Saturday, November 11, 2017

വര്‍ഗ്ഗീയത വലിച്ചെറിയുക. -മൗലാനാ മുഫ്തി അഹ്മദ് ഖാന്‍പൂരി ജാമിഅ ഇസ് ലാമിയ്യ, ടാബേല്‍, ഗുജറാത്ത്.

📢 *വര്‍ഗ്ഗീയത വലിച്ചെറിയുക* 🔊

 🎤 *-മൗലാനാ മുഫ്തി അഹ്മദ് ഖാന്‍പൂരി*
 ജാമിഅ ഇസ് ലാമിയ്യ, ടാബേല്‍, ഗുജറാത്ത്.

 ഭൂത-വര്‍ത്തമാന കാലങ്ങളുടെ അനുഭവങ്ങളില്‍ നിന്നും ഗുണപാഠമുള്‍ക്കൊണ്ട് മുന്നോട്ട് നീങ്ങേണ്ടത് ശോഭനമായ ഭാവി ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന്‍റെ പ്രധാന ലക്ഷണമാണ്. നാം സ്വതന്ത്ര രാഷ്ട്രത്തില്‍ അന്തസ്സുള്ള പൗരന്മാരായി കഴിയണമോ, അധഃപതിച്ച് തകര്‍ന്ന ഒരു വിഭാഗമായി ജീവിക്കണോ എന്ന ചോദ്യത്തിനുത്തരം നമ്മുടെ ശരിയായ ചിന്തയും കര്‍മ്മവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ബോധമുള്ളവരാരും അധഃപതനത്തെ ഇഷ്ടപ്പെടുകയില്ല. മരണത്തെക്കാള്‍ നിന്ദ്യമാണ് അധഃപതനം. എന്നാല്‍, നിരന്തര പരിശ്രമത്തിന്‍റെ വെളിച്ചം പരക്കാതെ അധോഗതിയുടെ കൂരിരുട്ട് നീങ്ങുന്നതല്ല.
മനുഷ്യന് അവന്‍ പരിശ്രമിക്കുന്നത് മാത്രമേ കിട്ടുകയുള്ളൂ എന്ന ഖുര്‍ആനിക പ്രഖ്യാപനം, ദീനും ദുന്‍യാവും സംഘടിതവും വ്യക്തിപരവുമായ സര്‍വ്വ മേഖലകയെയും ഉള്‍ക്കൊണ്ട ഒരു പൊതു തത്വമാണ്. ഒരു ജനാധിപത്യ മതേതര രാഷ്ട്രമാണ് ഇന്ത്യ. ഇവിടെ, നമ്മുടെ മത-തത്വ-സംഹിതകളും വിജ്ഞാന-സംസ്കാരങ്ങളും കാത്തുസൂക്ഷിക്കാന്‍ നമുക്ക് അവകാശമുണ്ട്. അത് നമ്മുടെ ബാധ്യതയുമാണ്.
ഈ വിഷയത്തില്‍ തടസ്സം സൃഷ്ടിക്കാതിരിക്കേണ്ടത് ജനാധിപത്യ-മതേതര വിശ്വാസികളുടെയെല്ലാം കടമയാണ്.
പക്ഷെ, ഇന്ന് കാണപ്പെടുന്ന വിഭാഗീയ-വര്‍ഗ്ഗീയ ചിന്താഗതകള്‍ ഇതിന് പ്രധാന തടസ്സമാണെന്ന് പറയാതെ വയ്യ. ഇന്ന് കാണപ്പെടുന്ന വര്‍ഗ്ഗീയതയുടെ വിഷബീജങ്ങള്‍ പാകിയത് ഇംഗ്ലീഷുകാരുടെ വിദ്യാഭ്യാസ-രാഷ്ട്രീയ നയമായിരുന്നു.
പഞ്ചാബ് എക്സിക്യുട്ടീവ് കൗണ്‍സിലിലെ ഒരു പഴയ അംഗം സര്‍ ജോണ്‍ പറയുകയുണ്ടായി: *വിജ്ഞാന വൃക്ഷത്തിന്‍റെ ഫലമാസ്വദിക്കുന്നതിന് മുന്‍പ് ഇവിടെ വര്‍ഗ്ഗീയതയുടെ അടയാളം പോലും കാണപ്പെട്ടിരുന്നില്ല.*
ലാലാ ലജ്പത് റായ് പ്രസ്താവിക്കുന്നു: *"ബ്രിട്ടീഷ് ഭരണ കാലത്താണ് ഹിന്ദു-മുസ് ലിം ശത്രുതയ്ക്ക് തുടക്കം കുറിക്കപ്പെട്ടത്."* ബ്രിട്ടീഷുകാര്‍ക്ക് മുമ്പുള്ള ഇന്ത്യയുടെ സുന്ദര ചിത്രം, ക്രിസ്താബ്ദം പതിനേഴാം നൂറ്റാണ്ടിലെ പ്രധാന സഞ്ചാരിയായ ഹിമള്‍ട്ടന്‍ വരച്ചുകാട്ടുന്നു:
*ഇവിടെ (സിന്ധില്‍) ഭരണകൂടത്തിന്‍റെ ഔദ്യോഗിക മതം*
*ഇസ് ലാമാണ്.*
*പക്ഷെ, ഹൈന്ദവര്‍ക്ക് പൂര്‍ണ്ണ മത സ്വാതന്ത്യം നല്‍കപ്പെട്ടിട്ടുണ്ട്.* *പണ്ടത്തെ പോലെ അവര്‍ അവരുടെ ആരാധന-ആഘോഷങ്ങള്‍ സ്വാതന്ത്യത്തോടെ നടത്തുന്നു.*
*ഇവിടെ ധാരാളം മത വിഭാഗങ്ങളുണ്ട്.*
*പക്ഷെ, സഹകരണത്തിന് ഒരു കുറവുമില്ല.*
*പാര്‍സികള്‍ അവരുടെ മതമനുസരിച്ച് ജീവിക്കുന്നു.*
*ചര്‍ച്ചുകള്‍ നിര്‍മ്മിക്കാനും പ്രബോധനം നടത്താനും ക്രൈസ്തവര്‍ക്ക് പൂര്‍ണ്ണ അനുവാദമുണ്ട്.* ചുരുക്കത്തില്‍, ഈ രാഷ്ട്രത്തിലെ സര്‍വ്വ സമാധാനവും തകര്‍ക്കുകയും രാജ്യസ്നേഹികളെയെല്ലാം കടുത്ത ചിന്തയിലാഴ്ത്തുകയും ചെയ്തുകൊണ്ട് ഇന്ന് അഴിഞ്ഞാട്ടം നടത്തുന്ന വര്‍ഗ്ഗീയതയുടെ ഭ്രാന്തന്‍ ശൈലികള്‍ ഇന്ത്യയുടെ യഥാര്‍ത്ഥ സംസ്കാരമല്ല. ഇവിടെ ചിലരെ പ്രത്യേകം പഠിപ്പിക്കപ്പെട്ട വിദേശനിര്‍മ്മിതമായ പുത്തന്‍ പാഠമാണ്. അവര്‍ തെറ്റുതിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ചുരുങ്ങിയ പക്ഷം, വിഷാണുക്കള്‍ നിറഞ്ഞ ചരിത്ര പഠനം നിറുത്തി വെച്ചില്ലെങ്കില്‍ ഇന്ത്യയില്‍ സമാധാന അന്തരീക്ഷം പുലരുകയില്ല.
ഇന്ത്യന്‍ പൂങ്കാവനത്തെ വര്‍ഗ്ഗീയതയുടെ വിഷമുള്ളുകളില്‍ നിന്നും ശുദ്ധീകരിച്ച്, സര്‍വ്വ സാഹോദര്യത്തിന്‍റെയും സഹകരണത്തിന്‍റെയും ആരോഗ്യപൂര്‍ണ്ണമായ അവസ്ഥാ വിശേഷം സംജാതമാക്കേണ്ടത് എല്ലാ രാജ്യ സ്നേഹികളുടെയും സംയുക്തമായ ബാധ്യതയാണ്.
എന്നാല്‍ ഈ സംയുക്ത ബാധ്യതയുടെ പൂര്‍ത്തീകരണത്തില്‍ മുസ് ലിം സമൂഹത്തിനുള്ള പങ്ക് അദ്വിതീയമത്രെ. കാരണം, അവര്‍ വെറും രാഷ്ട്ര പൗരന്മാരല്ല. സമുന്നത സ്വഭാവ ഗുണങ്ങളുടെ പൂര്‍ത്തീകരണത്തിന് ലോകമാകെ കാരുണ്യത്തിന്‍റെ തേനരുവി ഒഴുക്കുന്നതിനും നിയുക്തനായ അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വിശുദ്ധ സന്ദേശത്തിന്‍റെ വക്താക്കള്‍ കൂടിയാണ്. അതു കൊണ്ട് ഈ വിഷയത്തില്‍ മുന്നിട്ടിറങ്ങലും ഇതിന്‍റെ പതാക വഹിച്ച് മുന്നേറലും മുസ് ലിംകളുടെ പ്രധാന ദൗത്യമാണ്.

(7-10-1995-ല്‍ അഹ്മദാബാദില്‍ കൂടിയ ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ പന്ത്രണ്ടാം സമ്മേളനത്തില്‍ മൗലാനാ മുഫ്തി അഹ്മദ് ഖാന്‍പൂരി നടത്തിയ സ്വാഗത പ്രസംഗം.)
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന*്‍ 🌾
 👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...