Thursday, December 7, 2017

ബഹുമാന്യ ഉലമാ മഹത്തുക്കളോട്... അന്ത്യപ്രവാചകത്വ വിശ്വാസം ഇസ് ലാമിന്‍റെ അടിത്തറയാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഏറ്റവും വലിയ പ്രത്യേകതയും, ഈ സമുദായത്തിന്‍റെ ഏറ്റവും വലിയ അന്തസ്സുമാണ്.


ബഹുമാന്യ ഉലമാ മഹത്തുക്കളോട്... 
http://swahabainfo.blogspot.com/2017/12/blog-post_7.html?spref=tw

അന്ത്യപ്രവാചകത്വ വിശ്വാസം ഇസ് ലാമിന്‍റെ അടിത്തറയാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഏറ്റവും വലിയ പ്രത്യേകതയും, ഈ സമുദായത്തിന്‍റെ ഏറ്റവും വലിയ അന്തസ്സുമാണ്. 
എന്നാല്‍ ഖാദിയാനികള്‍ പോലെയുള്ള കള്ളവാദികളുടെ ദുര്‍വ്യാഖ്യാനങ്ങളുടെയും ദുര്‍പ്രചരണങ്ങളുടെയും പേരില്‍ ഈ പരിശുദ്ധമായ വിശ്വാസം വികലമാക്കപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അതു കാരണം മുസ് ലിം സമുദായം വ്യാപകമായ നിലയില്‍ ഇത്തരം ഫിത്നകളുടെ വലയില്‍ പെട്ട് മുര്‍തദ്ദായി കൊണ്ടിരിക്കുന്നു.
ഈ ഫിത്നയില്‍ നിന്ന് ഉമ്മത്തിനെ രക്ഷപ്പെടുത്തുകയും അവരെ ഖത്മുന്നുബുവ്വത്ത് എന്ന വിശ്വാസത്തിന്‍റെ മഹത്വവും ഗൗരവവും അത് നഷ്ടപ്പെട്ടാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും പറഞ്ഞ് മനസ്സിലാക്കി കൊടുത്ത് ഇതില്‍ ഉറപ്പിച്ച് നിര്‍ത്തേണ്ടത് ഈ കാലഘട്ടത്തില്‍ പണ്ഡിതരുടെ നിര്‍ബന്ധ ബാദ്ധ്യതയാണ്.
ഈ ലക്ഷ്യത്തെ മുന്‍ നിര്‍ത്തി പ്രസിദ്ധ ദീനീ കലാലയമായ ദാറുല്‍ ഉലൂം ദേവ്ബന്ദിന്‍റെ കീഴില്‍ കേരളത്തിലും രാജ്യമൊട്ടാകെയും മജ്ലിസ് തഹഫ്ഫുസ് ഖത്മുന്നുബുവ്വത്തിന്‍റെ (അന്ത്യ പ്രവാചകത്വ വിശ്വാസ സംരക്ഷണ സമിതിയുടെ) പല പരിശ്രമങ്ങളും നടന്നു വരുന്നു.
അതിന്‍റെ ഭാഗമായി ഈ വരുന്ന 2017 ഡിസംബര്‍ 15 (വെള്ളിയാഴ്ച) 
അഥവാ അന്ത്യ പ്രവാചകന്‍റെ ജന്മം കൊണ്ട്  അനുഗ്രഹീതമായ പുണ്യ റബീഇന്‍റെ അവസാന വെള്ളിയാഴ്ച കേരളമൊട്ടാകെ ജുമുആ പ്രസംഗം ഖത്മുന്നുബുവ്വത്തിന്‍റെ വിഷയത്തില്‍ നടത്തുവാന്‍ അപേക്ഷിക്കുന്നു. 
താങ്കളും അന്നത്തെ പ്രസംഗം ഈ വിഷയത്തിലാക്കിക്കൊണ്ട് ഈ മഹത്തായ പരിശ്രമത്തില്‍ പങ്ക് ചേരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 
ഇതുമായി ബന്ധപ്പെട്ട എന്തു സഹായത്തിനും മജ്ലിസിനെ സമീപിക്കാവുന്നതാണ്. വിഷയവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ക്ക് ഈമെയില്‍, വാട്സ്ആപ്പ് മുഖേന ബന്ധപ്പെടാവുന്നതാണ്.

മുഹമ്മദ് ശരീഫ് കൗസരി (+91 9947282948)
(നാള്വിം, മജ്ലിസ് തഹഫ്ഫുസ് ഖത്മുന്നുബുവ്വത്ത് കേരള)
മുഹമ്മദ് ബാദുഷ ഹസനി (+91 8281812053)
(ഖാദിം, മജ്ലിസ് ഖത്മുന്നുബുവ്വത്ത്)

🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

1 comment:

  1. ദാറുൽ ഉലൂം ദയൂബ്ബന്തിന്റെ സ്ഥാപകൻ മൗലാനാ ഖാസിം നാനൂത്വവി "ഖാത്ത മുന്നബിയ്യീൻ" ന് ശേഷം നബി വരുന്നത് അനുവദനീയമാണെന്നും ഇനി ഒരു നബി വരുന്നതിനാൽ മുഹമ്മദ് നബി (സ) ഖത്തമുന്നുബുവ്വത്തിന് യാതൊരു ഊനവും സംഭവിക്കുകയില്ലെന്നും എഴുതിയിട്ടുണ്ട്. (തഹ്ദീറുന്നാസ്) അപ്പോൾ ഖത്തമുന്നുബുവ്വത്തിന്റെ അടിത്തറ പൊളിച്ച ആളാണ് ഈ ദാറുൽ ഉലൂമിന് അടിത്തറയിട്ടതെന്ന് കുട്ടി ഖാസിമികൾ അറിയാതെ പോയോ? ഇനി ഒരു നബി വരികയില്ലെന്ന് പറയുന്നവർ തന്നെ ഈ സാ നബി വരുമെന്നും പറയുന്നു.ഖാത്ത മുന്നബിയീൻ ഈ സയാണോ? ഇനിയൊരു നബി വരാനില്ലെന്ന വിശ്വാസം വഴികേടിന്റെ വിശ്വാസമാണെന്ന് വിശുദ്ധ ഖുർആൻ (40:35,36) ഇസ്ലാമിന്റെ അടിത്തറ വഴികേടാണെന്ന് പറയുവാൻ ധാർഷ്യം കാണിക്കുന്നവർ ഖത് മുന്ബുവ്വത്തിന്റെ സംരക്ഷകരോ? അതോ ഖുർആനെയും തങ്ങളുടെ തന്നെ സ്ഥാപക നേതാവിനേയും തള്ളിപ്പറയുന്നവരോ?

    ReplyDelete

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...