Monday, December 25, 2017

അല്ലാഹുവിലേക്ക് അടുക്കുക.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


അല്ലാഹുവിലേക്ക് അടുക്കുക.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2017/12/blog-post_25.html?spref=tw

അന്ത്യപ്രവാചകന്‍, സയ്യിദുല്‍ കൗനൈന്‍, ഖാതമുന്നബിയ്യീന്‍, സയ്യിദുല്‍ മുര്‍സലീന്‍, മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹി വസല്ലം) യുടെ പ്രധാന നിയോഗലക്ഷ്യം രണ്ട് കാര്യങ്ങളാണ്.
ഒന്ന്: സൃഷ്ടികള്‍ക്ക് സ്രഷ്ടാവുമായുള്ള ബന്ധം ശരിയാക്കുക.
രണ്ട്: ഈ ബന്ധം നിരന്തരമാക്കുക.
ഇതിന് അല്ലാഹുവിന്‍റെ കല്‍പ്പനപ്രകാരം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വീകരിച്ച ലളിതവും  ശക്തവുമായ ഒരു മാര്‍ഗ്ഗമാണ് ദിക്ര്‍-ദുആകള്‍ (അല്ലാഹുവിന്‍റെ  ധ്യാനവും പടച്ചവനോടുള്ള പ്രാര്‍ത്ഥനയും). ഒരു ഭാഗത്ത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹി വസല്ലം) യുടെ ജീവിതം മുഴുവന്‍  ദ്ക്ര്‍-ദുആകളായിരുന്നു. പുലര്‍ക്കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍, വിസര്‍ജ്ജനത്തിന് മുമ്പ്, ശുദ്ധീകരണ സമയത്ത്, ആഹാര-പാനീയ  വസ്ത്രധാരണ സന്ദര്‍ഭങ്ങളില്‍, വീട്ടിലും, നാട്ടിലും, യാത്രയിലും, ജോലിയിലും എന്നിങ്ങനെ സകല കാര്യങ്ങളിലും ഇത് കാണാന്‍ കഴിയുന്നതാണ്. നമസ്കാരങ്ങള്‍ ആദ്യന്തം ദിക്ര്‍-ദുആകളായിരുന്നു.  എന്തിനേറെ, പ്രബോധന പോരാട്ടങ്ങളിലും ഇത് വലിയ ശക്തിയായിരുന്നു. അധികമായി ഇത് നിര്‍വ്വഹിക്കാനും ഒറ്റക്കും കൂട്ടായും  രഹസ്യമായും പരസ്യമായും ഇത് ചെയ്യാനും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹി വസല്ലം) പ്രേരിപ്പിച്ചു. തല്‍ഫലമായി നിരന്തരം ദിക്ര്‍-ദുആകളില്‍ വ്യാപൃതരായ ഒരു സമൂഹം നിലവില്‍ വന്നു. ഒരു കാലത്ത് പടച്ചവനെപ്പറ്റി പറയപ്പെട്ടാല്‍ വെറുപ്പ് പ്രകടിപ്പിച്ചിരുന്ന ജനത, നിന്നും ഇരുന്നും കിടന്നും പടച്ചവനെ ധ്യാനിക്കുന്നവരായി. തെറ്റുകുറ്റങ്ങള്‍ വല്ലതും സംഭവിച്ചാല്‍ പടച്ചവനെ ഓര്‍ത്ത് പശ്ചാത്തപിക്കുമായിരുന്നു. സംസാരം, ആഹാരം, ഉറക്കം, സൃഷ്ടികളുമായിട്ടുള്ള ബന്ധം എന്നിവകളില്‍ അവര്‍  മധ്യമ രീതി അവര്‍ പുലര്‍ത്തിയിരുന്നുവെങ്കിലും ക്രയവിക്രയങ്ങളും ദാമ്പത്യ ജീവിതവും നന്നായി നടത്തിയിരുന്നു. കുടുംബം, ഇണകള്‍, സന്താനങ്ങള്‍, സഹോദരങ്ങള്‍, മനുഷ്യര്‍, മൃഗങ്ങള്‍, പ്രകൃതി വസ്തുക്കള്‍ ഇവയെല്ലാമായി ഉത്തമ ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍  അവര്‍ അല്ലാഹുവിന്‍റെ ധ്യാനം എല്ലാ സന്ദര്‍ഭങ്ങളിലും മുറുകെ പിടിച്ചു. ഇതിലൂടെ അവരുടെ അനുവദനീയ പ്രവര്‍ത്തനങ്ങളും പുണ്യകര്‍മ്മങ്ങളായി മാറി. അല്ലാഹു എല്ലാം കാണുകയും കേള്‍ക്കുകയും  ചെയ്യുന്നുണ്ട് എന്ന ഇഹ്സാനീ ഗുണം അവരില്‍ ശക്തി പ്രാപിച്ചു. സ്വഹാബാ കിറാമിന്‍റെ ഇതര ഗുണങ്ങളായ ഇസ്ലാമും ഈമാനും  അവര്‍ അടുത്ത തലമുറയ്ക്ക് കൈമാറിയത് പോലെ ഉപര്യുക്ത ഇഹ്സാനീ ഗുണവും അവര്‍ വളരെ പ്രാധാന്യത്തോടെ ജനങ്ങളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഈ വഴിയില്‍ പ്രത്യേക ശ്രദ്ധയുള്ള ഒരു വലിയ വിഭാഗം സ്വഹാബാ കിറാമിന്‍റെ കാലം മുതല്‍ ഇന്നുവരെ നിലനില്‍ക്കുന്നു. ലോകാവസാനം വരെയും ഉണ്ടായിരിക്കുകയും  ചെയ്യും. സൂഫിവര്യന്മാര്‍ എന്ന ഒരു പ്രത്യേക നാമം ഇവര്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവര്‍ ഉത്തമ മനുഷ്യരാണ്. ഇവരുമായി ബന്ധിപ്പിച്ച് ധാരാളം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പലരും പ്രചരിപ്പിക്കാറുണ്ടെങ്കിലും ഇവര്‍ ഇസ് ലാമിന്‍റെ ഉന്നത വ്യക്തിത്വങ്ങളും വക്താക്കളുമാണ്. അതെ, ഇത്തരം ആളുകളിലൂടെയാണ് അന്നുമുതല്‍ ഇസ്ലാം ശരിയായ നിലയില്‍ പ്രചരിക്കപ്പെട്ട ത്. പലതരം പ്രശ്നങ്ങളില്‍ കുടുങ്ങിക്കഴിയുന്ന ആധുനിക ലോകത്തിനും ഇവരുടെ ശരിയായ അധ്യാപനങ്ങള്‍ വളരെ ആവശ്യമാണ്. സര്‍വ്വോപരി യഥാര്‍ത്ഥ ജീവിതമായ പാരത്രിക ലോകത്തിന്‍റെ  വിജയം ഈ ഗുണങ്ങളിലൂടെ മാത്രമാണ്: അന്നേ ദിവസം സമ്പത്തും സന്താനങ്ങളും യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. എന്നാല്‍  സംശുദ്ധ മനസ്സോടെ അല്ലാഹുവിനെ സമീപിക്കുന്നവര്‍ക്ക് ഉത്തമ  വിജയമുണ്ട്.!
ഈ മഹത്തായ വഴിയില്‍ വളരെയധികം പ്രകാശിച്ച ഒരു മഹാനാണ് സയ്യിദുനാ അഹ്മദുല്‍ കബീര്‍ രിഫാഈ (റഹ്മത്തുല്ലാഹി അലൈഹി). ഉപരിസൂചിത മഹല്‍ഗുണങ്ങള്‍ കുറഞ്ഞ  ഒരു  സ്ഥലത്തും സമയത്തും മഹാനര്‍ ഈ ഗുണങ്ങള്‍ പഠിക്കുകയും  പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഉത്തമ ശിഷ്യരെ  വാര്‍ത്തെടുത്തു. അത് പരമ്പരയായി ഇന്നും നിലനില്‍ക്കുന്നു. ഈ  കൂട്ടത്തില്‍ പ്രത്യേകം സ്മരണീയനായ വ്യക്തിത്വമാണ് മൗലാനാ ശൈഖ് മുസ്തഫാ രിഫാഈ. മഹാന്മാരായ ജീലാനി (റ) രിഫാഈ  (റ) പരമ്പരയില്‍ ജനിച്ച ശൈഖ്, ആ പാരമ്പര്യത്തിന്‍റെ ഗുണങ്ങള്‍ കഴിവിന്‍റെ പരമാവധി നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നു എന്നത് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിരന്തരം യാത്രകള്‍ ചെയ്യുന്ന ശൈഖ് കേരളത്തിലും പലപ്രാവശ്യം വരുകയും ഇതര മഹത്തായ ദീനീ പ്രവര്‍ത്തനങ്ങളോടൊപ്പം ഇതും നിര്‍വ്വഹിക്കണമെന്ന് ഞങ്ങളെ പ്രത്യേകം ഉണര്‍ത്തി. വിശിഷ്യാ, ഈ കഴിഞ്ഞ റബീഉല്‍ അവ്വല്‍ മാസം മദീനാ മുനവ്വറയിലെ മസ്ജിദുന്നബവിയ്യുശ്ശരീഫില്‍ വെച്ച് കേരളത്തിലെ ഏതാനും ഉലമാ മഹത്തുക്കള്‍ക്കും ദാകിറുകള്‍ക്കും അനുഗ്രഹീതമായ ഇജാസത്തും ഖിലാഫത്തും നല്‍കി. അല്ലാഹുവിന്‍റെ അതിമഹത്തായ അനുഗ്രഹം കൊണ്ട് ഈ മഹത്തുക്കളെ മഹാന്മാരുടെ പരമ്പരകളുമായി ബന്ധിപ്പിച്ച ശൈഖ് അവര്‍കള്‍, നാം എല്ലാവരോടും വലിയ കരുണയാണ്  കാട്ടിയിരിക്കുന്നത്. അല്ലാഹു തആല ശൈഖിന് ഉന്നതമായ പ്രതിഫലവും ആഫിയത്തോടെയുള്ള ദീര്‍ഘായുസ്സും കനിഞ്ഞരുളട്ടെ.!
ഇജാസത്ത്, ഖിലാഫത്ത് ലഭിച്ച മഹത്തുക്കള്‍ക്ക് അല്ലാഹു കൂടുതല്‍ ഐശ്വര്യം കനിയുകയും അവരുടെ പരമ്പരകളിലും ലോകാവസാനം വരെയുള്ള ജനങ്ങളിലും ഈമാന്‍, ഇസ്ലാം, ഇഹ്സാന്‍ ഉണ്ടാക്കുകയും മാതാപിതാക്കള്‍, ഉസ്താദുമാര്‍, മശാഇഖുകള്‍ തുടങ്ങി എല്ലാ മര്‍ഹൂമുകള്‍ക്കും വലിയ സന്തോഷവും റഹ്മത്തും ചൊരിയുകയും ചെയ്യട്ടെ.! അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്താന്‍ ജീവിതാവസാനം വരെ ദിക്ര്‍-ദുആകളിലും  ഇവയുടെ പ്രചാരണങ്ങളിലും മുഴുകാനും ഉതവി നല്‍കുകയും ചെയ്യട്ടെ.!
ശൈഖ് അവര്‍കള്‍ പൊതുജനങ്ങളുടെ നന്മക്കായി ക്രോഡീകരിച്ച ദിക്ര്‍-ദുആ-സ്വലാത്തുകളുടെയും പ്രധാന ഉപദേശങ്ങളുടെയും തയ്യാറായിട്ടുണ്ട്.  ഇത് സസന്തോഷം സ്വീകരിക്കുകയും പ്രവര്‍ത്തിയില്‍ കൊണ്ടുവരികയും ചെയ്യാന്‍ അല്ലാഹു നാം എല്ലാവര്‍ക്കും ഉതവി നല്‍കട്ടെ.! അതെ, ഇതര സ്ഥാനമാനങ്ങളും ഗുണങ്ങളും ഉണ്ടാക്കിയെടുക്കാന്‍ വലിയ ത്യാഗപരിശ്രമങ്ങള്‍ ആവശ്യമാണ്.  എന്നാല്‍ ഏറ്റവും വലിയ ഗുണവും സ്ഥാനവുമായ അല്ലാഹുവിന്‍റെ  വലിയ്യ് (ആത്മ മിത്രം) ആകുക വളരെ എളുപ്പമാണ്. മഹാത്മാക്കള്‍ പറയുന്ന കാര്യങ്ങള്‍ ആഗ്രഹം നിറഞ്ഞ മനസ്സോടെ കഴിവിന്‍റെ പരമാവധി പാലിക്കുക.!
അല്ലാഹു എളുപ്പമാക്കട്ടെ.! സ്വീകരിക്കട്ടെ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...