1. അന്ത്യ പ്രവാചകന്‍
മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം)
ജീവിതവും സന്ദേശവും.!
ഇമാം അബൂ ദാവൂദ് വിവരിക്കുന്നു:

ഒട്ടും കുറഞ്ഞ ഉയരമല്ല. നീണ്ടു കൊലുന്നനെയുള്ള ഉയരവുമല്ല.
തലയെടുപ്പുള്ള ഒത്ത ഉയരം. ചുണ്ണാമ്പിന്‍റെ വെളുപ്പോ,
ഗോതമ്പിന്‍റെ വര്‍ണ്ണമോ അല്ലാത്ത ചുവപ്പ് കലര്‍ന്ന വെളുപ്പായിരുന്നു അവിടുത്തെ വര്‍ണ്ണം. തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത ഒത്ത ശരീരം.
അല്പം ചുരുണ്ട നീണ്ട മുടി. എണ്ണ തേച്ച് ചീകിയ മുടിയും തൊപ്പിയുടെ പുറത്ത് ധരിച്ച തലപ്പാവും. വിശാലമായ തോള്.
ഒത്ത ഉയരമുള്ള സുന്ദര കഴുത്ത്. വെയിലിലും കാറ്റിലും വെള്ളിമേല്‍
സ്വര്‍ണ്ണം പൂശിയ പോലെ കഴുത്തിന് തിളക്കം.
മൃദുല കവിളുകളില്‍ ആഹ്ലാദ വേളയില്‍ തിളക്കം തോന്നുന്ന നേര്‍ത്ത വരകള്‍. കോപം വന്നാല്‍ നിറം മാറി ചുവക്കുന്ന കണ്ണുകള്‍. നിബിഢമായ താടിയും ഇബ്റാഹീമീ (അ) ചര്യ പോലെ പറ്റ വെട്ടിയ മീശയുമായിരുന്നു റസൂലിന്‍റേത്. ഇരുപതോളം നരച്ച രോമങ്ങള്‍. സുന്ദരമായ ചെറിയ പ്രഭ പൊഴിക്കുന്ന ദന്ത നിരകള്‍. സുസ്മേര വേളയില്‍ ആലിപ്പഴ സമാനമായ നനഞ്ഞ തിളക്കം.
രണ്ടു മുന്‍ പല്ലുകള്‍ക്കിടയില്‍ നേര്‍ത്ത വിടവില്‍ തങ്ങി നില്‍ക്കുന്ന വശ്യമായ ചെറു തിളക്കം. വശ്യമായ വിരിഞ്ഞ നെഞ്ച്. അല്പം ഉയര്‍ന്നതായി തോന്നുന്ന സുന്ദരമായ നാസിക. തീരെ ഇടുങ്ങിയതല്ലാത്ത സുന്ദര അധരം.
പരസ്പരം ചേരാത്ത ഇടതൂര്‍ന്ന രോമ നിബിഢമായ ചെറിയ പുരികങ്ങള്‍. ഇരു പുരികങ്ങള്‍ക്കിടയില്‍ കോപവേളയില്‍ മാത്രം തുടിച്ച് വരുന്ന ഞരമ്പ്. അല്പം തടിച്ച് നീണ്ട കൈ കുഴകള്‍ മനോഹരമായ ചെറു രോമങ്ങള്‍ കൊണ്ട് അലങ്കൃതമായിരുന്നു. നീണ്ട മനോഹരമായ ചെവികള്‍.
വിശാലമായ ഉറച്ച തോളുകള്‍. വലുപ്പമുള്ള മാംസളമായ കൈപ്പത്തികള്‍ പട്ടിനേക്കാള്‍ മൃദുലമായിരുന്നു. മാംസം കുറഞ്ഞ ഉപ്പൂറ്റിക്ക് അസാധാരണ ഭംഗിയുണ്ടായിരുന്നു. അവിടുത്തെ വയറ്റി ലും നെഞ്ചിലും രോമമില്ലായിരുന്നെങ്കിലും നെഞ്ച് മുതല്‍ വയര്‍ വരെ ചെറിയ രോമങ്ങള്‍
ഇരു വര പോലെ കാണപ്പെട്ടിരുന്നു. തോളിലും നെഞ്ചിനു മുകളിലും കുറച്ച് രോമങ്ങള്‍ ഉണ്ടായിരുന്നു. ഇരു തോളുകള്‍ക്കിടയില്‍ നനുത്ത ഏതാനും രോമങ്ങളുള്ള പ്രാവിന്‍ മുട്ടയുടെ ആകൃതിയിലുള്ള ചുവന്ന ഒരു ഇറച്ചികഷ്ണം ഉണ്ടായിരുന്നു. നുബുവ്വത്തിന്‍റെ സീല്‍ എന്ന് അത് അറിയപ്പെട്ടിരുന്നു. മുഹമ്മദുര്‍ റസൂലുല്ലാഹ് എന്ന് മൂന്ന് വരിയില്‍ ഉല്ലേഖനം ചെയ്യപ്പെട്ടൊരു വെള്ളി മോതിരം വലതു കൈവിരലില്‍ അണിഞ്ഞിട്ടുണ്ടാകും. വിസര്‍ജ്ജന വേളയില്‍ അത് അഴിച്ച് മാറ്റിയിരിക്കും. രണ്ട് വള്ളിയുള്ള ഒരു തുകല്‍ ചെരുപ്പ് തൃപ്പാദത്തില്‍ ധരിച്ചിരുന്നു. നന്നായി കയറ്റിയായിരുന്നു മുണ്ട് ഉടുത്തിരുന്നത്. കസ്തൂരിയെ വെല്ലുന്ന സുഗന്ധമായിരുന്നു അവിടു ത്തെ വിയര്‍പ്പിന്. അവിടുന്ന് പോയ ശേഷവും വഴിത്താരയില്‍ സുഗന്ധം തങ്ങി നിന്നിരുന്നു. പിതാമഹന്മാരില്‍ ഹസ്റത്ത് ഇബ്റാഹീം നബി (അ) യോടും സന്താനങ്ങളില്‍ അലി-ഫാത്വിമ ദമ്പതികളുടെ പ്രിയമകന്‍ ഹസനോടുമായിരുന്നു പുണ്യ റസൂലിന് ഏറെ സാദൃശ്യം.
ഹസ്സാന്‍ പാടുന്നത് ഒന്ന് ശ്രദ്ധിച്ച് കേള്‍ക്കൂ..
തങ്ങളെ പോലെ സുന്ദരനെ ഒരു കണ്ണും കണ്ടിട്ടേയില്ല. തങ്ങളെ പോലെ സുമുഖനെ ഒരു മാതാവും പ്രസവിച്ചിട്ടില്ല. ഒരേ ഒരു ന്യൂനത പോലും ഇല്ലാതെ അങ്ങ് സൃഷ്ടിക്കപ്പെട്ടു. തങ്ങള്‍ വിചാരിച്ച പോലെ തങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് പോലെയുണ്ട്.

മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:
Post a Comment