Friday, December 1, 2017

8. അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) : ജീവിതവും സന്ദേശവും.! -ഃ വെള്ളിയാഴ്ച രാവ് ഃ-

8. അന്ത്യ പ്രവാചകന്‍ 
മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം)  
ജീവിതവും സന്ദേശവും.! 

-ഃ വെള്ളിയാഴ്ച രാവ് ഃ- 
http://swahabainfo.blogspot.com/2017/11/8_30.html?spref=tw

പ്രായം കുറഞ്ഞ സ്വഹാബി അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) വിവരിക്കുന്നു. എന്‍റെ മാതാപിതാക്കളെക്കാള്‍ എനിക്ക് പ്രിയങ്കരനായ കാരുണ്യനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ രാത്രിയിലെ ഇബാദത്ത് പതിവുകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ ഞാന്‍ ഉദ്ദേശിച്ചു. അങ്ങനെ എന്‍റെ മാതൃസഹോദരി ഉമ്മുല്‍ മുഅ്മിനീന്‍ മൈമുന (റ) യുടെ വീട്ടില്‍ ഞാന്‍ വന്നു. തങ്ങളുടെ വിരിപ്പിന്‍റെ വീതിയില്‍ തലവെച്ച് ഞാന്‍ ഉറങ്ങി. കുറച്ച് കഴിഞ്ഞ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വന്നു അതിന്‍റെ നീളത്തില്‍ തലവെച്ച് കിടന്ന് വിശ്രമിച്ചു. പാതിരാവില്‍ തങ്ങള്‍ മുഖം തടകിക്കൊണ്ട് ഉണര്‍ന്നു. ആലുഇംറാനിന്‍റെ അവസാന ആയത്തുകള്‍ പാരായണം ചെയ്തു. തൂക്കിയിട്ടിരുന്ന തോല്‍ പാത്രത്തില്‍ നിന്നും നന്നായി വുളൂഅ് ചെയ്തു. തുടര്‍ന്ന് നമസ്കരിക്കാന്‍ തുടങ്ങി. ഞാന്‍ വുളൂഅ് എടുത്ത് തങ്ങളുടെ ഇടത് ഭാഗത്ത് വന്നുനിന്നു. തങ്ങള്‍ എന്‍റെ തലയില്‍ കൈവെച്ച് ചെവി കറക്കിയപ്പോള്‍ ഞാന്‍ വലതുഭാഗത്ത് വന്നുനിന്നു. തങ്ങള്‍ ഈരണ്ടു റക്അത്ത് വീതം ആറുപ്രാവശ്യം നമസ്കരിച്ചു, അതായത് പന്ത്രണ്ട് റക്അത്ത് നമസ്കരിച്ച ശേഷം വിത്ര്‍ നമസ്കരിച്ചു. സുബ്ഹ് ബാങ്കിനെ കുറിച്ചറിയിക്കാന്‍ മുഅദ്ദിന്‍ വന്നപ്പോള്‍ രണ്ട് റക്അത്ത് ചുരുക്കി നമസ്കരിച്ചു, ജമാഅത്തിനായി മസ്ജിദിലേക്ക് യാത്രയായി. (ബുഖാരി 992)
വരൂ.. ചൊല്ലാം...
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍...!

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും രാവിലെയും വൈകുന്നേരവും പത്ത് പ്രാവശ്യം വീതം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍, അവന് ഖിയാമത്ത് നാളില്‍ എന്‍റെ ശഫാഅത്ത് ലഭിക്കുന്നതാണ്ڈ. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഖിയാമത്ത് നാളില്‍ എന്നിലേക്ക് ഏറ്റവും അടുത്തവന്‍ എന്‍റെമേല്‍ അധികമായി സ്വലാത്ത് ചൊല്ലിയവനായിരിക്കും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും എന്‍റെമേല്‍ ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍, അവന്‍റെ മേല്‍ അല്ലാഹു പത്ത് കാരുണ്യങ്ങള്‍ ചൊരിയുന്നതും, അവന്‍റെ പത്ത് പാപങ്ങള്‍ പൊറുക്കപ്പെടുന്നതും, പത്ത് സ്ഥാനങ്ങള്‍ ഉയര്‍ത്തപ്പെടുന്നതും, പത്ത് നന്മകള്‍ എഴുതപ്പെടുന്നതുമാണ്.


മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...