ഇമാം ഖുശൈരി (റഹ്) യുടെ
വിലയേറിയ ഉപദേശങ്ങള്‍:
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2017/12/blog-post_75.html?spref=tw
ആദ്യമായി അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ വിശ്വാസ-ആദര്‍ശങ്ങള്‍ക്ക് അനുസരിച്ച് വിശ്വാസം നന്നാക്കുക. ശേഷം മദ്റസയില്‍ താമസിച്ചുകൊണ്ടോ പണ്ഡിതന്മാരുമായി സഹവസിച്ചുകൊണ്ടോ ആവശ്യാനുസൃതം വിജ്ഞാനം കരസ്ഥമാക്കുക.
അഭിപ്രായ വ്യത്യാസങ്ങളുള്ള വിഷയങ്ങളില്‍ സൂക്ഷ്മത കൈക്കൊള്ളുക. പാപങ്ങളില്‍ നിന്നും നിഷ്കളങ്കമായി തൗബ ചെയ്യുക. സത്യത്തിന്‍റെ വക്താക്കളെ തൃപ്തിപ്പെടുത്തുക. സമ്പത്ത്-സ്ഥാനങ്ങളുമായുള്ള ബന്ധം ഒഴിവാക്കുക.
ശൈഖ് പറയുന്നതിന് എതിര് പ്രവര്‍ത്തിക്കരുത്. അദ്ദേഹത്തെ വിമര്‍ശിക്കുകയും അരുത്. ആന്തരിക അവസ്ഥകള്‍ ശൈഖിനോട് മറച്ചുവെക്കരുത്. മറ്റുള്ളവരോട് പ്രകടിപ്പിക്കുകയും അരുത്. ശൈഖിന്‍റെ വിഷയത്തില്‍ വല്ല വീഴ്ച്ചയും ഉണ്ടായാല്‍ ഉടനടി മാപ്പിരക്കുക. തെറ്റുകള്‍ സമ്മതിക്കുക. ദുര്‍വ്യാഖ്യാനം പാടില്ല.
അത്യാവശ്യമില്ലാതെ യാത്ര ചെയ്യരുത്. അധികം ചിരിക്കരുത്. ആരുമായും വഴക്കുണ്ടാക്കരുത്. കൂട്ടുകാരോട് അസൂയ പുലര്‍ത്തരുത്. സ്ത്രീകളുടെയും കുട്ടികളുടെയും സഹവാസം ഒഴിവാക്കുക. അവരോട് തുറന്ന് ഇടപഴകാനും പാടില്ല.
പടച്ചവനുമായി ഉറച്ചബന്ധം ഉണ്ടാകുന്നതുവരെ ആരെയും ശിഷ്യനാക്കരുത്. ശരീഅത്തിന്‍റെ മര്യാദകള്‍ വളരെ ശ്രദ്ധിക്കുക. ഇബാദത്തുകളിലും ത്യാഗങ്ങളിലും അലസത കാട്ടരുത്. ഏകാന്തതയില്‍ കഴിയുക. ആളുകള്‍ക്കിടയിലാണെങ്കില്‍ സേവകനാവുക. എല്ലാവരേക്കാളും താഴ്ന്നവനായി കാണുക. ഭൗതിക സ്നേഹികളില്‍ നിന്നും അകന്നുകഴിയുക.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment