Tuesday, December 26, 2017

ശൈഖ് അല്‍ ഹാജ് മുഹമ്മദ് ഇംദാദുല്ലാഹ് മുഹാജിര്‍ മക്കി (റഹ്) യുടെ സാരസമ്പൂര്‍ണ്ണമായ ഉപദേശങ്ങള്‍: വിവ: -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ശൈഖ് അല്‍ ഹാജ് മുഹമ്മദ് ഇംദാദുല്ലാഹ് മുഹാജിര്‍ മക്കി (റഹ്) യുടെ 
സാരസമ്പൂര്‍ണ്ണമായ ഉപദേശങ്ങള്‍: 
വിവ: -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2017/12/blog-post_33.html?spref=tw

അഹ് ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്‍റെ വിശ്വാസ-ആദര്‍ശങ്ങള്‍ പഠിച്ച് പകര്‍ത്തുക. ആര്‍ത്തി, ദുര്‍മോഹം, കോപം, കളവ്, പരദൂഷണം, പിശുക്ക്, അസൂയ, ലോകമാന്യത, അഹന്ത, പക, എന്നീ  ദു:സ്വഭാവങ്ങള്‍ ദൂരീകരിക്കുക.
സഹനത, നന്ദി, ആത്മ സംതൃപ്തി, അറിവ്, ഉറച്ച വിശ്വാസം, അല്ലാഹുവില്‍ അവലംബം, പടച്ചവനെ ഭരമേല്‍പ്പിക്കുക, വിധിയില്‍ തൃപ്തി എന്നീ സല്‍ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കുക.
ശരീഅത്തിനെ പാലിക്കുന്നതില്‍ വളരെ ശ്രദ്ധ പുലര്‍ത്തുക. പാപങ്ങള്‍ വല്ലതും ഉണ്ടായാല്‍ തൗബ ചെയ്യുകയും നന്മകളിലൂടെ പരിഹരിക്കുകയും ചെയ്യുക. നമസ്കാരം ജമാഅത്തായി കൃത്യസമയത്ത് നിര്‍വ്വഹിക്കുക. അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്നും ഒരു സമയവും അശ്രദ്ധനാകരുത്. ദിക്റിലൂടെ രസാനുഭൂതിയുണ്ടായാല്‍ നന്ദി രേഖപ്പെടുത്തുക. കശ്ഫ്-കറാമത്തുകള്‍ തേടിക്കൊണ്ട് നടക്കരുത്.
തസ്വവ്വുഫുമായി ബന്ധപ്പെട്ട നമ്മുടെ അവസ്ഥകള്‍ മറ്റുള്ളവരോട് പറയരുത്. ദുന്‍യാവിനെയും വസ്തുക്കളെയും മനസ്സില്‍ നിന്നും ഒഴിവാക്കുക. ശരീഅത്തിന് വിരുദ്ധമായ സൂഫിനാമധാരികളില്‍ നിന്നും അകന്നുകഴിയുക. ജനങ്ങളോട് ആവശ്യത്തിന് മാത്രം ബന്ധപ്പെടുക. സല്‍സ്വഭാവത്തോടെ വര്‍ത്തിക്കുക. എല്ലാവരേക്കാളും താഴ്ന്നവനായി കാണുക. വിമര്‍ശന സ്വഭാവം ഒഴിവാക്കുക. മയത്തോടെ സംസാരിക്കുക. നിശബ്ദതയും ഏകാന്തതയും പതിവാക്കുക. സമയനിഷ്ട പാലിക്കുക. പൈശാചിക ദുര്‍ബോധനങ്ങള്‍ക്ക് മനസ്സില്‍ ഇടം നല്‍കരുത്. സംഭവിച്ചതെല്ലാം അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുമാണെന്ന് മനസ്സിലാക്കുക. അല്ലാഹു അല്ലാത്തവരെക്കുറിച്ചുള്ള ചിന്ത വെടിയുക. ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുക. നിയ്യത്ത് നിഷ്കളങ്കമാക്കുക. ആഹാര-പാനീയങ്ങളില്‍ മിതത്വം പുലര്‍ത്തുക. അലസത ഉണ്ടാകുന്ന നിലയില്‍ വര്‍ദ്ധനവോ ബലഹീനത സംഭവിക്കുന്ന നിലയില്‍ കുറവോ വരുത്തരുത്.
അനുവദനീയമായ സമ്പാദ്യം ഉത്തമമാണ്. അല്ലാഹുവില്‍ പരിപൂര്‍ണ്ണ അവലംബമുണ്ടെങ്കില്‍ സമ്പാദ്യം ഒഴിവാക്കാവുന്നതാണ്. പക്ഷേ ആരോടും പ്രതീക്ഷയും ഭയവും പുലര്‍ത്തരുത്. അല്ലാഹുവിന്‍റെ പൊരുത്തത്തെ സര്‍വ്വതാ തേടിക്കൊണ്ടിരിക്കുക. അനുഗ്രഹങ്ങളില്‍ നന്ദി രേഖപ്പെടുത്തുക. ദാരിദ്ര-ദു:ഖങ്ങളില്‍ മനസ്സ് ഇടുങ്ങരുത്. ബന്ധുമിത്രങ്ങളോട് മയത്തോടെ വര്‍ത്തിക്കുക. അവരുടെ തെറ്റുകുറ്റങ്ങള്‍ മാപ്പാക്കുക. അവരുടെ ന്യായങ്ങള്‍ അംഗീകരിക്കുക. പരദൂഷണവും ദൂശ്യം തേടലും ഒഴിവാക്കുക. സ്വന്തം തെറ്റുകുറ്റങ്ങള്‍ നിരീക്ഷിക്കുക. ആരുമായും തര്‍ക്കം പാടില്ല. അതിഥികളെയും യാത്രികരെയും  സഹായിക്കുക. സാധുക്കള്‍, പണ്ഡിതര്‍, സല്‍ക്കര്‍മ്മികള്‍  എന്നിവരുടെ സഹായം തെരഞ്ഞെടുക്കുക. ആത്മ സംതൃപ്തിയും മറ്റുള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കലും പതിവാക്കുക. വിശപ്പും ദാഹവും പതിവാക്കുക. ചിരി കുറക്കുക. കരച്ചില്‍ അധികരിപ്പിക്കുക. അല്ലാഹുവിന്‍റെ ശിക്ഷയും ധന്യതയും ഓര്‍ത്ത് ഭയന്നുകഴിയുക.
മരണത്തെ സദാ സമയവും ഓര്‍ക്കുക. ദിവസവും കര്‍മ്മങ്ങള്‍ വിചാരണ ചെയ്യുക. നന്മയില്‍ നന്ദി രേഖപ്പെടുത്തുക. തിന്മയില്‍ നിന്നും തൗബ ചെയ്യുക. സത്യം പറയലും ഹലാല്‍ കഴിക്കലും അടയാളമാക്കുക. ശരീഅത്തിന് വിരുദ്ധമായ സദസ്സുകളില്‍ പോകരുത്. വിവരക്കേ ടിന്‍റെ ആചാരങ്ങളില്‍ നിന്നും മാറി നില്‍ക്കുക.
ലജ്ജ, മിതഭാഷ്യം,  രഞ്ചിപ്പ്, സല്‍ക്കര്‍മ്മം, നല്ല പെരുമാറ്റം, വിനയം എന്നിവ മുറുകെ പിടിക്കുക. ഇവയില്‍ അഹങ്കരിക്കരുത്. ഔലിയാഇന്‍റെ മസാറുകള്‍ സന്ദര്‍ശിച്ച് പ്രയോജനം നേടുക. ഇടയ്ക്കിടെ പൊതുജനങ്ങളുടെ ഖബ്ര്‍സ്ഥാനുകളില്‍ പോയി സവാബ് എത്തിച്ചുകൊടുക്കുക. ശൈഖിനോടുള്ള മര്യാദയും അനുസരണയും നിലനിര്‍ത്തുക. എപ്പോഴും അടിയുറപ്പിന് ദുആ ഇരന്നുകൊണ്ടിരിക്കുക.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...