പരിശുദ്ധ ഖുര്‍ആന്‍: മഹത്വങ്ങളും കടമകളും.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(എക്സിക്യുട്ടീവ് മെമ്പര്‍,
ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
http://swahabainfo.blogspot.com/2017/12/blog-post_11.html?spref=tw
സര്‍വ്വ ലോക സ്രഷ്ടാവായ അല്ലാഹു മാനവ കുലത്തിന്‍റെ സന്മാര്‍ഗ്ഗ ദര്‍ശനത്തിനായി ധാരാളം സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ അതിപ്രധാനമായ ഒന്നാണ് വിശുദ്ധ വേദഗ്രന്ഥങ്ങളുടെ അവതരണം. ചരിത്രത്തിന്‍റെ വിവിധ ദിശാ സന്ധികളില്‍ മാനവ നന്മയ്ക്കായി ധാരാളം വേദങ്ങള്‍ നബിമാരിലൂടെ അല്ലാഹു അവതരിപ്പിച്ചു. അതില്‍ അന്തിമവും സമ്പൂര്‍ണ്ണവുമായ ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍.
അത് ലോകാവസാനം വരെയുള്ള മുഴുവന്‍ മാനവ രാശിക്കും മാര്‍ഗ്ഗ ദര്‍ശനവും സമുന്നത് സന്ദേശവുമാണ്. (സൂറത്തുല്‍ ബഖറ) ഗതകാല വേദ ഗ്രന്ഥങ്ങളുടെ സന്ദേശ സമാഹാരമാണ്. (സൂറത്തുല്‍ മാഇദ) അതിനെ അവതരിപ്പിച്ചത് സര്‍വ്വ ലോക പരിപാലകനാണ്. സമുന്നത മലക്കായ ജിബ്രീല്‍ (അ) ലൂടെ ഘട്ടംഘട്ടമായി ലോകാനുഗ്രഹി മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുമനസ്സില്‍ അത് അവതരിപ്പിച്ചു. (സൂറത്തുശ്ശുഅറാഅ്) അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) വാചക-കര്‍മ്മങ്ങളിലൂടെ അത് ലോകത്തിന് പഠിപ്പിച്ചു. (സൂറത്തുന്നഹ്ല്‍) സര്‍വ്വ ശക്തനായ അല്ലാഹു അതിന്‍റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു. (സൂറത്തുല്‍ ഹിജ്ര്‍) യാതൊരുവിധ അസത്യങ്ങളും അതില്‍ കലര്‍ന്നിട്ടില്ല. കലരുകയുമില്ല. (സൂറത്തു ഹാമീം സജദ) അതിനോ, അതിലെ ഒരു അദ്ധ്യായത്തിനോ തത്തുല്യമായ വല്ലതും കൊണ്ടുവരാനുള്ള വെല്ലുവിളി 1400 വര്‍ഷങ്ങളായി അത് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് വരെ അത് ആരും സ്വീകരിച്ചിട്ടില്ല. (സൂറത്തുല്‍ ബഖറ) ഒരു ഭാഗത്ത് വിജ്ഞാന ദാഹികളായ പണ്ഡിത പടുക്കളെ നവനൂതനങ്ങളായ വിജ്ഞാന മേഖലകളിലേക്ക് അത് വഴികാട്ടുമ്പോള്‍, മറു ഭാഗത്ത് ഒരു സാധാരണക്കാരന് പോലും അതിന്‍റെ സന്ദേശങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കുന്നു. (നിസാഅ്, ഖമര്‍) അവ ക്രമമായ മനസ്സോടെ പഠിക്കുന്നവരെല്ലാം വിളിച്ച് പറയും: ഇത് അത്ഭുതകരമായ സന്മാര്‍ഗ്ഗ ഗ്രന്ഥം തന്നെയാണ്. (സൂറത്തുല്‍ ജിന്ന്) രക്ഷിതാവിന്‍റെ ഭാഗത്ത് നിന്നുമുള്ള മഹത്തായ ഉപദേശവും മുഴുവന്‍ മാനസിക-ശാരീരിക രോഗങ്ങള്‍ക്ക് ശമനിയുമാണ് പരിശുദ്ധ ഖുര്‍ആന്‍. (സൂറത്ത് ഇബ്റാഹീം)
പുണ്യ ഹദീസുകളിലും പരിശുദ്ധ ഖുര്‍ആനിന്‍റെ മഹത്വങ്ങള്‍ ധാരാളമായി വിവരിക്കപ്പെട്ടിട്ടുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ് ജനങ്ങളില്‍ അത്യുത്തമന്‍ (ബുഖാരി) ഖുര്‍ആന്‍ കൊണ്ട് ജോലിയാകുന്നവര്‍ക്ക് ദിക്ര്‍ -ദുആകളില്‍ മുഴുകുന്നവരേക്കാള്‍ ശ്രേഷ്ഠമായ പ്രതിഫലം നല്‍കപ്പെടുന്നതാണ്. (തിര്‍മിദി) ഖുര്‍ആനില്‍ നിന്നും അല്പമെങ്കിലും പഠിക്കുകയോ പാരായണം നടത്തുകയോ ചെയ്യുന്നത് ഇതര ഭൗതിക അനുഗ്രഹങ്ങള്‍ കരസ്ഥമാക്കുന്നതിനേക്കാള്‍ ഉത്തമമാണ്. (മുസ് ലിം) ഖുര്‍ആന്‍ ബുദ്ധിമുട്ടി വിക്കിവിക്കി ഓതുന്നവന് രണ്ട് പ്രതിഫലം ലഭിക്കുന്നതാണ്. (ബുഖാരി) ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനും പ്രചാരണത്തിനും ഭാഗ്യം ലഭിച്ചവന്‍ അസൂയാര്‍ഹനായ അനുഗ്രഹീതനാണ്. (ബുഖാരി) ഖുര്‍ആനിനോടുള്ള കടമകള്‍ പാലിക്കുന്നവരെ ഇരുലോകത്തും അല്ലാഹു ഉയര്‍ത്തും. പാലിക്കാത്തവരെ അല്ലാഹു താഴ്ത്തും. (മുസ് ലിം) ഖുര്‍ആന്‍ ശരീഫിന്‍റെ ഓരോ അക്ഷരത്തിന്‍റെ പാരായണത്തിനും വമ്പിച്ച പ്രതിഫലം ലഭിക്കുന്നതാണ്. (തിര്‍മിദി) ഖുര്‍ആന്‍ പണ്ഡിതരുടെ മാതാ-പിതാക്കള്‍ പരലോകത്ത് ഉന്നത കിരീടം ധരിപ്പിക്കപ്പെടും. (അഹ് മദ്) ഖുര്‍ആന്‍ പണ്ഡിതര്‍ക്ക് പരലോകത്ത് പത്ത് പേര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ അനുമതി നല്‍കപ്പെടുന്നതാണ്. (അഹ്മദ്) മുസ്ലിം സമുദായത്തിന്‍റെ അന്തസ്സും മേന്മയും പരിശുദ്ധ ഖുര്‍ആനാണ്. (അബൂനുഐം) ചുരുക്കത്തില്‍ സര്‍വ്വ സമുന്നതമായ ഒരു ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍. അതിന്‍റെ വക്താക്കളായി അല്ലാഹു മുസ് ലിം സമുദായത്തെ തെരഞ്ഞെടുത്തു. ഒന്നുമല്ലാതിരുന്ന സ്വഹാബത്ത് മാതൃകാ സമൂഹമായി ഉയരാനുള്ള ഒരു പ്രധാന മാനദണ്ഡം ഖുര്‍ആന്‍ ശരീഫാണ്. പില്‍ക്കാലത്ത് മഹാത്മാക്കളുടെ മഹത്വത്തിന്‍റെ മുഖ്യ അടിസ്ഥാനവും ഖുര്‍ആന്‍ മജീദ് തന്നെ.! എന്നാല്‍ നാം ഇന്നത്തെ മുസ്ലിംകള്‍, ആ വിശുദ്ധ ഗ്രന്ഥത്തെ കൈ വെടിഞ്ഞിരിക്കുന്നു. നമ്മുടെ ഇന്നത്തെ അധഃപതനത്തിന്‍റെ അടിസ്ഥാന കാരണങ്ങളിലൊന്ന് ഖുര്‍ആന്‍ കരീമിനോടുള്ള അവഗണനയാണ്. മര്‍ഹൂം ഇഖ്ബാല്‍ പറഞ്ഞത് തികച്ചും സത്യം തന്നെ: ആധുനിക മുസല്‍മാനേ, മുന്‍ഗാമികള്‍ പരിശുദ്ധ ഖുര്‍ആനിനെ മുറുകെ പിടിച്ച് ജയിച്ചുയര്‍ന്നെങ്കില്‍ ഇന്ന് ഇതേ ഗ്രന്ഥത്തെ കൈയ്യൊഴിഞ്ഞതിലൂടെ നീ തകര്‍ന്ന് കൊണ്ടിരിക്കുന്നു.
യാതൊരു വിധ തിരിമറികളും നടക്കാത്ത ഒരേയൊരു വിശുദ്ധ ഗ്രന്ഥവുമായി ബന്ധപ്പെടാനുള്ള മഹാഭാഗ്യം ലഭിച്ചിട്ടും ആ ഗ്രന്ഥത്തെ വലിച്ചെറിഞ്ഞ് നാശകരമായ വാറോലകളുടെ പിന്നാലെ പായുന്ന ഭാഗ്യം കെട്ട ഒരു സമുദായം ആരാണ് എന്ന ഒരു മഹാന്‍റെ ചോദ്യം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. നാളെ ആഖിറത്തില്‍ അല്ലാഹുവിന്‍റെ കാരുണ്യം കഴിഞ്ഞാല്‍ ഏറ്റവും വലിയ പ്രതീക്ഷാ കേന്ദ്രമായ കാരുണ്യത്തിന്‍റെ തിരുദൂതര്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) അല്ലാഹുവിനോട് ആ നിര്‍ണ്ണായക ഘട്ടത്തില്‍ ഇപ്രകാരം സാക്ഷ്യം രേഖപ്പെടുത്തുമെന്ന് ഖുര്‍ആന്‍ ശരീഫ് ഉണര്‍ത്തുന്നു: പ്രവാചകന്‍ പറയും: രക്ഷിതാവേ, എന്‍റെ സമുദായം ഈ ഖുര്‍ആനിനെ അവഗണിച്ചിരുന്നു. (സൂറത്തുല്‍ ഫുര്‍ഖാന്‍)
ഹകീമുല്‍ ഉമ്മത്ത് മൗലാനാ അഷ്റഫ് അലി ത്ഥാനവി (റഹ്) കുറിക്കുന്നു: പരിശുദ്ധ ഖുര്‍ആനിനെ നിഷേധിക്കുക, അവിശ്വസിക്കുക, അതില്‍ പരിചിന്തനം നടത്താതിരിക്കുക, അതിനെ ശരിയായി പാരായണം ചെയ്യാതിരിക്കുക, അതിന്‍റെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താതിരിക്കുക, ഖുര്‍ആനിനെ ഉപേക്ഷിച്ച് നോവലുകളിലും ഗാനമേളകളിലും മുഴുകുക എന്നിവയെല്ലാം അവഗണനയില്‍ പെട്ടതാണ്. (ബയാനുല്‍ ഖുര്‍ആന്‍)
ഈ സാക്ഷ്യത്തില്‍ ആധുനിക മുസല്‍മാനില്‍ എത്ര പേര്‍ ഉള്‍പ്പെടുമെന്ന് ചിന്തിക്കുക. അതുകൊണ്ട് ഖുര്‍ആന്‍ മജീദിനോടുള്ള കടമകള്‍ മനസ്സിലാക്കി പാലിക്കേണ്ടത് മുസ്ലിം സമുദായത്തിന്‍റെ മോചന-വിജയങ്ങളുടെ പ്രധാന മാധ്യമമാണ്. ഖുര്‍ആന്‍ ശരീഫിനോടുള്ള കടമകള്‍ എന്തെല്ലാമാണ്.? അതുകൂടി മനസ്സിലാക്കി പ്രാവര്‍ത്തികമാക്കുക.
1. ഖുര്‍ആന്‍ ശരീഫ് മനസ്സാ-വാചാ-കര്‍മ്മണാ ആദരിക്കലാണ് ഒന്നാമത്തെ കടമ. ഖുര്‍ആന്‍ മജീദിനെക്കുറിച്ചുള്ള ആദരവും സ്നേഹവും, സദാ മനസ്സില്‍ സൂക്ഷിക്കണം. അത് ദൃഷ്ടിയില്‍ പെട്ടാല്‍ മനസ്സില്‍ സ്നേഹാദരവുകളുടെ പുഷ്പങ്ങള്‍ വിരിയണം. അതുപോലെ ആദരവോടെ മാത്രമേ അതിനെ അനുസ്മരിക്കാവൂ. അല്ലാഹു തന്നെ അതിനെ ആദരപൂര്‍വ്വം സ്മരിച്ചതായി ഖുര്‍ആന്‍ ശരീഫില്‍ തന്നെ ധാരാളമായി കാണാന്‍ കഴിയും. (ഖാഫ്, വാഖിഅ)
ഇപ്രകാരം പ്രവര്‍ത്തനങ്ങളിലൂടെയും അതിനെ ആദരിക്കണം. അതിനെ ഉയര്‍ന്ന സ്ഥാനത്ത് ഭദ്രമായി പൊതിഞ്ഞ് വെക്കണം. വസ്ത്രം, ആഹാരം മുതലായ വസ്തുക്കള്‍ സൂക്ഷിക്കാന്‍ നമുക്ക് സൂക്ഷിപ്പ് സ്ഥലങ്ങളുണ്ട്. പക്ഷെ, ഖുര്‍ആന്‍ ശരീഫും ദീനീ ഗ്രന്ഥങ്ങളും ആദരപൂര്‍വ്വം സൂക്ഷിക്കാന്‍ മാത്രം സൗകര്യങ്ങളില്ല. പല വീടുകളിലും പത്ര-മാസികകള്‍ക്കിടയില്‍ തിരുഗ്രന്ഥം അമര്‍ന്ന് കിടക്കുന്നത് കാണാം. ഇത്തരുണത്തില്‍ നമ്മുടെ ഭവനങ്ങളില്‍ ബര്‍കത്തുകള്‍ എങ്ങനെ ഇറങ്ങാനാണ്.? മസ്ജിദുകളില്‍ പോലും ഖുര്‍ആന്‍ ശരീഫ് അനാദരിക്കപ്പെടുന്നു എന്നതാണ് കൂടുതല്‍ ഖേദകരം.! ഖത്വീബ് ഇരിക്കുകയും ചവിട്ടുകയും ചെയ്യുന്ന മിമ്പറുകളില്‍ ഖുര്‍ആന്‍ ശരീഫും ദീനീ കിതാബുകളും വെക്കുന്നത് തെറ്റാണ്. മസ്ജിദുകളുടെ തറയ്ക്കും മിനാരത്തിനും ലക്ഷങ്ങള്‍ മുടക്കുന്ന മസ്ജിദ് സേവകര്‍, ഖുര്‍ആനും ദീനീ ഗ്രന്ഥങ്ങളും വെക്കാന്‍ മാന്യമായ അലമാരകളും അവ വെച്ച് പാരായണം ചെയ്യാന്‍ ഉപകരിക്കുന്ന ഡസ്കുകളും വാങ്ങാത്തത് പണമില്ലാത്തത് കൊണ്ടല്ല, ബോധമില്ലായ്മയാണ് കാരണം. അതുകൊണ്ട് മസ്ജിദ് പരിപാലകരോടും വീട്ടുകാരോടും അപേക്ഷിക്കുന്നു: അല്ലാഹുവിന്‍റെ ഗ്രന്ഥത്തെ ആദരിക്കാന്‍ നല്ല അലമാരകള്‍ തയ്യാറാക്കുക. അവയില്‍ നിന്നും എടുക്കുന്ന ഗ്രന്ഥങ്ങള്‍, ഉപയോഗിച്ച ശേഷം അവിടെത്തന്നെ വെയ്ക്കാനും ജനങ്ങളെ ഉണര്‍ത്തണം. ഖുര്‍ആന്‍ ശരീഫ് പാരായണം ചെയ്ത ശേഷം ജനാലയിലും മിമ്പറിലും മറന്നുവെക്കുന്നവരോട് എടുത്ത സ്ഥലത്ത് തന്നെ വെയ്ക്കാന്‍ ഉലമാ മഹത്തുക്കള്‍ ഉണര്‍ത്തണം. അലമാരകളില്‍ ഖുര്‍ആന്‍ ശരീഫുകള്‍ കൂടിക്കുഴഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത് ക്രമമായി വെക്കാന്‍ യുവ സഹോദരങ്ങള്‍ തയ്യാറാകുക. വിശുദ്ധ ഹറമുകളില്‍ ഖുര്‍ആന്‍ ആദരിക്കുന്ന രീതികള്‍ ഹാജിമാര്‍ പഠിച്ച് പകര്‍ത്തുക.
2. പരിശുദ്ധ ഖുര്‍ആന്‍ ശരിയായി പാരായണം ചെയ്യലും ശ്രവിക്കലുമാണ് രണ്ടാമത്തെ കടമ. പുണ്യ ഖുര്‍ആന്‍ പാരായണം ചെയ്യാനാണ് സന്താനങ്ങളെ പ്രഥമമായി പഠിപ്പിക്കേണ്ടത്. അതിന് കൃത്യമായി അവരെ മദ്റസകളില്‍ അയക്കുന്ന കാര്യം ശ്രദ്ധിക്കുക. മദ്റസയില്‍ നിന്നും വിരമിച്ചാലും ദിവസവും ഖുര്‍ആന്‍ അല്പമെങ്കിലും ഓതാന്‍ മക്കളോട് നിഷ്കര്‍ഷിക്കണം. ചെറുപ്പത്തില്‍ ഖുര്‍ആന്‍ ശരീഫ് നല്ല നിലയില്‍ പാരായണം ചെയ്തിരുന്ന പലരും കോളേജ് പഠനം കഴിയുമ്പോള്‍ ഖുര്‍ആന്‍ പാരായണം മറന്ന് പോകാറുണ്ട്. പിന്നീട് ദീനുമായി ബന്ധപ്പെടുന്നവരും ഒരു പക്ഷെ, മറന്ന് പോയ ഖുര്‍ആന്‍ പാരായണം പഠിക്കാന്‍ ശ്രമിക്കാറില്ല. അതുകൊണ്ടാണ് മസ്ജിദുകളിലെ ഖുര്‍ആനുകള്‍ പലപ്പോഴും പൊടിപിടിച്ചിരിക്കുന്നത്. ഖുര്‍ആന്‍ പാരായണ പഠനം വളരെ എളുപ്പമാണ്. ആലിമുകളുമായി ബന്ധപ്പെട്ട് ദിവസവും അല്പ സമയം ഖുര്‍ആന്‍ പഠനത്തിനായി ചെലവഴിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഖുര്‍ആന്‍ പാരായണം പഠിക്കാന്‍ സാധിക്കും. മസ്ജിദുകളും മദ്റസകളും കേന്ദ്രീകരിച്ച് മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണ ക്ലാസുകള്‍ ചില സ്ഥലങ്ങളില്‍ നടക്കുന്നുണ്ട്. ഇത് അത്യന്തം ശ്ലാഘനീയവും പ്രോല്‍സാഹന ജനകവുമാണ്. ഇത്തരം സംരഭങ്ങള്‍ ഓരോ മഹല്ലിലും ആരംഭിക്കാന്‍ ഉലമാ മഹത്തുക്കളോടും അതിന് സര്‍വ്വാത്മനാ പ്രോല്‍സാഹന-സഹായങ്ങള്‍ ചെയ്യാന്‍ മഹല്ല് അംഗങ്ങളോടും അപേക്ഷിക്കുന്നു. ഖുര്‍ആന്‍ പാരായണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഖുര്‍ആന്‍ പാരായണം ശ്രവിക്കല്‍. ജമാഅത്ത് നമസ്കാരത്തിലെ കൃത്യ നിഷ്ഠ, ഹാഫിസുകളുടെ പിന്നിലുള്ള തറാവീഹ് നമസ്കാരം, കുടുംബത്തിലുള്ളവരുടെ പാരായണം ശ്രവിക്കല്‍ ഇവ അതില്‍ മുഖ്യമാണ്. എന്നാല്‍ ഖുര്‍ആന്‍ പാരായണം കേള്‍പ്പിക്കുക എന്ന നന്മയ്ക്ക് വേണ്ടി ബാങ്ക് വിളിക്കുന്നതിനുവേണ്ടിയുള്ള മൈക്കിലൂടെ ഖുര്‍ആന്‍ ഓതി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും പാപികളാക്കുകയും ചെയ്യുക എന്ന തിന്മ പലയിടങ്ങളിലും നടക്കുന്നുണ്ട്. ഖുര്‍ആന്‍ പാരായണ സമയത്ത് ശബ്ദമുണ്ടാക്കുന്നത് നിഷേധികളുടെ സ്വഭാവമാണെന്നും ഖുര്‍ആന്‍ ഓതപ്പെട്ടാല്‍ അത് സശ്രദ്ധം ശ്രവിക്കണമെന്നും അല്ലാഹു അറിയിക്കുന്നു. മസ്ജിദില്‍ ആളുകള്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അതിന് ബോക്സ് ഉപയോഗിക്കുക. റമദാനില്‍ അത്താഴത്തിന് ഉണര്‍ത്തുന്നതിന് മൈക്കല്ലാതെ എത്രയോ വഴികളുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ മറ്റുള്ളവര്‍ക്ക് സ്വസ്ഥമായി ഇബാദത്തുകള്‍ പോലും ചെയ്യാന്‍ കഴിയില്ല എന്നതാണ് അനുഭവം. അതുകൊണ്ട് മൈക്കിലൂടെയുള്ള ഖുര്‍ആന്‍ പാരായണം നിരുല്‍സാഹപ്പെടുത്തുകയും തടയുകയും ചെയ്യേണ്ടതാണ്.
3. ഖുര്‍ആനിന്‍റെ അടിസ്ഥാന സന്ദേശങ്ങളെങ്കിലും മനസ്സിലാക്കുക എന്നതാണ് മൂന്നാമത്തെ കടമ. വിശുദ്ധ ഖുര്‍ആന്‍ സന്മാര്‍ഗ്ഗ സന്ദേശമാണെങ്കില്‍ ആ സന്ദേശം ഗ്രഹിക്കാതെ എങ്ങനെയാണ് സന്മാര്‍ഗ്ഗം സിദ്ധിക്കുക.? എന്നാല്‍ ഇത് പറയുമ്പോള്‍ സാധാരണ സഹോദരങ്ങള്‍ പറയുന്ന ഒരു മറുപടിയാണ്; ഖുര്‍ആന്‍, പണ്ഡിതര്‍ മാത്രം മനസ്സിലാക്കേണ്ട ഒന്നാണ്. ഈ വാദം തെറ്റാണ്. ഖുര്‍ആനില്‍ പണ്ഡിതര്‍ മാത്രം മനസ്സിലാക്കേണ്ട വിഷയങ്ങളുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അതിലെ പൊതു വിഷയങ്ങള്‍ എല്ലാവര്‍ക്കും മനസ്സിലാക്കാനുള്ളതാണ്. ഖുര്‍ആന്‍ ശരീഫിലെ കല്‍പ്പനകള്‍, നിരോധനകള്‍, വാഴ്ത്തപ്പെട്ട സദ്ഗുണങ്ങള്‍, വിമര്‍ശിക്കപ്പെട്ട ദുര്‍ഗുണങ്ങള്‍, അല്ലാഹുവിനെയും റസൂലിനെയും ആഖിറത്തെയും കുറിച്ചുള്ള പരിചയപ്പെടുത്തലുകള്‍, സംഭവങ്ങള്‍, അവയുടെ ഗുണപാഠങ്ങള്‍ ഇവ പണ്ഡിതര്‍ക്ക് മാത്രം ബാധകമായതാണോ.? പിന്നെ, ഖുര്‍ആന്‍ ഒന്നും മനസ്സിലാകുന്നില്ല എന്ന് ചിലര്‍ പറയാറുണ്ട്. ഇതും തെറ്റാണ്. നാം മനസ്സിലാക്കാന്‍ പരിശ്രമിക്കേണ്ടത് പോലെ പരിശ്രമിക്കുന്നില്ല എന്നതാണ് ശരി. ഖുര്‍ആനിക സന്ദേശങ്ങള്‍ കേള്‍ക്കാനും വായിക്കാനും നാം എത്ര സമയം ചെലവാക്കാറുണ്ട്.? അമുസ്ലിംകള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് ഖുര്‍ആന്‍ മനസ്സിലാകുന്നു. ഖുര്‍ആന്‍ വക്താക്കളായ നമുക്ക് - അതെ, പത്രങ്ങളും വാരികകളും നന്നായി മനസ്സിലാകുന്ന നമുക്ക്- ഖുര്‍ആന്‍ ശരീഫ് മനസ്സിലാകുന്നില്ലെങ്കില്‍ അത് അതിന്‍റെ കുഴപ്പമല്ല. നമ്മുടെ കുഴപ്പമാണ്. അതുകൊണ്ട് നാം ഖുര്‍ആന്‍ മജീദിനെ മനസ്സിലാക്കണം. അതിന് ലളിതമായ രണ്ട് വഴികളുണ്ട്. 1. ഉലമാ മഹത്തുക്കളുമായി ബന്ധപ്പെട്ട് അവര്‍ നിര്‍ദ്ദേശിക്കുന്ന ഖുര്‍ആനിക രചനകള്‍ വായിക്കുക. അതിലുണ്ടാകുന്ന സംശയങ്ങള്‍ നോട്ട് ചെയ്ത് അവരില്‍ നിന്നും നിവാരണം വരുത്തുക. 2. ഉലമാ മഹത്തുക്കളെയും ജനങ്ങളെയും പ്രേരിപ്പിച്ച് ദര്‍സുല്‍ ഖുര്‍ആന്‍ സദസ്സുകള്‍ സംഘടിപ്പിക്കുക. ഖുര്‍ആനിലെ പ്രധാന ഭാഗങ്ങള്‍ പാരായണം ചെയ്ത് അതിന്‍റെ തര്‍ജമയും ആവശ്യമായ വിവരണങ്ങളും നടത്താന്‍ ഉലമാഅ് ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും തയ്യാറാകുക. അതിനെ നല്ല ഒരു അവസരമായി കണ്ട് ജനങ്ങള്‍ പങ്കെടുക്കുക. ഇത് രണ്ടും നടന്നില്ലെങ്കില്‍ അതിന് ലളിതമായ ഒരു വഴിയുണ്ട്. ഓരോ ആയത്തിന്‍റെയും തര്‍ജമയെങ്കിലും ഇടയ്ക്കിടെ ആലിമുകളില്‍ നിന്നും മനസ്സിലാക്കുക.
4. ഖുര്‍ആനിക സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തലാണ് നാലാമത്തെ കടമ. ഖുര്‍ആന്‍ ശരീഫിനെ നമ്മുടെ കണ്ണാടിയാക്കണം. നമ്മുടെ കുറ്റങ്ങളും കുറവുകളും അതിലൂടെ നോക്കിക്കണ്ട് തിരുത്തണം. പ്രധാനപ്പെട്ട ഉപദേശങ്ങള്‍ നടത്തിയ ശേഷം ഖുര്‍ആനില്‍ ആവര്‍ത്തിച്ച് പറയപ്പെടുന്ന ഒരു ഉണര്‍ത്തലുണ്ട്; നിങ്ങള്‍ ചിന്തിച്ച് ഉണര്‍ന്ന് സൂക്ഷ്മത മുറുകെ പിടിക്കാനാണ് അല്ലാഹു ഇക്കാര്യങ്ങള്‍ ഉപദേശിക്കുന്നത്. (അന്‍ആം)
ഇതിനുള്ള എളുപ്പമാര്‍ഗ്ഗം സ്വന്തം ജീവിതം നന്നാക്കണമെന്നുള്ള ഉദ്ദേശത്തോടെ ഖുര്‍ആനിക സന്ദേശങ്ങളെ ദഅ്വത്ത് (പ്രബോധനം) നടത്തലാണ്. ഇത് തന്നെയാണ് അഞ്ചാമത്തെ കടമയും. കാരണം, ഖുര്‍ആന്‍ ശരീഫ് മാനവരാശിക്കാകമാനമുള്ള ജീവജലമാണ്. അത് ലോകമഖിലം എത്തിച്ചുകൊടുക്കുക നമ്മുടെ ബാധ്യതയാണ്. കുറഞ്ഞപക്ഷം, നമ്മുടെ ചുറ്റുവട്ടത്തില്‍ നമുക്ക് സാധിക്കുന്നവര്‍ക്കെങ്കിലും ഖുര്‍ആനിക സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുക. ഈ വിഷയത്തില്‍ ക്രൈസ്തവ സുഹൃത്തുക്കളില്‍ നിന്നും നാം ഗുണപാഠം പഠിക്കുക. പലതരം തിരിമറികളും ദുര്‍വ്യാഖ്യാനങ്ങളും നടത്തപ്പെട്ട ബൈബിളിനെ പ്രചരിപ്പിക്കാന്‍ അവര്‍ ഏതെല്ലാം രീതികളിലാണ് പരിശ്രമിക്കുന്നത്.? മതിലുകള്‍, ആശുപത്രികള്‍, വീടുകള്‍, വാഹനങ്ങള്‍, പത്രങ്ങള്‍ എന്നുവേണ്ട എല്ലാം അവര്‍ അതിനുപയോഗിക്കുന്നു. അതിന്‍റെ ഫലങ്ങളും കാണപ്പെടുന്നു. എന്നാല്‍ സത്യത്തിന്‍റെ സന്ദേശമായ പരിശുദ്ധ ഖുര്‍ആന്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ എത്ര വലിയ ഫലങ്ങളാകും ഉണ്ടാവുക.? അതുകൊണ്ട് നമ്മുടെ വീട്ടിലും കടയിലും വരുന്നവരെല്ലാം ഒരു സന്ദേശമെങ്കിലും മനസ്സിലാക്കിയിരിക്കണം. ഇതിന് നാം എന്ത് ചെയ്യണമെന്ന് ചിന്തിച്ചാല്‍ തന്നെ അതിനുള്ള വഴികള്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്.
ചുരുക്കത്തില്‍, പരിശുദ്ധ ഖുര്‍ആനിനോടുള്ള അഞ്ച് കടമകളാണ് മേല്‍ വിവരിച്ചത്. അത് പാലിച്ചാല്‍ നാം ഖുര്‍ആനിന്‍റെ അഹ്ലുകാരാകും. ഇഹലോക ജീവിതവും സുഖമാകും. ഭൗതിക സുഖ-രസങ്ങളെക്കാള്‍ എത്രയോ മഹത്തരമാണ് ഖുര്‍ആന്‍ ശരീഫിനെ കൊണ്ട് ലഭിക്കുന്ന സുഖാനന്ദം.! ഗാനങ്ങളുടെ രസങ്ങളെക്കാള്‍ എത്രയോ മനോഹരമാണ് ഖുര്‍ആന്‍ പാരായണം ചെയ്യലും ശ്രവിക്കലും.! പത്ര വാര്‍ത്തകളെക്കാള്‍ എത്രയോ ഗുണമുള്ളതാണ് ഖുര്‍ആന്‍ വചനങ്ങള്‍ ഗ്രഹിക്കലും ചിന്തിക്കലും.! അവസാനം നാം മരിക്കും. ഖബ്റില്‍ തനിച്ചാകും. പക്ഷെ, ഖുര്‍ആനിന്‍റെ അഹ്ലുകാരനാണെങ്കിള്‍ നമ്മുടെ കൂട്ടാളിയായി ഖുര്‍ആന്‍ ഉണ്ടാകും. ശേഷം മഹ്ശറില്‍ വെപ്രാളത്തില്‍ നാം അകപ്പെടും. എന്നാല്‍ ഖുര്‍ആനിന്‍റെ അഹ് ലുകാരനാണെങ്കില്‍ ഖുര്‍ആന്‍ നമുക്കായി ശുപാര്‍ശ ചെയ്യും. അല്ലാഹു ആ ശുപാര്‍ശ സ്വീകരിക്കും. അവസാനം ഖുര്‍ആന്‍ നെഞ്ചോടണച്ചു പിടിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കും. തദവസരം അല്ലാഹു പറയും: നീ ഖുര്‍ആന്‍ ഓതിക്കൊണ്ട് സ്വര്‍ഗ്ഗ സ്ഥാനങ്ങളിലേക്ക് കയറിക്കൊണ്ടേയിരിക്കുക...
ആയതിനാല്‍ ഈ കടമകള്‍ പാലിക്കാന്‍ നാം തീരുമാനമെടുക്കുക. അതിന് വേണ്ടി ഈ സമയം മുതല്‍ പരിശ്രമിച്ച് തുടങ്ങുക. പക്ഷെ, പടച്ചവന്‍റെ തൗഫീഖ് കൂടാതെ ഒന്നും നടക്കുകയില്ല. അത് കൊണ്ട് വരൂ... നമുക്ക് ദുആ ഇരക്കാം. ലോകാനുഗ്രഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അനുഗ്രഹീതമായ ഒരു പ്രാര്‍ത്ഥന ഇവിടെ ചിന്താര്‍ഹമാണ്: അല്ലാഹുവേ, നിന്‍റെ പരിശുദ്ധ നാമങ്ങള്‍ മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് ഇരക്കുന്നു. മഹോന്നതമായ ഖുര്‍ആനിനെ എന്‍റെ മനസ്സിന്‍റെ വസന്തവും ഹൃദയത്തിന്‍റെ പ്രകാശവും ദുഃഖത്തിന്‍റെ ദൂരീകരണവും ആക്കേണമേ.! (ഹിസ്ബുല്‍ അഅ്ളം)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ
നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ
അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,
സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
സയ്യിദ് ഹസനി അക്കാദമിയുടെ പുതിയ രചന.!
ഇസ് ലാമിക ശരീഅത്ത് :
ഒരു പഠനം.
വിശ്വാസം, ആരാധന, ഇടപാടുകള്‍,
പരസ്പര ബന്ധങ്ങള്‍, സത്സ്വഭാവം,
ദീനീ സേവനം, രാഷ്ട്രീയം, ഭരണം,
ആത്മ സംസ്കരണം തുടങ്ങിയ
വിഷയങ്ങളടങ്ങിയ ഉത്തമ രചന.!
വിഷയങ്ങളുടെ ആഴങ്ങളിലേക്ക്
ഇറങ്ങിക്കൊണ്ടുള്ള പ്രതിപാദ്യം.
വളരെ ലളിതമായ വാചക - ശൈലികളില്‍
അവതരിപ്പിച്ചിരിക്കുന്നത് ഈ ഗ്രന്ഥത്തിന്‍റെ
വലിയൊരു പ്രത്യേകതയാണ്.
രചന: മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി
അവതാരിക:
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
സയ്യിദ് ഹസനി അക്കാദമിയുടെ
പ്രസിദ്ധീകരണങ്ങള്‍ ഇനി
സ്വഹാബയിലൂടെ നേരിട്ട്
നിങ്ങളുടെ കരങ്ങളിലേക്ക്...
ബന്ധപ്പെടുക:
SWAHABA FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
No comments:
Post a Comment