വിനയപൂര്‍വ്വം ആദരണീയരോട്...
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2017/12/blog-post_31.html?spref=tw
ബിസ്മില്ലാഹ്...
ബഹുമാന്യരെ
അസ്സലാമു അലൈകും വറഹ്മതുല്ലാഹ്...
അല്ലാഹു തആലായുടെ അളവറ്റ അനുഗ്രഹത്താല്‍ നമുക്ക് ദീനുമായി ബന്ധം നല്‍കി. ദീനുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനം നബവീ പ്രവര്‍ത്തനങ്ങളായ ദഅ്വത്തും തസ്കിയത്തും തഅ്ലീമുമാണ്. ഉമ്മത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കും അവരവരുടെ കഴിവനുസരിച്ച് ഈ മൂന്ന് പ്രവര്‍ത്തനങ്ങള്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. മഹാന്മാരായ സ്വഹാബികള്‍ എല്ലാവരും ഇത് ചെയ്തു. അവര്‍ നന്മ നിറഞ്ഞ മനസ്സുള്ളവരും ആഴമേറിയ അറിവുള്ളവരും പ്രകടനങ്ങള്‍ വളരെ കുറഞ്ഞവരുമായിരുന്നു. പിന്‍ഗാമികളായ മഹത്തുക്കളും ഇതേ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചു. എന്നാല്‍ ഉമ്മത്തിന്‍റെ വിശാലതയ്ക്കനുസരിച്ച് പില്‍ക്കാല മഹാന്മാര്‍ ഇതില്‍ ഒന്നിനെ പ്രധാന ശ്രദ്ധാകേന്ദ്രമായി തെരഞ്ഞെടുക്കുകയും മറ്റ് രണ്ട് കാര്യങ്ങളെ ആദരിക്കുകയും കഴിയുന്നത്ര ഉള്‍ക്കൊള്ളുകയും ചെയ്തു. അതില്‍ ഒരു വിഭാഗമാണ് സൂഫിവര്യന്മാര്‍. ഇവര്‍ ദഅ്വത്തിനെയും ഇല്‍മിനെയും ആദരിക്കുകയും കഴിയുന്നത്ര പ്രാവര്‍ത്തികമാക്കുകയും ചെയ്തതിനോടൊപ്പം ആത്മസംസ്കരണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. അവരുടെ ശിഷ്യരെയും കൂട്ടാളികളെയും ഇതേ വഴിയില്‍ പ്രേരിപ്പിക്കുകയും പ്രയോജനപ്പെടുമെന്ന് ധരിക്കുന്ന ചിലരെ പ്രത്യേകം ഇതിന് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് ഇജാസത്ത്- ഖിലാഫത്ത് എന്ന് പറയപ്പെടുന്നു.
അര്‍ഹതയുള്ളവര്‍ കര്‍ത്തവ്യം നിര്‍വ്വഹിക്കാതിരിക്കുകയും അനര്‍ഹരും ദുരുദ്ദേശക്കാരും മുന്നോട്ട് വരികയും ചെയ്യുമ്പോള്‍ എല്ലാ മേഖലകളിലും കുഴപ്പങ്ങള്‍ സംഭവിക്കുന്നത് പോലെ, ഈ മേഖലകളിലും കുഴപ്പങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ, ലോകാവസാനം വരെ നടക്കേണ്ട പ്രവര്‍ത്തനങ്ങളോടുള്ള അല്ലാഹുവിന്‍റെ സമീപനം പോലെ ഈ മേഖലയെയും ശുദ്ധീകരിക്കുന്ന മഹാന്മാരെ അല്ലാഹു തയ്യാറാക്കിക്കൊണ്ടിരിക്കുന്നതാണ്. എല്ലാ കാലത്തും സ്ഥലത്തും ഇവര്‍ ഉണ്ടായിക്കൊണ്ടിരിക്കും. അറിവിലും അനുഭവത്തിലും ഈ വിഷയത്തില്‍ വലിയ തൗഫീഖ് നല്‍കപ്പെട്ടവരാണ് ദേവ്ബന്ദ് ഉലമാ മഹത്തുക്കള്‍.! ഇവരുടെ ഏതാനും രചനകള്‍ വായിക്കുകയും പ്രഭാഷണ-ദര്‍സുകള്‍ ശ്രദ്ധിക്കുകയും ചെയ്താല്‍ ഇത് വ്യക്തമാകുന്നതാണ്.
തസ്കിയത്തുമായി പണ്ടുമുതലേ ബന്ധമുള്ള നാടാണ് കേരളം. ഒരു ഭാഗത്ത് സൂഫിവര്യന്മാരിലൂടെയാണ് കേരളത്തില്‍ പ്രധാനമായും ഇസ്ലാം പ്രചരിച്ചത്. മറുഭാഗത്ത്, ഇമാം മഖ്ദൂമിനെ പോലുള്ളവര്‍ വൈജ്ഞാനികമായി ഇതിനെ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ പില്‍ക്കാലത്ത്, വിശിഷ്യാ ഇക്കാലത്ത് ഇതില്‍ വലിയ വീഴ്ച സംഭവിച്ചിരിക്കുന്നു. ഇന്ന് ഒരു ഭാഗത്ത് വ്യാജ ത്വരീഖത്തുകാരുടെ വിഹാര കേന്ദ്രമാണ് കേരളം. ശൈഖിന്‍റെ നിബന്ധനകള്‍ പാലിക്കാത്തവരും ശരീഅത്തിനെ നിന്ദിക്കുന്നവരും ശൈഖായി വാഴുന്നു. ആത്മീയതയോടുള്ള ആഗ്രഹം ആഗോള പ്രതിഭാസമാകയാല്‍ ജനങ്ങള്‍ അവരിലേക്ക് തിരിയുന്നു. മറു ഭാഗത്ത് നമ്മില്‍പ്പെട്ട ആളുകള്‍ സഹിതം വലിയൊരു വിഭാഗം വ്യാജ ത്വരീഖത്തുകളെ കണ്ട് തസ്വവ്വുഫിനെ തന്നെ നിന്ദിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. ഇമാം ഹസന്‍ ബസ്വരി, ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ മുതല്‍ മുഴുവന്‍ മുജദ്ദിദുകളും ഉള്‍ക്കൊണ്ട ഒരു കാര്യമാണ് തസ്വവ്വുഫ്. നമ്മുടെ ഇന്ത്യയിലെ തന്നെ മഹാത്മാക്കളായ മുജദ്ദിദ് അല്‍ഫ് ഥാനി, ഇമാം ശാഹ് വലിയുല്ലാഹ് ദഹ്ലവി, സയ്യിദ് അഹ്മദ് ശഹീദ്, ദേവ്ബന്ദ് ഉലമാക്കള്‍ എന്നിവരുടെ ഒരു പ്രധാന അദ്ധ്യായം തന്നെ തസ്വവ്വുഫാണ്. ഇവരുടെ ഇല്‍മ്-ദഅ്വത്തുകളെ പ്രയോജനപ്പെടുത്തുന്നവര്‍ ഇവരുടെ ഈ പ്രധാന ഭാഗത്തെ അവഗണിക്കുന്നതും നിന്ദിക്കുന്നതും അത്ഭുതം തന്നെ.!
മഹാ പാപിയായ വിനീതന്‍, റഹ്മാനായ റബ്ബിന്‍റെ അനുഗ്രഹം കൊണ്ട് മാത്രം ഈ മഹാന്മാരുമായി ബന്ധപ്പെട്ടു. അവരില്‍ പലരും കേരളത്തില്‍ വന്നു. അവരെല്ലാവരും ഇക്കാര്യം ഉണര്‍ത്തുകയുണ്ടായി. അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി കേരളത്തില്‍ വന്നപ്പോഴെല്ലാം ഇതിനെ ഉണര്‍ത്തി. അല്ലാമാ തന്നെ ശിഷ്യരായ മൗലാനാ സയ്യിദ് അബ്ദുല്ലാഹ് ഹസനിയെയും ശൈഖ് ആദില്‍ ഹസന്‍ യമാനിയെയും കേരളത്തിലേക്ക് അയച്ചു. ശേഷം അല്ലാമായുടെ പ്രധാന പിന്‍ഗാമി അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്വി പല പ്രാവശ്യം കേരളത്തില്‍ വരികയും ഇതിന്‍റെ പ്രാധാന്യം ഉണര്‍ത്തുകയും ചെയ്തു. ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ നിന്നും വന്ന എല്ലാ മഹാന്മാരും ഇതുമായി ബന്ധമുള്ളവരാണ്. അവരും ഇക്കാര്യം ഉദ്ബോധിപ്പിച്ചു. വിശിഷ്യാ, ശൈഖുല്‍ ഹദീസ് അല്ലാമാ ഖമറുദ്ദീന്‍ ഖാസിമിയുടെ പ്രധാന ഉപദേശം തന്നെ തസ്വവ്വുഫാണ്. നിസാമുദ്ദീനില്‍ നിന്ന് വന്ന മഹാന്മാരും ഇത് ഉപദേശിച്ചു. വിശിഷ്യാ, മൗലാനാ മുഹമ്മദ് ഉമര്‍ പാലന്‍പൂരിയുടെ മകന്‍ മൗലാനാ മുഹമ്മദ് യൂനുസ് പാലന്‍പൂരി കേരളത്തില്‍ ഗഫ്ലത്ത് വളരെ വ്യാപകമാണെന്നും ദിക്ര്‍ വര്‍ദ്ധിപ്പിക്കണമെന്നും ഉപദേശിച്ചു. മൗലാനാ സയ്യിദ് അര്‍ഷദ് മദനിയും മൗലാനാ മുഫ്തി അഹ്മദ് ഖാന്‍പൂരിയും മറ്റ് പല മഹാന്മാരും ഇക്കാര്യം ഉപദേശിച്ചിട്ടുണ്ട്. അല്ലാമാ നദ്വിയുടെ പ്രധാന ശിഷ്യനായ മൗലാനാ സയ്യിദ് മുസ്ത്വഫാ രിഫാഈ നദ്വി ഇതിന് വേണ്ടി മാത്രം കേരളത്തില്‍ പല പ്രാവശ്യം വരികയും ഈ കഴിഞ്ഞ റബീഉല്‍ അവ്വലില്‍ മദീനാ ത്വയ്യിബയില്‍ നിന്നും കേരളത്തിലെ ഏതാനും മഹത്തുക്കളെ ഈ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. അല്ലാഹു ഇവരെ വളരെയധികം അനുഗ്രഹിക്കുകയും ഇവര്‍ ആഗ്രഹിക്കുന്നതിനെക്കാള്‍ ഉന്നതമായ നിലയില്‍ ഈ പ്രവര്‍ത്തനം നടത്താന്‍ നമുക്ക് ഉതവി നല്‍കുകയും ചെയ്യട്ടെ.!
ഈ വിഷയത്തില്‍ ഈ മഹാപാപിക്ക് വളരെ വിനയത്തോടെ താങ്കളോട് പറയാനുള്ള കാര്യങ്ങള്‍ ഇവയാണ്.
1. താങ്കള്‍ ഈ പ്രവര്‍ത്തനത്തെ മനസ്സിലാക്കിയിട്ടില്ലെങ്കില്‍ മനസ്സിലാക്കാന്‍ പരിശ്രമിക്കുക. ഇതുമായി ബന്ധമുള്ള മഹാന്മാരുടെ സഹവാസവും സദസ്സുകളും രചനകളും ഇതിന് വളരെ പ്രയോജനകരമാണ്.
2. ബന്ധമുള്ളവരാണെങ്കില്‍ ബന്ധം നന്നാക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. ഇങ്ങനെയുള്ള ഒരു മഹാനുമായി ഇസ്വ്ലാഹീ ബന്ധം സ്ഥാപിക്കുകയും അവസ്ഥകള്‍ അറിയിക്കുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ദിവസവും കുറെ നേരം കൃത്യനിഷ്ഠയോടെ ദിക്ര്‍-തിലാവത്തുകളില്‍ മുഴുകുകയും ചെയ്യുക.
3. താങ്കള്‍ക്ക് ഏതെങ്കിലും ആധികാരിക മഹാന്‍ പ്രത്യക ഇജാസത്തോ ഖിലാഫത്തോ നല്‍കിയിട്ടുണ്ടെങ്കില്‍ അത് വലിയ അനുഗ്രഹവും ഉത്തരവാദിത്വവുമായി കാണുക. ഇതില്‍ അഹങ്കാരവും ഇതിനെ നിസ്സാരമാക്കലും നമ്മെ നിസ്സാരനായി കാണുന്നതും അപകടമാണ്. ശൈഖുമാരുടെ നിബന്ധനകളി ലും അടയാളങ്ങളിലും പറയപ്പെട്ട ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കുക. പ്രഭാഷണങ്ങളിലും മറ്റും ദിക്റിന്‍റെ മഹത്വങ്ങള്‍ വിവരിക്കുക. ത്വാലിബുകള്‍ ആരെങ്കിലും വന്നാല്‍ അവരെ സ്വീകരിച്ച് ദിക്റുകള്‍ പറഞ്ഞ് കൊടുക്കുക. അല്ലെങ്കില്‍ അര്‍ഹരായവരിലേക്ക് എത്തിക്കുക. ഈ വിഷയത്തില്‍ ലളിതമായ മാര്‍ഗ്ഗം ആഴ്ചയില്‍ ഏതെങ്കിലും ഒരു സമയം നിശ്ചയിച്ച് ആളുകളെ കൂട്ടി കുറച്ച് നേരം മഹാന്മാരുടെ കിതാബുകള്‍ വായിക്കുകയും കുറച്ച് നേരം ദിക്ര്‍ ചൊല്ലുകയും ദുആ ഇരക്കുകയും ചെയ്യുക. ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അഷ്റഫ് അലി ത്ഥാനവിയുടെ രചനകളാണ് ഉത്തമം. വിശിഷ്യാ, മുമ്പ് വിവരിക്കപ്പെട്ട കാര്യങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ഇത് നടത്തുക. ഇന്‍ശാഅല്ലാഹ്, നമ്മുടെ ഉത്തരവാദിത്വം കുറഞ്ഞ നിലയിലെങ്കിലും നിര്‍വ്വഹിക്കാന്‍ കഴിയുന്നതും ഉമ്മത്തില്‍ വലിയ മാറ്റമുണ്ടാകുന്നതും ഇരുലോക വിജയ-മഹത്വങ്ങള്‍ ലഭിക്കുന്നതുമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment