Saturday, December 16, 2017

നാം എന്തു ചെയ്യണം.? സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍


നാം എന്തു ചെയ്യണം.?
http://swahabainfo.blogspot.com/2017/12/blog-post_35.html?spref=tw

ഒരു ഭാഗത്ത് നമ്മെ എല്ലാവരും തെറ്റിദ്ധരിക്കുന്നു. മറുഭാഗത്ത് വലിയ അക്രമങ്ങള്‍ക്ക് നാം ഇരയാകുന്നു. ഇത്തരുണത്തില്‍ നാം എന്ത് ചെയ്യണം.? നിഷ്കളങ്കനായ ഒരു മുസ് ലിമിന്‍റെ ഭാഗത്ത് നിന്നും അടുത്ത കാലത്തായി വളരെക്കൂടുതല്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് ഇത്.
ഇതിന്‍റെ മറുപടികള്‍ പലരും പലനിലയില്‍ പറയുന്നുണ്ട്. അതിന്‍റെ ശരി തെറ്റുകളെക്കുറിച്ച് ഇവടെ ചര്‍ച്ച ഇല്ല.
എന്നാല്‍ ഇതുപോലൊരു റബീഉല്‍ അവ്വല്‍ മാസത്തില്‍ ജനിച്ച് ഉയരുകയും അന്ത്യപ്രവാചകത്വത്തിന്‍റെ മഹനീയ സ്ഥാനം ലഭിക്കുകയും ഇതേ ചോദ്യത്തിന് സുന്ദരജീവിതത്തിലൂടെയും സന്ദേശങ്ങളിലൂടെയും കര്‍മ്മപരമായി മറുപടി നല്‍കിക്കൊണ്ട് കടന്നുപോവുകയും ചെയ്ത ലോകത്തിന്‍റെ നായകന്‍, വിശ്വത്തിന്‍റെ വസന്തം, സയ്യിദുല്‍ കൗനൈന്‍, മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇതിന് ലളിതവും ശക്തവുമായ ഒരു മറുപടി നല്‍കിയിട്ടുണ്ട്.
അതെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യും സഹാബത്തും വളരെ തെറ്റിദ്ധരിക്കപ്പെട്ടു. ധാരാളം അക്രമങ്ങള്‍ക്ക് ഇരയായി. ഇത്തരുണത്തില്‍ അവര്‍ രണ്ട് കാര്യങ്ങള്‍ ശരിയായ നിലയില്‍ നിര്‍വ്വഹിച്ചു.
1. ഉത്തമ ശിക്ഷണ ശീലനങ്ങളും സംസ്കരണങ്ങളും പരസ്പരം പകര്‍ന്ന് പര്‍വ്വതം പോലെ ഇസ്ലാമില്‍ അടിയുറച്ച് നിന്നു.
2. ഇസ് ലാമിന്‍റെ ഇതിവൃത്തത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ സ്നേഹ-സഹകരണങ്ങളിലൂടെ മറ്റുള്ളവരെ മെഴുക് പോലെ മയപ്പെടുത്തി. അല്ലാഹുവിന്‍റെ കല്‍പ്പനയും ഇതുതന്നെയായിരുന്നു.
ഖുര്‍ആന്‍ ഉണര്‍ത്തി; സത്യ സന്ദേശത്തില്‍ അടിയുറച്ച് നില്‍ക്കുക.(ഹൂദ്) 
തിന്മയെ നന്മകൊണ്ട് നേരിടുക. (ഹാമീം സജദ). 
സ്വഹാബത്ത് ഇത് പരിപൂര്‍ണ്ണമായി പാലിച്ചു. തല്‍ഫലമായി അവസ്ഥകള്‍ അവര്‍ക്ക് അനുകൂലമായി.
ഇന്ന് അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ സഹാബാ കിറാമിനേക്കാളും ഈ രണ്ട് വിഷയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ നമുക്ക് ധാരാളം മാധ്യമങ്ങള്‍ ഉണ്ട്. പക്ഷേ പ്രവര്‍ത്തനം വേണ്ട നിലയില്‍ നടക്കാത്തതിനാല്‍ അവസ്ഥകള്‍ മോശമായിക്കൊണ്ടിരിക്കുന്നു. കാര്യങ്ങള്‍ നല്ലനിലയില്‍ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് പ്രത്യേകം താല്പര്യപ്പെടുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.!
"രക്ഷിതാവെ, ഞങ്ങള്‍ക്ക് സന്മാര്‍ഗ്ഗം നല്‍കിയ ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതെ, നിന്‍റെ ഭാഗത്ത് നിന്നും ഔദാര്യം കനിഞ്ഞരുളേണമേ, നീ വലിയ ഔദാര്യവാനാണ്!" 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...