മൗലാനാ ഷാഹ് വലിയുല്ലാഹി ദഹ് ലവി (റഹ്) യുടെ
സാരസമ്പൂര്‍ണ്ണമായ ഉപദേശങ്ങള്‍:
http://swahabainfo.blogspot.com/2017/12/blog-post_57.html?spref=tw
അത്യാവശ്യവും ദീനീ നന്മയും ഇല്ലാതെ സമ്പന്നരോട് സഹവസിക്കരുത്. വിവരം കെട്ട സൂഫികള്‍, വിവരമില്ലാത്ത ഇബാദത്തുകാര്‍, കടുത്ത സ്വഭാവക്കാരായ പണ്ഡിതര്‍, പണ്ഡിതരോട് ശത്രുത പുലര്‍ത്തുന്നവര്‍, തര്‍ക്ക വിഷയങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ എന്നിവരില്‍ നിന്നും അകന്നുകഴിയുക.
അറിവും തസ്വവ്വുഫുമായി ബന്ധമുള്ളവരും ഭൗതിക താല്‍പ്പര്യം ഇല്ലാത്തവരും അല്ലാഹുവിന്‍റെ ദിക്റിനെയും സുന്നത്തിനെയും സ്നേഹിക്കുന്നവരുമായ മഹത്തുക്കളുടെ സഹവാസത്തില്‍ കഴിയുക.
മറ്റ് മദ്ഹബുകളെയും ത്വരീഖത്തുകളെയും താഴ്ത്താതെ സ്വന്തം മദ്ഹബ് അനുസരിച്ച് കഴിയുക. ചിലര്‍ ഹനഫി മദ്ഹബാണ് അല്ലെങ്കില്‍ ശാഫിഈ മദ്ഹബാണ് ഏറ്റവും ഉത്തമമെന്നും, ചിശ്തിയ്യാ ത്വരീഖത്താണ് അല്ലെങ്കില്‍ നഖ്ശബന്ദി ത്വരീഖത്താണ് മെച്ചമെന്നും വാദിക്കാറുണ്ട്. ഇതെല്ലാം വിവരക്കേടാണ്.
അവസ്ഥക്ക് മാറ്റം വന്നതിനാലോ വ്യാഖ്യാനത്തിന്‍റെ പേരിലോ നമുക്ക് എതിരായ കാര്യം ആരെങ്കിലും ചെയ്യുന്നത് കണ്ടാല്‍ അവരെ വിമര്‍ശിക്കരുത്. എന്നാല്‍ അവരെ അനുകരിക്കുകയും അരുത്.!








ആശംസകളോടെ...





മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!


Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation

No comments:
Post a Comment