Monday, November 6, 2017

ദാറുല്‍ ഉലൂം, ദേവ്ബന്ദ്. -ശൈഖ് സഈദുര്‍റഹ് മാന്‍ അഅ്സമി നദ് വി

ദാറുല്‍ ഉലൂം, ദേവ്ബന്ദ്.

 -ശൈഖ് സഈദുര്‍റഹ് മാന്‍ അഅ്സമി നദ് വി
(വൈസ് ചാന്‍സലര്‍, ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമ, ലക്നൗ)

 കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യന്‍ മുസ് ലിംകളുടെ മത സാംസ്കാരിക ചരിത്രത്തിന്‍റെ നിര്‍മ്മാതാവ് ആരാണ്?
മതഭ്രഷ്ടിന്‍റെയും നിരീശ്വര വാദങ്ങളുടെയും അപകടം നന്നായി തിരിച്ചറിഞ്ഞ വ്യക്തിത്വം ഏതാണ്?
അടുത്ത തലമുറ അപകടത്തിന്‍റെ ഇരയാകുമെന്ന് മനസ്സിലാക്കി മുന്നൊരുക്കങ്ങള്‍ കാര്യമായി നടത്തിയ മഹാന്‍ ആരാണ്? തിരമാല കണക്കിന് അലയടിച്ചുയര്‍ന്ന പ്രശ്നങ്ങളെ നെഞ്ചുറപ്പോടെ നേരിടുകയും മലവെള്ളപ്പാച്ചിലിനിടയില്‍ ശക്തമായ പ്രതിരോധ ഭിത്തി സ്ഥാപിക്കുകയും ചെയ്തുകൊണ്ട് 19-ാം നൂറ്റാണ്ടില്‍ അസത്യത്തെ തകര്‍ത്തെറിയുകയും സത്യത്തെ സംസ്ഥാപിക്കുകയും ചെയ്ത മഹാപുരുഷന്‍ ഏതാണ്?
ബ്രിട്ടീഷുകാര്‍ ഈ രാജ്യത്ത് അധിനിവേശം ഉറപ്പിക്കുകയും മറിമായങ്ങള്‍ നടത്തപ്പെട്ട ക്രൈസ്തവതയുടെ കേന്ദ്രമാക്കാന്‍ ഇറങ്ങിത്തിരിക്കുകയും ചെയ്തപ്പോള്‍ വിജ്ഞാനത്തിന്‍റെയും വിശ്വാസത്തിന്‍റെയും വജ്രായുധം കൊണ്ട് അതിനെ നേരിട്ട പരിഷ്കര്‍ത്താവ് ആരാണ്?
ഇത്തരം ചോദ്യങ്ങള്‍ക്കുള്ള സംശയ രഹിതമായ ഉത്തരം
ശൈഖ് മുഹമ്മദ് ഖാസിം നാനൂതവി എന്ന് തന്നെയായിരിക്കും. (1248-1297 ഹിജ്രി)
 അതെ, കഴിഞ്ഞ നൂറ്റാണ്ടില്‍ ചരിത്രത്തിന്‍റെ മുന്നില്‍ നടന്ന ശൈഖ് നാനൂതവിയെ അല്ലാഹു ധാരാളം ഉന്നത ഗുണങ്ങള്‍ കൊണ്ട് അനുഗ്രഹിച്ചു. അദ്ദേഹം അതെല്ലാം പ്രബോധനത്തിന്‍റെയും പോരാട്ടത്തിന്‍റെയും വൈജ്ഞാനിക പ്രചാരണത്തിന്‍റെയും മാര്‍ഗത്തില്‍ ചിലവഴിച്ചു. കര്‍മ്മ രംഗത്തിറങ്ങിയ ശൈഖ് ആദ്യം പല മേഖലകളുമായി ബന്ധപ്പെട്ട് പരിശ്രമിച്ചു. അവസാനം 1857 ല്‍ നടന്ന സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുക്കുകയും ശാംലി പടക്കളത്തില്‍
സേനാ നായകനായി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ പലകാരണങ്ങളാല്‍ അതു പരാജയപ്പെട്ടപ്പോള്‍ ഒരു മദ്റസയെക്കുറിച്ച് കൂട്ടുകാരോട് കൂടിയാലോചിക്കുകയും ദേവ്ബന്ദിലെ ഒരു മസ്ജിദില്‍ ദാറുല്‍ ഉലൂം എന്ന സ്ഥാപനത്തിന് വിത്തുപാകുകയും ചെയ്തു. വിശ്വാസത്തിന്‍റെയും ഉദ്ദേശ ശുദ്ധിയുടെയും വെള്ളവും വളവും നല്‍കപ്പെട്ട സ്ഥാപനം വളര്‍ന്നു വലുതാവുകയും ഇന്ത്യന്‍ മുസ് ലിംകളുടെ മതകേന്ദ്രമായി മാറുകയും ചെയ്തു.
ഇസ് ലാമിക വിശ്വാസം, കര്‍മ്മവിശുദ്ധി, സ്വാതന്ത്ര്യ സമരം, സാമൂഹ്യ സംസ്കരണം മുതലായ വിവിധ സേവനങ്ങളുടെ കലവറയാണ്
ദാറുല്‍ ഉലൂം ദേവ്ബന്ദ്. 
🔚🔚🔚🔚🔚🔚🔚🔚

ആശംസകളോടെ...
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?

1 comment:

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...