Saturday, November 4, 2017

മൂന്ന് പ്രധാന സുന്നത്തുകള്‍ -മുഹ് യുസ്സുന്ന മൗലാനാ അബ്റാറുല്‍ ഹഖ് ഹര്‍ദോയി

മൂന്ന് പ്രധാന സുന്നത്തുകള്‍
-മുഹ് യുസ്സുന്ന മൗലാനാ അബ്റാറുല്‍ ഹഖ് ഹര്‍ദോയി
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ
തിരു സുന്നത്തുകള്‍ അനുസരിച്ച് ജീവിക്കുന്നതിലാണ് നമ്മുടെ വിജയം.
അതില്‍പ്പെട്ട മൂന്ന് സുന്നത്തുകളാണ് താഴെ വിവരിക്കുന്നത്.
അവ പ്രാവര്‍ത്തികമാക്കല്‍ എളുപ്പമായതിനോടൊപ്പം
ധാരാളം ഐശ്വര്യങ്ങള്‍ നിറഞ്ഞതുമാണ്.
മറ്റിതര സുന്നത്തുകളും പ്രാവര്‍ത്തികമാക്കാന്‍
ഭാഗ്യം സിദ്ധിക്കുമെന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.
1, സലാം പറയല്‍ :-
സലാമില്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1, സലാം അധികരിപ്പിക്കുക.
പരിചിതര്‍ക്കും അപരിചിതര്‍ക്കും സലാം പറയുക.
2, സലാം പറയുന്നതില്‍ മുന്നിടുക.
3, തെറ്റു കൂടാതെ സലാം പറയുക.
(അസ്സലാമു'വിലെ 'അ' 'മു'
മുതലായവ ശരിയായി മൊഴിയുക.
2, വലതിനെ മുന്തിക്കല്‍ :-
മസ്ജിദില്‍ പ്രവേശിക്കല്‍,
വസ്ത്രവും പാദരക്ഷയും ധരിക്കല്‍,
വിസര്‍ജ്ജന സ്ഥലത്ത് നിന്നും ഇറങ്ങല്‍...
തുടങ്ങിയ ഉയര്‍ന്ന കാര്യങ്ങളില്‍ വലതിനെ മുന്തിക്കുക.
ഇപ്രകാരം മസ്ജിദില്‍ നിന്നും ഇറങ്ങല്‍,
വസ്ത്രവും പാദരക്ഷയും ഊരല്‍,
വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കല്‍
മുതലായ താഴ്ന്ന കാര്യങ്ങളില്‍ ഇടതിനെ മുന്തിക്കുക.
3, ദിക്ര്‍ അധികരിപ്പിക്കല്‍ :-
നില്‍ക്കുക, ഇരിക്കുക, കിടക്കുക തുടങ്ങി
എല്ലാ സമയങ്ങളിലും മനസ്സാ വാചാ
ദിക്റുകള്‍ ചൊല്ലിക്കൊണ്ടിരിക്കുക.
പരിശുദ്ധ ഖുര്‍ആന്‍ പാരായണം പ്രധാന ദിക്റാണ്.
🔚🔚🔚🔚🔚🔚🔚🔚

ആശംസകളോടെ...
സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍

👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...

Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...