മാനവികത വളര്‍ത്തുക.!
ഡോ: ദാകിര്‍ ഹുസൈന്‍
(മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി)
http://swahabainfo.blogspot.com/2017/11/blog-post_56.html?spref=tw
നിങ്ങള്‍ ഓരോരുത്തരും രാഷ്ട്രീയ നഭോമണ്ഡലത്തിലെ നക്ഷത്രങ്ങളാണ്. ജനലക്ഷങ്ങളുടെ മനസ്സില്‍ നിങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. നിങ്ങള്‍ ഇവിടെ വന്നതിന്‍റെ അടിസ്ഥാനത്തില്‍ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഞങ്ങള്‍, വളരെ വേഗതയോടെ നിങ്ങളോട് ചില കാര്യങ്ങള്‍ പറയുകയാണ്:
ഇന്ന് രാജ്യത്ത് പരസ്പര വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും തീ നാളങ്ങള്‍ ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഈ രാജ്യത്ത് പുരോഗതിയുടെ പൂന്തോട്ടം വെച്ചുപിടിപ്പിക്കാന്‍ പരിശ്രമിക്കുന്നത് ഭ്രാന്തായിരിക്കും. മാന്യതയുടെയും മാനവികതയുടെയും അനുഗ്രഹീത ഭൂമിയായ ഇന്ത്യാ രാജ്യത്താകമാനം വിദ്വേഷങ്ങളുടെ ഈ തീജ്വാല പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ നന്മ നിറഞ്ഞ സന്തുലിതമായ പുതിയ പുഷ്പങ്ങള്‍ എങ്ങനെ പൊട്ടിമുളക്കാനാണ്.? മൃഗങ്ങളേക്കാളും തരംതാണ ഈ അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് മാനവ സ്വഭാവം എങ്ങനെ നന്നാക്കാന്‍ കഴിയും.? ജനസേവകരെ എങ്ങനെ ഉണ്ടാക്കാന്‍ സാധിക്കും.? മൃഗീയതയേക്കാള്‍ തരംതാഴ്ന്ന സാഹചര്യത്തില്‍ മാനവികതയെ എങ്ങനെ രക്ഷിക്കാന്‍ കഴിയും.?
എന്‍റെ വാക്കുകള്‍ കുറച്ച് കടുപ്പമായിപ്പോയെന്ന് എനിക്ക് തന്നെ തോന്നിപ്പോകുന്നു. എന്നാല്‍ നമ്മുടെ നാലുഭാഗത്തും പരന്നുകൊണ്ടിരിക്കുന്ന അപകടകരമായ അവസ്ഥയില്‍ ഇതിനേക്കാള്‍ കടുത്ത വാക്കും വളരെ മയമായിരിക്കും. കുഞ്ഞുങ്ങളോട് കരുണ കാട്ടുക എന്ന ബാലപാഠം പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ കഴിയുന്ന ഞങ്ങളുടെ പിഞ്ചുപൈതങ്ങളെ പോലും അരിഞ്ഞുവീഴ്ത്തുന്നതായ വാര്‍ത്തകള്‍ സഹിക്കാന്‍ കഴിയുന്നില്ല.
നമ്മുടെ ഈ രാജ്യത്തെ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞു: ഈ ലോകത്തേക്ക് ജനിച്ചുവീഴുന്ന ഓരോ കുഞ്ഞുങ്ങളും നല്‍കുന്ന സന്ദേശം, ഈശ്വരന്‍ മനുഷ്യവിഭാഗത്തില്‍ നിന്നും നിരാശപ്പെട്ടിട്ടില്ലായെന്നാണ്.! എന്നാല്‍ നാം മനുഷ്യരില്‍ നിന്നുതന്നെ നിരാശപ്പെട്ടുകഴിഞ്ഞു എന്നാണ് നമ്മുടെ അവസ്ഥ വിളിച്ചറിയിക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ഇവിടെ നിഷ്ഠൂരമായി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. പടച്ചവനെ ഓര്‍ത്ത് എല്ലാവരും ഒത്തൊരുമിച്ച് ഈ തീ അണയ്ക്കാന്‍ പരിശ്രമിക്കുക. തീ ആരാണ് കത്തിച്ചത്, എങ്ങനെയാണ് കത്തിയത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഗവേഷണം ചെയ്യേണ്ട സമയമല്ല ഇത്. എന്താണെങ്കിലും തീ കത്തിപ്പോയി. അതിനെ അണക്കുക എന്നതാണ് നമ്മുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. ഇവിടുത്തെ പ്രശ്നം ഈ സമുദായം ജീവിക്കണോ, ആ സമുദായം ജീവിക്കണോ എന്നതല്ല. നാം സംസ്കാര സമ്പന്നരായി ജീവിക്കണോ മൃഗീയമായി ജീവിക്കണോ എന്നുള്ളതാണ്. പടച്ചവനെ ഓര്‍ത്ത് ഈ രാജ്യത്ത് അടങ്ങിക്കിടക്കുന്ന സംസ്കാര സമ്പന്നമായ അടിത്തറയെ നാം ആരും തകര്‍ത്ത് എറിയരുതെന്ന് വളരെ സ്നേഹാദരങ്ങളോടെ ഉണര്‍ത്തുന്നു.!
(മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ: ദാകിര്‍ ഹുസൈന്‍ ന്യൂഡല്‍ഹിയിലെ
ജാമിഅ മില്ലിയ്യയുടെ സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടക്കമുള്ള പ്രധാന രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ക്ക് മുന്നില്‍ നടത്തിയ സ്വാഗത പ്രസംഗത്തില്‍ നിന്നുള്ള ഏതാനും വാചകങ്ങള്‍.!)








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation

No comments:
Post a Comment