Thursday, November 9, 2017

☂ *മാനവികതയുടെ വക്താക്കളാകുക.* ☂ *മൗലാനാ സയ്യിദ് ബിലാല്‍* *ഹസനി നദ് വി* വിവ: *ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി* (ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് എക്സിക്യുട്ടീവ് മെമ്പര്‍)

 *മാനവികതയുടെ വക്താക്കളാകുക.* 
*മൗലാനാ സയ്യിദ് ബിലാല്‍*
*ഹസനി നദ് വി*
വിവ: *ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി*
(ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്
എക്സിക്യുട്ടീവ് മെമ്പര്‍)
നാം മനുഷ്യര്‍ ഒരു സാമൂഹ്യ ജീവിയാണ്. നാമെല്ലാവരും പരസ്പരം ആവശ്യമുള്ളവരാണ്. ഇവിടെ ഒറ്റയ്ക്ക് ആരെയും ആവശ്യമില്ലാത്ത വിധം ജീവിക്കുക സാധ്യമല്ല. വസ്ത്രം, ആഹാരം, ചികില്‍സ എന്നിങ്ങനെ നമ്മുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നാം പരസ്പരം ആവശ്യക്കാരാണ്.
നമുക്ക് ധാരാളം ആളുകള്‍ ഉപകാരം ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തിലാണ് നമ്മളീ ലോകത്ത് സന്തോഷത്തോടെ ജീവിച്ച് കൊണ്ടിരിക്കുന്നത്. ഈ സമയത്ത് നാം എടുക്കേണ്ട ഒരു തീരുമാനമാണ് എപ്രകാരം എനിക്ക് മറ്റുള്ളവര്‍ പ്രയോജനപ്പെടുന്നോ ഞാനും മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്നതാണ്. നാം മനുഷ്യരാണ്. പടച്ചവന്‍റെ പടപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമുള്ളവരാണ്. മൃഗങ്ങള്‍ പോലും പരസ്പരം സഹകരിക്കുകയും അവരുടെ ആവശ്യം പരസ്പരം നിര്‍വ്വഹിക്കുകയും ചെയ്യുന്നു. മൃഗങ്ങളില്‍ ഏറ്റവും മോശപ്പെട്ട മൃഗങ്ങളുടെ സ്വഭാവമാണ് തന്‍റെ ആളുകളെ അല്ലെങ്കില്‍ മറ്റുള്ളവരെ കടിക്കുകയും കുരയ്ക്കുകയും ചാടുകയും തുള്ളുകയും ചെയ്യല്‍. ഇത്തരുണത്തില്‍ മനുഷ്യരായ നാം അതില്‍ നിന്നെല്ലാം ഉയര്‍ന്ന് മറ്റുള്ളവരെ കാണുമ്പോള്‍ സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും ആദരവിന്‍റെയും അവസ്ഥ നമ്മളില്‍ ഉണ്ടായിത്തീരാന്‍ പരിശ്രമിക്കല്‍ നമ്മുടെ മേല്‍ ബാധ്യതയാണ്. സഹോദരങ്ങളെ,
നാം ഒരു മഹത്തായ രാജ്യത്ത് താമസിക്കുന്നവരാണ്. ഇന്ത്യാ മഹാ രാജ്യം. വ്യത്യസ്ഥ മതസ്ഥര്‍, ജാതികള്‍, ഭാഷക്കാര്‍, പല രീതിയിലുള്ള ആളുകള്‍ നിറഞ്ഞ് നില്‍ക്കുന്ന പ്രദേശമാണ് ഇന്ത്യാ മഹാ രാജ്യം. ഇവിടെ നമ്മള്‍ പരസ്പരം തിരിച്ചറിഞ്ഞ് മനസ്സിലാക്കിയാല്‍ മാത്രമേ നമുക്ക് ശാന്തിയോട് കൂടിയും സമാധാനത്തോട് കൂടിയും ജീവിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ നാം ഇന്ന് മറ്റുള്ളവരെ മനസ്സിലാക്കുന്നത് പോകട്ടെ, അടിസ്ഥാനപരമായി പോലും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തയ്യാറാകുന്നില്ല. മറ്റുള്ള മതസ്ഥര്‍ എങ്ങനെയുള്ളവരാണ് - അവരുടെ വിശ്വാസ ആദര്‍ശങ്ങള്‍ അവരുടെ സന്ദേശങ്ങള്‍ എന്താണെന്ന് മനസ്സിലാക്കുന്ന കാര്യം ഇരിക്കട്ടെ, അവര്‍ മനുഷ്യരാണ് എന്ന ചിന്താഗതി പോലും ഇല്ലാതായിരിക്കുന്നു. ആകപ്പാടെ മനുഷ്യര്‍ എന്ന് പറഞ്ഞാല്‍ ഞാനും ഞാനുമായി ബന്ധപ്പെട്ട കുറച്ചാളുകളും. ഈ ഭൂമിയില്‍ കഴിയേണ്ടവര്‍ ഞാന്‍ തീരുമാനിക്കുന്ന ആളുകളായിരിക്കണമെന്ന ധാരണ നമുക്കിടയില്‍ ഉണ്ടായിരിക്കുന്നു. ആകയാല്‍ നാം ഏറ്റവും അടിസ്ഥാനപരമായി കുറഞ്ഞ പക്ഷം, മറ്റുള്ളവരെ പടച്ചവന്‍റെ സൃഷ്ടികളാണ്, അവന്‍റെ അടിമകളാണ്, നമ്മുടെ സഹോദരങ്ങളാണ് എന്ന് തിരിച്ചറിയണം. ഈ തിരിച്ചറിവിലൂടെ നമുക്കിടയില്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും അവസ്ഥ സംജാതമാകുന്നതാണ്.
നാം പരസ്പരം തിരിച്ചറിയുകയും മറ്റുള്ളവരുടെ കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യണം. ഈ ലോകം ഒരു വീടിന് തുല്യമാണ്. ഈ ലോകത്തുള്ള വിവിധ സ്ഥലങ്ങളും വിവിധ മതസ്ഥരും ഭാഷക്കാരും നാട്ടുകാരും ഒരു വീട്ടിലെ മുറികള്‍ക്ക് തുല്യമാണ്. വീട്ടില്‍ നമുക്ക് സ്വന്തമായിട്ട് മുറി ഉണ്ടാകും. നമ്മുടെ സ്വകാര്യനിമിഷങ്ങള്‍ ആ മുറിയില്‍ ചിലവഴിക്കാറുമുണ്ട്. ആ മുറിയുടെ വൃത്തിയും വെടിപ്പും നാം കാര്യമായി ശ്രദ്ധിക്കാറുണ്ട്. പക്ഷെ, ആ മുറിയെ മാത്രം ചുറ്റിപ്പറ്റി നാം കഴിയാറില്ല. പ്രാധാന്യത്തോടെ ആ മുറിയെ നാം നോക്കുമെങ്കിലും വീടിന്‍റെ മറ്റു ഭാഗങ്ങള്‍ നാം തിരിച്ചറിയുകയും അതിന്‍റെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും കുറവുകള്‍ പരിഹരിക്കാന്‍ നാം ശ്രദ്ധിക്കുകയും ചെയ്യും. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ നമ്മുടെ സ്വകാര്യ മുറിയുടെ മഹത്വം ആ വീടിന്‍റെ ബലവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
വീടിന്‍റെ മറ്റ് സ്ഥലങ്ങള്‍ ബലഹീനമാണെങ്കില്‍ നമ്മുടെ സ്വകാര്യ മുറിക്കും യാതൊരു ഉറപ്പുമില്ല.
ഈ രീതിയില്‍ സഹോദരങ്ങളെ, ഈ ലോകത്ത് താമസിക്കുന്ന നാം വിവിധ മതസ്ഥരായ വിവിധ ഭാഷയും വിവിധ ദേശക്കാരുമായ നാം പരസ്പരം മറ്റുള്ളവരെ തിരിച്ചറിയുക.
നമുക്ക് ഒരു സ്വകാര്യമായ മത വീക്ഷണവും ദര്‍ശനവും ഉണ്ട്. അത് വളരെ ഉയര്‍ന്ന കാര്യവുമാണ്. അതിനെ നാം പഠിക്കാനും പകര്‍ത്താനും നിയമത്തിനുള്ളില്‍ നിന്ന് കൊണ്ട് പ്രചരിപ്പിക്കാനും നമുക്ക് പൂര്‍ണ്ണമായ അവകാശമുണ്ട്. എന്നാല്‍ നാം നമ്മുടെ ഭാഷയെ, നമ്മുടെ നാടിനെ വളരെ ആദരിക്കണം. ബഹുമാനിക്കണം.
എന്നാല്‍ മറ്റ് മതസ്ഥരും മറ്റ് നാട്ടുകാരും മറ്റ് പ്രദേശക്കാരുമായും നമുക്ക് ബന്ധം വേണം. അവരെയും നാം തിരിച്ചറിയണം.
അവരോട് നാം ഇണക്കമുള്ളവരായിത്തീരണം.
ഒരു കാലമുണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ മതത്തില്‍ ഉറച്ച് നില്‍ക്കുന്നതോടുകൂടി തന്നെ ഒരു നാട്ടുകാര്‍ എന്ന നിലയ്ക്ക് ഇണങ്ങിക്കഴിയുമായിരുന്നു. വിദേശത്ത് എവിടെയെങ്കിലും വെച്ച് നാട്ടുകാരെ, സംസ്ഥാനക്കാരെ, ഭാരതീയരെ കണ്ട് മുട്ടിയാല്‍ വലിയ സന്തോഷവും ഇണക്കവും നമുക്ക് ഉണ്ടായിത്തീരുമായിരുന്നു. പക്ഷെ, ഈ ഒരു കാര്യത്തില്‍ കുറഞ്ഞ രീതിയില്‍ മറ്റുള്ളവരെ കണ്ടാല്‍ മുരളുകയും മൂളുകയും അസ്വസ്ഥമാകുകയും ചെയ്യുന്ന അന്തരീക്ഷം ഉണ്ടായിരിക്കുന്നു. ഇത് നമ്മുടെ മാനവികമായ അവസ്ഥയെ തകര്‍ക്കുന്ന കാര്യമാണ്. അത് കൊണ്ട് ഈ ഒരു കാര്യം പരസ്പരമുള്ള ഇണക്കം, നമ്മുടെ ചെറിയ മുറികളോട് കൂടിത്തന്നെ വലിയ വീടിനെപ്പറ്റിയും ചിന്തിക്കല്‍, അവിടെ ഒരു സമാധാന അന്തരീക്ഷം ഉണ്ടാകാന്‍ പരിശ്രമിക്കല്‍ നമ്മുടെ ബാധ്യതയാണ്. മയത്തിന്‍റെ പ്രകൃതി നാം ഉണ്ടാക്കിയെടുക്കേണ്ടതായിട്ടുണ്ട്. ക്ഷോഭത്തിന്‍റെ അവസ്ഥ നാം ഇല്ലാതാക്കണം.
ഇന്ന് ലോകത്ത് മതത്തിന്‍റെ പേര് പറഞ്ഞ് മയത്തിന്‍റെ സ്വഭാവം ഇല്ലാതാകുകയും ക്ഷോഭത്തിന്‍റെ അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഓരോ മതസ്ഥരും ചൂടന്മാരും ക്ഷോഭിക്കുന്നവരും തൊട്ടുകഴിഞ്ഞാല്‍ പൊട്ടിത്തെറിക്കുന്ന ഒരു പ്രത്യേക ജീവികളായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇവിടെ മറ്റെന്തെങ്കിലും ഒരു ചെറിയ കുഴപ്പം ഉണ്ടാകാന്‍ ഒരു തീപ്പൊരി മാത്രം ഉയര്‍ന്നാല്‍ മതി, അത് വലിയ അഗ്നിഗോളമായി മാറി ഒരു പ്രദേശത്തെ മുഴുവന്‍ നക്കിത്തുടയ്ക്കും. ഇന്ന് നാടിന്‍റെയും ലോകത്തിന്‍റെയും വലിയ ഒരു ഭീഷണിയായി മാറിക്കഴിഞ്ഞിരിക്കുന്നു ക്ഷുഭിതമായ ഈ അവസ്ഥ. ഈ വിഷയത്തില്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തെറ്റിദ്ധാരണകള്‍ പരത്തിക്കൊണ്ടിരിക്കുന്നു. ആ മതസ്ഥര്‍ അങ്ങനെയാണ്. ഈ മതസ്ഥര്‍ ഇങ്ങനെയാണ്. അയല്‍വാസിയെ സൂക്ഷിച്ചുകൊള്ളണം. കൂട്ടത്തില്‍ നടക്കുന്നവന്‍ കൊള്ളില്ല. ഇതെല്ലാം പറഞ്ഞുകൊണ്ട് തെറ്റിദ്ധാരണകള്‍ വളര്‍ത്തുകയാണ്. ദൗര്‍ഭാഗ്യവശാല്‍ ഈ തെറ്റിദ്ധാരണക്ക് മൃഗീയമായ പീഢനം ഏല്‍ക്കേണ്ടി വരുന്നത് ഇസ് ലാമിനും
മുസ് ലിംകള്‍ക്കുമാണെന്നത് നഗ്നമായ സത്യമാണ്. ഇസ്ലാം തീവ്രവാദമാണ്. ഭീകരതയാണ്.
മുസ് ലിംകള്‍ എന്നാല്‍ തൊട്ടാല്‍ പൊട്ടാന്‍ നടക്കുന്ന ആളുകളാണ്. വളരെ മോശപ്പെട്ട ആളുകളാണ് എന്ന പ്രചാരണം വളരെ പ്രചണ്ഠമായ നിലയില്‍ ആസൂത്രിതമായ നിലയില്‍ രാഷ്ട്രീയ കക്ഷികളോടുകൂടി നടത്തപ്പെടുന്നു. സഹോദരങ്ങളെ, ഈ പ്രചാരണം നൂറ് ശതമാനം കളവാണ്. ശുദ്ധമായ നുണയാണ്. കരളുള്ള മുഴുവന്‍ ജന്തുക്കള്‍ക്കും ഉപകാരം ചെയ്യണം. പട്ടിക്ക് പോലും ഉപകാരം ചെയ്യണം. അതിലൂടെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്ന് പഠിപ്പിച്ച ഇസ് ലാം എങ്ങനെയാണ് മോശമായി പെരുമാറാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്.?
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വളരെ ഗൗരവമായ നിലയിലാണ് പരസ്പരമുള്ള കടമകളെ കുറിച്ച് ഉണര്‍ത്തിയിരിക്കുന്നത്. ഇവിടെ നാം ഒരു കാര്യം മനസ്സിലാക്കുക. മറ്റുള്ളവരുടെ പ്രചാരണം മുഖാന്തിരമോ അല്ലാതെയോ ഇസ്ലാമിനെ കുറിച്ച് നാം ശരിക്ക് പഠിക്കാത്തതിന്‍റെ പേരില്‍ നമുക്കിടയിലും ഇത്തരത്തിലുള്ള ഒരു തരം ദേഷ്യം പിടിച്ച അവസ്ഥ ഉണ്ടാകുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇസ്ലാമുമായി ഇത് ബന്ധമുള്ളതല്ല.
ഇസ്ലാമില്‍ നിന്നും അകന്നതിന്‍റെ പേരില്‍ ഉണ്ടായതാണ്. ഇസ്ലാം പഠിപ്പിക്കുന്നത് ഉയര്‍ന്ന ഗുണങ്ങളാണ്. മനുഷ്യത്വമാണ്. സ്നേഹവും എല്ലാവരുമായിട്ടുള്ള നല്ല ബന്ധവുമാണ് ദീന്‍ പഠിപ്പിക്കുന്നത്. അത് കൊണ്ട് നാം ഈ കാര്യത്തെ ശരിക്ക് മനസ്സിലാക്കുകയും തെറ്റിദ്ധാരണകള്‍ ധാര്‍മ്മികമായി മാറ്റാന്‍ പരിശ്രമിക്കുകയും വേണം.
സഹോദരങ്ങളെ, ഈ മഹത്തായ രാജ്യം പരസ്പരം സ്നേഹത്തിലും സഹകരണത്തിലും മുന്നോട്ട് നീങ്ങിയ കാലഘട്ടങ്ങളിലെല്ലാം ഈ രാജ്യത്തിന് വലിയ അഭിവൃദ്ധി ഉണ്ടായിട്ടുണ്ട്. എന്നാല്‍ പരസ്പരം കലാപങ്ങളും കുഴപ്പങ്ങളും ഉണ്ടായപ്പോഴെല്ലാം വലിയ നാശങ്ങളും നഷ്ടങ്ങളും സംഭവിച്ചു. ഈ രാജ്യം സ്വാതന്ത്യം പ്രാപിച്ചതിലൂടെ ഈ രാജ്യത്തിന്‍റെ സഹകരണത്തിന്‍റെ അടയാളമാണ് പ്രകടമായത്. പക്ഷെ, ഇന്ത്യ സ്വാതന്ത്യം പ്രാപിച്ചതിന് ശേഷം നിഗൂഢമായ ചില ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില ആളുകള്‍ വര്‍ഗ്ഗീയത ഇളക്കി വിടുകയുണ്ടായി. ഈ രാജ്യത്ത് ധാരാളം വര്‍ഗ്ഗീയ കലാപങ്ങള്‍ നടന്നു. 1950-60 കളില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ അരങ്ങേറുകയുണ്ടായി. ഈ അവസ്ഥ മുഴുവന്‍ രാജ്യത്തിനും നാശമാണെന്ന് മനസ്സിലാക്കിയ സ്വാതന്ത്ര്യ സമര സേനാനി കൂടിയായ *അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി* ഒരു പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി. അതിന്‍റെ പേരാണ് *പയാമെ ഇന്‍സാനിയത്ത്.*
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

2 comments:

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...