Monday, November 20, 2017

3. അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) ജീവിതവും സന്ദേശവും.!

3. അന്ത്യ പ്രവാചകന്‍ 
മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) 
ജീവിതവും സന്ദേശവും.! 
https://swahabainfo.blogspot.com/2017/11/3_19.html?spref=tw 

ജാബിറുബ്നു സമുറ (റ) വിവരിക്കുന്നു: 
ചന്ദ്രികരാവ്, എന്‍റെ മുന്നില്‍ രണ്ട് പൂര്‍ണ്ണചന്ദ്രന്‍മാര്‍.
ആകാശത്തുള്ള ചന്ദ്രനെയും ഭൂമിയിലുള്ള
ചന്ദ്രനെ (റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യും
ഞാന്‍ മാറിമാറി നോക്കി. ചുവന്ന വരകളുള്ള വസ്ത്രം ധരിച്ച ഭൂമിയിലെ ചന്ദ്രന്‍
ആകാശത്തുള്ള ചന്ദ്രനെക്കാള്‍ അതി സുന്ദരനാണെന്ന് തീരുമാനമെടുക്കാന്‍
എനിക്ക് കൂടുതല്‍ സമയമെടുക്കേണ്ടി വന്നില്ല. (തിര്‍മിദി)

ജാബിര്‍ (റ) വിവരിക്കുന്നു: 
പതിവ് പോലെ ഞാനൊരിക്കല്‍ ളുഹ്ര്‍ നമസ്കാരം ജമാഅത്തായി
ഹബീബിന്‍റെ പിന്നില്‍ നിന്നു നമസ്കരിച്ചു. ശേഷം ഞങ്ങള്‍ പുറത്തേക്കിറങ്ങി നിന്നു.
ഞാനും കൂട്ടത്തില്‍ കൂടി. വഴിയരികിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ കവിളുകളില്‍
അവിടുന്ന് കരുണയോടെ തടകിക്കൊണ്ടിരുന്നു. ഭാഗ്യത്തിന് കുട്ടിയായിരുന്ന എന്നെയും തങ്ങള്‍ തടകി.
സുഗന്ധ പാത്രത്തില്‍ നിന്നും ഉയര്‍ത്തിയ കരം പോലെ
തിരുകരത്തിന്‍റെ തണുപ്പും സുഗന്ധവും എനിക്ക് അനുഭവപ്പെട്ടു. (മുസ് ലിം)
കാരുണ്യത്തിന്‍റെ തിരുദൂതര്‍ 
മുഹമ്മദുര്‍ റസൂലുല്ലാഹി 
(സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ 
സ്വലാത്ത്-സലാമുകള്‍...! 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...