Thursday, December 14, 2017

രാജസ്ഥാനില്‍ കൊല്ലപ്പെട്ട അഫ്റാസുല്‍ ഇസ് ലാം സംഭവത്തെ മൗലാനാ സയ്യിദ് അര്‍ഷദ് മദനി അതിശക്തമായി അപലപിച്ചു

ന്യൂ ഡല്‍ഹി: പശ്ചിമ ബംഗാള്‍ സ്വദേശിയായ അഫ്റാസുല്‍ ഇസ് ലാം മൃഗീയമായി രാജസ്ഥാനില്‍ കൊല്ലപ്പെട്ട സംഭവത്തെ ജംഇയ്യത്ത് ഉലമാ എ ഹിന്ദ് അഖിലേന്ത്യാ അദ്ധ്യക്ഷനും ദാറുല്‍ ഉലൂം ദേവ്ബന്ദ് ഉസ്താദുല്‍ ഹദീസുമായ മൗലാനാ സയ്യിദ് അര്‍ഷദ് മദനി അതിശക്തമായി അപലപിച്ചു. 
http://swahabainfo.blogspot.com/2017/12/blog-post_14.html?spref=tw

ഇത്തരം സംഭവത്തില്‍ മൃഗീയത നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യത്തിന്‍റെയും രാജ്യനിവാസികളുടെയും അന്ത്യം വളരെ മോശമാകുമെന്ന് മൗലാനാ ഉണര്‍ത്തി. നിയമം കൈയ്യിലെടുത്താല്‍ ഒരു വീടിന്‍റെ കാര്യം പോലും അവതാളത്തിലാകുമെങ്കില്‍ ആളുകള്‍ നിയമങ്ങള്‍ കൈയ്യിലെടുത്ത് കളിക്കുന്ന ഈ അവസ്ഥ ഇന്ത്യാ രാജ്യത്ത് വ്യാപിച്ചാല്‍, ഈ രാജ്യത്തിന്‍റെ അവസ്ഥ എന്താകുമെന്ന് പ്രധാനമന്ത്രിയും കൂട്ടരും ചിന്തിക്കണമെന്ന് മൗലാനാ മദനി ഉണര്‍ത്തി. 
നരേന്ദ്രമോദി ഭരണത്തിലേറിയതോടെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. അഖ് ലാഖ് മുതല്‍ ആരംഭിച്ച വധങ്ങളുടെയും മര്‍ദ്ദനങ്ങളുടെയും പരമ്പര ഇപ്പോള്‍ രാജസ്ഥാനിലെ അഫ്റാസുല്‍ ഇസ് ലാമില്‍ എത്തിനില്‍ക്കുന്നു. രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിക്കുമോ എന്ന ഭീതി, എല്ലാ ഭാഗത്തും പ്രകടമാകുന്നു. ഇത് ഈ രാജ്യത്തിന് നല്ലതാണോ അല്ലയോ എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ സഗൗരവം ചിന്തിക്കേണ്ടിയിരിക്കുന്നു. 
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അഴകൊഴമ്പന്‍ സമീപനം സ്വീകരിക്കുന്നതും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് തുള്ളുന്ന ഏതെങ്കിലും അന്വേഷണ കമ്മീഷനെ ഏല്‍പ്പിച്ച് കൈ കഴുകുന്നതും ഈ രാജ്യത്തിന് ഒട്ടും നല്ലതല്ല. ഇത്തരം വിഷയങ്ങളില്‍ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കല്‍ രാജ്യസ്നേഹത്തിന്‍റെ അടയാളമാണ്. രാജ്യസ്നേഹത്തെക്കുറിച്ച് നിരന്തരം ഗീര്‍വാണം വിടുന്നവര്‍ ഇക്കാര്യങ്ങള്‍ ഗ്രഹിക്കാതെ പോകുന്നത് കഷ്ടമാണെന്നും മൗലാനാ മദനി പ്രസ്താവിച്ചു. 
രാജ്യ പുരോഗതി എന്നാല്‍ കുറെ വാഹനങ്ങളും വഴികളുമല്ല. ശാന്തിയും സമാധാനവുമാണെന്ന് എല്ലാവരും മനസ്സിലാക്കുക. പരസ്പരം ആദരിച്ചും സഹകരിച്ചും നീങ്ങുന്നതില്‍ മാത്രമാണ് ഈ രാജ്യത്തിന്‍റെ നന്മയുള്ളത്. എല്ലാ സമയത്തും ന്യൂനപക്ഷങ്ങളെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുകയും ചെറിയ പ്രശ്നങ്ങളെ വലുതാക്കി നാശനഷ്ടങ്ങള്‍ അഴിച്ചുവിടുന്നതും ഈ രാജ്യത്തിന് ഒട്ടും ഗുണകരമല്ല എന്നും മൗലാനാ അര്‍ഷദ് മദനി പ്രസ്താവിച്ചു. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...