Monday, November 27, 2017

മുത്ത് നബിയുടെ മദീനയിലെത്തണം.! വിശുദ്ധ നബിയെ കാണണം.! പുണ്യഭൂമിയിലലിയണം.! -മര്‍ഹൂം കാഞ്ഞാര്‍ മൂസാ മൗലാനാ (റഹ്)


മുത്ത് നബിയുടെ മദീനയിലെത്തണം.!
വിശുദ്ധ നബിയെ കാണണം.!
പുണ്യഭൂമിയിലലിയണം.! -ഃ കവിത ഃ- 

-മര്‍ഹൂം കാഞ്ഞാര്‍ മൂസാ മൗലാനാ (റഹ്) 
http://swahabainfo.blogspot.com/2017/11/blog-post_34.html?spref=tw


മദീനയിലേക്കുള്ള അടങ്ങാത്ത ആഗ്രഹമേ.!
നീ തിളച്ചു പൊങ്ങുക.!
എന്നെ പുണ്യനബി വിളിക്കുന്നോ.?
ഈ അടങ്ങാത്ത ആവേശം അതുകൊണ്ടുണ്ടായതാണ്.!
സ്രഷ്ടാവായ നാഥാ, എനിക്ക് മദീനയുടെ സൗന്ദര്യം ഒന്ന് കാണിക്കുക.
എന്‍റെ ഹൃദയസമാധാനം നഷ്ടപ്പെട്ടിരിക്കുന്നു.
അത് മദീനയുടെ ദര്‍ശനം കൊണ്ട് മാത്രമേ വീണ്ടുകിട്ടുകയുളളൂ.!
എന്‍റെ ഹൃദയവും, പ്രകാശങ്ങളുടെ നിരന്തര വര്‍ഷവും
എന്‍റെ കണ്‍കളും, മദീനയുടെ മനോഹരമായ തിളക്കവും,
ഹാ ആനന്ദമേ, തിങ്ങും പരമാനന്ദമേ.!
മദീനയുടെ മണമാര്‍ന്ന കാറ്റ്, എന്‍റെ രോമങ്ങള്‍ക്ക് പുളകം
മദീനയുടെ ധൂളി, എന്‍റെ കണ്ണുകള്‍ക്ക് സുറുമ.!
അവിടെയുള്ള ബുദ്ധിമുട്ടുകള്‍ ഏറ്റവും സുഖദായകം
മദീനയിലെ മുള്ളുകള്‍ പൂക്കളെക്കാള്‍ അഭികാമ്യം.!
ഞാന്‍ ചിലപ്പോള്‍ കഅ്ബക്ക് ചുറ്റും ഓടിനടന്നും
ചിലപ്പോള്‍ മദീനയില്‍ പോയി അവിടുത്തെ സൗന്ദര്യം കണ്ട് ആനന്ദിച്ചും
അങ്ങിനെ, എന്‍റെ പരിശ്രമം എന്നും കഅ്ബയുടെ തണലിലും
എന്‍റെ കുടീരം മദീനാനഗരത്തിലും ആയിരിക്കട്ടെ.!
അവിടെ എത്തിക്കഴിഞ്ഞിട്ട് പിന്നീടൊരിക്കലും അവിടെ നിന്ന് മടങ്ങാതിരിക്കട്ടെ.
അവിടെത്തന്നെ എന്‍റെ ജീവന്‍ ഏറ്റുവാങ്ങപ്പെടട്ടെ.!
സന്തോഷങ്ങള്‍ അനുഭവിച്ചുകൊണ്ട് മഹ്ശറനാള്‍ വരെ
അവിടെ ഞാന്‍ കഴിയും.
മദീന എന്‍റെ അന്ത്യവിശ്രമ സ്ഥലമായിത്തീരട്ടെ.!
ഭൂമിയുടെ ഏതുഭാഗത്തും ഞാന്‍ മദീനായെ കാണുന്നു.
എവിടെ ഞാന്‍ പോയാലും ഓര്‍മ്മകളില്‍ മദീന മാത്രം.!
മദീനയില്‍ എത്തുന്നില്ലല്ലോ, ഞാന്‍ പിന്നിലായിപ്പോയി
മദീനയോട് അടുത്തവരെക്കണ്ട് ദുഃഖക്കണ്ണീരൊഴുക്കി കഴിയുന്നു.
അവിടെ പുണ്യ നബി ജീവിച്ചിരിക്കുന്നു.
മദീന ദര്‍ശിക്കുന്നവര്‍ക്ക് കിട്ടുന്ന മഹാ ഭാഗ്യം.
എന്നെയും കൊണ്ട് വേഗം പായുക, വാഹനമേ
യാത്രക്കാരെ, നിങ്ങളുടെ വേഗത കൂട്ടുവിന്‍.!
മദീനയെ കാണാനുള്ള ആഗ്രഹം എത്ര ആവേശകരം.
കാത്തിരിപ്പ് എത്ര ദുഷ്കരം.!
സല്‍ക്കര്‍മ്മങ്ങളോടെ അവിടം പൂകണം,
അവിടെ ഞാന്‍ ലജ്ജിതനാകാതെ
ആയിരമായിരം ആഗ്രഹങ്ങളോടെ,
ഹൃദയം കൈവിട്ടവനായി എത്തട്ടെ മദീനയില്‍
എവിടെയും വേണ്ടാത്തവന്‍ മദീനയില്‍ സ്വീകരിക്കപ്പെട്ടവനായെങ്കിലോ.?


വരൂ.. ചൊല്ലാം...
കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദുര്‍ റസൂലുല്ലാഹി
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ സ്വലാത്ത്-സലാമുകള്‍...!

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും രാവിലെയും വൈകുന്നേരവും പത്ത് പ്രാവശ്യം വീതം എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലിയാല്‍, അവന് ഖിയാമത്ത് നാളില്‍ എന്‍റെ ശഫാഅത്ത് ലഭിക്കുന്നതാണ്ڈ. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഖിയാമത്ത് നാളില്‍ എന്നിലേക്ക് ഏറ്റവും അടുത്തവന്‍ എന്‍റെമേല്‍ അധികമായി സ്വലാത്ത് ചൊല്ലിയവനായിരിക്കും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും എന്‍റെമേല്‍ ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍, അവന്‍റെ മേല്‍ അല്ലാഹു പത്ത് കാരുണ്യങ്ങള്‍ ചൊരിയുന്നതും, അവന്‍റെ പത്ത് പാപങ്ങള്‍ പൊറുക്കപ്പെടുന്നതും, പത്ത് സ്ഥാനങ്ങള്‍ ഉയര്‍ത്തപ്പെടുന്നതും, പത്ത് നന്മകള്‍ എഴുതപ്പെടുന്നതുമാണ്.


മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ... 

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...