Monday, November 6, 2017

മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ അഭ്യര്‍ത്ഥന.! -അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്വി

മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ
അഭ്യര്‍ത്ഥന.!

-അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് നദ്വി
(ചെയര്‍മാന്‍)

-മൗലാനാ മുഹമ്മദ് വലിയ്യ് റഹ്മാനി
(ജന:സെക്രട്ടറി)

ബഹുമാന്യരെ,
അസ്സലാമുഅലൈക്കും വറഹ്മതുല്ലാഹ്
ക്ഷേമം ആശംസിക്കുന്നു.

രാജ്യത്തിന്‍റെ നിലവിലുള്ള അവസ്ഥകള്‍ വ്യക്തമാണല്ലോ.?
മുസ് ലിംകളുടെ ജീവാത്മാവായ
ഇസ് ലാമിക ശരീഅത്തിലെ
പ്രധാനപ്പെട്ട അധ്യായങ്ങള്‍
അടങ്ങിയ ഒന്നാണ് മുസ് ലിം പേഴ്സണല്‍ ലാ
(മുസ് ലിം വ്യക്തി നിയമം).
ബ്രിട്ടീഷ് ഭരണകൂടം പോലും അംഗീകരിച്ച ഈ വ്യക്തിനിയമത്തെ തകിടം മറിക്കാനുള്ള
വലിയ പരിശ്രമങ്ങളാണ് അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഈ വിഷയത്തില്‍ ലോ കമ്മീഷന്‍ നടത്തിയ നീക്കം
ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ
ഏക സിവില്‍ കോഡിനെതിരെ
ഒപ്പ് ശേഖരണ പരിപാടിയിലൂടെ അവര്‍ മാറ്റിവെച്ചെങ്കിലും
ഇസ്ലാമിക നിയമമായ
ത്വലാഖ്-വിവാഹമോചന നിയമം തന്നെ
ഭേദഗതി ചെയ്യാന്‍ ഗൂഢാലോചനകള്‍ ആരംഭിച്ചിരിക്കുകയാണ്.
ഇത്തരുണത്തില്‍
ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്
ചിലപ്രധാന വിഷയങ്ങള്‍ ഉണര്‍ത്താന്‍ ആഗ്രഹിക്കുന്നു.

1. ഓരോ വിവാഹങ്ങള്‍ക്ക് മുമ്പ് അതിന്‍റെ
നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നികാഹ് നാമ  വധൂവരന്മാക്ക് എത്തിച്ചുകൊടുക്കുക.
2. വിവാഹമോചനത്തെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തുകയും
തീര്‍ത്തും നിര്‍ബന്ധമായ സാഹചര്യത്തില്‍
ഇസ് ലാമികമായ നിലയില്‍ മാത്രം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുക.
ഈ വിഷയത്തില്‍ പേഴ്സണല്‍  ലാ ബോര്‍ഡ്
നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിപൂര്‍ണ്ണമായി
പാലിക്കുമെന്ന് ബന്ധപ്പെട്ടവരെ ഉണര്‍ത്തുക.
3. മുസ് ലിംകളുടെ അവകാശം കൂടിയായ
ശരീഅത്തിനെ പ്രചരിപ്പിക്കാന്‍ പരിശ്രമിക്കുന്നതിനോട് കൂടി
ഇതിനെതിരിലുള്ള നീക്കങ്ങളെ
നിയമത്തിന് ഉള്ളില്‍ നിന്നുകൊണ്ട് നേരിടലും നമ്മുടെ കടമയാണ്.
ഈ വിഷയത്തില്‍
ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്
നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങളെ പിന്തുണക്കുന്നതിനോടൊപ്പം
നിങ്ങള്‍ ചെയ്യേണ്ടഒരു പ്രധാന കാര്യം ഇതാണ്:
ശരീഅത്തിന്‍റെ പേരില്‍ ചെറിയ സദസ്സുകള്‍ സംഘടിപ്പിക്കുകയും
അതില്‍ ശരീഅത്ത് സംരക്ഷണ പ്രചാരണങ്ങളുടെ പ്രാധാന്യങ്ങള്‍ വിവരിക്കുകയും
അവസാനം

Resolution
“We, Women / Men, Followers Of Islam, Believe In Shariat Of Islam / Islamic Shariat And Talaq Is Part Of Shariat In Islam On Which Imposing Boundations / Regulations Are Encroachment Of Our Rights. Hence, The Freedom That Has Been Protected To Follow Muslim Personal Law, Be Continued/Retained, We Understand That Change In It By The Supreme Court Or The Parliament Is Wrong”

1, ALTHAF NAJEEB
KalluvilaVeedu, Kallambalam P. O. Trivandrum.

Signature......... 

2, NADIRSHAH
PuthuvalVila PuthenVeedu, Mangalapuram, Thalakkonam, Thonnakkal P. O. Trivandrum.

Signature........

3, ABDULLAH THWAYYIB
Neeliyanikkal House, Thodupuzha East P. O. Karikkodu, Idukki.

Signature.......

4, ..................
5, ..................

(ഞങ്ങള്‍ മുസ് ലിംകള്‍
ഇസ് ലാമിക ശരീഅത്തില്‍
ഉറച്ച് വിശ്വസിക്കുന്നു.
ത്വലാഖ് ഇസ് ലാമിക ശരീഅത്തിന്‍റെ
ഒരു ഭാഗമാണ്.
അതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്
ഞങ്ങളുടെ അവകാശ ധ്വംസനമാണ്.
ആകയാല്‍ മുസ് ലിം വ്യക്തിനിയമം
അനുസരിച്ച് ജീവിക്കാനുള്ള
ഞങ്ങളുടെസ്വാതന്ത്ര്യം നിലനിര്‍ത്തുക.
സുപ്രീംകോടതി വഴിയോ
പാര്‍ലമെന്‍റ് മുഖേനെയോ
അതില്‍ മാറ്റം
വരുത്തുന്നത് തെറ്റാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു)
ഈ പ്രസ്താവന
എല്ലാവരെയും വായിച്ച് കേള്‍പ്പിക്കുകയും
എല്ലാവരുടെയും
പേരും
വിലാസവും
ഒപ്പും
ശേഖരിച്ച്
പേഴ്സണല്‍ ലാ ബോര്‍ഡ്
ഓഫീസിലേക്ക് എത്തിച്ച് തരുകയും ചെയ്യുക.
E-mail:
aimpboard@gmail.com
Website:
www.aimplboard.in

76A/1 MAIN MARKET, OKHLA VILL,
JAMIA NAGAR,
NEW DELHI-110025,
Ph: 011-26322991,
Telefax: 011-26314784.
ഈ വിഷയത്തില്‍ പ്രകടനങ്ങളോ ധര്‍ണ്ണകളോ
വൈകാരിക മുദ്രാവാക്യങ്ങളോ ഉയര്‍ത്തരുതെന്ന്
പ്രത്യേകംഉണര്‍ത്തുകയാണ്.
അല്ലാഹു നമ്മുടെ പരിശ്രമങ്ങള്‍ വിജയിപ്പിക്കട്ടെ.!
ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന് വേണ്ടി
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
+91 9847502729
(ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍)
🔚🔚🔚🔚🔚🔚🔚🔚


ആശംസകളോടെ...
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...