Wednesday, November 22, 2017

6. അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) ജീവിതവും സന്ദേശവും.!

6. അന്ത്യ പ്രവാചകന്‍ 
മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) 
ജീവിതവും സന്ദേശവും.! 
അനസ് (റ) വിവരിക്കുന്നു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വളരെയേറെ കരുണ നിറഞ്ഞവരായിരുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ സാധിക്കുന്നതാണെങ്കില്‍ നിര്‍ബന്ധമായും അതു പൂര്‍ത്തീകരിക്കുമായിരുന്നു.
ഒരിക്കല്‍ നമസ്കാരത്തിനായി ഇഖാമത്ത് കൊടുത്തശേഷം ഒരു  ഗ്രാമീണന്‍ വന്നു. അദ്ദേഹം തിരുദൂതരുടെ വസ്ത്രത്തില്‍ പിടിച്ചു കൊണ്ട് പറഞ്ഞു: "എനിക്കൊരു ചെറിയ ആവശ്യമുണ്ട്. അത് സാധിപ്പിച്ചുതരാന്‍ താങ്കള്‍ മറന്നു പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. തിരുദൂതര്‍ അദ്ദേഹത്തോടൊപ്പം പോയി ആവശ്യം നിറവേറ്റിക്കൊടുത്തതിനു ശേഷം തിരിച്ചു വന്ന് നമസ്കരിച്ചു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഉപദ്രവിച്ചവര്‍ക്ക് മാപ്പു കൊടുക്കുമായിരുന്നു. എന്നാല്‍ അല്ലാഹുവിന്‍റെ അവകാശങ്ങളെ ആരെങ്കിലും ചവിട്ടി മെതിച്ചാല്‍ തിരുദൂതര്‍ കോപിക്കുമായിരുന്നു. തദവസരം കോപത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വല്ലതും ചോദിക്കുന്നവരെ വെറും കയ്യോടെ വിടുകയില്ലായിരുന്നു. ആവശ്യം പൂര്‍ത്തീകരിച്ചു കൊടുക്കുമായിരുന്നു. കുറഞ്ഞപക്ഷം, മധുരഭാഷയില്‍  മറുപടിയെങ്കിലും നല്‍കിയിരുന്നു. ചിലപ്പോള്‍ ചോദിക്കുന്നവര്‍ സ്വഭാവം കഠിനമാക്കിയിരുന്നു. പക്ഷെ, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മയമായി വര്‍ത്തിക്കുമായിരുന്നു. സ്ത്രീയെയോ സേവകനെയോ അടിക്കാന്‍ ഒരിക്കലും കൈ ഉയര്‍ത്തിയിരുന്നില്ല, വിരട്ടിയിട്ടുമില്ല.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ സംസാരം വിജ്ഞാനത്തിന്‍റെയും സ്നേഹത്തിന്‍റെയും ലജ്ജയുടെയും സൗഹാര്‍ദത്തിന്‍റേതുമായിരുന്നു. നിര്‍ത്തത്തിലും ഇരുത്തത്തിലും അല്ലാഹുവിനെ സ്മരിച്ചിരുന്നു. ജനങ്ങളെ ഇണക്കിയിരുന്നു, വെറുപ്പിച്ചിരുന്നില്ല. ജനഹൃദയങ്ങളില്‍ സ്നേഹവും സാഹോദര്യവും സഹകരണവും ഉണ്ടാക്കിയെടുത്തിരുന്നു. ഈ ഗുണങ്ങളുടെ കാരണത്താല്‍ സ്വഹാബികള്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ എല്ലാം സമര്‍പ്പിക്കാന്‍ സന്നദ്ധരായിരുന്നു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വിജ്ഞാനത്തിന്‍റെയും സന്‍മാര്‍ഗ്ഗത്തിന്‍റെയും പാത പ്രകാശിപ്പിച്ചു. മാനവരാശിയില്‍ സമത്വ-സ്നേഹങ്ങളുടെ പാഠം പകര്‍ന്നു. അവിടുന്ന് പ്രഖ്യാപിച്ചു:
"എല്ലാവരും ആദമിന്‍റെ മക്കളാണ്. ആദം മണ്ണില്‍ നിന്നും പടക്കപ്പെട്ടവരാണ്. അറബിക്ക് അനറബിയേക്കാള്‍, അനറബിക്ക് അറബിയേക്കാള്‍ ഒരു ശ്രേഷ്ടതയുമില്ല; ഭയഭക്തികൊണ്ടല്ലാതെ. നിങ്ങളില്‍ ഏറ്റം അന്തസുള്ളവര്‍ ഭയഭക്തരാണ്.

വരൂ.. ചൊല്ലാം...
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍...!
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: 
ആരെങ്കിലും രാവിലെയും വൈകുന്നേരവും പത്ത് പ്രാവശ്യം വീതം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍, അവന് ഖിയാമത്ത് നാളില്‍ എന്‍റെ ശഫാഅത്ത് ലഭിക്കുന്നതാണ്. 
മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...