Tuesday, November 21, 2017

4. അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) ജീവിതവും സന്ദേശവും.!

4. അന്ത്യ പ്രവാചകന്‍ 
മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) 
ജീവിതവും സന്ദേശവും.! 

അബുജുഹൈഫ: (റ) വിവരിക്കുന്നു: 

'റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ തിരുകരം പിടിച്ച് വിശ്വാസികള്‍ ഐശ്വര്യത്തിനായി അവരുടെ മുഖങ്ങളില്‍ തടവുകയായിരുന്നു. ഞാനും അങ്ങനെ ചെയ്തു. തദവസരം ആലിപ്പഴത്തേക്കാള്‍ തണുപ്പും കസ്തൂരിയേക്കാള്‍ സുഗന്ധവും എനിക്കനുഭവപ്പെട്ടു' (ബുഖാരി)

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളെ കണ്ടാല്‍ സൂര്യന്‍ ഉദിക്കുന്നതായി അനുഭവപ്പെട്ടിരുന്നു. ദൂരെനിന്നും നോക്കിയാല്‍ അത്യന്തം സുന്ദരം. അടുത്തുനിന്നു കണ്ടാല്‍ അത്യാകര്‍ഷകം.! (ദലാഇല്‍) 

സൗന്ദര്യ-സൗരഭ്യങ്ങളുടെ ഒരു ഗാംഭീര്യരൂപം. അല്ലാഹുവിന്‍റെ ഉന്നതശേഷിയുടെ ഉത്തമ ഉദാഹരണം. മനുഷ്യന്‍തന്നെ; പക്ഷെ, മലക്കുകളേക്കാള്‍ പ്രകാശ പൂരിതവും പരിശുദ്ധവും ആയ വദനം. സൂര്യനേക്കാള്‍ തിളക്കം, നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയിലെ പൂര്‍ണ്ണ ചന്ദ്രന്‍. വിശാലമായ നെറ്റിത്തടം രാത്രിയിലെ ഇരുളിലും തിളങ്ങുന്നു. തലയ്ക്കുമീതെ കറുത്ത തലപ്പാവ്. കഴുത്തിലേക്കിറങ്ങിയ കറുത്തതലമുടി. സുറുമയിട്ട നയനങ്ങള്‍. മൃദുവായ കവിള്‍തടം. വലിയ ഇമകള്‍. പുഞ്ചിരി തൂകുന്ന ചുണ്ടുകള്‍ സൗന്ദര്യത്തിന്‍റെ മാറ്റ് കൂട്ടുന്നു.
ചുരുക്കത്തില്‍ പ്രപഞ്ചത്തിന്‍റെ സൗന്ദര്യം മുഴുവന്‍ ഈ വിശുദ്ധ വദനത്തില്‍ സംഗമിച്ചിരിക്കുന്നു.

വരൂ.. ചൊല്ലാം... 
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി 
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍...! 
മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...