Sunday, April 25, 2021

നബവീ മസ്ജിദും മദ്റസയും


നബവീ മസ്ജിദും മദ്റസയും

ഇസ് ലാമിക കേന്ദ്രം, മസ്ജിദുന്നബവിയ്യുശ്ശരീഫ്

യമനിലെ ത്വയ്യ് ഗോത്രത്തില്‍ നിന്നും ഒരു സംഘം ആളുകള്‍ ഹിജ്റ 9-ന് മദീനഃ ത്വയ്യിബയിലെത്തി. ഇരുലോക ചക്രവര്‍ത്തിയുടെ പൂങ്കാവനമായ മസ്ജിദുന്നബവിയെക്കുറിച്ചുള്ള അവരുടെ സങ്കല്‍പ്പം ഒരു രാജകൊട്ടാരമായിരുന്നു. ശക്തമായ അടിത്തറ, ഉയരമുള്ള ഭിത്തി, ഉറച്ച മേല്‍ക്കൂര, ഈടുറ്റ കെട്ടിടം, സുന്ദര നിര്‍മ്മാണം, നാലുഭാഗത്തും ഉരുക്ക് മതില്‍ ഇത്തരം സമുന്നതമായ ഒരു കെട്ടിടമാണ് അവര്‍ പ്രതീക്ഷിച്ചത്. പക്ഷേ, സൈദുല്‍ ഘൈലിന്‍റെയും അദിയ്യ്ബ്നു ഹാതമിന്‍റെയും നേതൃത്വത്തില്‍ വന്ന അവര്‍ മസ്ജിദുന്നബവി കണ്ട് അന്തം വിട്ടുപോയി. നൂറ് മുഴം നീളവും വീതിയും ഏഴുമുഴം  ഉയരവുമുള്ള കുടില്‍ പോലൊരു കെട്ട്! ഈന്തപ്പന ഇലകളുടെ മേല്‍ക്കൂര! തടിയുടെ തൂണ്! കളിമണ്ണ് കൊണ്ട് ഉണ്ടാക്കപ്പെട്ട കല്ലുകളുടെ ഭിത്തി! അതിന് മീതെ തേപ്പില്ല. മൂന്ന് മുഴം ആഴമുള്ള അടിത്തറ! അതില്‍ കല്ല് നിറക്കപ്പെട്ടിരിക്കുന്നു. തറയില്‍ വിരിപ്പിന് പകരം കല്ലുകള്‍ പാകിയിരിക്കുന്നു. കൂട്ടത്തില്‍ ഈന്തപ്പനയുടെ ഇലകളും വിതറയിട്ടുണ്ട്. തിണ്ണയും മുറ്റവുമില്ല. മിഹ്റാബ്, മിനാരം, ഖുബ്ബ, വുദൂഘാന, മൂത്രപ്പുര ഒന്നുമില്ല. പടിഞ്ഞാറും വടക്കും കിഴക്കുമായി മൂന്ന് വാതിലുകള്‍ ഉണ്ട്. മൂന്ന് പടികളുള്ള മരത്തിന്‍റെ ഒരു മിമ്പറുമുണ്ട്. 

എന്നാല്‍ ബാഹ്യമായ സൗന്ദര്യ ഭംഗികളില്‍  നിന്നും ഒഴിവായിരുന്നിട്ടും അതിന്‍റെ ആന്തരിക മേന്മകള്‍ കേള്‍ക്കേണ്ടതുതന്നെയാണ്. തിരുനബി (സ)യുടെ ആത്മീയ ശിക്ഷണശാലയും സൈന്യസങ്കേതവും നീതിപീഠവും പൊതുഖജനാവും വിദ്യാര്‍ത്ഥികളുടെ പ്രഥമ പാഠശാലയും താമസസ്ഥലവും എല്ലാം ഈ മസ്ജിദാണ്. വ്യത്യസ്ത ഗോത്രക്കാരെ സ്വീകരിക്കപ്പെടുന്നതും ലോകഭരണാധികാരികള്‍ക്ക് പ്രബോധന കത്തുകള്‍ എഴുതപ്പെടുന്നതും വിവിധ സംഘങ്ങള്‍ കൂട്ടംകൂട്ടമായി വന്ന് ഇസ്ലാം സ്വീകരിക്കുന്നതും മാതൃകായോഗ്യമായ ഒരു ഇസ്ലാമിക സമൂഹത്തെ രൂപപ്പെടുത്തുന്നതിനുള്ള ആലോചനകള്‍ നടക്കുന്നതും ഇവിടെത്തന്നെ. സന്ദര്‍ശനത്തിന് വേണ്ടി ലോകത്തെവിടെ നിന്നും യാത്രചെയ്ത് വരാന്‍ അനുവാദമുള്ള പള്ളികളില്‍ ഒന്നാണിത്. സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് നിര്‍മ്മിക്കപ്പെട്ട കിസ്റയുടെ കൊട്ടാരത്തിലെ നമസ്ക്കാരത്തിന് ലഭിക്കുന്ന പ്രതിഫലത്തെക്കാള്‍ ആയിരം മടങ്ങ് പ്രതിഫലം കൂടുതല്‍ ലഭിക്കുന്നതാണ്  ഈ കൂരയിലുള്ള നമസ്ക്കാരം. മഹാപാപിയായ മുസ്ലിമും കാണുമ്പോള്‍ കണ്‍കുളിരണിയുന്ന 'സ്വര്‍ഗ്ഗീയപൂവനം' ഈ മസ്ജിദിനുള്ളിലെ മിമ്പറിന്‍റെയും എന്‍റെ പ്രിയന്‍റെ ഭവനത്തിലും ഇടയിലാണ്. ഇതുപോലൊരു പൂവനമുണ്ടാക്കാന്‍ കൈസറിന്‍റെ കോടിക്കണക്കിന് ദീനാറിന് കഴിഞ്ഞിട്ടില്ല. 

പെട്ടെന്ന് എന്‍റെ സങ്കല്‍പ്പിക ദൃഷ്ടികള്‍ ചരിത്രത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് തിരിഞ്ഞു. ഇതൊരു സാധാരണ ഭൂമിയായിരുന്നു. ഒരുഭാഗത്ത് കുറേ ഈന്തപ്പന വൃക്ഷങ്ങള്‍, മറുഭാഗത്ത് കുറച്ച് ഖബറുകള്‍. നടുഭാഗത്ത് ഈന്തപ്പഴം ഉണക്കാന്‍ വിരിക്കുന്ന സ്ഥലം. നജ്ജാര്‍ ഗോത്രത്തിലെ രണ്ട് അനാഥരുടെ ഭൂമിയായിരുന്നു ഇത്. അവരുടെ ഈ സ്വത്ത് മുഴുവന്‍ പകരമൊന്നുമില്ലാതെ പ്രിയനായകന്‍ സ്വീകരിക്കണമെന്ന് നിഷ്കളങ്കമായി അപേക്ഷിച്ചു. പക്ഷേ, തങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം പത്ത് ദീനാര്‍ വിലനല്‍കി. നിരവധി സൗഭാഗ്യങ്ങളെപ്പോലെ ഈ മഹാഭാഗ്യവും പ്രവാചകന്‍റെ ആതിഥേയന്‍ അബൂഅയ്യൂബ് അന്‍സാരി (റ)ക്കാണ് ലഭിച്ചത്. വൃക്ഷങ്ങള്‍ മുറിച്ചു, ഖബറുകള്‍ കുഴിച്ചുമാറ്റി, ഭൂമി നേരെയാക്കി മസ്ജിദ് നിര്‍മ്മാണം ആരംഭിച്ചു. ഇരുലോക നായകനും സ്വഹാബത്തിന്‍റെ തോളുരുമി നിര്‍മ്മാണത്തില്‍ പങ്കെടുത്തു. ഒരാള്‍ മണ്ണ് ചുമന്നുകൊണ്ടുവരുന്നു, മറ്റൊരാള്‍ കല്ലെടുത്തു നടക്കുന്നു, വേറൊരാള്‍ തടിമുറിക്കുന്നു, കുട്ടികള്‍ ഇലകള്‍ കൂട്ടുന്നു, യുവാക്കള്‍ അടിവാരം കുഴിക്കുന്നു, ഒരാള്‍ തൂണുസ്ഥാപിക്കുന്നു, മറ്റൊരാള്‍ ജോലിക്കാര്‍ക്ക് ജലപാനം നടത്തുന്നു. ചുരുക്കത്തില്‍ അത്ഭുതകരമായ ഒരു സാഹചര്യം. ആത്മാവിനെ പിടിച്ചുകുലുക്കുന്ന കാഴ്ച, പെരുന്നാള്‍ പ്രതീതി. എല്ലാവരും സസന്തോഷം ഉത്തമഈരടികള്‍ പാടി പണിചെയ്യുന്നു. നായകന്‍ അതുമായി സഹകരിച്ച് പാടുന്നു. "അല്ലാഹുവേ, ജീവിതം പരലോക ജീവിതം തന്നെയാണ്. അന്‍സാര്‍-മുഹാജിറുകള്‍ക്ക് നീ പൊറുത്ത് കൊടുക്കേണമേ!" 

മസ്ജിദ് നിര്‍മ്മാണം പൂര്‍ത്തിയായി. തറവിരിച്ചിട്ടില്ല. വാതിലോ, ജനലുകളോ വിളക്കോ ഇല്ല. പക്ഷേ, ജമാഅത്ത് നമസ്ക്കാരത്തിന് മുടക്കമില്ല. മഴപെയ്യുമ്പോഴുള്ള ചെളികാരണം അകത്തിരിക്കാന്‍ പ്രയാസമുണ്ട്. എന്നാല്‍ മണിമാളികകളില്‍ ലഭിക്കാത്ത മനഃശാന്തി ഇതിനുള്ളിലുണ്ട്. അകത്തുകടന്നാലുടന്‍ അദൃശ്യമായ ഗാംഭീര്യത്തിന്‍റെ പുതപ്പ് പുതക്കപ്പെടുകയായി. അതിലൂടെ മനസ്സുകള്‍ സ്വയം തന്നെ പടച്ചവന്‍ പൊരുത്തപ്പെട്ടതായ പ്രവര്‍ത്തനത്തിലേക്ക് വലിക്കപ്പെടുന്നു. എല്ലാ ആരാധനകളിലും നവനൂതന ആനന്ദം അനുഭവപ്പെടുന്നു. 

ഞാനറിയാതെ പറഞ്ഞുപോയി: 

'അനുഗ്രഹീതവും ഹൃദയാകര്‍ഷവുമായ ഈ കൂരയുടെ മുന്നില്‍ സ്വര്‍ണ്ണവും വെള്ളിയും മേന്മയേറിയ പട്ടുകളും നിറഞ്ഞ കിസ്റ-കൈസറിന്‍റെ കൊട്ടാരങ്ങള്‍ ഒന്നുമല്ല തന്നെ!!'

പ്രഥമ ഇസ്ലാമിക പാഠശാല; സുഫ്ഫ

നജ്റാനിലെ ബനൂഹര്‍ബ് ഗോത്രക്കാര്‍ ഹി: 9-ല്‍ ഇസ്ലാം സ്വീകരിക്കാന്‍ നബവീ ദര്‍ബാറില്‍ ഹാജരായി. മസ്ജിദുനബവിയുടെ പുറത്ത് വടക്കുഭാഗത്ത് അവര്‍ ഒരു മേല്‍ക്കൂര കണ്ടു. എന്താണെന്ന് അവര്‍ക്ക് മനസ്സിലായില്ല. കയറിനോക്കിയപ്പോള്‍ മനസ്സിലായി, ഇത് രിസാലത്തിന്‍റെ വിശുദ്ധ തുണിത്തുമ്പിനെ മുറുകെ പിടിച്ച സമുന്നതരും അനുഗൃഹീതരുമായ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലാണ്. അടിസ്ഥാനപരമായും കുടുംബപരമായും  ഭൗതിക സാധനസാമഗ്രികള്‍ ഒന്നുമില്ലാത്തവരല്ല. പക്ഷേ തൗഹീദിന്‍റെ രസാനുഭൂതിയില്‍ ലഹരിപിടിച്ചതിനാല്‍ അവര്‍ സമ്പത്തും സൗകര്യങ്ങളും തൃണവത്ഗണിച്ച് തങ്ങളെ നബവീ ഇല്‍മിനും ദീനിഖിദ്മത്തിനുമായി വഖ്ഫ് ചെയ്തിരിക്കുന്നു. ഈ പട്ടണത്തില്‍ അവരുടെ ബന്ധുമിത്രാദികളോ ഭാര്യാമക്കളോ, കച്ചവട ഉദ്യോഗങ്ങളോ, പുരയും പറമ്പും ഒന്നുമില്ല. ശരീരം മറക്കാന്‍ ഒരു ചെറിയ പുതപ്പുണ്ട്. അത് കഴുത്തില്‍ കെട്ടിയിരിക്കുന്നു. നഗ്നത വെളിവാകുമെന്ന ഭയത്താല്‍ അതിനെ കൈ കൊണ്ട് പിടിച്ചിരിക്കുന്നു. (ബുഖാരി: 442 ാം ഹദീസ്) എന്നാല്‍ ഈ അവസ്ഥയിലും വൃത്തിയും വെടിപ്പും നന്നായി നിലനിര്‍ത്തിയിരുന്നു. ശരീരത്തില്‍ ദുര്‍ഗന്ധമില്ല. മുടി തിരിഞ്ഞുമറിഞ്ഞിട്ടില്ല. വസ്ത്രത്തിലും ശരീരത്തിലും അഴുക്ക് പുരണ്ടിട്ടില്ല. അവരില്‍ ചിലര്‍ പകലിലെപ്പോഴെങ്കിലും കാട്ടില്‍ പോയി വിറക് കൊണ്ടുവന്ന് വില്‍ക്കുകയും കിട്ടുന്നതുകൊണ്ട് തനിക്കും കൂട്ടുകാര്‍ക്കും ഒരുനേരത്തെ ആഹാരം ശരിയാക്കുകയും ചെയ്യുന്നു. മറ്റുള്ളവര്‍ പൊതുവില്‍ നോമ്പുകാരാണ്. വെള്ളം കൊണ്ട് നോമ്പ് മുറിക്കും വിശപ്പ് അസഹനീയമായല്‍ പോലും ആരിലേക്കും കൈ നീട്ടുന്നതല്ല, അവസ്ഥ ആരോടും വിവരിക്കുന്നതുമല്ല. മറിച്ച് പ്രയാസം കുറക്കാന്‍ ഒരു ചെറിയ കല്ല് വയറ്റില്‍ കെട്ടുന്നു. ജമാഅത്ത് നമസ്ക്കാരത്തില്‍ ഒന്നാമത്തെ സ്വഫ്ഫില്‍ ഇവര്‍ നില്‍ക്കുന്നു. ചിലവേള നമസ്ക്കാരത്തിനിടയില്‍ ബലക്ഷയം കാരണം ചിലര്‍ മറിഞ്ഞുവീഴാറുണ്ട്. ഇത് കണ്ട് അന്യര്‍ ഇവര്‍ക്ക് ഭ്രാന്താണെന്ന് തെറ്റിദ്ധരിക്കുമത്രേ. ശേഷിയുള്ള മുസ്ലിംകള്‍ ഇടക്കിടക്ക് ഈന്തപ്പഴക്കുലകള്‍ കൊണ്ടുവന്ന് മസ്ജിദില്‍ തൂക്കിയിടുമ്പോള്‍ അവര്‍ അതില്‍ നിന്നും ഭക്ഷിക്കുന്നതാണ്. രണ്ട് ദിവസമെങ്കിലും പട്ടിണികിടക്കുന്നത് അവരുടെ പതിവാണ്. ചില രാത്രികളില്‍ ലോകനായകന്‍ (സ) ഇവര്‍ക്ക് ആഹാരം നല്‍കുന്നതിന് മുഹാ ജിര്‍-അന്‍സാരികളെ ഏല്‍പ്പിക്കും തങ്ങളെ ആരെങ്കിലും ക്ഷണിക്കുകയോ തങ്ങളുടെ അരികില്‍ ആഹാരം വല്ലതും വരികയോ ചെയ്താല്‍ തങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഇവരെ എല്ലാവരെയും കൂട്ടത്തില്‍ കൂട്ടുന്നതാണ്. പകലുകളില്‍ ഇവര്‍ പ്രിയങ്കരനെ പൊതിഞ്ഞിരിക്കുകയും തിരുനാവില്‍ നിന്നും അടര്‍ന്നുവീഴുന്ന മണിമുത്തുകളെ പെറുക്കിയെടുത്ത് സൂക്ഷിക്കുകയും ചെയ്യുന്നതാണ്, ഇരവുകളില്‍ നാഥനുമുന്നില്‍ ദിക്റ്, തിലാവത്ത്, ദുആ നമസ്ക്കാരങ്ങളില്‍ മുഴുകും. ചിലര്‍ വിവാഹിതരായി ഇവിടെത്തന്നെ വീട് കൂടിക്കഴിഞ്ഞു. എന്നാല്‍ നാനൂറോളം വരുന്ന ബഹുഭൂരിഭാഗവും ഇതേപട്ടിണി പരിവട്ടങ്ങളില്‍ സുഖ-സന്തോഷങ്ങളെക്കാള്‍ രസം കണ്ടെത്തിയിരിക്കുകയാണ്. ഈ തണലില്‍ സാധാരണ കഴിയുന്നവരുടെ എണ്ണം പത്തിനും ഇരുപതിനും ഇടയിലാണ്. ഇവരില്‍ എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് 'ഖുര്‍റാഅ്' എന്നുപറയപ്പെടുന്നു. അവരെ വിവിധ സമയങ്ങളില്‍ ഖുര്‍ആനിക സന്ദേശങ്ങളുടെ പ്രചരണത്തിനായി വിവിധസ്ഥലങ്ങളിലേക്ക് ആവശ്യാനുസരണം അയക്കാറുണ്ട്. ഹിജ്റ 3-ല്‍ സഫര്‍ മാസം റഅല്‍-ദക്വാന്‍ ഗോത്രങ്ങളിലേക്ക് പോയി ശഹാദത്ത് വരിച്ച 39 പേരടങ്ങുന്ന ഖുര്‍റാഉകളുടെ സംഘം ഈ അനുഗ്രഹീതസംഘത്തില്‍ പെട്ടവരായിരുന്നു.

സയ്യിദുനാ ഉബാദതുബ്നു സാമിത് (റ) അവരുടെ മുഴുവന്‍ സമയ ഉസ്താദാണ്. അവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കലാണ് അദ്ദേഹത്തിന്‍റെ പ്രധാനജോലി. ശിഷ്യരില്‍ വിവിധ ദേശക്കാരും ഭാഷക്കാരുമുണ്ട്. തൗഹീദിന്‍റെ പൂച്ചട്ടിയില്‍ അവരെല്ലാവരെയും ചേര്‍ത്തുനിര്‍ത്തിയിരിക്കുകയാണ്. അതെ, ഇറാനിലെ സല്‍മാനും റോമിലെ സുഹൈബും ഹബ്ശയിലെ  ബിലാലും ഔസിലെ അബൂഹുറയ്റയും അവരിലുണ്ട്. ഇഖ്ബാലിന്‍റെ വാക്കുകളില്‍ "കീറിപ്പറിഞ്ഞ തുണികളുടുത്ത ഇവരുടെ മനക്കരുത്ത് അപാരം തന്നെ. കക്ഷത്ത് തിരുകിയ അവരുടെ കരങ്ങള്‍ അത്ഭുതം നിറഞ്ഞതാണ്. അവരെകാണാന്‍ നമ്മുടെ കണ്ണ് കൊതിക്കുന്നു. അതെ, ഈ മൂലയില്‍ ഒതുങ്ങിയവരാണ് ഇസ്ലാമിക സമൂഹത്തിന്‍റെ പ്രഭാകേന്ദ്രം!"

ചുരുക്കത്തില്‍ ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ പാഠശാലയാണിത്. മൗലാന സയ്യിദ് അബുല്‍ ഹസന്‍അലി നദ്വി (റ) യുടെ വാക്കുകളില്‍, ലോകമഖിലം പരന്ന് കിടക്കുന്ന, വിശ്വാസവും മാര്‍ഗവും ശരിയായ ലക്ഷോപലക്ഷം മദ്റസകളുടെ കണ്ണികള്‍ ചെന്നുചേരുന്നതും അവിടെ തന്നെയാണ്.

مولاي صلي وسلم دائمًا أبدا 

على حبيبك خير الخلق كلهم

🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്ന രചനകള്‍: 
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍ ആശയം, വിവരണം) : 650 
രിയാളുല്‍ ഖുര്‍ആന്‍ 
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300 
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110 
നബവീ സദസ്സുകള്‍ : 90 
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180 
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240 
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80 
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300 
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240 
വിശ്വ നായകന്‍ : 130 
പ്രവാചക പത്നിമാര്‍ : 70 
പ്രവാചക പുത്രിമാര്‍ : 50 
നബവീ നിമിഷങ്ങള്‍ : 25 
പ്രവാചക പുഷ്പങ്ങള്‍ : 40 
മദനീ ജീവിത മര്യാദകള്‍ : 45 
കാരുണ്യ നബി : 20 
ഇസ്ലാം എന്നാല്‍ എന്ത്.? : 80 
അല്ലാഹു : 30 
മുസ്ലിം ഭാര്യ : 40 
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50 
ഇസ്ലാമിലെ വിവാഹം : 20 
അഖീഖയും ഇതര സുന്നത്തുകളും : 15 
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35 
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25 
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) : 80 
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40 
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ : 60 
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20 
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50 
രിഫാഈ ലേഖനങ്ങള്‍ : 25 
ഇലാഹീ ഭവനത്തിലേക്ക് : 40 
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25 
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45 
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40 
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40 
കാര്‍ഗുസാരി രണ്ടാം ഭാഗം : 35 
മുസ്ലിം വ്യക്തി നിയമം : 30 
ദൃഷ്ടി സംരക്ഷണം : 30 
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20 
ഇസ്ലാമും മാനവ സാഹോദര്യവും : 30 
മനുഷ്യത്വം മരിച്ചിട്ടില്ല : 24 
വിശ്വസ്തതയും വഞ്ചനയും : 20 
സ്നേഹമാണ് സന്ദേശം : 20 
എന്‍റെ പഠന കാലം : 20 
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20 
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15 
ബുഖാറയിലൂടെ : 15 
നിസാമുദ്ദീന്‍ ഔലിയ : 50 
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50 
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50 
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50 
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15 
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍, നിഷ്കളങ്ക സ്നേഹം : 50 
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ : 30 
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15 
നസീഹത്തുല്‍ മുസ്ലിമീന്‍ : 20 
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25 
അശ്ലീലതയ്ക്കെതിരെ... : 60 
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ : 
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) : 
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും : 
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് : 
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80 
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80 
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50 
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40 
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000 
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍) 
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) 
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍) 
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍) 
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക: 

ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍, സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

വിളിക്കൂ...

http://wa.me/+918606261616 
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 








സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.! 
ഇസ് ലാമിക ശരീഅത്ത് : 
ഒരു പഠനം. 
വിശ്വാസം, ആരാധന, ഇടപാടുകള്‍, പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം, ദീനീ സേവനം, രാഷ്ട്രീയം, ഭരണം, ആത്മ സംസ്കരണം തുടങ്ങിയ വിഷയങ്ങളടങ്ങിയ ഉത്തമ രചന.! വിഷയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം. വളരെ ലളിതമായ വാചക - ശൈലികളില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ വലിയൊരു പ്രത്യേകതയാണ്. 
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി 
അവതാരിക: അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
സയ്യിദ് ഹസനി അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ ഇനി സ്വഹാബയിലൂടെ നേരിട്ട് നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക: 
SWAHABA FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...