Friday, December 1, 2017

11. അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) : ജീവിതവും സന്ദേശവും.! -ഃ ജുമുഅഃ നമസ്കാരത്തിന് മുമ്പുള്ള, മസ്ജിദുന്നബവിയുടെ ഈമാനിക പ്രകാശം.! ഃ-

11. അന്ത്യ പ്രവാചകന്‍ 
മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം)  

ജീവിതവും സന്ദേശവും.! 

-ഃ ജുമുഅഃ നമസ്കാരത്തിന് മുമ്പുള്ള, 
മസ്ജിദുന്നബവിയുടെ ഈമാനിക പ്രകാശം.!  ഃ-  
http://swahabainfo.blogspot.com/2017/11/11_30.html?spref=tw

ജുമുഅ: നമസ്കാരത്തിന് ഇനിയും ധാരാളം സമയം ഉണ്ട്. ഇനി മധ്യാഹ്നത്തിന് മണിക്കൂറുകള്‍ ശേഷിക്കുന്നു. പക്ഷേ, മസ്ജിദുന്നബവിയ്യുശ്ശരീഫ് ഇതരദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി നേരത്തേ തന്നെ നിറഞ്ഞുകഴിഞ്ഞു. അവാലി, ഖുബ മുതലായ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ എത്തിയിട്ടുണ്ട്. (ബുഖാരി 902, തിര്‍മിദി 501)
ചിലര്‍ നമസ്കാരത്തില്‍, മറ്റ് ചിലര്‍ ദിക്ര്‍ - ദുആ-തിലാവത്തുകളില്‍, വേറെ ചിലര്‍ ധ്യാനത്തില്‍.!
ചുരുക്കത്തില്‍, പ്രകാശപൂരിതവും ശാന്തഗംഭീരവുമായ ഒരു ചുറ്റുവട്ടം. ഇന്ന് കമ്പോളത്തില്‍ വലിയ ചലനമില്ല. ചിലര്‍ കച്ചവടത്തിന് പോയിട്ടില്ല, ചിലര്‍ പോയി പെട്ടെന്ന് ജോലിതീര്‍ത്തു, വഴിയോരങ്ങളില്‍ കുട്ടികളുടെ ബഹളമില്ല, അവരും മുതിര്‍ന്നവരോടൊപ്പം മസ്ജിദുകളിലെത്തി, പിഞ്ചുചുണ്ടുകള്‍ അനക്കി നാഥനെ സ്മരിക്കുന്നു. എല്ലാവരുടെയും വസ്ത്രം ശുഭ്രമയം, അന്തരീക്ഷത്തില്‍ സുഗന്ധം നിറഞ്ഞിരിക്കുന്നു.

ബാങ്ക്, ഖുത്വുബ, ജുമുഅ:

മദ്ധ്യാഹ്നം കഴിഞ്ഞയുടനെ തിരുനബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വീട്ടില്‍ തന്നെ നാല് റക്അത്ത് സുന്നത്ത് നമസ്കരിച്ചു. (ഇബ്നുമാജ: 1129) തുടര്‍ന്ന് മസ്ജിദുന്നബവിയുടെ അകത്തളത്തില്‍ രിസാലത്തിന്‍റെ പൂര്‍ണ സൂര്യന്‍ ഉദിക്കുകയായി.! ശുഭ്രവസ്ത്രം, ശിരസില്‍ കറുത്ത തലപ്പാവ്, ചന്ദ്രനെപ്പോലെ പ്രശോഭിക്കുന്ന വിശുദ്ധ വദനം, സൗന്ദര്യത്തിന്‍റെ സമ്പൂര്‍ണ്ണ പ്രതിബിംബം, അത്ഭുതവും ആകര്‍ഷകവുമായ ശരീരത്തിലേക്ക് സ്വഹാബികളുടെ കണ്ണുകള്‍ വിരിഞ്ഞു. തടികൊണ്ടുണ്ടാക്കിയ മിമ്പറിന്മേല്‍, സ്വഹാബികളിലേക്ക് തിരിഞ്ഞ് തങ്ങള്‍ ഉപവിഷ്ടനായി. ബിലാല്‍ (റ) എഴുന്നേറ്റ് ബാങ്ക് കൊടുത്തു. ബാങ്കിനുശേഷം തങ്ങള്‍ മിമ്പറില്‍ എഴുന്നേറ്റു നിന്ന് ഖുത്വുബ ആരംഭിച്ചു. ആശയ സമ്പുഷ്ടമായ ഖുത്വുബയിലെ ചില വചനങ്ങള്‍.
"ഏറ്റവും ഉന്നത ഭാഷണം അല്ലാഹുവിന്‍റെ കിതാബാണ്. അത്യുത്തമ പാത മുഹമ്മദ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടേതാണ്. ഏറ്റവും മോശം പുത്തന്‍ കാര്യങ്ങളുമാണ്. മുഴുവന്‍ പുത്തന്‍ കാര്യങ്ങളും വഴികേടാണ്."
തുടര്‍ന്ന് സൂറത്തു ഖാഫ് പാരായണം ചെയ്തു. (അബൂദാവൂദ് 1099)
ശേഷം മിമ്പറില്‍ തന്നെ ഇരുന്നു. പിന്നീട് വീണ്ടും എഴുന്നേറ്റ് രണ്ടാം ഖുതുബ നിര്‍വഹിച്ചു. അതില്‍ ചുരുങ്ങിയ ഉപദേശങ്ങള്‍ നടത്തി.
ഇതിനിടയില്‍ ഒരാള്‍ ജനങ്ങളുടെ പിരടി കവച്ചുവെച്ച് വരുന്നതുകണ്ട് തങ്ങള്‍ ഇരിക്കാന്‍ പറയുകയും ശകാരിക്കുകയും ചെയ്തു. (അബൂദാവൂദ് 1118)
ഖുത്വുബ കഴിഞ്ഞ് താഴേക്കിറങ്ങി മുസ്വല്ലയിലെത്തി രണ്ട് റക്അത്ത് നമസ്കരിച്ചു. ഇന്ന് അഅ്ല, ഗാഷിയ സൂറത്തുകളാണ് ഓതിയത്. (മുസ്ലിം 2028)
നമസ്കാരാനന്തരം സുന്നത്തുകള്‍ നമസ്കരിച്ചു. അത് സാധാരണയില്‍ അല്‍പം ദീര്‍ഘമായിരുന്നു. (നസാഈ 1427)
വീട്ടില്‍ ആഹാരം ഒന്നുമില്ലെന്ന് അറിയാമായിരുന്നതിനാല്‍ വീട്ടിലേക്ക് പോയില്ല. ഇന്ന് പതിവിന് വിരുദ്ധമായി നമസ്കാരത്തിന് ശേഷമാണ് വിശ്രമിച്ചത്. (ബുഖാരി 905) വിശപ്പ് കഠിനമായതിനാല്‍ ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. അബൂത്വല്‍ഹ (റ) യ്ക്ക് കാര്യം മനസ്സിലായി. അദ്ദേഹം വീട്ടിലെത്തി ആഹാരം ശരിയാക്കി തങ്ങളെ ക്ഷണിച്ചു. തങ്ങള്‍ സുഫ്ഫയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കൂട്ടിക്കൊണ്ടുപോയി. ആഹാരം കൊണ്ടുവരാന്‍ കല്‍പ്പിച്ചു. അതില്‍ ബറകത്തിനായി ദുആ ഇരന്നു. പത്തുപേര്‍ വീതം ഭക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു. ആകെ എഴുപതുപേര്‍ ഭക്ഷിച്ചു. അവസാനം തങ്ങളും കഴിച്ചു. തുടര്‍ന്ന് അവര്‍ക്കുവേണ്ടി ദുആ ഇരന്നു. നോമ്പുകാര്‍ നിങ്ങളുടെ വീട്ടില്‍ നോമ്പുതുറക്കട്ടെ.! പുണ്യവാളന്‍മാര്‍ ഇവിടെ വന്ന് ഭക്ഷിക്കട്ടെ.! മലക്കുകള്‍ നിങ്ങള്‍ക്ക് ദുആ ഇരക്കട്ടെ.! അല്ലാഹുവേ, എന്നെ ഭക്ഷിപ്പിച്ചവരെ നീ ഭക്ഷിപ്പിക്കേണമേ.! കുടിപ്പിച്ചവരെ നീ കുടിപ്പിക്കേണമേ.! (അദ്കാര്‍)

ജുമുഅഃ സായാഹ്നം

സാധാരണ വൈകുന്നേരം പോലെയായിരുന്നു ഇന്നത്തെയും വൈകുന്നേരം. അസ്ര്‍, മഗ്രിബ്, ഇശാ നമസ്കാരങ്ങള്‍ കൃത്യസമയത്ത് നമസ്കരിച്ചു. ദിക്ര്‍-ദുആകള്‍ ചെയ്തു. ഉപദേശങ്ങള്‍ നടത്തി. സാധുക്കളെ സഹായിച്ചു. അതിഥികളെ സല്‍ക്കരിച്ചു.
ഇതാണ് സയ്യിദുല്‍ അയ്യാമില്‍, സയ്യിദുല്‍ മുര്‍സലീന്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ അനുകരണീയ അവസ്ഥകള്‍!

വരൂ.. ചൊല്ലാം...
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍...!

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും രാവിലെയും വൈകുന്നേരവും പത്ത് പ്രാവശ്യം വീതം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍, അവന് ഖിയാമത്ത് നാളില്‍ എന്‍റെ ശഫാഅത്ത് ലഭിക്കുന്നതാണ്ڈ. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഖിയാമത്ത് നാളില്‍ എന്നിലേക്ക് ഏറ്റവും അടുത്തവന്‍ എന്‍റെമേല്‍ അധികമായി സ്വലാത്ത് ചൊല്ലിയവനായിരിക്കും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും എന്‍റെമേല്‍ ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍, അവന്‍റെ മേല്‍ അല്ലാഹു പത്ത് കാരുണ്യങ്ങള്‍ ചൊരിയുന്നതും, അവന്‍റെ പത്ത് പാപങ്ങള്‍ പൊറുക്കപ്പെടുന്നതും, പത്ത് സ്ഥാനങ്ങള്‍ ഉയര്‍ത്തപ്പെടുന്നതും, പത്ത് നന്മകള്‍ എഴുതപ്പെടുന്നതുമാണ്.


മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...