‍. 
സ്വാതന്ത്ര്യം സൗജന്യമായി ലഭിക്കില്ല. ആത്മീയവും ചിന്താപരവുമായ ശക്തിയും കരുത്തും കൊണ്ട് അത് നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. 
-അല്ലാമാ അന്‍വര്‍ഷാഹ് കശ്മീരി (റഹ്) 
9. ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്: ഒമ്പതാം സമ്മേളനം ( 1930) അംറോഹ. 
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പരിശ്രമിച്ചത് മുസ്ലിം പണ്ഡിതരും പൊതുജനങ്ങളും ആണെന്നുള്ള യാഥാര്‍ത്ഥ്യം ആരും മറക്കരുത്. 

-മൗലാനാ മുഈനുദ്ദീന്‍ അജ്മീരി (റഹ്)

ധര്‍മ്മ സംരക്ഷണത്തിനും മാനവ സൗഹാര്‍ദ്ദത്തിനും എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുക: 
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് 
https://swahabainfo.blogspot.com/2018/10/blog-post_23.html?spref=tw 
രാജ്യ സ്നേഹികള്‍ ഉണരുക.! 
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി 
(അഖിലേന്ത്യാ പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്) 
http://swahabainfo.blogspot.com/2018/09/blog-post24.html?spref=tw 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...