Saturday, November 11, 2017

മഖ്ബറകളിലെ അനാചാരങ്ങള്‍.! -മൗലാനാ മുഹമ്മദ് യൂസുഫ് ലുധിയാനവി

💡 *മഖ്ബറകളിലെ അനാചാരങ്ങള്‍.!*
🎤 *-മൗലാനാ മുഹമ്മദ് യൂസുഫ് ലുധിയാനവി*
 *അല്ലാഹുവിന്‍റെ പ്രീതിയുടെ പാതയിലൂടെ ജീവിതാന്ത്യം വരെ സഞ്ചരിച്ച മഹാത്മാക്കളാണ് ഔലിയാക്കള്‍.* അവരെയും അവരുമായി ബന്ധപ്പെട്ടവരെയും ആദരിക്കല്‍ ഇസ് ലാം നിര്‍ദ്ദേശിക്കുന്നു. ആ ആദരവ് എങ്ങനെ ആയിരിക്കണമെന്നും പഠിപ്പിക്കുകയുണ്ടായി. *അവരുടെ ആധികാരിക ചരിത്രം പഠിക്കുക.*
*അത് ജീവിതത്തില്‍ പകര്‍ത്തുക. ഖബ്റുകള്‍ കണ്ടാല്‍ ആദരവോടെ സലാം പറയുക. സ്വദഖ ചെയ്തും ഖുര്‍ആന്‍ ഓതിയും അവര്‍ക്ക് ഹദ്യ ചെയ്യുക. അവര്‍ക്കും നമുക്കും വേണ്ടി അല്ലാഹുവിനോട് ദുആ ഇരക്കുക മുതലായവയാണവ.*
എന്നാല്‍ ഈ രണ്ടാമത്തെ കാര്യം ശൈത്വാന്‍ നമ്മെ മറപ്പിച്ചു. അതിന്‍റെ വ്യക്തമായ തെളിവുകളാണ് മഹാന്മാരുടെ മഖ്ബറകള്‍. മസ്ജിദുകളെക്കാള്‍ സുന്ദരമായി മഖ്ബറകള്‍ പണിയപ്പെടുന്നു.
അവിടെ പൈസ കുമിഞ്ഞുകൂടുന്നു. പുരുഷന്മാര്‍ മസ്ജിദില്‍ വരാതെ അവിടെ വന്ന് കച്ചവടക്കാരുമായി ബന്ധപ്പെടുന്നു. സ്ത്രീകള്‍ നമസ്കാര സമയങ്ങളില്‍ പോലും അവിടെ വട്ടം കറങ്ങുന്നു. ഇതിനെ തിരുത്താന്‍ ശ്രമിക്കുന്നവരെ കുറിച്ച് മുന്‍കൂര്‍ മറുപടിയുണ്ട്. അവര്‍ക്ക് ഔലിയാഇനോട് സ്നേഹമില്ല.!
ജീവിത കാലം മുഴുവന്‍ അവര്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്ത കാര്യങ്ങള്‍ ചെയ്താല്‍ അനാദരവ്.! അവര്‍ ഒരിക്കലും ഇഷ്ടപ്പെടാത്തത് ചെയ്താല്‍ ആദരവ്.!
ഖബ്റുകളെ ഉറപ്പിക്കലും അതിന്‍റെ മേല്‍ ഖുബ്ബ നിര്‍മ്മിക്കലും
ഖബ്റുകളുടെ മുകളില്‍ മണ്ണോ കുമ്മായമോ ഇട്ട് ഉറപ്പിക്കുന്നതിനെയും പണിയുന്നതിനെയും ഹദീസില്‍ തടയപ്പെട്ടിട്ടുണ്ട്. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ ഇമാമുകള്‍ ആ ഹദീസുകളുടെ വെളിച്ചത്തില്‍ ഖബ്റുകളെ ഉറപ്പിക്കാനും അതിനു മുകളില്‍ ഖുബ്ബ ഉണ്ടാക്കാനും പാടില്ല എന്ന് ഫത്വ നല്‍കിയിരിക്കുന്നു. ഇമാം അബൂ ഹനീഫ (റ) യുടെ ശിഷ്യനും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച വ്യക്തിയുമായ ഇമാം മുഹമ്മദ് (റ) പ്രസ്താവിച്ചിരിക്കുന്നു: *ഖബ്ര്‍ കുഴിക്കുമ്പോള്‍ അതില്‍ നിന്നും പുറപ്പെടുവിച്ച മണ്ണ് ഒഴികെ വേറെ മണ്ണ് ഖബ്റിന്‍റെ പുറത്ത് വീഴുന്നത് ശരിയായ പ്രവര്‍ത്തിയല്ല. സിമന്‍റ് പോലുള്ള വസ്തുക്കള്‍ കൊണ്ട് ഖബ്റുകളെ ഉറപ്പിക്കലും ഖബ്റിന്‍റെ മേല്‍ തേച്ച് പിടിപ്പിക്കലും കറാഹത്താകുന്നു. ഖബ്റുകള്‍ ഉറപ്പിക്കുന്നതിനെയും അതിനെ ചതുരാകൃതിയില്‍ ആക്കുന്നതിനെയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തടഞ്ഞിരിക്കുന്നു. ഇതാണ് അബൂഹനീഫ (റ) യുടെയും ഞങ്ങളുടെയും അഭിപ്രായം.* (കിതാബുല്‍ ആസാര്‍)
*ഉയര്‍ത്തിക്കെട്ടിയ ഖബ്റുകള്‍ പൊളിച്ച് കളയുവാനും അതിനെ മണ്ണോട് സമമാക്കുവാനും അലിയ്യ് (റ) നെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അയക്കുകയുണ്ടായി.*
ഇമാം ശാഫിഈ (റ) പറയുന്നു: *ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ മക്കത്തുല്‍ മുകര്‍റമയിലുള്ള ഇമാമുകള്‍ ഖബ്റുകളുടെ മേല്‍ പടുത്തുയര്‍ത്തപ്പെട്ട കെട്ടുകളെ പൊളിച്ചുകളഞ്ഞതായി എനിക്ക് കാണാന്‍ കഴിഞ്ഞു.* (ശര്‍ഹു മുസ് ലിം നവവി 1/312)
ഏതെങ്കിലും ഔലിയാക്കളുടെ ഖബ്റുകളുടെ മേല്‍ ഖുബ്ബകളോ മറ്റോ കെട്ടിപ്പൊക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആ പ്രവൃത്തിയില്‍ നിന്നും ആ മഹാന്മാര്‍ ഒഴിവായവരാണ്. അവര്‍ ആ പ്രവൃത്തിയെ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല. അവര്‍ അതിന് അനുവാദം കൊടുക്കുകയോ അതിനായി വസ്വിയ്യത്ത് ചെയ്യുകയോ ചെയ്തിട്ടില്ല. അതിന്‍റെ ഉത്തരവാദിത്വം ദുന്‍യവിയായ ലക്ഷ്യത്തിന് വേണ്ടി ജീവിച്ച-ജീവിക്കുന്ന ഇമാമുകളുടെയും ഭരണകര്‍ത്താക്കളുടെയും മേല്‍ ആയിരിക്കുന്നതാണ്. അവര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കല്‍പനക്ക് എതിരു പ്രവര്‍ത്തിക്കുകയും മേല്‍ പറയപ്പെട്ട മോശമായ പ്രവര്‍ത്തിക്കുവേണ്ടി സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോഴാണെങ്കില്‍ പൊതു ജനങ്ങള്‍ ഖബ്റുകളുടെ മേല്‍ ഖുബ്ബ നിര്‍മ്മിക്കലും സുന്ദരമായ സൗധം പണിയലും വിലായത്തിന്‍റെ അടിസ്ഥാന കാര്യമായി മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.
മഖ്ബറ വ്യപാരികള്‍ സ്വപ്നം - ഇല്‍ഹാം മുതലായ പേരുകള്‍ പറഞ്ഞ് വ്യാജ ഖബ്റുകള്‍ നിര്‍മ്മിച്ച് ജനങ്ങളെ കൊണ്ട് ഖബ്റാരാധന ചെയ്യിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ വരെ ഉണ്ടാകുന്നുണ്ട്.
ചുരുക്കത്തില്‍ ഖബ്റിന് മുകളിലുള്ള നിര്‍മ്മാണങ്ങളെ ഉലമാഅ് എതിര്‍ത്തിട്ടുണ്ട്. അല്ലാമാ ഇബ്നു ആബിദീന്‍ ശാമി പറയുന്നു:
*ഖബ്റുകളുടെ മേല്‍ കെട്ടിട നിര്‍മ്മാണത്തെ ആരാണ് അനുവദനീയമാക്കിയിരിക്കുന്നതെന്ന് എനിക്ക് കാണുവാന്‍ കഴിഞ്ഞിട്ടില്ല.* (റദ്ദുല്‍ മുഹ്താര്‍ 2/237)
ഖാദി സനാഉല്ലാഹ് പാനീപത്തി (റ) പറയുന്നു:
*അല്ലാഹുവിന്‍റെ ഔലിയാക്കളുടെ ഖബ്റുകളുടെ മുകളില്‍ ഉയര്‍ന്ന തരം കെട്ടിടങ്ങള്‍ പണിയല്‍ വിളക്ക് കത്തിക്കല്‍ പോലുള്ള കാര്യങ്ങളും ഹറാമാകുന്നു.* (മാലാബുദ്ദ/84)
ഖബ്റകളുടെ മേല്‍ മൂടി ഇടല്‍
ഖബ്റുകളുടെ മേല്‍ മൂടുപടം ഇടലും അനുവദനീയമല്ല. സ്വഹാബാക്കള്‍, മുജ്തഹിദുകളായ ഇമാമുകള്‍ തുടങ്ങിയവരുടെ കാലഘട്ടങ്ങളിലൊന്നും ഒരു ഖബ്റകളുടെ മേലും വിരിപ്പുകള്‍ വിരിച്ചിരുന്നില്ല.
അല്ലാമാ ഇബ്നു ആബിദീന്‍ ശാമി രേഖപ്പെടുത്തുന്നു:
*ഖബ്റുകളുടെ മേല്‍ വിരിപ്പ് വിരിക്കല്‍ കറാഹത്ത് ആകുന്നു.* (റദ്ദ്: 2/228)
ഖബ്റുകളുടെ മേല്‍ വിളക്ക് കത്തിക്കല്‍
ഖബ്റുകളുടെ അടുക്കല്‍ വിളക്ക്-റാന്തല്‍ കത്തിക്കുന്നതിനെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിരോധിക്കുക മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ ശപിക്കുകയും ചെയ്തിരിക്കുന്നു.
അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിവരിക്കുന്നു:
*ഖബ്ര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളെയും ഖബ്റിനെ സൂജൂദിന്‍റെ സ്ഥലമാക്കിയവരെയും ഖബ്റുകളുടെ മേല്‍ വിളക്കു കത്തിക്കുന്നവരെയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശപിച്ചിരിക്കുന്നു.*
മുല്ലാ അലിയ്യുല്‍ ഖാരി ഹനഫി (റ) ഈ ഹദീസിന്‍റെ വിശദീകരണത്തില്‍ പറയുന്നു:
*ഖബ്റിന്‍റെ മേല്‍ വിളക്ക് കത്തിക്കുന്നത് അനാവശ്യമായി ധനത്തെ പാഴാക്കലാണ്. അത് കൊണ്ടാണ് ഖബ്റിന്‍റെ മേല്‍ വിളക്ക് കത്തിക്കുന്നതിനെ തടഞ്ഞിരിക്കുന്നത്. മാത്രമല്ല, തീ എന്നുള്ളത് നരകത്തിന്‍റെ അടയാളത്തില്‍ പെട്ടതാണ്. അതിനെ ഖബ്റില്‍ നിന്നും ദൂരത്താക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ ഈ നിരോധനം ഖബ്റിനെ അങ്ങേയറ്റം ബഹുമാനിക്കുന്നതില്‍ നിന്നും തടയുന്നതിന് വേണ്ടിയാണ്.* (ഹാശിയത്തുല്‍ മിശ്കത്ത്)
ഖാദി സനാഉല്ലാഹ് പാനീപത്തി ഹനഫി (റ) കുറിക്കുന്നു:
*അല്ലാഹുവിന്‍റെ ഔലിയാക്കളുടെ ഖബ്റുകള്‍ ഉയര്‍ത്തിക്കെട്ടല്‍, അതിന് മുകളില്‍ ഖുബ്ബ നിര്‍മ്മിക്കല്‍, ഉറൂസ് ആഘോഷം, വിളക്ക് കത്തിക്കല്‍ ഇത്യാദി കാര്യങ്ങളെല്ലാം ബിദ്അത്താകുന്നു. ഇതില്‍ ചിലത് ഹറാമും മറ്റുള്ളവ ഹറാമുമാകുന്നു. ഖബ്റിനുമീതെ മെഴുക് തിരി കത്തിക്കുന്നവരുടെയും ഖബ്റിന് മേല്‍ സുജൂദ് ചെയ്യുന്നവരുടെയും മേല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശാപം ചൊരിഞ്ഞിരിക്കുന്നു.*
*റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:*
*എന്‍റെ ഖബ്റിനരുകില്‍ ആഘോഷം നടത്തുകയോ അതിനെ സൂജൂദിന്‍റെ സ്ഥാനം ആക്കുകയോ ചെയ്യരുത്.*
കൂടാതെ ഉയര്‍ത്തിക്കെട്ടിയ ഖബ്റുകളെ നിരപ്പാക്കുന്നതിനും രൂപങ്ങള്‍ ഇല്ലാതാക്കുന്നതിനും അലിയ്യ് (റ) നെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അയക്കുകയും ചെയ്തിരുന്നു.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...