Friday, December 1, 2017

9. അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) : ജീവിതവും സന്ദേശവും.! -ഃ സുബ്ഹി നമസ്കാരം ഃ-

9. അന്ത്യ പ്രവാചകന്‍ 
മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം)  

ജീവിതവും സന്ദേശവും.! 

-ഃ വെള്ളിയാഴ്ച സുബ്ഹി നമസ്കാരം ഃ- 
http://swahabainfo.blogspot.com/2017/11/9_30.html?spref=tw

ഇന്ന് വെള്ളിയാഴ്ച സയ്യിദുല്‍ അയ്യാം. (ദിവസങ്ങളില്‍ അതിശ്രേഷ്ഠമായ ദിനം) ആണ്. ചിലവിഷയങ്ങളില്‍ ചെറിയ-വലിയ പെരുന്നാളുകളെക്കാള്‍ ശ്രേഷ്ഠമാണ് വെള്ളിയാഴ്ച. ആദം (അ) നെ അല്ലാഹു പടച്ചതും ഭൂമിയിലേക്ക് ഇറക്കിയതും തൗബാ സ്വീകരിച്ചതും മഹാവിയോഗം സംഭവിച്ചതും ഈ ദിനത്തിലാണ്. ഈ ദിവസത്തില്‍ ഒരു സമയമുണ്ട്. അപ്പോള്‍ ദുആ ചെയ്യുന്ന, ഹറാമല്ലാത്ത എന്തും സ്വീകരിക്കപ്പെടുന്നതാണ്. ഖിയാമത്ത് സംഭവിക്കുന്നതും ഈ ദിവസത്തില്‍ തന്നെ (ഇബ്നുമാജ: 1084)
യഹൂദികളുടെ ശനിയാഴ്ചക്കും ക്രൈസ്തവരുടെ ഞായറാഴ്ചക്കും വിരുദ്ധമായി ഈ ദിവസത്തെ അല്ലാഹു നമുക്ക് തെരഞ്ഞെടുത്തതാണ്. (ബുഖാരി 796)
തങ്ങള്‍ സുബ്ഹ് നമസ്കാരത്തിന്‍റെ ആദ്യത്തെ റക്അത്തില്‍ സൂറത്തു സജദയും സൂറത്തു ദഹ്റും പാരായണം ചെയ്തു. (ബുഖാരി 891)
കാരണം, ഖിയാമത്ത് നാളിന്‍റെയും പരലോകത്തിന്‍റെയും അവസ്ഥകള്‍ ഈ സൂറത്തുകളില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. സമുദായത്തിന് ഇവയെകുറിച്ചുള്ള ചിന്ത ഈ പാരായണത്തിലൂടെ പുതുക്കപ്പെടുന്നതാണ്.
വരൂ.. ചൊല്ലാം...
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍...!

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും രാവിലെയും വൈകുന്നേരവും പത്ത് പ്രാവശ്യം വീതം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍, അവന് ഖിയാമത്ത് നാളില്‍ എന്‍റെ ശഫാഅത്ത് ലഭിക്കുന്നതാണ്ڈ. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഖിയാമത്ത് നാളില്‍ എന്നിലേക്ക് ഏറ്റവും അടുത്തവന്‍ എന്‍റെമേല്‍ അധികമായി സ്വലാത്ത് ചൊല്ലിയവനായിരിക്കും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും എന്‍റെമേല്‍ ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍, അവന്‍റെ മേല്‍ അല്ലാഹു പത്ത് കാരുണ്യങ്ങള്‍ ചൊരിയുന്നതും, അവന്‍റെ പത്ത് പാപങ്ങള്‍ പൊറുക്കപ്പെടുന്നതും, പത്ത് സ്ഥാനങ്ങള്‍ ഉയര്‍ത്തപ്പെടുന്നതും, പത്ത് നന്മകള്‍ എഴുതപ്പെടുന്നതുമാണ്.


മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...