ആസാമിലെ 48 ലക്ഷം മുസ് ലിം-ഹൈന്ദവ സഹോദരങ്ങള്‍ക്ക്
ഇന്ത്യന്‍ പൗരത്വം നല്‍കിക്കൊണ്ടുള്ള
സുപ്രധാനമായ സുപ്രീംകോടതി വിധിക്ക് കാരണക്കാരന്‍,
ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ അഖിലേന്ത്യാ പ്രസിഡന്‍റ്,
ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ശൈഘുല്‍ ഹദീസ്
മൗലാനാ സയ്യിദ് അര്‍ഷദ് മദനിക്ക്
ആശംസകള്‍.!
http://swahabainfo.blogspot.com/2017/12/48.html?spref=tw
ആസാമിലെ 48 ലക്ഷം മുസ് ലിം-ഹൈന്ദവ സഹോദരങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിക്കൊണ്ടുള്ള സുപ്രധാനമായ സുപ്രീം കോടതി വിധി, ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ അശ്രാന്ത പരിശ്രമങ്ങള്‍ക്കുള്ള അതി മഹത്തായ വിജയം.! എന്‍റെ ജീവിതം മുഴുവനുമുള്ള സംഘടനാ പരിശ്രമങ്ങളില്‍ എനിക്ക് ഏറ്റവും സന്തോഷമുണ്ടായ സന്ദര്‍ഭം.!
-മൗലാനാ സയ്യിദ് അര്‍ഷദ് മദനി
(പ്രസിഡന്‍റ്, ജംഇയ്യത്ത് ഉലമാ എ ഹിന്ദ്)
ന്യൂ ഡല്‍ഹി: വിഭജനത്തിന്‍റെ പേരിലും ഇതര രാഷ്ട്രീയ കാരണങ്ങളാലും വളരെയധികം വേദനാജനകവും പ്രാന്തവല്‍കൃതവുമായ അവസ്ഥയിലും കഴിഞ്ഞിരുന്ന ആസാമിലെ സാധുക്കളായ ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന് നീതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി, അവരെല്ലാവരും ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണെന്ന് ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ കക്ഷി ചേര്‍ന്നുകൊണ്ടുള്ള കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. വര്‍ഷങ്ങളായി ജംഇയ്യത്ത് ഉലമാ എ ഹിന്ദ് ഈ മാര്‍ഗ്ഗത്തില്‍ ശക്തമായ പോരാട്ടത്തിലായിരുന്നു. ഒരുവേള അപരാധ പ്രചാരണങ്ങള്‍ കൊണ്ട് ജംഇയ്യത്ത് ഉലമാ എ ഹിന്ദിനെ തകര്‍ക്കാന്‍ തല്പര കക്ഷികള്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അതിനെയെല്ലാം അവഗണിച്ചുകൊണ്ട് സുപ്രീകോടതി സമുജ്ജ്വലമായ വിധി പ്രസ്താവിച്ചിരിക്കുകയാണ്.
വിധിയെക്കുറിച്ച് ജംഇയ്യത്തിന്‍റെ അഖിലേന്ത്യാ അദ്ധ്യക്ഷന്‍, ഒറ്റയാള്‍ പട്ടാളം, അല്ലാഹുവിന്‍റെ വിനയാന്വിതനായ ദാസന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി പ്രതികരിച്ചത് ഇപ്രകാരമാണ്: പടച്ചവന്‍റെ അനുഗ്രഹത്താല്‍ ചെറുപ്പം മുതല്‍ സംഘടനാ-സാമൂഹ്യ-സേവന പ്രവര്‍ത്തനങ്ങളില്‍ വിനീതന്‍ നിരതനാണ്. എന്നാല്‍ ഇന്നുണ്ടായത് പോലുള്ള ഒരു സന്തോഷം എനിക്ക് ഉണ്ടായിട്ടില്ല.! സാധുക്കളായ മര്‍ദ്ദിത ജനവിഭാഗത്തെ സഹായിക്കാനും അവരെ സമുന്നതമായ സ്വാതന്ത്ര്യത്തിന്‍റെയും പൗരത്വത്തിന്‍റെയും നീതിയുടെ മണ്ഠലങ്ങളിലേക്ക് എത്തിക്കാനും സാധിച്ചത് കരുണാവാരിധിയായ പടച്ചവന്‍റെ അപാര അനുഗ്രഹമാണ്.
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
പടച്ചവന്‍ ഈ വിധിയെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കുകയും ഉന്നതമായ ഒരു മുന്നേറ്റത്തിന് കാരണമാക്കുകയും ചെയ്യട്ടെ.! ജംഇയ്യത്ത് ഉലമാ എ ഹിന്ദിനും വിശിഷ്യാ, അതിന്‍റെ സമുന്നത പോരാളിയും ഈ മാര്‍ഗ്ഗത്തില്‍ ജീവന്‍-മരണ പോരാട്ടം തന്നെ നടത്തിക്കൊണ്ടിരിക്കുന്ന മഹല്‍വ്യക്തിത്വവുമായ മൗലാനാ സയ്യിദ് അര്‍ഷദ് മദനിക്ക് എല്ലാവരും ആശംസകള്‍ അര്‍പ്പിക്കുകയും പടച്ചവനോട് പ്രാര്‍ത്ഥിക്കുകയും മൗലാനാ അവര്‍കള്‍ക്ക് ശക്തമായ പിന്തുണ നല്‍കുകയും ചെയ്യല്‍ ഇത്തരുണത്തില്‍ നാം ഓരോരുത്തരുടെയും ബാദ്ധ്യതയാണ്.
അല്ലാഹു മൗലാനാ സയ്യിദ് അര്‍ഷദ് മദനിയെ സന്തോഷത്തിലായി ദീര്‍ഘനാള്‍ നമുക്കിടയില്‍ നിലനിര്‍ത്തട്ടെ.!
ജംഇയ്യത്ത് ഉലമാ എ ഹിന്ദിന് അതിമഹത്തായ സേവനങ്ങള്‍ അനുഷ്ഠിക്കുവാനുള്ള സൗഭാഗ്യം നല്‍കുമാറാകട്ടെ.!
ഈ രാജ്യത്തെ ശാന്തിയിലും സമാധാനത്തിലും ഔന്നിത്യത്തിലും പുരോഗതിയിലും ആക്കുമാറാകട്ടെ.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(എക്സിക്യുട്ടീവ് മെമ്പര്‍,
ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
No comments:
Post a Comment