10. അന്ത്യ പ്രവാചകന്‍
മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) :
http://swahabainfo.blogspot.com/2017/11/10_30.html?spref=tw
നമസ്കാരാനന്തരം പതിവനുസരിച്ച് സദസ്സ് കൂടി. ചിലര്‍ സ്വപ്നം വിവരിച്ചു. തങ്ങള്‍ വ്യാഖ്യാനം പറഞ്ഞുകൊടുത്തു. ഇടക്ക് ജാഹിലിയ്യാ കാര്യങ്ങളെ കുറിച്ചുള്ള പരാമര്‍ശം വന്നു. അക്കാലത്തെ ചില കവിതകള്‍ ഉദ്ധരിക്കപ്പെട്ടു. അതിലല്‍പം തമാശയുള്ളതായിരുന്നു. തങ്ങളും അതില്‍ പങ്കെടുത്തു. ചിലപ്പോള്‍ പുഞ്ചിരിതൂകി. (ശമാഇലുത്തിര്‍മിദി 137)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
ജാഹിലീ കവിതകളില്‍ ഏറ്റവും ഉത്തമം ലബീദിന്‍റെ ഈ കവിതാശകലമാണ്; 'അറിയുക: അല്ലാഹുവല്ലാത്തതെല്ലാം നശിക്കാനുള്ളതാണ്.' (ശമാഇല്‍: 131)

ഈ ദിവസം ശ്രേഷ്ഠ ദിനമാണ്. ഈ ദിനത്തില്‍ നിങ്ങള്‍ എന്‍റെ മേല്‍ അധികമായി സ്വലാത്ത് ചൊല്ലുക. നിങ്ങളുടെ സ്വലാത്ത് എന്നില്‍ സമര്‍പ്പിക്കപ്പെടുന്നതാണ്. സ്വഹാബത്ത് ചോദിച്ചു: തങ്ങളുടെ തിരുശരീരം ഖബ്റില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ തങ്ങള്‍ക്ക് എങ്ങനെയാണ് സമര്‍പ്പിക്കപ്പെടുക.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
അല്ലാഹു ഖബ്റുകളുടെ മേല്‍ നബിമാരുടെ ശരീരം നിഷിദ്ധമാക്കിയിരിക്കുന്നു. (നസാഈ 1375)
ലോകാനുഗ്രഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
നിങ്ങള്‍ വെള്ളിയാഴ്ച തീര്‍ച്ചയായും കുളിക്കണം. (ബുഖാരി 877)
ആരെങ്കിലും വെള്ളിയാഴ്ച കുളിച്ച് നേരത്തേ മസ്ജിദിലെത്തി ഇമാമിന് അരികിലിരിക്കുകയും പാഴ്പ്രവര്‍ത്തനങ്ങള്‍ ചെയ്യാതിരിക്കുകയും ചെയ്താല്‍ അല്ലാഹു അവന്‍റെ ഓരോ ചുവടിനുപകരം ഒരുവര്‍ഷത്തെ നമസ്കാര - നോമ്പുകളുടെ പ്രതിഫലം കനിഞ്ഞരുളുന്നതാണ്. (നസാഈ 1386)
ഈ ദിവസം ആരെങ്കിലും സൂറത്തുല്‍കഹ്ഫ് പാരായണം ചെയ്താല്‍ അടുത്ത ജുമുഅഃ വരെ അല്ലാഹു അവന് ഒരു പ്രകാശം നല്‍കുന്നതാണ്. (മുസ്തദ്റക്) അടുത്ത ജുമുഅ: വരെയുള്ള പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നതുമാണ്. (സാദുല്‍ മആദ്)
അല്‍പം കഴിഞ്ഞ് ഈ സദസ്സ് പിരിഞ്ഞു. സൂര്യന്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു. തങ്ങള്‍ ഇശ്റാഖ് നമസ്കരിച്ച് വീട്ടിലേക്ക് പോയി.
ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു. ഞാനും തങ്ങളോടൊപ്പം വീട്ടില്‍ പ്രവേശിച്ചു. എന്നോടൊപ്പം ഖാലിദുബ്നുല്‍ വലീദും ഉണ്ടായിരുന്നു.
മൈമൂന (റ) ഒരുകപ്പ് പാല്‍ തങ്ങള്‍ക്കു നല്‍കി. തങ്ങള്‍ പാനം ചെയ്ത ശേഷം മിച്ചം വന്നത് വലതുഭാഗത്തായിരുന്ന എനിക്ക് നല്‍കി. (തിര്‍മിദി 3455)
ഇതിനിടയില്‍ തങ്ങളുടെ സദസ്സില്‍ കൃത്യനിഷ്ഠയോടെ പങ്കെടുത്തിരുന്ന ഒരു സ്വഹാബിയുടെ കുഞ്ഞ് മരിച്ച വിവരം അറിഞ്ഞു. തങ്ങള്‍ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പോയി. അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് ചോദിച്ചു: 'അല്ലാഹു നിങ്ങളുടെ കുഞ്ഞിന് ദീര്‍ഘായുസ് കൊടുക്കുന്നതാണോ, ആ കുഞ്ഞ് നിങ്ങളെക്കാള്‍ മുമ്പ് സ്വര്‍ഗ്ഗത്തില്‍ എത്തി വാതിലുകള്‍ തുറന്ന് നിങ്ങളെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നതാണോ നിങ്ങള്‍ക്കിഷ്ടം.?' (നസാഈ 2090)
വരൂ.. ചൊല്ലാം...
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍...!
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും രാവിലെയും വൈകുന്നേരവും പത്ത് പ്രാവശ്യം വീതം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍, അവന് ഖിയാമത്ത് നാളില്‍ എന്‍റെ ശഫാഅത്ത് ലഭിക്കുന്നതാണ്ڈ. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഖിയാമത്ത് നാളില്‍ എന്നിലേക്ക് ഏറ്റവും അടുത്തവന്‍ എന്‍റെമേല്‍ അധികമായി സ്വലാത്ത് ചൊല്ലിയവനായിരിക്കും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും എന്‍റെമേല്‍ ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍, അവന്‍റെ മേല്‍ അല്ലാഹു പത്ത് കാരുണ്യങ്ങള്‍ ചൊരിയുന്നതും, അവന്‍റെ പത്ത് പാപങ്ങള്‍ പൊറുക്കപ്പെടുന്നതും, പത്ത് സ്ഥാനങ്ങള്‍ ഉയര്‍ത്തപ്പെടുന്നതും, പത്ത് നന്മകള്‍ എഴുതപ്പെടുന്നതുമാണ്.
മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) :
ജീവിതവും സന്ദേശവും.!
-ഃ വെള്ളിയാഴ്ച സുബ്ഹിക്ക് ശേഷം ഃ- http://swahabainfo.blogspot.com/2017/11/10_30.html?spref=tw

മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:
Post a Comment