Monday, April 26, 2021

നുബുവ്വത്തിന്‍റെ പൂര്‍ണ്ണചന്ദ്രന്‍; ഒരു നഖചിത്രം.!


 

നുബുവ്വത്തിന്‍റെ പൂര്‍ണ്ണചന്ദ്രന്‍; ഒരു ചെറുചിത്രം.!

ജാബിറുബ്നു സമുറ (റ) വിവരിക്കുന്നു. ചന്ദ്രികരാവ് എന്‍റെ മുന്നില്‍ രണ്ട് പൂര്‍ണ്ണചന്ദ്രന്‍മാര്‍. ആകാശത്തുള്ള ചന്ദ്രനെയും ഭൂമിയിലുള്ള ചന്ദ്രനെ (റസൂലുല്ലാഹി (സ) യും ഞാന്‍ മാറിമാറി നോക്കി. ചുവന്ന വരകളുള്ള വസ്ത്രം ധരിച്ച ഭൂമിയിലെ ചന്ദ്രന്‍ ആകാശത്തുള്ള ചന്ദ്രനെക്കാള്‍ അതിസുന്ദരനാണെന്ന് തീരുമാനമെടുക്കാന്‍ എനിക്ക് കൂടുതല്‍ സമയമെടുക്കേണ്ടിവന്നില്ല. (തിര്‍മിദി 2811) 

ജാബിര്‍ (റ) തന്നെ പ്രസ്താവിക്കുന്നു. 

'പതിവ് പോലെ ഞാനൊരിക്കല്‍ ളുഹര്‍ നമസ്ക്കാരം ജമാഅത്തായി ഹബീബിന്‍റെ പിന്നില്‍ നിന്നു നമസ്ക്കരിച്ചു. ശേഷം ഞങ്ങള്‍ പുറത്തേക്കിറങ്ങിനിന്നു. ഞാനും കൂട്ടത്തില്‍ കൂടി. വഴിയരികിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ കവിളുകളില്‍ അവിടുന്ന് കരുണയോടെ തടകിക്കൊണ്ടിരുന്നു. ഭാഗ്യത്തിന് കുട്ടിയായിരുന്ന എന്നെയും തങ്ങള്‍ തടകി. സുഗന്ധ പാത്രത്തില്‍ നിന്നും ഉയര്‍ത്തിയ കരം പോലെ തിരുകരത്തിന്‍റെ തണുപ്പും സുഗന്ധവും എനിക്ക് അനുഭവപ്പെട്ടു.' (മുസ്ലിം 6052)

അബുജുഹൈഫ (റ) വിവരിക്കുന്നു: "റസൂലുല്ലാഹി (സ)യുടെ തിരുകരം പിടിച്ച് വിശ്വാസികള്‍ ഐശ്വര്യത്തിനായി അവരുടെ മുഖങ്ങളില്‍ തടവുകയായിരുന്നു. ഞാനും അങ്ങനെ ചെയ്തു. തദവസരം ആലിപ്പഴത്തേക്കാള്‍ തണുപ്പും കസ്തൂരിയേക്കാള്‍ സുഗന്ധവും എനിക്കനുഭവപ്പെട്ടു" (ബുഖാരി 3553).

ഇതാണ് നുബുവ്വത്തിന്‍റെ പൂര്‍ണ്ണ ചന്ദ്രന്‍. സൂര്യന്‍ ഉദിക്കുന്നതായി തങ്ങളെ കണ്ടാല്‍ അനുഭവപ്പെട്ടിരുന്നു. ദൂരെനിന്നും നോക്കിയാല്‍ അത്യന്തം സുന്ദരം. അടുത്തുനിന്നു കണ്ടാല്‍ അത്യാകര്‍ഷകം (ദലാഇല്‍ 1/279) സൗന്ദര്യ-സൗരഭ്യങ്ങളുടെ ഒരു ഗാംഭീര്യരൂപം. അല്ലാഹുവിന്‍റെ ഉന്നതശേഷിയുടെ ഉത്തമ ഉദാഹരണം. മനുഷ്യന്‍തന്നെ; പക്ഷെ, മലക്കുകളേക്കാള്‍ പ്രകാശ പൂരിതവും പരിശുദ്ധവും ആയ വദനം. സൂര്യനേക്കാള്‍ തിളക്കം നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണ ചന്ദ്രന്‍. വിശാലമായ നെറ്റിത്തടം രാത്രിയിലെ ഇരുളിലും തിളങ്ങുന്നു. തലയ്ക്കുമീതെ കറുത്ത തലപ്പാവ്. കഴുത്തിലേക്കിറങ്ങിയ കറുത്തതലമുടി. സുറുമയിട്ട നയനങ്ങള്‍. മൃദുവായ കവിള്‍തടം. വലിയ ഇമകള്‍. പുഞ്ചിരിതൂകുന്ന ചുണ്ടുകള്‍ സൗന്ദര്യത്തിന്‍റെ മാറ്റ് കൂട്ടുന്നു. ചുരുക്കത്തില്‍ പ്രപഞ്ചത്തിന്‍റെ സൗന്ദര്യം മുഴുവന്‍ ഈ വിശുദ്ധ വദനത്തില്‍ സംഗമിച്ചിരിക്കുന്നു. 

മദ്ധ്യമായ ഉയരം വളരെ കൂടുതലുമില്ല കുറവുമില്ല. എങ്കിലും അല്‍പം നീളം ഉണ്ടായിരുന്നു. ചുവപ്പ് കലര്‍ന്ന വെളുപ്പാണ് നിറം. ചുണ്ണാമ്പ്പോലെ വെളുപ്പോ ഗോതമ്പുപോലെ തവിട്ടോ അല്ല. എന്നാല്‍, യാത്രയുടെ ആധിക്യവും വെയിലിന്‍റെ ചൂടും കാരണമായി ഗോതമ്പ് നിറമായി തോന്നുമായിരുന്നു. വീര്‍ത്തതോ മെലിഞ്ഞതോ അല്ലാത്ത ഒത്ത ശരീരം. നീണ്ട മുടിയില്‍ ചെറിയ ചുരുള്‍ ഉണ്ടായിരുന്നു. അതില്‍ എണ്ണയിട്ട് നന്നായി ചീകിയിരുന്നു. തലപ്പാവിനടിയില്‍ തൊപ്പി ധരിച്ചിരുന്നു. (അബുദാവൂദ് 4078).

വിശാലമായ തോളുകള്‍, മദ്ധ്യമവും ഉയര്‍ന്നതും സുന്ദരവുമായ കഴുത്ത്. വെയിലിലും കാറ്റിലും കഴുത്തിന്‍റെ ഭാഗം സ്വര്‍ണ്ണം പൂശപ്പെട്ട വെള്ളിപോലെ തിളങ്ങിയിരുന്നു. മൃദുലമായ കവിള്‍തടങ്ങളില്‍ സന്തോഷ സന്ദര്‍ഭങ്ങളില്‍ ചെറിയ വരകള്‍ പ്രകാശിച്ചിരുന്നു. കോപിക്കുമ്പോള്‍ നയനങ്ങള്‍ ചുവക്കുകയും നിറ വ്യത്യാസം സംഭവിക്കുകയും ചെയ്തിരുന്നു. ധാടി ഇടതൂര്‍ന്നിരുന്നു. മീശകള്‍ പിതാമഹന്‍ ഇബ്റാഹിം (അ)നെപ്പോലെ വളരെ ചെറുതാക്കിയിരുന്നു. (ബുഖാരി 3545). ഇരുപതോളം രോമങ്ങള്‍ നരച്ചിരുന്നു. അനുഗ്രഹീത പല്ലുകള്‍ അത്യന്തം സുന്ദരവും ചെറുതും പ്രകാശിതവും ആയിരുന്നു. പുഞ്ചിരി തൂകുമ്പോള്‍ ആലിപ്പഴങ്ങള്‍ പോലെ തിളങ്ങിയിരുന്നു. (ദലാഇല്‍ 1/303). രണ്ട് മുന്‍പല്ലുകള്‍ക്കിടയില്‍ അല്‍പം അകല്‍ച്ച ഉണ്ടായിരുന്നു. സംസാരിക്കുമ്പോള്‍ അതിനിടയില്‍ നിന്നും ചെറിയ തിളക്കം പുറപ്പെട്ടിരുന്നു.

വിശാലവും ഒത്തതുമായ നെഞ്ച്. അല്‍പം ഉയര്‍ന്നതായി തോന്നിക്കുന്ന മൂക്ക്. വലുതും സുന്ദരവുമായ വായ. ചെറുതും തിങ്ങിയതും പരസ്പരം ചേരാത്തതുമായ പുരികങ്ങള്‍.  അതിനിടയിലെ ഞരമ്പ് കോപസമയത്ത് വീര്‍ത്തിരുന്നു. വിശാലവും നീണ്ടതുമായ കൈക്കുഴ. അതില്‍ സുന്ദരമായ ചെറിയ രോമങ്ങള്‍. മൃദുലമായ തൊലി. നീണ്ട ഹൃദ്യമായ ചെവി. വിശാലവും ഉറച്ചതുമായ തോളുകള്‍. വിശാലവും മാംസളവും പട്ടിനെക്കാള്‍ മയവുമായ കൈപ്പത്തികള്‍. ഉപ്പൂറ്റിയില്‍ മാംസം കുറഞ്ഞ കാരണത്താല്‍ അസാധാരണമായ സൗന്ദര്യം. വിശുദ്ധ വയറ്റിലും, നെഞ്ചിലും രോമമില്ല, എന്നാല്‍ നെഞ്ച് മുതല്‍ വയറ് വരെ രോമത്തിന്‍റെ ചെറിയ ഒരു വരയുണ്ട്. ഇപ്രകാരം തോളിലും നെഞ്ചിനുമുകളിലും അല്‍പം രോമം ഉണ്ട്. ഇരു തോളുകള്‍ക്കിടയില്‍ മുട്ടപോലെ ചുവന്ന ഒരു ഇറച്ചി കഷ്ണം ഉണ്ട്. നുബുവ്വത്തിന്‍റെ സീല്‍ എന്നപേരില്‍ അത് അറിയപ്പെടുന്നു. അതില്‍ ഏതാനും രോമങ്ങള്‍ ഉണ്ട്. 

വലതുകൈയ്യിലെ വിരലില്‍ വെള്ളിയുടെ ഒരു മോതിരം ഉണ്ട്. 'മുഹമ്മദുര്‍ റസുലുല്ലാഹ്' എന്ന് മൂന്ന് വരിയിലായി അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിസര്‍ജ്ജന സമയം അത് അഴിച്ച് വയ്ക്കും. തൃപ്പാദത്തില്‍ രണ്ട് വള്ളികളുള്ള തോലിന്‍റെ ഒരു ചെരുപ്പുണ്ട്. മുണ്ട് നന്നായി കയറ്റി ഉടുത്തിരുന്നു. വിയര്‍പ്പ് കസ്തൂരിയേക്കാള്‍ സുഗന്ധപൂര്‍ണ്ണം. ഒരു വഴിയിലൂടെ കടന്ന് പോകുമ്പോള്‍ അവിടെ ദീര്‍ഘ നേരം സുഗന്ധം അനുഭവപ്പെട്ടിരുന്നു. 

പിതാമഹന്മാരില്‍ ഇബ്റാഹിം നബി (അ)നോടും സന്താനങ്ങളില്‍ ഹസനിബ്നു അലി (റ)വിനോടും ഏറ്റവും കൂടുതല്‍ സാദൃശ്യം. ഹസ്സാനിബിനു സാബിത്ത് പാടിയത് സത്യം തന്നെ; "തങ്ങളെപ്പോലെ സുന്ദരനെ ഇന്നുവരെ കണ്ണുകള്‍ കണ്ടിട്ടില്ല, തങ്ങളെപ്പോലെ സുമോഹനനെ ഒരു മാതാവും പ്രസവിച്ചിട്ടുമില്ല. എല്ലാ ന്യൂനതകളില്‍ നിന്നും മുക്തനായി തങ്ങളെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. തങ്ങള്‍ വിചാരിച്ചതുപോലെ തങ്ങളെ സൃഷ്ടിച്ചതുപോലുണ്ട്"

مولاي صل وسلم دائمًا أبدا 

على حبيبك خير الخلق كلهم

🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 









സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍, പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം, ദീനീ സേവനം, രാഷ്ട്രീയം, ഭരണം, ആത്മ സംസ്കരണം തുടങ്ങിയ വിഷയങ്ങളടങ്ങിയ ഉത്തമ രചന.! വിഷയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം. വളരെ ലളിതമായ വാചക - ശൈലികളില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക: അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ ഇനി സ്വഹാബയിലൂടെ നേരിട്ട് നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...